konnivartha.com : കോന്നി നിയോജക മണ്ഡലത്തിൽ ഭാരത് ജോഡോ യാത്രയുടെ സ്വാഗത സംഘ രൂപീകരണ യോഗംഡി സി സി പ്രസിഡൻ്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോർഡിനേറ്റർ സജി കൊട്ടക്കാട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ പി സി സി ജനറൽ സെക്രട്ടറി പഴകുളം മധു, ജില്ലാ കോർഡിനേറ്റർ ബാബു ജോർജ്ജ്, മാത്യു കുളത്തിങ്കൽ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, എലിസബത്ത് അബു.ചിറ്റൂർ ശങ്കർ, ഡി.ഭാനുദേവൻ, ഹരികുമാർ പൂതംങ്കര, എം വി ഫിലിപ്പ്,ദിലീപ് കുമാർ, എസ്സ്.സന്തോഷ് കുമാർ, ആർ.ദേവകുമാർ,റോജി ഏബ്രഹാം എന്നിവർ പ്രസംഗിച്ചു. മാത്യു കുളത്തിങ്കൽ രക്ഷാധികാരിയായും എസ്സ്.സന്തോഷ് കുമാർ ചെയർമാനായും ആർ.ദേവകുമാർ കൺവീനറായും 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
Read Moreവിഭാഗം: Entertainment Diary
അമേരിക്കന്‍ മലയാളികള്‍ ഒരുക്കുന്ന നാടകം : ചാര്‍ലി ചാപ്ലിന്‍
ജോയിച്ചന്‍ പുതുക്കുളം konnivartha.com : ലോകസിനിമയിലെ ഏറ്റവും മികച്ച കൊമേഡിയന്‍ ചാര്‍ലി ചാപ്ലിന്‍റെ ജീവിതത്തെ ആസ്പദമാക്കി ഫോമയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ മലയാളികള്‍ അരങ്ങിലെത്തിക്കുന്ന നാടകമാണ് ചാര്‍ലി ചാപ്ലിന്‍ . തോമസ് മാളക്കാരന്‍ രചിച്ച നാടകം പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്യുന്നു . ഏതൊരു നടനും വെല്ലുവിളിയായി മാറുന്ന ചാര്‍ലി ചാപ്ലിനെ അരങ്ങില്‍ അവതരിപ്പിക്കുന്നതും പൗലോസ് കുയിലാടന്‍ തന്നെയാണ് . നാടകപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത വേറിട്ടൊരു അനുഭവമായിരിക്കും ചാര്‍ലി ചാപ്ലിന്‍ എന്ന നാടകം സമ്മാനിക്കുന്നത് . നാടകത്തിന്റെ ആദ്യ അവതരണം മെക്‌സിക്കോയിലാണ് .
Read Moreശ്രേഷ്ഠ പബ്ലിക്കേഷൻ്റെ പത്തനംതിട്ടയിലെ സ്റ്റാളിൽ നിന്നും ആദ്യപുസ്തകം ഏറ്റുവാങ്ങി
konnivartha.com : രമേശ് ചെന്നിത്തലയുടെ ഉടമസ്ഥതയിലുള്ള ശ്രേഷ്ഠ പബ്ലിക്കേഷൻ്റെ പത്തനംതിട്ടയിലെ സ്റ്റാളിൽ നിന്നും ആദ്യപുസ്തകം ആൻ്റോ ആൻ്റണി എംപിയിൽ നിന്നും കെ പി സി സി സെക്രട്ടറി എൻ ഷൈലാജ് ഏറ്റുവാങ്ങി . നഹാസ് പത്തനംതിട്ട, ജിബിൻ ചിറക്കടവിൽ,ഷാജി കുളനട, ദിലീപ് കുമാർ, ജിതിൻരാജ്, കാർത്തിക് മുരിങ്ങമംഗലം,വിൻസൻ ചിറക്കാല,ആശിഷ് പാലക്കാമണ്ണിൽ,റോജി പോൾ ഡാനിയൽ,അസ്ലം കെ അനൂപ്,ദേവകുമാർ എന്നിവർ പ്രസംഗിച്ചു
Read Moreകല്ലേലി കാവ് ബഹുമുഖ പ്രതിഭാ പുരസ്‌കാരം സമർപ്പിച്ചു
