konnivartha.com : തലസ്ഥാനത്ത് നവരാത്രി പൂജയ്ക്കായി പദ്മനാഭപുരത്തുനിന്നുള്ള നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് ഭക്തിനിർഭരമായ തുടക്കം. ഘോഷയാത്രയ്ക്ക് മുന്നോടിയായി വെള്ളിയാഴ്ച കാലത്ത് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്ക മാളികയിൽ ഉടവാൾ കൈമാറ്റം നടന്നു. തേവാരപ്പുരയിൽ, പട്ടുവിരിച്ച പീഠത്തിൽ സൂക്ഷിക്കുന്ന ഉടവാൾ സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശനിൽ നിന്ന് സ്വീകരിച്ച് സംസ്ഥാന ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ആചാരപ്രകാരം തമിഴ്‌നാട് ദേവസ്വം മന്ത്രി പി. കെ ശേഖർ ബാബുവിനും തമിഴ്‌നാട് എച്ച് ആന്റ് സി കമ്മീഷണർ ജെ. കുമാരഗുരുബരനും കൈമാറി. ഇവരിൽ നിന്നും ശുചീന്ദ്രം ദേവസ്വത്തിലെ ജീവനക്കാരൻ സുദർശൻ ഉടവാൾ ഏറ്റുവാങ്ങി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, സി.കെ ഹരീന്ദ്രൻ എം.എൽ.എ, കന്യാകുമാരി ജില്ലാ കളക്ടർ എം. അരവിന്ദ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. അനന്തഗോപൻ, ബോർഡ് അംഗം പി.എം തങ്കപ്പൻ, കന്യാകുമാരി സബ് കളക്ടർ…
Read Moreവിഭാഗം: Entertainment Diary
ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലത്ത് പുരോഗമിക്കുന്നു
konnivartha.com : ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം ‘ മാളികപ്പുറ’ത്തിന്റെ ചിത്രീകരണം കോന്നി അരുവാപ്പുലം കല്ലേലി സ്കൂളില്‍ വെച്ച് പുരോഗമിക്കുന്നു .ഇന്ന് രാവിലെ മുതല്‍ ആണ് സിനിമയുടെ ഏതാനും ഭാഗം കല്ലേലി സ്കൂളില്‍ വെച്ച് ചിത്രീകരിച്ചത് . വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. വിഷ്ണു നമ്പൂതിരിയാണ് ഛായാഗ്രഹണം.സംഗീതം രഞ്ജിൻ രാജ്. സൈജു കുറുപ്പ്, ഇന്ദ്രൻസ്, മനോജ് കെ ജയൻ തുടങ്ങി വൻ താര ഈ സിനിമയില്‍ ഉണ്ട് . ലൂയിസ് സിനിമയാണ് അവസാനമായി കല്ലേലി ഭാഗത്ത് ചിത്രീകരിച്ചത് .അതിനു ശേഷം മാളികപ്പുറ’ത്തിന്റെ ചിത്രീകരണം ആണ് ഇപ്പോള്‍ നടക്കുന്നത്
Read Moreകല്ലേലി കാവില്‍ കന്നിയിലെ ആയില്യം പൂജ സമര്‍പ്പിച്ചു
konnivartha.com: കന്നി മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു. പറക്കും പക്ഷി പന്തീരായിരത്തിനും ഉറുമ്പില്‍ തൊട്ട് എണ്ണായിരം ഉരഗവര്‍ഗ്ഗത്തിനും പ്രകൃതി സംരക്ഷണ പൂജകള്‍ ഒരുക്കി മണ്ണില്‍ നിന്നും വന്ന നാഗത്താന്‍മാര്‍ക്ക് ഊട്ട് അര്‍പ്പിച്ചു . രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും നാഗ യക്ഷി അമ്മയ്ക്ക് ഊട്ടും നല്‍കി . തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച…
