വേറിട്ട വേഷത്തിൽ ഇന്ദ്രൻസ്‌; ‘ലൂയിസ്’ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി

  konnivartha.com : ഒലിവർ ട്വിസ്റ്റിനും കുട്ടിച്ചായനും ശേഷം മറ്റൊരു ഭാവപ്പകർച്ചയുമായി എത്തുകയാണ് മലയാളികളുടെ ഇഷ്ടതാരം ഇന്ദ്രൻസ്. നവാഗതനായ ഷാബു ഉസ്മാൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘ലൂയിസി’ന്റെ ഒഫീഷ്യൽ ഫസ്റ്റ്ലുക്ക്‌ പുറത്തിറങ്ങി.   കൊട്ടുപള്ളിൽ മൂവീസ് പ്രൊഡക്ഷൻ്റെ ബാനറിൽ റ്റിറ്റി എബ്രഹാം കൊട്ടുപള്ളിൽ നിർമ്മിച്ചിരിക്കുന്ന ചിത്രത്തിന്‌ മനു ഗോപാൽ ആണ് തിരക്കഥയൊരുക്കുന്നത്‌. ലൂയിസ് എന്ന ഫാമിലി ത്രില്ലറിലെ ടൈറ്റിൽ കഥാപാത്രം ഇന്ദ്രൻസ്‌ ഇന്നോളം ചെയ്ത വേഷങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും. പ്രവാസി മലയാളിയും ഖത്തറിൽ ബിസിനസ്സ് കാരനുമായ റ്റിറ്റി എബ്രഹാം കൊട്ടുപ്പള്ളിൽ സിനിമ നിർമ്മാണ മേഖലയിലേക്ക് കാൽ വയ്പ്പ് നടത്തുന്ന സിനിമ കൂടിയാണ് ലൂയിസ് . റ്റിറ്റി എബ്രഹാം കൊട്ടുപ്പള്ളിൽ ഷാബു ഉസ്മാൻ ഓൺലൈൻ പഠനകാലത്തെ ചില സംഭവങ്ങളുമായി ബന്ധപ്പെട്ട കാലികപ്രസക്തിയുള്ള വിഷയമാണ് ലൂയിസ് അവതരിപ്പിക്കുന്നത്. ഇന്ദ്രൻസിനെ കൂടാതെ സായ്‌കുമാർ, ജോയ് മാത്യൂ,…

Read More

ജനകീയ ഡോക്ടറെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ ആദരിച്ചു

  konnivartha.com : കോന്നി പീപ്പിൾസ് നഴ്സിംഗ് ഹോം ഉടമയും കോന്നിയിലെ ജനകീയ ഡോക്ടറുമായ ഗോപി ഡോക്ടറെ കോന്നി പബ്ലിക്ക് ലൈബ്രറിയുടെ നേതൃത്വത്തിൽ പൊന്നാടയും പുസ്തകവും നൽകി ആദരിച്ചു. ഡോക്ടേഴ്സ് ദിനത്തിൽ അദ്ദേഹത്തിന്‍റെ നാല് പതിറ്റാണ്ടിലേറെക്കാലത്തെ മാതൃകാപരമായ സേവനങ്ങൾ ഓർത്തെടുത്തതോടൊപ്പം കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവൻ വെടിഞ്ഞ എല്ലാ ഡോക്ടർമാരേയുംമറ്റ് ആരോഗ്യ പ്രവർത്തകരേയും അനുസ്മരിക്കുകയും ചെയ്തു . ലൈബ്രറി പ്രസിഡന്റ് സലിൽ വയലാത്തല, എൻ.എസ്. മുരളീ മോഹൻ, ജി.രാജൻ, എസ്.കൃഷ്ണകുമാർ , ജി.തങ്കമണിയമ്മ, എസ്. അർച്ചിത എന്നിവർ പങ്കെടുത്തു.  

