യുവ ഉൽത്സവ് : തിരുവാതിരയില്‍ കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി

  konnivartha.com : ഭാരതസർക്കാർ യുവജനകാര്യ കായിക മന്ത്രാലയം ,നെഹ്റു യുവകേന്ദ്ര പത്തനംതിട്ട എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ യുവ ഉൽത്സവ് 2022 ജില്ലാതല തിരുവാതിര കളി മത്സരത്തിൽ കോന്നി ശ്രീ ചിത്തിര ആർട്സ് & സ്പോർട്സ് ക്ലബ്ബ് രണ്ടാം സ്ഥാനം നേടി .   ആര്യ നായർ,ദുർഗ എസ്,അർച്ചന അർ നായർ, ആതിര, പ്രിയ വിനീഷ്, ജ്യോതി രാഹുൽ, ആർദ്ര എസ്, സബിത എം, സ്വാതി എസ്, അഞ്ചു സുരേഷ്, മാളവിക മുരളി, ദേവിക മുരളി എന്നിവർ ക്ലബിന് വേണ്ടി മത്സരത്തിൽ പങ്കെടുത്തു

Read More

  ഓമല്ലൂര്‍  കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍  ലഹരി വിരുദ്ധ കാമ്പയിന്‍ നടത്തി

  konnivartha.com : ഓമല്ലൂര്‍ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ ആഭിമുഖ്യത്തില്‍ ബാലസഭ കുട്ടികള്‍ക്കായി നടത്തിയ ലഹരി വിരുദ്ധ കാമ്പയിന്‍ എക്സൈസ് ഓഫീസര്‍ ഹരി കുമാര്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്സണ്‍ കെ.എന്‍ അമ്പിളി അധ്യക്ഷത വഹിച്ചു. ബോധവത്കരണ ക്ലാസ് സിവില്‍ എക്സൈസ് ഓഫീസര്‍ കെ.എം. കവിത നയിച്ചു.   കാമ്പയിന്റെ ഭാഗമായി നടന്ന മാരത്തോണ്‍ പഞ്ചായത്ത് അംഗം കെ. അമ്പിളി ഫ്ളാഗ് ഓഫ് ചെയ്തു. ലഹരി വിരുദ്ധ പ്രതിജ്ഞയും സിഗ്നേച്ചര്‍ കാമ്പയിനും നടന്നു. വാര്‍ഡ് മെമ്പര്‍മാരായ അന്നമ്മ, ജില്ലാ കുടുംബശ്രീ മിഷന്‍ ഡിപിഎം അജിത്, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ എസ്. മാലിനി, സിഡിഎസ് അംഗങ്ങള്‍, ബാലസഭ കുട്ടികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

പത്തനംതിട്ട ജില്ലക്കാരിയായ ചലച്ചിത്ര താരം നയന്‍താരയ്ക്കും വിഘ്‌നേഷ് ശിവനും ഇരട്ടക്കുട്ടികള്‍

  konnivartha.com : ഇരട്ടക്കുട്ടികളുടെ മാതാപിതാക്കളായ സന്തോഷവാര്‍ത്ത പങ്കുവെച്ച് പത്തനംതിട്ട ജില്ലകാരിയായ ചലച്ചിത്ര താരം നയന്‍താരയും വിഘ്‌നേഷ് ശിവനും. സാമൂഹികമാധ്യമങ്ങളിലൂടെയാണ് താരങ്ങള്‍ ഈ വിശേഷം പങ്കുവെച്ചത്. 2022 ജൂണ്‍ 9 നായിരുന്നു നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഏഴ് കൊല്ലം നീണ്ട പ്രണയത്തിന് ശേഷമായിരുന്നു ഇരുവരും വിവാഹജീവിതത്തിലേക്ക് പ്രവേശിച്ചത്.കല്യാണം കഴിഞ്ഞു ഏകദേശം 4 മാസം കഴിഞ്ഞു . കുട്ടികള്‍ ജനിച്ച വിവരം സമൂഹ മാധ്യമങ്ങളില്‍ ആണ് താരങ്ങള്‍ പങ്കുവെച്ചത്.നയൻതാരയും,സംവിധായകൻ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹം 2022 ജൂൺ 9-ന് മഹാബലിപുരത്തെ ഷെറാട്ടൺ ഗ്രാൻഡ് റിസോർട്ടിൽ വച്ച് നടന്നു After dating for over 6 years, Nayanthara and Vignesh Shivan got married last June, and the grand wedding ceremony was attended by Rajinikanth, Shah Rukh Khan, and several…

