konnivartha.com : നാല്‍പ്പതാം വെള്ളിയോട് അനുബന്ധിച്ചു മുളന്തറ സെന്റ് മേരീസ് മലങ്കര സുറിയാനി കത്തോലിക്ക ദേവാലയത്തിന്റെ ആനകുത്തി കുരിശടിയിൽ നിന്നും നെടുമ്പാറ മെഡിക്കൽ കോളേജ് കുരിശടിയിലേക്ക് ഇടവക വികാരി റവ. ഫാ. തോമസ് പ്രശാന്ത് ഒ ഐ സി യുടെ നേതൃത്വത്തിൽ കുരിശിന്‍റെ വഴി നടത്തി. സമാപനത്തിൽ ഇടവക വൈദികൻ റവ. ഫ. മാർട്ടിൻ ജോസഫ് പുത്തൻവീട് നാല്പതാം വെള്ളിയുടെ സന്ദേശം നൽകി.
Read Moreവിഭാഗം: Entertainment Diary
സുവിശേഷ മഹായോഗവും സംഗീത വിരുന്നുo
കോന്നി: ചർച്ച് ഓഫ് ഗോഡ്, അട്ടച്ചാക്കൽ സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത വിരുന്നുo കോന്നി- ആമക്കുന്ന് പുളി നിൽക്കുന്നതിൽ ഭവനാങ്കണത്തിൽ ഏപ്രിൽ1, 2. ( ശനി, ഞായർ) നടക്കുന്നു. പാസ്റ്റർ വർഗീസ് ജോഷ്വാ, ഇവ: സാമുവൽ പുളിവേലിൽ, പാസ്റ്റർ ഷിബു കെ. മാത്യു എന്നിവർ ദൈവവചനം പ്രഘോഷിക്കും. പാസ്റ്റർ അനിയൻകുഞ്ഞ് സാമുവൽ ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ പി.ടി.ജോയിക്കുട്ടി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും
Read Moreരണ്ടു മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു
konnivartha.com/ തിരുവനന്തപുരം : കുട്ടൂസ് സ്മാർട്ട് പ്രി-സ്കൂളിന്റെയും ബിഗ് മൈൻഡ് അക്കാഡമിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ രണ്ടു മുതൽ 14 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി സമ്മർ ക്യാമ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നു. ഏപ്രിൽ 3നു ആരംഭിക്കുന്ന ക്യാമ്പ് മെയ് 30 നു അവസാനിക്കും. കരാട്ടെ, ഡാൻസ്, സംഗീതം, യോഗ, മാജിക്, സാഹിത്യ ക്യാമ്പ്, പ്രസംഗ പരിശീലനം, ഗെയിമുകൾ തുടങ്ങി ഇരുപതോളം വിഷയങ്ങളാണ് ക്യാമ്പിൽ ഉണ്ടാവുക. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ്. പങ്കെടുക്കുന്നതിനായി 8089783296 എന്ന നമ്പരിൽ ബന്ധപ്പെടുക.