Read More

ഡെപ്യൂട്ടി സ്പീക്കറുടെ കൃഷിയിടത്തില്‍ വിളവെടുപ്പ് ആരംഭിച്ചു

ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയ്ക്ക് പിന്തുണ അര്‍പ്പിച്ച് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ച കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് ആരംഭിച്ചു. കൃഷിയുടെ പ്രാധാന്യം ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആരംഭിച്ച പദ്ധതിയാണ് ഞങ്ങളും കൃഷിയിലേക്ക് എന്നത്. ഭക്ഷണം സുരക്ഷിതമാവേണ്ട ഈ കാലഘട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഗൗരവമായ ഇടപെടലാണ് ഈ പദ്ധതിയെന്നും ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍  പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യവിളവെടുപ്പ് നിര്‍വഹിച്ചു. ജില്ലാ കൃഷി ഓഫീസര്‍ ഷീല എ ഡി, ഡെപ്യൂട്ടി ഡയറക്റ്റര്‍ ലൂയിസ് മാത്യു, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ വി.പി വിദ്യാധരപണിക്കര്‍, എന്‍.കെ ശ്രീകുമാര്‍, പ്രിയ ജ്യോതികുമാര്‍, ബ്ലോക്ക് മെമ്പര്‍ സന്തോഷ്‌കുമാര്‍, കൃഷി അസിസ്റ്റന്റ് സെക്രട്ടറി ഡയറക്ടര്‍ റീജ ആര്‍ എസ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.കെ സുരേഷ്, ശ്രീകല, അംബികാദേവി,…

Read More

ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് ഡോ ജെറി മാത്യുവിന് ആദരവ്

  konnivartha.com : ആതുരസേവന രംഗത്തെ മികച്ച പ്രവര്‍ത്തനം നടത്തി സമൂഹത്തിലെ സമസ്ത മേഖലയിലും ഉള്ള രോഗികള്‍ക്ക് ആശ്വാസകരമായ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡോ ജെറി മാത്യുവിന് കെ എസ് ഇ ബിയുടെ ആദരവ് ലഭിച്ചു . ഡോക്ടര്‍ ദിനമായ ജൂലൈ ഒന്നിന് കെ എസ് ഇ ബി ആദരവ് നല്‍കും .നിരവധി സംഘടനകളുടെ  ആദരവും ഉണ്ട് . കേരളത്തിലെ ഏറ്റവും മികച്ച ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ ജെറി മാത്യു. ഇടുപ്പെല്ല് ഓപ്പറേഷന്‍ രംഗത്തെ മികച്ച ഡോക്ടര്‍ . ഓര്‍ത്തോപീഡിക്സ് സര്‍ജനായ ഡോ ജെറി മാത്യു നിലവില്‍ അടൂര്‍ ലൈഫ് ലൈന്‍ ആശുപത്രിയിലെ ചീഫ് ഓര്‍ത്തോപീഡിക്സ് സര്‍ജന്‍ , കറ്റാനം സെന്റ്‌ തോമസ്‌ ആശുപത്രിയിലെ ക്ലിനിക്കല്‍ കാര്യനിർവാഹകൻ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു . കോന്നിയിലെ നിരവധി ആശുപത്രികളില്‍ സേവനം അനുഷ്ടിച്ചു . ലക്ഷ കണക്കിന് രോഗികള്‍ക്ക് ദൈവ തുല്യന്‍…

Read More

എസ് ഡി പി ഐ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിച്ചു

  konnivartha.com /പത്തനംതിട്ട : സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീറ്റ് ദ പ്രസിഡന്റ് പരിപാടി സംഘടിപ്പിച്ചു. എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പരിപാടിയെ അഭിസംബോധന ചെയ്തു. പത്തനംതിട്ട അബാൻ ടവറിൽ നടന്ന പരിപാടിയില്‍ ജില്ലയിലെ നിയോജക മണ്ഡലങ്ങളില്‍ നിന്നുള്ള ബ്രാഞ്ച് നേതൃത്വങ്ങള്‍ മുതല്‍ ജില്ലാ ഭാരവാഹികള്‍വരെയുളളവരാണ് പങ്കെടുത്തത്.   ആനുകാലിക രാഷ്ട്രീയം, പാര്‍ട്ടി നയനിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രാദേശിക നേതൃത്വങ്ങള്‍ക്ക് വിജ്ഞാനം നല്‍കുന്നതിനാണ് പരിപാടി സംഘടിപ്പിച്ചത്. സംശയനിവാരണത്തിന് ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിരുന്നു.   ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ പി. ആർ സിയാദ്, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന ട്രഷറർ എ കെ സലാഹുദ്ധീൻ, ജില്ലാ ജനറല്‍ സെക്രട്ടറി താജുദ്ധീൻ നിരണം, വൈസ്…