Read More

അദ്ധ്യാപകസമൂഹം അറിവിനൊപ്പം മനോഭാവത്തെയും കാലോചിതമായി നവീകരിക്കണം : അഡ്വ ജിതേഷ്ജി

konnivartha.com : കോഴഞ്ചേരി മാർത്തോമ്മ സീനിയർ സെക്കന്ററി സ്കൂൾ റൂബി ജൂബിലി ആഘോഷപരിപാടികൾക്ക് തുടക്കമായി ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ്‌ ചിത്രകാരനും വിഖ്യാത സചിത്ര പ്രഭാഷകനുമായ ജിതേഷ്ജി ഉദ്ഘാടനം നിർവഹിച്ചു . പുതിയ തലമുറയെ പഠിപ്പിക്കാനും പഠിക്കാനും അദ്ധ്യാപകസമൂഹം അറിവിനൊപ്പം മനോഭാവത്തെയും കാലോചിതമായി നവീകരിക്കണമെന്ന് അഡ്വ ജിതേഷ്ജി അഭിപ്രായപ്പെട്ടു.   വിജ്ഞാനവും വിനോദവും സമഞ്ജസമായി സമന്വയിപ്പിച്ചുള്ള വരവേഗ വിസ്മയത്തിലൂടെയും സചിത്ര പ്രഭാഷണത്തിലൂടെയും വേറിട്ട ശൈലിയിലായിരുന്നു ജിതേഷ്ജിയുടെ ഉദ്ഘാടനം. സ്കൂൾ മാനേജർ റവ : ഫാദർ തോമസ് മാത്യുവിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ മാനേജിംഗ് കമ്മറ്റി സെക്രട്ടറി മാത്യുസ് ജോർജ്, ട്രഷറർ വർഗീസ് പുന്നൻ, ടി എം ഫിലിപ്പ് തുടങ്ങിയവർ പ്രസംഗിച്ചു.പ്രിൻസിപ്പൽ ഡോ ആനി മാത്തൻ സ്വാഗതവും വൈസ് പ്രിൻസിപ്പൽ ഡോ സാലമ്മ കുര്യൻ നന്ദിയും പറഞ്ഞു

Read More

അക്ഷരത്തെ ഉണർത്തി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ എഴുത്തിനിരുത്തി

  കോന്നി :പ്രാചീന ജനതയുടെ മഹത്തായ ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയെ ഉണർത്തിച്ച് ചരിത്ര പ്രസിദ്ധവും അതി പുരാതനവുമായ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ(മൂലസ്ഥാനം )ആയുധ പൂജയും എഴുത്തിനിരുത്തും നടന്നു. 999 മല വിളിച്ചു ചൊല്ലി പൂർവ്വിക സ്മരണയോടെ മാതാ പിതാ ഗുരുവിന് ദക്ഷിണ സമർപ്പിച്ച് കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിപ്പിച്ചു.   പവിത്രമായ കളരിയിൽ പൂര്‍ണ്ണമായ പ്രകൃതി സംരക്ഷണ പൂജ ഒരുക്കി ഗുരു കാരണവന്മാരെ മന മുരുകി വിളിച്ചു താംബൂലംസമർപ്പിച്ച് 999 മലകളെ വിളിച്ചു ചൊല്ലി അക്ഷരങ്ങളെ വിളിച്ചുണർത്തി ഊട്ടും പൂജയും അർപ്പിച്ച് പൂജയെടുപ്പും എഴുത്തിനിരുത്തും നടന്നു . നാവിലും വിരൽ തുമ്പിലും ഹൃദയത്തിലും ഐശ്വര്യത്തിന്‍റെ പൊൻ കതിർ വിരിയിച്ച് നിരവധി കുരുന്നുകൾ തിരു നാമം കുറിച്ചു. പുനെല്ല് കുത്തിയ അരിയിൽ അക്ഷരങ്ങളെ ചൂണ്ടാണി വിരലാൽ എഴുതിച്ചു. കാവ്‌ മുഖ്യ ഊരാളി ഭാസ്‌ക്കരൻ, കാവ് പ്രസിഡന്റ്…

Read More

നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര കേരളത്തില്‍

  konnivartha.com : നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര. കോഴിക്കോട് സ്വപ്നനഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ് സന്ദർശകരിൽ ആശ്ചര്യമുണർത്തി പുതുലിന്റെ സ്റ്റാളുള്ളത്. മാലകളും കമ്മലുകളും കൗതുകത്തോടെ വീക്ഷിക്കുന്നവർ ഇതെല്ലാം നിർമ്മിച്ചിരിക്കുന്നത് നെല്ലുപയോ​ഗിച്ചാണെന്നറിയുന്നതോടെ അക്ഷരാർത്ഥത്തിൽ ഞെട്ടും. ചെറുതും വലുതുമായി കൗതുകമുണർത്തുന്ന മനോഹരമായ ആഭരണങ്ങളാണ് പുതുലിന്റെ സ്റ്റാളിൽ സജ്ജീകരിച്ചിരിക്കുന്നത്. കമ്മലുകൾ, മാലകൾ, ചോക്കർ ചെയിനുകൾ തുടങ്ങി വ്യത്യസ്ത ഡിസൈനുകളിലുള്ള ആഭരണങ്ങൾ ഇവിടെ കിട്ടും. പൂർണ്ണമായും നെല്ലുപയോ​ഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത് എന്നതാണ് പ്രധാന ആകർഷണം. പല നിറങ്ങളിലും വലുപ്പത്തിലുമുള്ള മാലകളും കമ്മലുകളും അവയുടെ സെറ്റുകളും ലഭ്യമാണ്. സ്റ്റഡ് കമ്മലുകൾ മുതൽ വ്യത്യസ്ത നീളത്തിലുള്ള കമ്മലുകളുടെ ശേഖരം തന്നെ സ്റ്റാളിലുണ്ട്. സാരികൾക്ക് അനുയോജ്യമായ നീളത്തിലുള്ള മാലകൾ, ചോക്കർ എന്നിവയും ഇവിടെ ലഭ്യമാണ്. 50 മുതൽ 1000 രൂപവരെയാണ് വില.   പശ്ചിമ…