Read Moreബഹുമുഖ പ്രതിഭാ പുരസ്ക്കാരത്തിന് അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട :കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ(മൂലസ്ഥാനം )പത്താമുദയ തിരു മഹോല്‍സവത്തോട് അനുബന്ധിച്ച് ആദി ദ്രാവിഡ നാഗ ഗോത്ര നാടന്‍ കലകളെ പരിപോഷിപ്പിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട പ്രതിഭയ്ക്ക് കല്ലേലി കാവ് ഏര്‍പ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു . തനത് പാരമ്പര്യ കലാരൂപമായ കുംഭ പാട്ടിന്‍റെ കുലപതിയും ഊരാളി പ്രമുഖനുമായിരുന്ന കൊക്കാത്തോട് ഗോപാലന്‍ ആശാന്റെ സ്മരണാർത്ഥം ഏര്‍പ്പെടുത്തിയ ബഹുമുഖ പ്രതിഭാ പുരസ്കാരത്തിന് കലാസമിതികള്‍ക്കും പൊതുജനങ്ങള്‍ക്കും പേരുകള്‍ നിര്‍ദ്ദേശിക്കാം. വിലാസം : പ്രസിഡണ്ട് /സെക്രട്ടറി, ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് (മൂലസ്ഥാനം )കല്ലേലി (പി ഒ ) കോന്നി ,പത്തനംതിട്ട ജില്ല -689691 ഫോണ്‍ :9946283143,9447504529, 0468 2990448 ഇമെയില്‍ : kallelykavu@gmail.com
Read Moreഎസ് എല്‍ പുരം സദാനന്ദൻ അവാർഡ്കൊടുമൺ ഗോപാലകൃഷ്ണന്
KONNIVARTHA.COM :എസ് എല്‍ പുരം സദാനന്ദൻ അവാർഡ്കൊടുമൺ ഗോപാലകൃഷ്ണന്. നാടക- ചലച്ചിത്ര ആചാര്യൻ എസ് എല്‍ പുരം സദാനന്ദന്റെ നാമധേയത്തിലുള്ള സ്മാരക അവാർഡ് നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് ഏപ്രിൽ 15ന്എസ് എല്‍ പുരത്തുവെച്ച് നടക്കുന്ന ചടങ്ങിൽ അനുസ്മരണ സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും നാടകകൃത്ത് നടൻ സംവിധായകൻ എന്നീ നിലകളിൽ 38 വർഷമായി കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് കൊടുമണ്‍ ഗോപാലകൃഷ്ണന്‍ . 1994-ൽ നടനുള്ള ഇ വി കൃഷ്ണപിള്ള അവാർഡ്, 2010- സംവിധായകനുള്ള തിക്കുറിശ്ശി ഫൗണ്ടേഷൻ അവാർഡ്- വീണ്ടും2010- നെഹ്റു യുവ കേന്ദ്ര അവാർഡ്, 2012- ഡോക്ടർ വയലാ വാസുദേവൻ പിള്ള ബാലസാഹിത്യ അവാർഡ്, 2013- നാടക രചനയ്ക്കുള്ള ഭരത് പി ജെ ആന്റണി അവാർഡ്, 2015- KT മുഹമ്മദ് നാടകരചന അവാർഡ്,2015- നാടകരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള ഡോക്ടർ അംബേദ്കർ നാഷണൽ ഫെലോഷിപ്പ്, 2019- കാളിദാസ…
Read Moreകാനഡ മലയാളി പെന്തക്കോസ്റ്റൽ ചർച്ചസ് കോൺഫറൻസ് 25ന് ശനിയാഴ്ച