Read More

ന്യൂജേഴ്‌സി സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

  സോമര്‍സെറ്റ് സെന്‍റ് തോമസ് ദേവാലയത്തില്‍ വിശുദ്ധ തോമാശ്ലീഹായുടേയും,വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളിന് കൊടിയേറി സെബാസ്റ്റ്യൻ ആൻ്റണി konnivartha.com / ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ് സീറോ മലബാര്‍ കാത്തലിക് ഫൊറോനാ ദേവാലത്തിലെ ഇടവക മധ്യസ്ഥനായ വിശുദ്ധ തോമാശ്ശീഹായുടേയും, ഭാരതത്തിലെ ആദ്യ വിശുദ്ധ അല്‍ഫോന്‍സാമ്മയുടേയും തിരുനാള്‍ ജൂൺ 24 – മുതല്‍ ജൂലൈ 4 – വരെ സംയുക്തമായി കൊണ്ടാടുന്നതായി ഇടവക വികാരി ഫാ. ആൻ്റണി പുല്ലുകാട്ട് അറിയിച്ചു. മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950 -ാമത് വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വിപുല മായ പരിപാടികളാണ് ദേവാലയത്തിൽ ഈ വർഷം ഒരുക്കിയിരിക്കുന്നത്. തിരുനാളിനു ആരംഭം കുറിച്ചുള്ള കൊടികയറ്റം ജൂൺ ഇരുപത്തി നാലിന് വെള്ളിയാഴ്ച വെകീട്ട് 7.30-ന് വിശുദ്ധ യൂദാശ്ലീഹായുടെ നൊവേനക്കും തുടർന്ന് നടന്ന ആഘോഷമായ ദിവ്യബലിക്ക് ശേഷം നടത്തപ്പെട്ടു. ദിവ്യബലിക്ക് റവ. ഫാ. മീന മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഇടവക വികാരി സഹകാർമികത്വം…

Read More

കോന്നി താലൂക്ക് ആശുപത്രിയില്‍ പുതിയ ഐ.പി വാര്‍ഡ് ആരംഭിച്ചു

    konnivartha.com : കോന്നി താലൂക്ക് ആശുപത്രിയില്‍ 10 കിടക്കകള്‍ ഉള്ള പുതിയ ഐപി വാര്‍ഡ് ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് നവീകരിച്ച പഴയ ഒപി കെടിടത്തിന്റെ താഴത്തെ നിലയിലാണ് പുതിയ ഐ.പി വാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. അഡ്വ. ജനീഷ് കുമാര്‍ എം.എല്‍.എയുടെ നിര്‍ദ്ദേശാനുസരണമാണ് പുതിയ ഐപി വാര്‍ഡ് ആരംഭിച്ചത്. വാര്‍ഡിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജി നിര്‍വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ തുളസീമണിയമ്മ, കോന്നി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജയ് അബ്രഹാം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു, ഹെഡ് നഴ്സിംഗ് ഓഫീസേഴ്സ്, ആശുപത്രി ബ്ലോക്ക് പിആര്‍ഒമാര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

ഗായിക മഞ്ജരി വിവാഹിതയായി: പത്തനംതിട്ട സ്വദേശി ജെറിനാണ് വരൻ

ഗായിക മഞ്ജരി വിവാഹിതയായി: പത്തനംതിട്ട സ്വദേശി ജെറിനാണ് വരൻ ഗായിക മഞ്ജരി വിവാഹിതയായി. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിനാണ് വരൻ. തിരുവനന്തപുരം കഴക്കൂട്ടത്ത് എസ്എഫ്എസ് സൈബർ പാർക്കിൽ വച്ചായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ സുരേഷ് ഗോപിയും ഗായകൻ ജി വേണുഗോപാലും കുടുംബത്തോടൊപ്പം ചടങ്ങിൽ പങ്കെടുത്തു  

