കോന്നി കരിയാട്ടത്തിന്‍റെ പോസ്റ്റർ പ്രകാശനം ചെയ്തു

konnivartha.com: കോന്നി കരിയാട്ടത്തിന്റെ  പോസ്റ്റർ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഐഎഎസ് നു നൽകി പ്രകാശനം ചെയ്തു.സംഘാടക  സമിതി   രക്ഷാധികാരി എബ്രഹാം വാഴയിൽ അദ്ധ്യക്ഷത വഹിച്ചു.കരിയാട്ടം മീഡിയ സെൽ ചെയർമാൻ കെ ആർ കെ പ്രദീപ് സ്വാഗതം പറഞ്ഞു. അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ, പി ജെ അജയകുമാർ, ശ്യാം ലാൽ, പ്രഫ.കെ മോഹന്‍ കുമാർ, അഡ്വ. ആർ ബി രാജീവ്‌ കുമാർ, ദീപ കുമാർ സന്തോഷ് കൊല്ലമ്പടി, രാജു നെടുവംപുറം, ബൈജു നരിയാപുരം, കെജി രാമചന്ദ്രൻ പിള്ള, സത്യാനന്ദ പണിക്കർ, പഞ്ചായത്ത് പ്രസിഡണ്ട്മാരായ ആർ മോഹനൻ നായർ, എൻ നവനീത്, പ്രീജ പി നായർ, രജനി ജോഷി,കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വർഗീസ് ബേബി, തുളസി മണിയമ്മ, കൈപ്പട്ടൂർ സഹകരണ ബാങ്ക്…

Read More

സംസ്ഥാന ഫോട്ടോഗ്രാഫി അവാർഡ് : അപേക്ഷിക്കാം

  konnivartha.com: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പൊതുജനങ്ങൾക്കായി ഓൺലൈൻ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കും. 2021- ലെ വിഷയം ‘നവകേരളം’ എന്നതും 2022 – ലെ വിഷയം ‘ഡിജിറ്റൽ ജീവിതം’ എന്നതുമാണ്. കേരളം പശ്ചാത്തലമായ ഫോട്ടോഗ്രാഫുകൾക്കാണ് മുൻഗണന. എൻട്രികളിൽ ആദ്യ മൂന്ന് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ഫോട്ടോകൾക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതം സമ്മാനം നൽകും. കൂടാതെ ജേതാക്കൾക്ക് സാക്ഷ്യപത്രവും ശിൽപവും ലഭിക്കും. പത്തുപേർക്ക് പ്രോത്സാഹന സമ്മാനം ആയി 2,500 രൂപ വീതവും സാക്ഷ്യപത്രവും നൽകും. മത്സരത്തിന് ഒരാൾക്ക് മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. കൃത്രിമ ഫോട്ടോകൾ എൻട്രിയായി സ്വീകരിക്കുന്നതല്ല, ഫോട്ടോകളിൽ സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അതിവിദഗ്ദ്ധ എഡിറ്റിംഗ് അനുവദീയമല്ല. ഓരോ ഫോട്ടോയ്ക്കും അനുയോജ്യമായ ശീർഷകവും ഫോട്ടോയെ സംബന്ധിക്കുന്ന സാഹചര്യം, സ്ഥലം എന്നിവയും നൽകണം. സർക്കാർ വകുപ്പുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഫോട്ടോഗ്രാഫർമാരായി ജോലി ചെയ്യുന്നവർക്കും…

Read More

കോന്നി കരിയാട്ടം 2025 : സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു

  konnivartha.com: കോന്നി കരിയാട്ടം 2025 ന്‍റെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു. കോന്നി .കെ .എസ് .ആർ .ടി.സി.സ്റ്റാൻഡിൽ സ്വാഗതസംഘം ഓഫീസ് കെ.യു.ജനീഷ് കുമാർ.എം.എൽ.എ. ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം വൈ.ചെയർമാർ പി.ജെ.അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.സ്വാഗത സംഘം ഭാരവാഹികളായ ശ്യാംലാൽ, കെ.പത്മകുമാർ, എം.എസ്.രാജേന്ദ്രൻ, റാന്നി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് കെ എസ് ഗോപി,ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പിആർ പ്രമോദ്, റ്റി വി പുഷ്പവല്ലി, ആർ മോഹൻനായർ, പ്രീജ പി നായർ, രാജു നെടുവംപുറം, അഡ്വ. ആർ ബി രാജീവ്‌ കുമാർ, അമ്പിളി വർഗീസ് ബൈജു നരിയപുരം, കെ ജി രാമചന്ദ്രൻ പിള്ള എന്നിവർ സംസാരിച്ചു.