Read Moreകാട്ടുകള്ളൻ. ഓഡിയോ പ്രകാശനം മന്ത്രി വി.എൻ.വാസവൻ നിർവ്വഹിച്ചു
konnivartha.com : കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിക്കുന്ന കാട്ടുകള്ളൻ എന്ന ആന്തോളജി ഫിലിമിൻ്റെ ഓഡിയോ റിലീസ് കഴിഞ്ഞ ദിവസം മന്ത്രി വി.എൻ.വാസവൻ കോട്ടയത്ത് നിർവ്വഹിച്ചു.ഗംഗൻ സംഗീത് ഗാനരചനയും, സംഗീതവും നിർവ്വഹിച്ച ഗാനം ശോഭാ മേനോനും, അയ്മനം സാജനുമാണ് ആലപിച്ചത്. ചിത്രത്തിൻ്റെ പ്രമോ ഗാനമായാണ് അവതരിപ്പിച്ചിരിക്കുന്നത്.ഗംഗൻ സംഗീതിൻ്റെ പുതുമയുള്ള ഗാനം, കാവാലം ചുണ്ടൻ ആൽബത്തിലൂടെ ശ്രദ്ധേയയായ ശോഭാ മേനോൻ്റെ വ്യത്യസ്ത ഗാനമായി മാറി. അയ്മനം സാജൻ ആദ്യമായി പിന്നണി പാടുന്ന ഗാനവുമാണിത്. മനോരമ മ്യൂസിക്കാണ് പ്രമോ ഗാനം പുറത്തിറക്കിയത്.സിനിമാ പി.ആർ.ഒ അയ്മനം സാജൻ രചനയും, സംവിധാനവും നിർവ്വഹിച്ച കാട്ടു കള്ളൻ ഉടൻ റിലീസ് ചെയ്യും. ഉല, തീക്കുച്ചിയും പനിത്തുള്ളിയും, ഒരു നല്ല കോട്ടയംകാരൻ എന്നീ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച അജയ്ക്കുട്ടി ഡൽഹി ആണ് പ്രധാന കഥാപാത്രമായ വറീതിനെ അവതരിപ്പിക്കുന്നത്. കുട്ടനാട് ഫിലിം ക്ലബ്ബ് അവതരിപ്പിച്ച…
Read More“സമം” സിനിമയുടെ ചിത്രീകരണം തിരുവല്ലയില്‍ തുടങ്ങി
konnivartha.com : ഒരു അമ്മയും, മകളും തമ്മിലുള്ള അസാധാരമായ ആത്മബന്ധത്തിൻ്റെ കഥ പറയുകയാണ് സമം എന്ന ചിത്രം. ഒരു മിന്നാമിനുങ്ങിന് നൂറുങ്ങുവെട്ടം, അമരം, സവിധം തുടങ്ങിയ നിരവധി ചിത്രങ്ങളുടെ നിർമ്മാതാവായും, തനിയെ, തനിച്ചല്ല ഞാൻ എന്നീ ചിത്രങ്ങളുടെ രചയിതാവും, സംവിധായകനുമായി, സംസ്ഥാന, ദേശീയ, അന്തർദേശീയ പുരസ്ക്കാരങ്ങൾ നേടിയ ബാബു തിരുവല്ല ,ഒരു ഇടവേളയ്ക്ക് ശേഷം സിംഫണി ക്രീയേഷൻസിനു വേണ്ടി രചനയും, സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് സമം.ചിത്രത്തിൻ്റെ ചിത്രീകരണം തിരുവല്ലയിലും പരിസരങ്ങളിലുമായി ആരംഭിച്ചു. ഇന്ത്യൻ സിനിമയിൽ തന്നെ ഇതു വരെ ആരും അവതരിപ്പിക്കാത്ത വ്യത്യസ്തമായൊരു പ്രമേയമാണ് സമം അവതരിപ്പിക്കുന്നത്.ബാബു തിരുവല്ല പറയുന്നു. നിമ്മി ജോർജിനും (ഷീലു എബ്രഹാം)മകൾ അന്നയ്ക്കും(കൃതിക പ്രദീപ് ) ഒരു അമ്മയ്ക്കും മകൾക്കും ഉണ്ടാകാത്തത്ര ആത്മബന്ധമായിരുന്നു ഉണ്ടായിരുന്നത്. ഭർത്താവ് മുമ്പേ മരിച്ചു പോയിരുന്നതുകൊണ്ട് അന്നയെ പൊന്നുപോലെയാണ് നിമ്മി പരിപാലിച്ചത്.ഇവരുടെ ജീവിതത്തിൽ പിന്നീട് ഉണ്ടാവുന്ന സംഭവ…
Read Moreകന്നിയിലെ ആയില്യം : കല്ലേലി കാവില്‍ ആയില്യം പൂജ മഹോത്സവം( 22/09/2022)
