പത്താം നാൾ തിരുവോണം.ഇനി പത്തുദിവസം മലയാളികൾക്ക് ആഘോഷ നാളുകളാണ്.ഇന്ന് മുതൽ ഓണാഘോഷങ്ങളുടെ തുടക്കം കുറിക്കും. അത്തം തൊട്ട് പത്ത് ദിവസം വീട്ട് മുറ്റത്ത് പൂക്കളം ഇട്ടാണ് ഓണത്തെ വരവേൽക്കുന്നത്.പൂക്കളവും പൂവിളികളുമായി ഒരു ഓണക്കാലം കൂടി എത്തി. മലയാളിക്ക് ഓണം ആഘോഷത്തിന്റെയും ഒരുമയുടെയും ഉത്സവമാണ്. അത്തം പത്തിന് തിരുവോണം എന്നാണ് ചൊല്ല്. ചിങ്ങമാസത്തിലെ അത്തമാണ് സൂര്യന്റെ നക്ഷത്രമായി വരുന്നത്. ഇന്ന് മുതൽ പത്താം ദിവസത്തിലാണ് തിരുവോണം വരുന്നത്. സൂര്യൻ ഭൂമിയിൽ ഏറ്റവും കൂടുതൽ സത്ഫലങ്ങൾ ചൊരിയുന്ന ദിവസമാണ് ചിങ്ങമാസത്തിലെ അത്തമെന്നാണ് വിശ്വാസം. ശ്രാവണ മാസത്തിലെ ദ്വാദശി തിഥിയിലാണ് തിരുവോണം ആഘോഷിക്കുന്നത്. 27 നക്ഷത്രങ്ങളിൽ ഒന്നായ ഓണം മഹാവിഷ്ണുവിന്റെ ജന്മനക്ഷത്രമാണ്. വാമനനായി അവതരിച്ച മഹാവിഷ്ണു മഹാബലിയെ ഭൂമിയിലേക്ക് ചവിട്ടിത്താഴ്ത്തിയപ്പോൾ ഭൂമിയിലെ പ്രജകളെ വർഷത്തിൽ ഒരിക്കൽ കാണാൻ മഹാബലി അവസരം ചോദിച്ചു. ചിങ്ങത്തിലെ തന്റെ പിറന്നാൾ ദിവസമായ തിരുവോണത്തിന് മഹാബലിക്ക്…
Read Moreവിഭാഗം: Entertainment Diary
കോന്നി കേന്ദ്രീകരിച്ചു നിരവധി സിനിമകളുടെ ചിത്രീകരണം വരുന്നു
konnivartha.com : കോന്നിയും സമീപ പ്രദേശങ്ങളും കൂട്ടി യോജിപ്പിച്ച് കൊണ്ട് നിരവധി സിനിമകളുടെ ചിത്രീകരണം അടുത്ത മാസത്തോടെ തുടങ്ങും . പ്രമുഖ താരങ്ങള്‍ വരെ അണിനിരക്കുന്ന സിനിമകളുടെ ചിത്രീകരണം ആണ് നടക്കുന്നത് . ആറു സിനിമകളുടെ ചിത്രീകരണത്തിനു വേണ്ടി അണിയറയില്‍ തയാര്‍ എടുപ്പുകള്‍ നടക്കുന്നു . മാളികപ്പുറം സിനിമയുടെ വന്‍ വിജയത്തോടെ കോന്നി സിനിമാ മേഖലയുടെ ഐശ്വര്യ സ്ഥലമായി മാറി . നേരത്തെ പാലക്കാട് ആയിരുന്നു ആ സ്ഥലം .അവിടെ ചിത്രീകരിച്ച ഒട്ടു മിക്ക സിനിമയും വിജയം കണ്ടിരുന്നു . സിനിമാക്കാര്‍ക്ക് ഇടയിലെ വിശ്വാസം ഇപ്പോള്‍ കോന്നിയായി . വലിയ ചിലവില്ലാതെ കോന്നിയില്‍ ചിത്രീകരണം നടത്താം എന്ന കാഴ്ചപ്പാടില്‍ ആണ് നിര്‍മ്മാണ കമ്പനികള്‍ . ലൊക്കേഷനില്‍ സ്വാഭാവിക അന്തരീക്ഷം ഉണ്ട് . ഒന്നും നിര്‍മ്മിച്ച് എടുക്കേണ്ട കാര്യം ഇല്ല .പ്രമുഖ കമ്പനികള്‍ കോന്നി കേന്ദ്രീകരിച്ചു സിനിമ…