Read More

71-ാമത് നെഹ്‌റു ട്രോഫി വള്ളം കളി വിശേഷങ്ങള്‍

  konnivartha.com: ആഗസ്റ്റ് 30ന് പുന്നമട കായലിൽ നടക്കുന്ന 71-ാമത് നെഹ്‌റു ട്രോഫി വള്ളം കളിയുടെ  ഓൺലൈൻ ടിക്കറ്റ് വിൽപ്പന കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. https://nehrutrophy.nic.in എന്ന നെഹ്‌റു ട്രോഫിബോട്ട് റേസ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് വിൽപ്പന. ഫെഡറൽ ബാങ്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും കരൂർ വൈശ്യ ബാങ്കും ആണ് ഇതിനായി പെയ്മെൻറ് ഗേറ്റ് വേ സംവിധാനം ഒരുക്കിയിരിക്കുന്നത്. കൂടാതെ ആലപ്പുഴ ജില്ലയിലെയും എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ സമീപ ജില്ലകളിലെയും എല്ലാ പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ടിക്കറ്റുകള്‍ ലഭിക്കും. നാലുപേര്‍ക്ക് പ്രവേശനം ലഭിക്കുന്ന നെഹ്‌റു പവലിയനിലെ പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് വില 25000 രൂപയാണ്. 10000 രൂപയാണ് ഒരാള്‍ക്ക് പ്രവേശനം ലഭിക്കുന്ന പ്ലാറ്റിനം കോര്‍ണര്‍ ടിക്കറ്റ് നിരക്ക്. പ്ലാറ്റിനം കോര്‍ണർ ടിക്കറ്റുകള്‍ എടുക്കുന്നവരെ പവലിയനിലെത്തിക്കാന്‍ പ്രത്യേക ബോട്ട്…

Read More

കോന്നി കരിയാട്ടം : സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ്‌ 16 )

  konnivartha.com: കോന്നി കരിയാട്ടത്തിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ആഗസ്റ്റ്‌ 16 ന് വൈകിട്ട്  5:30 ന്  ഡെപ്യൂട്ടി  സ്പീക്കർ  ചിറ്റയം ഗോപകുമാർ നിർവ്വഹിക്കും.  സംഘാടക  സമിതി ചെയർമാൻ അഡ്വ. കെ.യു. ജനീഷ് കുമാർ  എം.എൽ.എ  അദ്ധ്യക്ഷത വഹിക്കും. കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ്  സംഘാടക  സമിതി ഓഫീസ് ഒരുക്കിയിട്ടുള്ളത്. കോന്നിയുടെ ഓണനാളുകൾക്ക്  ആഘോഷത്തിന്റെ പത്ത് ദിനരാത്രങ്ങൾ  സമ്മാനിച്ച്   30 മുതൽ സെപ്തംബർ എട്ട് വരെ കോന്നി കെ.എസ്.ആർ.ടി.സി മൈതാനിയിലാണ് കരിയാട്ടം എക്സ്പോ നടക്കുന്നത്. അഡ്വ.കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ സംസ്ഥാന ടൂറിസം, സംസ്കാരികം , വ്യവസായം, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെയും ഫോക് ലോർ അക്കാദമിയുടെയും ആഭിമുഖ്യത്തിലാണ്  പരിപാടി സംഘടിപ്പിക്കുന്നത്. 2023 ൽ കോന്നി ലോകത്തിന് മുന്നിൽ അവതരിപ്പിച്ച കലാരൂപമാണ് കരിയാട്ടം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരിയാട്ടം നടത്താൻ കഴിഞ്ഞില്ല. ഇത്തവണ പൂർവ്വാധികം ഗംഭീരമായാണ്…

Read More

താരസംഘടനയായ ‘അമ്മ’യുടെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

  konnivartha.com: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ശ്വേത മേനോനെ തിരഞ്ഞെടുത്തു . ആദ്യമായാണ് ഒരു വനിത അമ്മ സംഘടനയുടെ പ്രസിഡന്റ് ആകുന്നത്.നടന്‍ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത മേനോൻ വിജയം നേടിയത്. കുക്കു പരമേശ്വരനാണ് ‘അമ്മ’യുടെ ജനറൽ സെക്രട്ടറി.ഉണ്ണി ശിവപാൽ ആണ് പുതിയ ട്രഷറാര്‍ .ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റ് .ജോയിന്റ് സെക്രട്ടറിയായി അൻസിബയേയും തിരഞ്ഞെടുത്തു. അമ്മയില്‍ അംഗങ്ങളായ 298 പേർ വോട്ടു രേഖപ്പെടുത്തി . സരയു മോഹൻ, അഞ്ജലി നായർ, ആശ അരവിന്ദ്, നീന കുറുപ്പ്, കൈലാഷ്, സന്തോഷ് കീഴാറ്റൂർ, ടിനി ടോം, ജോയ് മാത്യു,വിനു മോഹൻ, ഡോ. റോണി ഡേവി‍ഡ് രാജ്, സിജോയ് വർഗീസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ .

Read More

ജില്ലാക്കോടതിയിൽ ‘സ്വാതന്ത്ര്യസ്‌മൃതി വരയരങ്ങ്’ സംഘടിപ്പിച്ചു

  konnivartha.com: പത്തനംതിട്ട ജില്ലാക്കോടതിയുടെയും ജില്ലാ ബാർ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി അതിവേഗചിത്രകാരൻ അഡ്വ: ജിതേഷ്ജിയുടെ സ്വാതന്ത്ര്യസ്മൃതി വരയരങ്ങും സചിത്ര- ചരിത്രപ്രശ്നോത്തരിയും സംഘടിപ്പിച്ചു. ഗാന്ധിജി, ജവഹർലാൽ നെഹ്‌റു, സർദാർ വല്ലഭായി പട്ടേൽ, ബാല ഗംഗാധര തിലക്, ഭഗത് സിംഗ്, ഡോ. എസ്. രാജേന്ദ്ര പ്രസാദ്, ഡോ. ബി. ആർ. അംബേദ്കർ, ഇന്ദിരാ ഗാന്ധി, രബീന്ദ്രനാഥ ടാഗോർ തുടങ്ങി നിരവധി സ്വാതന്ത്ര്യസമര സേനാനികളെ അതിവേഗ വരയിലൂടെ അവതരിപ്പിച്ചായിരുന്നു ‘ദ ഹിസ്റ്ററി മാൻ ഓഫ് ഇന്ത്യ’ ബഹുമതി ജേതാവും വേഗവരയിലെ ലോക റെക്കോഡ് ജേതാവുമായ അഡ്വ. ജിതേഷ്ജിയുടെ സചിത്ര പ്രഭാഷണം. പത്തനംതിട്ട ജില്ലാക്കോടതി അങ്കണത്തിൽ നടന്ന സ്വാതന്ത്ര്യദിനപരിപാടികൾ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് & സെഷൻസ് ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ഡെന്നി ജോർജ്, ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് നോബൽ,…

Read More

വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ്. അവാർഡ് പ്രഖ്യാപിച്ചു

  konnivartha.com: പൊതുവിദ്യാഭ്യാസ വകുപ്പ് വി.എച്ച്.എസ്.ഇ വിഭാഗത്തിന്റെ നാഷണൽ സർവീസ് സ്കീം പ്രവർത്തന മികവിനുള്ള 2024-2025 അധ്യയന വർഷത്തെ സംസ്ഥാന / ജില്ലാതല പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. വിദ്യാർഥി, വിദ്യാലയ, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നിർവഹിച്ചതിലുള്ള മികവുകൾ കണക്കലെടുത്താണ് പുരസ്കാരങ്ങൾ നിർണ്ണയിക്കപ്പെട്ടിട്ടുള്ളത്. സംസ്ഥാനമൊട്ടുക്കുമുള്ള 345 ൽ പരം സ്കൂൾ യൂണിറ്റുകൾ / പ്രോഗ്രാം ഓഫീസർമാർ എന്നിവരിൽ നിന്നും 35,000 ത്തോളം വരുന്ന വിദ്യാർഥി വോളണ്ടിയർമാരിൽ നിന്നുമാണ് മികവു പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ ജേതാക്കൾ അവാർഡിനർഹരായത്. സെപ്റ്റംബർ മാസം പകുതിയോടെ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പുരസ്കാരങ്ങൾ സമർപ്പിക്കും. മികച്ച സ്കൂൾ യൂണിറ്റുകൾക്കുള്ള സംസ്ഥാനതല പുരസ്കാരത്തിന് തിരുവനന്തപുരം വിതുര ഗവ. വി.എച്ച്.എസ്.എസും കാസർഗോഡ് കൊടക്കാട് കെ.എം.വി.എച്ച്.എസ്.എസും അർഹരായി. വിതുര ഗവ. വി.എച്ച്.എസ്.എസിലെ അരുൺ വി.പിയും കൊടക്കാട് കെ.എം.വി.എച്ച്.എസ്.എസിലെ വിനിത എമ്മും മികച്ച പ്രോഗ്രാം ഓഫീസർമാർക്കുള്ള പുരസ്കാരത്തിന്…

Read More

കടക്കരപ്പള്ളി കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണം രേഖായനമായി