konnivartha.com : നാഗപ്രീതി വരുത്തി കുടുംബസുഖവും സർവ്വഐശ്വര്യവും നേടാനുള്ള ഏറ്റവും നല്ല ദിവസം ആണ് നാഗരാജാവിന്‍റെ തിരുന്നാളായ കന്നിമാസത്തിലെ ആയില്യം. ഈ മാസം 22 ന് കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവില്‍( മൂലസ്ഥാനം ) കന്നിയിലെ ആയില്യം പൂജ മഹോത്സവം നടക്കും . രാവിലെ 4 മണിയ്ക്ക് മല ഉണര്‍ത്തല്‍ ,കാവ് ഉണര്‍ത്തി താംബൂല സമര്‍പ്പണം ,6.30 ന് മലയ്ക്ക് കരിക്ക് പടേനി സമര്‍പ്പണം 7 മണി മുതല്‍ പ്രകൃതി സംരക്ഷണ പൂജകള്‍ 8.30 ന് പ്രഭാത നമസ്ക്കാരം 9 ന് നിത്യ അന്നദാനം , രാവിലെ പത്തു മണിമുതല്‍ നാഗ തറയില്‍ നാഗ രാജാവിനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും മഞ്ഞള്‍ നീരാട്ട് കരിക്ക് അഭിഷേകം നാഗ പാട്ട് പന്ത്രണ്ട് മണിയ്ക്ക് ഊട്ട് പൂജ വൈകിട്ട് 6.30 മുതല്‍ ദീപ നമസ്ക്കാരം എന്നീ…
Read Moreഷോർട്ട് ഫിലിം ഫെസ്റ്റിവൽ അപേക്ഷകൾ ക്ഷണിക്കുന്നു
konnivartha.com : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് യുവജനങ്ങൾക്കായി സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിലേയ്ക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. 18നും 40 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ 2022 ഒക്ടോബർ എട്ടിനു മുൻപ് വീഡിയോകൾ https://reels2022.ksywb.in/ എന്ന ലിങ്കിൽ അപ്‌ലോഡ് ചെയ്യേണ്ടതാണ്. വിശദവിവരങ്ങളും നിയമാവലിയും മേൽപ്പറഞ്ഞ ലിങ്കിൽ ലഭ്യമാണ്.
Read Moreറാന്നി അയ്യപ്പ മഹാ സത്ര സ്വാഗത സംഘ വിപുലീകരണയോഗം നടന്നു
konnivartha.com : റാന്നി അയ്യപ്പ മഹാ സത്ര സ്വാഗത സംഘ വിപുലീകരണയോഗം ഐരൂർ ഞാനാനന്ദാശ്രമത്തിലെ സ്വാമിനി ദേവി സംഗമേശാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. റാന്നി അയ്യപ്പ മഹാ സത്രം വൻ വിജയമാക്കുന്നതിന് കേരളത്തിലെ മുഴുവൻ ആചാര വര്യൻമാരും പ്രതിജ്ഞാബന്ധരാണെന്ന് ഇവർ അറിയിച്ചു. ചിങ്ങോലി ശിവപ്രഭാരെ സിദ്ധാശ്രമം മഠാധിപതി രമാദേവി അമ്മ അനുഗ്രഹ പ്രഭാഷണം നടത്തി. വൃശ്ചികം 1 മുതൽ റാന്നി വൈക്കം കുത്തു കല്ലുങ്കൽ പടി ആൽത്തറക്ക് സമീപമുള്ള വയലിലാണ് അയ്യപ്പ മഹാ സത്രം നടക്കുന്നത്. സത്രം 41 ദിവസം നീണ്ടു നിൽക്കും. അയ്യപ്പ മഹാസത്രത്തിന്റെ സ്വാഗത സംഘമാണ് രൂപീകരിച്ചത്. വിവിധ മേഘലകളിലായി 501 പേരടങ്ങുന്ന പ്രാഥമിക കമ്മിറ്റികൾ രൂപീകരിച്ചു. റാന്നി എം എൽ എ പ്രമോദ് നാരായണനാണ് അയ്യപ്പ സത്ര കമ്മിറ്റിയുടെ ചെയർമാൻ. പ്രസാദ് കുഴിക്കാല പ്രസിഡൻഡും, എസ് അജിത് കുമാർ ജനറൽ കൺവീനറുമാണ്. വി…
Read Moreപ്രണയസാന്ദ്രമായി “വൺ ലൗ” മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തു