കുംഭപാട്ടിന്‍റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂല സ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്‌കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി പത്തനംതിട്ട (കോന്നി ): കുംഭപാട്ടിന്‍റെ കുലപതിയായിരുന്ന മൺമറഞ്ഞ കൊക്കാത്തോട് ഗോപാലൻ ഊരാളിയുടെ നാമത്തിൽ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) ഏർപ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്‌കാരം നാടൻ പാട്ട് പടയണി കലാകാരനും പ്രമാടം പഞ്ചായത്ത് പ്രസിഡന്റുമായ എൻ നവനീത് ഏറ്റു വാങ്ങി.എസ് എസ് എൽ സി ഹയർ സെക്കന്ററി തലത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകയും കേന്ദ്ര നാരീശക്തി പുരസ്‌ക്കാര ജേതാവുമായ ഡോ എം എസ് സുനിൽ ഉദ്ഘാടനം നിർവ്വഹിച്ചു.കാവ്…
Read Moreഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം : ആർ .കെ .കൃഷ്‌ണരാജ് , ഫോട്ടോഗ്രാഫിയിലെ വടക്കൻ പെരുമ
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം :ആർ .കെ .കൃഷ്‌ണരാജ് ഫോട്ടോഗ്രാഫിയിലെ വടക്കൻ പെരുമ വിസ്‌മൃതിയിലേക്ക് ആഴ്ന്നിറങ്ങിപ്പോയേക്കാവുന്ന മഹാസംഭവങ്ങള്‍ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത് പുതിയ തലമുറക്കായി തിരുശേഷിപ്പുകള്‍പോലെ കരുതുകയും കൈമാറുകയും ചെയ്ത കലാ സാങ്കേതിക മികവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ഫോട്ടോഗ്രാഫി . പ്രകാശസംവേദനശേഷിയുള്ള പ്രതലത്തില്‍ അഥവാ പ്രത്യേക പേപ്പറില്‍ ജോസഫ് ഫോര്‍ നൈഫി എന്ന ഫ്രഞ്ചുകാരന്‍ ഒബ്‌സ്ക്യുറ ക്യാമറ വഴി ആദ്യമായി ചിത്രം പകര്‍ത്തിയത് 1816 ല്‍ .ദൃശ്യകലാമാധ്യമങ്ങളില്‍ ഫോട്ടോഗ്രാഫിക്ക് അന്ന് ഇന്നും ഏറെ പ്രധാന്യമാണുള്ളത് . മുക്കാലിയിലുറപ്പിച്ച ഫോട്ടോ എടുക്കുന്ന പെട്ടിയുമായായി വരുന്ന ഫോട്ടോഗ്രാഫര്‍ പെട്ടിക്കടുത്ത് ഒട്ടിനിന്ന് തലവഴി പുതപ്പുപോലുള്ള കറുത്ത തുണിയിട്ട് മൂടി റെഡി വണ്‍ ടൂ ത്രീ എന്ന നിര്‍ദ്ദേശവുമായി ലെന്‍സിന്റെ മൂടി തുറന്നടച്ചുകൊണ്ട് ഫോട്ടോ എടുത്ത ഒരു കാലമുണ്ടായിരുന്നു . ജനനം മരണം വിവാഹം ഉദ്‌ഘാടനം അനുസ്മരണം ഗൃഹപ്രവേശം എന്നുവേണ്ട സര്‍വ്വവിധപരിപാടികള്‍ക്കും ഫോട്ടോഗ്രാഫര്‍ അനിവാര്യമായിരുന്നു .…
Read Moreആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച
ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ പാളത്തൈര് സമർപ്പിച്ചു. വാഴൂർ തീർത്ഥപാദാശ്രമം മഠാധിപതി ഗരുഡധ്വജാനന്ദ തീർത്ഥപാദരുടെ നേത്യത്വത്തിൽ പാർത്ഥസാരഥി ഭക്തജന സമിതിയാണ് 1300 ലിറ്റർ തൈര് ഭഗവാന് സമർപ്പിച്ചത്.സംസ്ഥാനത്തിനകത്തും പുറത്തും നിന്നുള്ള പതിനായിരക്കണക്കിന് ഭക്തർ ആറൻമുളയിലേക്ക് അഷ്ടമിരോഹിണി വള്ളസദ്യക്ക് എത്തും. 351 പറ അരിയുടെ സദ്യ ക്ഷേത്ര മതിൽക്കകത്തും 50 പറയുടെ സദ്യ പുറത്തെ ഓഡിറ്റോറിയങ്ങളിലുമായിവിളമ്പുംലോകത്തിൽ തന്നെ ഒരേ സമയം ഏറ്റവുമധികം ആളുകൾ പങ്കെടുക്കുന്ന സദ്യ എന്ന നിലയിൽ റെക്കോർഡ് ബുക്കുകളിലും ഇടം പിടിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ നടക്കുന്ന വഴിപാട് വള്ളസദ്യകൾ സാധാരണ പള്ളിയോടത്തിൽ എത്തിച്ചേരുന്ന കരക്കാർക്കും വഴിപാട്ടുകാരുടെ ക്ഷണിക്കപ്പെട്ട ബന്ധുക്കൾക്കും മാത്രമാണ്. എന്നാൽ പാർത്ഥ സാരഥിയുടെ…
Read Moreനിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക
konnivartha.com/ തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ ഇരതോട് കടവിൽ നടന്നു. അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിക്കാരും 85 തുഴക്കാരുമുള്ള നിരണം ചുണ്ടൻ്റെ പണി, 168 ദിവസം കൊണ്ടാണ് പൂർത്തിയായത്. 128 അടി നീളമുള്ള ചുണ്ടനെ നിരണം ബോട്ട് ക്ലബാണ് നെഹ്രു ട്രോഫിയ്ക്ക് എത്തിക്കുന്നത്. 5000 രൂപ മുതൽ അഞ്ചുലക്ഷം വരെയുള്ള ഓഹരി ഉടമകളെ കണ്ടെത്തിയാണ് വള്ള നിർമ്മാണത്തിന് ധനസമാഹരണം നടത്തിയത്. സെപ്റ്റംബർ നാലിന് നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക. ആറിന് നടക്കുന്ന മാന്നാർ ജലോത്സവത്തിലും വള്ളം മത്സരിക്കും. വള്ളത്തിൽ അണിയാനുള്ള ആടയാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര നിരണം തൃക്കപാലീശ്വരം ക്ഷേത്ര…
Read Moreപത്തനംതിട്ടയുടെ സ്വന്തം “കെ.കെ നായരുടെ” പേരില്‍ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു
konnivartha.com : സിനിമ പ്രേക്ഷക കൂട്ടായ്മ, കെ.കെ.നായർ ഫൗണ്ടേഷനുമായി ചേർന്ന് പത്തനംതിട്ടയുടെ സ്വന്തം കെ.കെ നായരുടെ ” The Legend of Pathanamthitta ” എന്ന പേരിൽ ഡോക്യൂമെൻ്ററി നിർമ്മിക്കുന്നു. ഡോക്യൂമെൻ്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ. റ്റി സക്കീർഹുസൈൻ,പത്തനംതിട്ട ട്രിനിറ്റി മൂവി മാക്സ് എം.ഡി പി.എസ് രാജേന്ദ്രപ്രസാദിന് നൽകി പ്രകാശനം ചെയ്തു. സിനിമ പ്രേക്ഷക കൂട്ടായ്മ ചെയർമാനുംസംവിധായകനുമായ സലിം പി .ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രസ് ക്ലബ് പ്രസിഡൻ്റ് സജിത് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തി.എ.ഗോകുലേന്ദ്രൻ, സുനിൽ മാമൻ കൊട്ടുപള്ളിൽ, കെ. അനിൽകുമാർ ,അഡ്വ. ദിനേശന്‍ നായര്‍ ,കെ.ജാസിംക്കുട്ടി, പി. സക്കീർശാന്തി, അഡ്വ. ഷബീർ അഹമ്മദ്, ശ്രീജിത് നായർ,ഷിറാസ് എം.കെ , സന്തോഷ് ശ്രീരാഗം , അഫ്സൽ എസ് , രജീല ആർ. രാജം, ഹരിശ്രീ, അജിത്കുമാർ പി.ആർ , റെനീസ്…