Read More

കാട്ടാത്തിക്കാടിളക്കി ചേവ ദൃശ്യസംഗീതകലാ ക്യാമ്പ്

  konnivartha.com : കോന്നി വനം ഡിവിഷനിലെ വനവികാസ ഏജന്‍സിയുടെ ആഭിമുഖ്യത്തില്‍ കാട്ടാത്തി വന സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ചേവ ദൃശ്യ സംഗീത കലാ ക്യാമ്പ് ഗോത്രവര്‍ഗ ഊര് നിവാസികളുടെ സര്‍ഗവൈഭവങ്ങളാല്‍ സമ്പന്നമായി. കാട്ടാത്തി, കോട്ടാമ്പാറ, ആവണിപ്പാറ എന്നീ ഊരുകളിലെ അംഗങ്ങളാണ് ചേവയിലൂടെ നാടന്‍പാട്ട്, ചിത്രകല, കുരുത്തോല കൈവേല, വാദ്യ ഉപകരണം എന്നിവ പരിശീലിച്ചത്. ഗോത്രഗാനം ആലപിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗോത്ര സംസ്‌കാരത്തിന്റെ നേരറിവുകള്‍ ജില്ലാ കളക്ടര്‍ പങ്കുവച്ചു. കോന്നി ഡിഎഫ്ഒ കെ.എന്‍. ശ്യാം മോഹന്‍ലാല്‍ അധ്യക്ഷത വഹിച്ചു. അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഷ്മ മറിയം മുഖ്യപ്രഭാഷണം നടത്തി. കാട്ടാത്തി വന സംരക്ഷണ സമിതി സെക്രട്ടറി ഷൈന്‍ സലാം, കാട്ടാത്തി സമിതി പ്രസിഡന്റ് എ.പി. ശശികുമാര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വനസംരക്ഷണ സമിതി അംഗങ്ങള്‍, വനം വകുപ്പ്…

Read More

യോഗയിലൂടെ തെളിയുന്നത് മാനവികത: ജില്ലാ കളക്ടര്‍

മാനവികതയുടെ മുഖമാണ് യോഗയിലൂടെ തെളിയുന്നതെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ എട്ടാമത് അന്താരാഷ്ട്ര യോഗ ദിനാചരണത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച യോഗ പരിശീലനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. മനുഷ്യത്വത്തിനായി യോഗ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.  യോഗ മനസില്‍ വെളിച്ചം പകരുവാനും മറ്റുള്ളവരെ വെളിച്ചത്തിലേക്ക് നയിക്കാനും സഹായിക്കും. മറ്റുള്ളവരുമായുള്ള നിര്‍മല ബന്ധത്തില്‍ വിള്ളല്‍ വരാതിരിക്കാന്‍ യോഗ സഹായകരമാകും. ജോലിയുടെ ഭാരം മാനസിക സംഘര്‍ഷത്തിലേക്ക് കൊണ്ടെത്തിക്കുന്നു.     ആവശ്യമില്ലാത്ത ഭയം മാനസികസംഘര്‍ഷത്തിന് കാരണമാകുന്നുണ്ട്. ഇത്തരം സംഘര്‍ഷങ്ങള്‍ ഒഴിവാക്കി നിറപുഞ്ചിരിയോടെ എല്ലാ പ്രശ്‌നത്തെയും നേരിടാനും ധൈര്യമായിട്ട് അവയെ അഭിമുഖീകരിക്കാനും യോഗ സ്വായത്തമാക്കുന്നതിലൂടെ സാധ്യമാകും. മനസ്, ആത്മാവ്, ശരീരം, ഇന്ദ്രിയം എന്നിവയുടെ ലയനമാണ് യോഗ പ്രദാനം ചെയ്യുന്നത്. ജീവിതചര്യയെ മെച്ചപ്പെടുത്തുന്നതിനൊപ്പം പുത്തന്‍ ഉണര്‍വും നന്മയുമാണ് യോഗയിലൂടെ നമ്മുടെ…

Read More