konnivartha.com / Entertainment desk: വിഷ്ണു രാംദാസ് സംവിധാനം ചെയ്ത “വൺ ലൗ” മ്യൂസിക്ക് വീഡിയോ റിലീസ് ചെയ്തു .”നിലവേ പോൽ” എന്ന വരിയിലൂടെ തുടങ്ങുന്ന ഈ ഗാനം എഴുതിയതും സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നതും അനന്തകൃഷ്ണയാണ്. ഗാനം ആലപിച്ചിരിക്കുന്നത് രാഹുൽ രാജീവ്.മികച്ച പ്രതികരണമാണ് മ്യൂസിക് വീഡിയോക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അനന്തകൃഷ്ണ, മെർലെറ്റ് ആൻ തോമസ്, രജിത്ത് നവോദയ എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. എ.കെ . പ്രൊഡക്ഷൻസ് ആണ് ആൽബം നിർമ്മിച്ചിരിക്കുന്നത്. നന്ദഗോപാൽ, ഫാസിൽ വി സുബൈർ, ജോഷോ, ഷിനു ആർ, സജു, അരുൺ ചന്ദ്, അക്ഷയ്, ഹരിപ്രിയ, ഗ്രീഷ്മ ഗിരീഷ്, അശ്വതി, സ്നേഹ സന്തോഷ്, രഞ്ജിത, ഹരിപ്രിയ എന്നിവർ മ്യൂസിക്ക് വീഡിയോയിൽ പങ്കുചേർന്നിട്ടുണ്ട്. ഛായാഗ്രഹണം- അക്ഷയ് ശ്രീകുട്ടൻ, എഡിറ്റിംഗ്- ജിനു സോമശേഖരൻ, ക്രിയേറ്റീവ് കോൺട്രിബ്യുഷൻ- ഫാസിൽ വി സുബൈർ, പ്രോജക്റ്റ് ഡിസൈനർ- ആനന്ദ് കൊച്ചു വിഷ്ണു, ചീഫ് അസിസ്റ്റന്റ് ഡയറക്ടര്‍-…
Read Moreറൈഡറെ ഉറക്കത്തിൽ നിന്നുണർത്തുന്ന ഹെൽമറ്റ്, പ്ലാസ്റ്റിക്കിൽ നിന്ന് ഇന്ധനം – ശ്രദ്ധേയമായി യുവ ബൂട്ട് എക്‌സ്‌പോ
konnivartha.com : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലപ്മെന്റ് (കിഡ്) സംഘടിപ്പിക്കുന്ന യുവ ബൂട്ട് ക്യാംപിലെ വിദ്യാർഥി സംരംഭകരുടെ എക്സ്പോ ശ്രദ്ധേയമാകുന്നു. വൈവിധ്യം നിറഞ്ഞ സംരംഭങ്ങളുടെയും സംരംഭകത്വ ആശയങ്ങളുടെയും പ്രദർശനമാണ് തിരുവനന്തപുരം മാസ്‌കോട്ട് ഹോട്ടലിൽ നടക്കുന്ന കോൺക്ലേവിൽ ഒരുക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് സംസ്‌കരണത്തിനും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗപ്പെടുത്തിയുള്ള അധ്യാപനത്തിനും എന്നു വേണ്ട തേങ്ങയും അടക്കയും പൊളിക്കുന്നതിനുവരെ നൂതന ആശയങ്ങൾ അവതരിപ്പിക്കുകയാണ് വിദ്യാർഥി സംരംഭകർ. ബൈക്ക് ഓടിക്കുന്നതിനിടയിൽ ഉറങ്ങിപ്പോയാൽ റൈഡറെ വിളിച്ചുണർത്തുന്ന ഹെൽമറ്റുമായാണ് കോഴിക്കോട് എഡബ്ല്യൂഎച്ച് എഞ്ചിനിയറിങ് കോളജിലെ ആദർശും ജിജുവും എക്‌സ്‌പോയിൽ എത്തിയിട്ടുള്ളത്. ഹെൽമറ്റിന്റെ മുൻവശത്തു ഘടിപ്പിച്ച സെൻസറിലൂടെ ഡ്രൈവറുടെ കണ്ണുകളെ നിരീക്ഷിക്കുകയാണ് ഈ സംവിധാനത്തിൽ ചെയ്യുന്നത്. ഹെൽമറ്റിനകത്തു ഘടിപ്പിച്ചിരിക്കുന്ന ബോർഡും ബാറ്ററിയും ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. റൈഡറുടെ കണ്ണുകൾ രണ്ടു സെക്കൻഡിൽക്കൂടുതൽ സമയം അടഞ്ഞിരുന്നാൽ സെൻസറിൽ നിന്നു ബോർഡിലേക്ക് സന്ദേശമെത്തും. ഇതോടെ ഹെൽമറ്റിനകത്തു ഘടിപ്പിച്ചിരിക്കുന്ന അലാം…
Read More