Read More“ശ്രേഷ്ഠം നമ്മുടെ മലയാളം” മലയാള ഭാഷ പഠനകളരി സമാപനം
konnivartha.com/കുവൈറ്റ് സിറ്റി: സെന്റ്.തോമസ് പഴയപള്ളി യുവജന പ്രസ്ഥാനം ശ്രേഷ്ഠം നമ്മുടെ മലയാളം എന്ന പേരിൽ സംഘടിപ്പിച്ച മലയാള ഭാഷ പഠന കളരിയുടെ സമാപനം മംഗഫ് ബഥേൽ ചാപ്പലിൽ വച്ച് നടന്നു. യുവജനപ്രസ്ഥാനം പ്രസിഡന്റ് റവ.ഫാ എബ്രഹാം പി.ജെ അദ്ധ്യക്ഷത വഹിച്ച യോഗം അഹമ്മദി മാർത്തോമ ചർച്ച് വികാരി റവ.ഫാ. പ്രമോദ് മാത്യു ഉദ്ഘാടനം ചെയ്തു. മലങ്കര സഭാ മാനേജിംഗ് കമ്മറ്റി അംഗം പോൾ വർഗീസ്,ഇടവക ടെസ്റ്റി എ.അലക്സാണ്ടർ എബ്രഹാം,ഇടവക സെക്രട്ടറി കെ.ജോൺസൺ,യുവജനപ്രസ്ഥാനം ട്രഷറർ മിന്റോ വർഗീസ്,മലയാള ഭാഷ പഠനകളരി കൺവീനർ ജിഞ്ചു ജേക്കബ്,ജോയിന്റ് കൺവീനർ ജോർലി ജേക്കബ്,അദ്ധ്യാപക പ്രതിനിധി ഷാനി സൂസൺ അനു,വിദ്യാർത്ഥി പ്രതിനിധി മാസ്റ്റർ സ്റ്റീവ് ബോബൻ ജോൺ എന്നിവർ ആശംസ അറിയിച്ചു.യോഗത്തിന് യുവജനപ്രസ്ഥാന സെക്രട്ടറി റോണി ജോൺ സ്വാഗതവും,വൈസ് പ്രസിസന്റ് കെ.സി ബിജു നന്ദിയും രേഖപ്പെടുത്തി.കുട്ടികളുടെ വിവിധ കലാപരിപാടികൾ പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.…
Read Moreസംസ്ഥാന സ്‌കൂള്‍ കലോത്സവം ജനുവരിയിൽ കൊല്ലത്ത് നടക്കും
62 -ാംമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കൊല്ലം വേദിയാകും. ജനുവരിയിലാകും കലോത്സവം നടക്കുക. കായികമേള കുന്നംകുളത്ത് ഒക്ടോബറില്‍ നടക്കും. സ്‌പെഷ്യല്‍ സ്‌കൂള്‍ മേള നവംബറില്‍ എറണാകുളത്ത് വെച്ച് നടക്കും. ശാസ്ത്രമേള തിരുവന്തപുരത്ത് ഡിസംബറില്‍ നടത്തും. 61 -ാംമത് സ്‌കൂള്‍ കലോത്സവം കോഴിക്കോട് വെച്ചാണ് നടന്നത്. ആതിഥേയരായ കോഴിക്കോടിനായിരുന്നു കീരീടം. 938 പോയിന്‍റ് നേടിയാണ് സ്വന്തം തട്ടകത്തിൽ കോഴിക്കോട് കലാകിരീടം തിരിച്ചുപിടിച്ചത്. 20-ാം തവണയായിരുന്നു കോഴിക്കോട് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ജേതാക്കളാകുന്നത്.