Read Moreലഹരിമാഫിയകൾ കുട്ടികളെ ഇരകളാക്കുന്നതിനെതിരെ ശക്തമായ സർക്കാർ ഇടപെടൽ വേണം ചൈൽഡ് പ്രൊട്ടക്റ്റ് ടീം
konnivartha.com / പത്തനംതിട്ട: ലഹരിമാഫിയകൾ കുട്ടികളെ ഇരകളാക്കുന്നതിനെതിരെ ശക്തമായ സർക്കാർ ഇടപെടൽ വേണമെന്ന് ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന പ്രസിഡന്റ് സി കെ നാസർ കാഞ്ഞങ്ങാട്. പന്തളത്ത് നടന്ന ചൈൽഡ് പ്രൊട്ടക്റ്റ് ടീം പത്തനംതിട്ട ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡന്റ് ശാന്തകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന ഭാരവാഹികളായ സജി കെ ഉസ്മാൻ , ബേബി കെ ഫിലിപ്പോസ് , ഷൈനി കൊച്ചുദേവസി തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ പ്രസിഡന്റായി ഉണ്ണികൃഷ്ണനെയും , സെക്രട്ടറിയായി പന്തളം അനിലിനേയും, ട്രഷററായി അജിനേയും, കോഡിനേറ്ററായി വിനീതിനേയും ഉൾപ്പെടെ 9 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും പതിനേഴ് അംഗ ജില്ലാ കമ്മിറ്റിക്കും രൂപം നൽകി. ചടങ്ങിൽ വച്ച് പ്രമുഖ നോവലിസ്റ്റും ചെറുകഥാകൃത്തുമായ ചന്ദ്രബാബു പനങ്ങാടിനെ ആദരിച്ചു. എസ്. ഉണ്ണികൃഷ്ണൻ പിള്ള ജില്ലാ…
Read Moreനെഹ്‌റു ട്രോഫി വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 ന്
നെഹ്‌റു ട്രോഫി വള്ളംകളി; പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 ന് ആലപ്പുഴ: 68-ാമത് നെഹ്‌റു ട്രോഫി വള്ളംകളിയുടെ പന്തല്‍ കാല്‍നാട്ട് കര്‍മം ഓഗസ്റ്റ് 18 രാവിലെ 10-ന് പുന്നമട ഫിനിഷിംഗ് പോയിന്‍റില്‍ എന്‍.ടി.ബി.ആര്‍. സൊസൈറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നിര്‍വഹിക്കും. വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും. വഞ്ചിപ്പാട്ട് മത്സരം; വിധികര്‍ത്താക്കളെ ക്ഷണിച്ചു ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ചുള്ള വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവാകാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വഞ്ചിപ്പാട്ട് മത്സരത്തില്‍ വിധികര്‍ത്താവായി പ്രവര്‍ത്തിച്ച് പരിചയമുള്ള മലയാള സാഹിത്യ ബിരുദധാരികളെയാണ് പരിഗണിക്കുന്നത്. അവസാന തിയതി ഓഗസ്റ്റ് 26. വിലാസം- എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ആന്‍ഡ് കണ്‍വീനര്‍, എന്‍.ടി.ബി.ആര്‍.- 2018, ഇറിഗേഷന്‍ ഡിവിഷന്‍, മിനി സിവില്‍ സ്റ്റേഷന്‍ രണ്ടാം നില ആലപ്പുഴ. എവര്‍ റോളിംഗ് ട്രോഫികള്‍ തിരികെ എത്തിക്കണം ആലപ്പുഴ: നെഹ്റു…
Read More