ജോയിച്ചന്‍ പുതുക്കുളം കാനഡ മലയാളി പെന്തെക്കോസ്റ്റൽ ദൈവ സഭകളുടെ ആഭി മുഖ്യത്തിൽ നടക്കുന്ന റിവൈവ് കാനഡ‘ Revive Canada’ എട്ടാമത് കോൺഫെറൻസ് ഒരുക്കങ്ങൾ നടക്കുന്നു. കാനഡയിലെ 7 പ്രൊവിൻസുകളിൽ നിന്നും അൻപതിൽ പരം സഭകളും, അതോടൊപ്പം USA, UK, Australia, Middle East, India തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ദൈവമക്കൾ പങ്കെടുക്കുന്നു. March മാസം 25 ശനിയാഴ്ച 2022 വൈകിട്ട് (7 Pm – EST, 5 Pm -AB, 4 Pm – BC ) ഈ പ്രാവശ്യവും Zoom Platform ലൂടെ നടക്കുന്നു. കാനഡ പാസ്റ്റെർസ് ഫെല്ലോഷിപ്പ് നേതൃത്വം കൊടുക്കുന്ന ഈ സമ്മേളനത്തിൽ പ്രധാന പ്രസംഗകനായി പാസ്റ്റർ ബാബു ജോർജ് കാനഡ വചന പ്രഘോഷണം നടത്തുകയും വിവിധ പ്രൊവിൻസുകളിലെ സഭകൾ ഗാന ശ്രുഷകകൾക്കു നേതൃത്വം കൊടുക്കുകയും ചെയ്യുന്നു. കഴിഞ്ഞ നാളുകളിൽ നടന്ന…
Read Moreശിവ പ്രഭാകര സിദ്ധ യോഗിയുടെ 760 -മത് ജന്മ ജയന്തി ആഘോഷത്തിനു തുടക്കം
konnivartha.com : ഓമല്ലൂർ ശിവ പ്രഭാകര സിദ്ധ യോഗിയുടെ 760 -മത് ജന്മ ജയന്തി ആഘോഷം പത്തനംതിട്ട ഡിവൈ എസ് പി എസ് .നന്ദകുമാർ ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. ചിങ്ങോലി ശിവ പ്രഭാകര സിദ്ധ യോഗീശ്വര ആശ്രമം അംഗം പ്രവീൺ ശർമ്മ, ശബരിഗിരി സഹകരണ സംഘം പ്രസിഡണ്ട് എജി ഉണ്ണികൃഷ്ണൻ ,മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷാ സോമൻ, ആശ്രമം ട്രസ്റ്റി ശാന്തി പ്രഭ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. മാർച്ച് 20മുതൽ 22വരെയാണ് ആഘോഷ പരിപാടികൾ നടക്കുന്നത്.റഷ്യയിൽ നിന്നടക്കം നിരവധി ഭക്തരാണ് ഓമല്ലൂർ ആശ്രമത്തിൽ എത്തിയിട്ടുള്ളത്
Read Moreഓ ടി ടി പ്ലാറ്റ്‌ഫോമിൽ അശ്ലീലവും അധിക്ഷേപകരമായ ഭാഷയും വർദ്ധിച്ചു
ഓ ടി ടി പ്ലാറ്റ്‌ഫോമിൽ അശ്ലീലവും അധിക്ഷേപകരമായ ഭാഷയും വർദ്ധിച്ചുവരുന്നതായുള്ള പരാതി ഗവണ്മെന്റ് ഗൗരവത്തിൽ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ശ്രീ. അനുരാഗ് താക്കൂർ പറഞ്ഞു. സർഗ്ഗാത്മകതയുടെ പേരിലുള്ള അധിക്ഷേപകരമായ ഭാഷ വെച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം നാഗ്പൂരിൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഓ ടി ടി പ്ലാറ്റ്‌ഫോമുകളിൽ അധിക്ഷേപകരവും അശ്ലീലവുമായ ഉള്ളടക്കം വർധിച്ചുവരുന്നു എന്ന പരാതി ഗൗരവതരമാണ്. ഇത് സംബന്ധിച്ച ചട്ടങ്ങളിൽ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കിൽ അത് പരിഗണിക്കാൻ മന്ത്രാലയം തയ്യാറാണ്. ഈ പ്ലാറ്റ്‌ഫോമുകൾക്ക് അശ്ലീലതയ്‌ക്കല്ല, സർഗ്ഗാത്മകതയ്‌ക്കാണ് സ്വാതന്ത്ര്യം നൽകിയിട്ടുള്ളതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.. ഇതിൽ എന്ത് നടപടി വേണമെങ്കിലും സർക്കാർ അതിൽ മടിക്കില്ലെന്ന് ശ്രീ. അനുരാഗ് താക്കൂർ വ്യക്തമാക്കി. “ഇതുവരെയുള്ള നടപടിക്രമം, ലഭിച്ച പരാതികൾ നിർമ്മാതാവ് ആദ്യ തലത്തിൽ തന്നെ പരിഹരിക്കണം എന്നതാണ്. 90 മുതൽ 92 ശതമാനം പരാതികളും ആവശ്യമായ മാറ്റങ്ങൾ വരുത്തി അവർ പരിഹരിക്കുന്നു. പരാതികളിൽ…