Read More

നന്ദനത്തെ ശ്രീനന്ദനമാക്കാന്‍ രാധചേച്ചിയും കൂട്ടരും

  konnivartha.com : രാധചേച്ചിയും മായചേച്ചിയും തിരക്കിലാണ്. മൂഴിയാര്‍ പ്രദേശത്ത് താമസിക്കുന്ന മലമ്പണ്ടാരം ഗോത്ര വിഭാഗത്തിനായി തുടങ്ങിയ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന്റെ അമരസ്ഥാനത്തേക്കാണിവര്‍ എത്തിയിരിക്കുന്നത്. ജില്ലയിലെ സെമിനൊമാഡിക്ക് വിഭാഗത്തിലുള്ളവര്‍ ഉള്‍പ്പെടുന്ന അയല്‍കൂട്ടമെന്ന ഖ്യാതിയാണ് നന്ദനത്തിനുള്ളത്.   കാടിന്റെ മക്കളെ മാത്രം ഉള്‍പ്പെടുത്തിയാണ് നന്ദനം എന്ന അയല്‍കൂട്ടം രൂപീകരിച്ചിട്ടുള്ളത്. സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് തങ്ങള്‍ക്കും കടന്നുവരണം എന്ന ആര്‍ജവത്തോടെയാണ് പത്തുപേരടങ്ങുന്ന സംഘം കൂടുബശ്രീക്ക് കീഴില്‍ അയല്‍ക്കൂട്ട യൂണിറ്റായി പ്രവര്‍ത്തനം ആരംഭിച്ചത്. അയല്‍ക്കൂട്ടത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണയുമായി സിഡിഎസ് മുഖേന നിയോഗിച്ചിട്ടുള്ള റിസോഴ്‌സ് പേഴ്‌സണും ഒപ്പമുണ്ടാവും. ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ ആശയം ഇവര്‍ക്കിടയിലേക്ക് എത്തിക്കുകയാണ് ഈ അയല്‍ക്കൂട്ടത്തിന്റെ പ്രധാനലക്ഷ്യം. കുടുംബങ്ങളിലെ ചെറുപ്രശ്‌നങ്ങള്‍ വരെ കണ്ടെത്തി പരിഹാരം കണ്ടെത്താനും, സ്വയം പര്യാപ്തത കൈവരിക്കല്‍, സാമൂഹ്യ അരക്ഷിതാവസ്ഥ ഇല്ലാതാക്കല്‍, ലഹരിയുടെ ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള ബോധവല്‍കരണം നല്‍കല്‍ തുടങ്ങി വിവിധ സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായ ഇടപെടലും…

Read More

കല്ലേലി ഊരാളി അപ്പൂപ്പൻ കാവില്‍ നാളെ അക്ഷര പൂജ മഹോത്സവം

  കോന്നി   കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് (മൂലസ്ഥാനം ) അക്ഷര പൂജ മഹോത്സവം : രാവിലെ 4 മണിയ്ക്ക് മല ഉണർത്തൽ കാവ് ഉണർത്തൽ താംബൂല സമർപ്പണം, മലയ്ക്ക് കരിക്ക് പടേനി സമർപ്പണം, രാവിലെ 8.30 പ്രകൃതി സംരക്ഷണ പൂജകൾ 9 ന് പ്രഭാത പൂജ നമസ്കാരം, നിത്യ അന്നദാനം 11.30 ന് ഊട്ട് പൂജ വന്ദനം വൈകിട്ട് 5.30 മുതൽ അക്ഷര പൂജ മഹോത്സവം പൂജ വെയ്പ്പ്.6.30 ന് സന്ധ്യാ വന്ദനം

Read More

മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ ഉമാ മഹേശ്വര പൂജ നടന്നു

konnivartha.com : മലയാലപ്പുഴ തോമ്പിൽ കൊട്ടാരത്തിൽ മഹാനവാഹ യജ്ഞത്തോടനുബന്ധിച്ച് ഉമാ മഹേശ്വര പൂജ നടന്നു .മലയാലപ്പുഴയുടെ പ്രധാന കാവൽ മലയായ ഉപ്പിടും പാറയിൽ നിന്നും വാദ്യമേളങ്ങളോടെ പാർവ്വതി പരിണയ ഘോഷയാത്ര നടത്തിയ ശേഷം ശിവ പാർവ്വതി സങ്കൽപ്പത്തിൽ കുട്ടികളെ കാൽ കഴുകി ഇരുത്തിയ ശേഷം ഉമാമഹേശ്വര പൂജ നടത്തി  

Read More