കടക്കരപ്പള്ളി കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിൽ രാമായണം രേഖായനമായി, സചിത്ര പ്രഭാഷണത്തിലൂടെ ഭക്തരെ വിസ്മയിപ്പിച്ച് ഡോ. ജിതേഷ്ജി   konnivartha.com: രാമായണ മാസാചരണത്തിന്റെ ഭാഗമായി ചേർത്തല കടക്കരപ്പള്ളി ശ്രീധർമ്മശാസ്താ ക്ഷേത്ര സന്നിധിയിൽ ഡോ. ജിതേഷ്ജി അവതരിപ്പിച്ച “രാമായണം: രേഖായനം പരിപാടി  ഭക്തർക്ക് വിസ്മയസായൂജ്യമായി. രാമായണശ്ലോകങ്ങളെയും ദർശനത്തെയും അടിസ്ഥാനമാക്കി വാക്കും വേഗവരയും സമഞ്ജസമായി സമന്വയിപ്പിച്ചുകൊണ്ടായിരുന്നു വേഗവരയിലെ ലോക റെക്കോർഡ് ജേതാവും അന്താരാഷ്ട്രശ്രദ്ധ നേടിയ സചിത്ര പ്രഭാഷകനുമാമായ ഡോ. ജിതേഷ്ജിയുടെ സചിത്രപ്രഭാഷണം. കടക്കരപ്പള്ളി കൊട്ടാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ രാമായണമാസാചരണത്തിന്റെ ഭാഗമായി നടന്ന ഈ വ്യത്യസ്തമായ ഈ പ്രഭാഷണശൈലി നേരിൽ കാണാനും കേൾക്കാൻ ധാരാളം ഭക്തജനങ്ങളും എത്തിയിരുന്നു. പരമശിവനും ശ്രീരാമല ക്ഷ്മണന്മാരും രാവണനുമൊക്കെ മി നിറ്റുകൾകൊണ്ട് ജിതേഷ്ജിയുടെ വലിയ വെള്ളകാൻവാസിൽ അതിവേഗ രേഖാചിത്രങ്ങളായി അവതരിച്ചപ്പോൾ ഭക്തർ ആനന്ദ നിർവൃതിയിലായി.ലോകത്ത് ഇതാദ്യമായി രാമായണം സചിത്രപ്രഭാഷണപരമ്പരയായി വിവിധ ക്ഷേത്രങ്ങളിൽ അവതരിപ്പിക്കപ്പെടുന്നത് ജിതേഷ്ജി എന്ന പത്തനംതിട്ട…

Read More

പത്തനംതിട്ട കലക്ടറേറ്റ് മതിലില്‍ ഭൈരവിക്കോലം തെളിഞ്ഞു

konnivartha.com:   പത്തനംതിട്ട ജില്ലയുടെ പ്രാചീന സംസ്‌കാരത്തിന്റെ പ്രതീകമായ’പടയണി’ ഇനി കലക്ടറേറ്റ് മതിലിലും. പത്തനംതിട്ട നഗരസഭയും ജില്ലാ ഭരണകൂടവും സംയുക്തമായാണ് കലക്ടറേറ്റ് ചുറ്റുമതിലില്‍ ഭൈരവി കോലം ഒരുക്കിയത്. പൊതു ഇടങ്ങള്‍ ശുചിയായും ആകര്‍ഷകമായും സൂക്ഷിക്കുക, ജില്ലയുടെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിക്കാട്ടുക എന്നതാണ് ചിത്രത്തിന് പിന്നിലെ ലക്ഷ്യം. ചായക്കൂട്ടുകളാല്‍ ചുമരില്‍ തീര്‍ത്ത പടയണി പാളക്കോലം കാഴ്ചക്കാര്‍ക്ക് കൗതുകമുണര്‍ത്തുന്നു. പടയണിയിലെ ഏറ്റവും വലിയ കോലമായ ഭൈരവി സുസ്ഥിരത, സ്ത്രീശാക്തീകരണം, നിര്‍ഭയത്വം എന്നിവ പ്രതിഫലിപ്പിക്കുന്നു. കാതോലിക്കേറ്റ് കോളേജിലെ വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളുമായ കെ എ അഖില്‍ കുമാര്‍, ആര്‍ അജേഷ് ലാല്‍, അഖില്‍ ഗിരീഷ് എന്നിവര്‍ ചിത്രരചനയ്ക്ക് ചുക്കാന്‍ പിടിച്ചത്.  മാതൃകാ രൂപം തയ്യാറാക്കിയത് റംസി ഫാത്തിമ, ടി എ നന്ദിനി എന്നിവരാണ്. പ്രകൃതിദത്ത നിറങ്ങളും വസ്തുക്കളുമുപയോഗിച്ചാണ് വര.

Read More