Read Moreകാൽഗറി: പാം ഇന്റർനാഷണലിന് നവനേതൃത്വം
ജോയിച്ചന്‍ പുതുക്കുളം konnivartha.com /കാൽഗറി : പാം ഇന്റർനാഷണൽ പന്തളം NSS പോളിടെക്‌നിക് കോളേജിൽ നിന്നും പഠിച്ചിറങ്ങിയവരുടെ കൂട്ടായ്മ. 2007 ൽ UAE യിൽ രൂപം കൊണ്ട ഒരു ചെറിയ ആശയം കൂട്ടായ്മയുടെ കരുത്ത്, സൗഹൃദത്തിന്റെ ഊഷ്മളത, കാരുണ്യത്തിന്റെ സഹനത,സ്നേഹത്തിന്റെ ആർദ്രത ഇതെല്ലാം അനുഭവിച്ചറിഞ്ഞ ഇക്കണ്ട ഒന്നര ദശാബ്ദകാലം! പാം ഇന്റർനാഷണലിന്റെ വളർച്ചയുടെ പടവുകൾ കർമ്മ നിരതരായ നേതൃത്വത്തിന്റെ കൂടെ മനസ്സറിഞ്ഞ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തിന്റെ മുഖമുദ്രയാണ് പാം ഇന്റർനാഷണൽ. 2007 ൽ സുഹൃത്ത് ബന്ധങ്ങളിൽ തുടങ്ങി, ആ ബന്ധങ്ങളുടെ വ്യാപ്തി മനസ്സിലാക്കിക്കൊണ്ട് പാം കർമ്മ പാലിയേറ്റീവ് കെയർ യൂണിറ്റ്, കർമ്മ ജീവൻ ഡയാലിസിസ് യൂണിറ്റ് എന്നിവ നല്ലരീതിയിൽ കൈകാര്യം ചെയ്തു വരുന്ന പാം ഇന്റർനാഷണലിന്റെ 2023 പ്രവർത്തന ഭാരവാഹികൾക്ക് രൂപം കൊടുത്തുകൊണ്ട്, കഴിഞ്ഞ ഭരണ സമിതിയിലെ PST ഉണ്ണികൃഷ്ണ പിള്ള, ജിഷ്ണു ഗോപാൽ, വേണുഗോപാൽ കൊഴഞ്ചേരി…
Read Moreമഞ്ജു വാര്യരും ജിതേഷ്ജിയും ഒന്നിച്ചെത്തുന്ന റിയാൽറ്റി ഷോ: ചിത്രീകരണം പൂർത്തിയായി
konnivartha.com : ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും ഇൻസ്റ്റഗ്രാമിൽ 16 മില്ല്യനിലധികം കാഴ്ചക്കാരെ നേടി സോഷ്യൽ മീഡിയയിൽ സൂപ്പർ സ്റ്റാർഡം നേടുകയും അന്താരാഷ്ട്ര സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ അമേരിക്കൻ റാങ്കർ ഡോട്ട് കോം പട്ടികയിൽ ഇടം നേടുകയും ചെയ്ത ഇന്ത്യൻ അതിവേഗ ചിത്രകാരൻ ജിതേഷ്ജിയും ഒന്നിക്കുന്ന ഒരു സ്പെഷ്യൽ റിയാൽറ്റി ഷോ എപ്പിസോഡ് ഒരു പ്രമുഖ ടി വി ചാനലിന്‍റെ അണിയറയിൽ ഒരുങ്ങുന്നു. മഞ്ജു വാര്യരെയും ജിതേഷ്ജിയെയും കൂടാതെ സിനിമാതാരങ്ങളായ മനോജ് കെ ജയൻ, ബൈജു എന്നിവരും ഈ എപ്പിസോഡിൽ അതിഥികളായി എത്തുന്നുണ്ട്. സിനിമാ സംവിധായകനും പ്രമുഖ സ്റ്റാൻഡ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടിയാണ് നിലവിൽ ടോപ്പ് റേറ്റിങ് ഉള്ള ഈ റിയാൽറ്റി ഷോയുടെ സംവിധായകനും നിർമ്മാതാവും. മഞ്ജുവാര്യരും ജിതേഷ്ജിയും ആദ്യമായി ഒന്നിക്കുന്ന വ്യത്യസ്തമായ ഈ എപ്പിസോഡ് വിഷു സ്പെഷ്യലായി പ്രമുഖ ടി വി…
Read More