Read Moreകോന്നി കല്ലേലി കാവിൽ നാഗ പൂജ സമര്‍പ്പിച്ചു
konnivartha.com : : ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )നാഗ പൂജ സമർപ്പിച്ചു. രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് , പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു . രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും നാഗ യക്ഷി അമ്മയ്ക്ക് ഊട്ടും നല്‍കി . തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കും നൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . പൂജകള്‍ക്ക് വിനീത്…
Read Moreകോന്നി ശ്രീ ചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
konnivartha.com : ശ്രീ ചിത്തിര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു ക്ലബ്ബ് അങ്കണത്തിൽ പതാക ഉയർത്തി ക്ലബ്ബ് പ്രസിഡന്റിന്റെ രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മനോജ് സ്വാഗതം ആശംസിച്ചു. റെജി ജോർജ്, അശ്വിൻ , നിതീഷ് ,രതീഷ് ,സതീഷ്, പ്രജിത തുടങ്ങിയവർ സംസാരിച്ചു
Read Moreഅടൂരോണം കൂപ്പൺ പ്രകാശനം നടന്നു
konnivartha.com : കുവൈറ്റിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ.ഫോറം,കുവൈറ്റ് ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിക്കുന്നു.അടൂരോണം 2023 എന്ന പേരിൽ നടത്തുന്ന പരിപാടിയുടെ ഓണസദ്യയുടെ കൂപ്പൺ പ്രകാശനം പ്രസിഡന്റ് ശ്രീകുമാർ എസ്.നായർ കാരുണ്യ കൺവീനർ റിജോ കോശിക്ക് നല്കി നിർവഹിച്ചു.സെപ്തംബർ 22 വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യ അതിഥിയായിരിക്കും.ചലച്ചിത്ര പിന്നണി ഗായകരായ ലിബിൻ,അക്ബർ, ശ്വേത,കുവൈറ്റിന്റെ സ്വന്തം ഗായിക അംബികയും ചേർന്ന് അവതരിപ്പിക്കുന്ന സംഗീത വിരുന്ന്,തിരുവാതിര, സാംസ്കാരിക ഘോഷ യാത്ര,ഡാൻസ്, ചെണ്ടമേളം തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറുന്നതാണ്. അടൂരോണം കൺവീനർ കെ.സി ബിജു, ജനറൽ സെക്രട്ടറി അനീഷ് എബ്രഹാം,കൂപ്പൺ കൺവീനർ ജോൺ മാത്യു,സുവനീർ കൺവീനർ മനീഷ് തങ്കച്ചൻ,പോഗ്രാം കൺവീനർ സി.ആർ റിൻസൺ,ഫുഡ് കമ്മറ്റി കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, ട്രാൻസ്പോർട്ടേഷൻ കൺവീനർ ജയകൃഷ്ണൻ…
Read Moreസ്വാതന്ത്ര്യസ്‌മൃതി വരയരങ്ങ് : ആഗസ്റ്റ് 15 ന്
konnivartha.com: പത്തനംതിട്ട ജില്ലാ ബാർ അസോസിയേഷന്റെയും ജില്ലാ കോടതിയുടെയും സംയുക്താഭിമുഖ്യത്തിൽ ആഗസ്റ്റ് 15 നു രാവിലെ 9 മണിക്ക് സ്വാതന്ത്ര്യസമരസ്‌മൃതി വരയരങ്ങ് പത്തനംതിട്ടയിൽ മിനി സിവിൽ സ്റ്റേഷനിൽ നടക്കും. ഇൻസ്റ്റഗ്രാമിൽ 20 മില്യനിലേറെ വ്യൂസ് നേടിയ ആദ്യമലയാളിയും ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരനുമായ അഡ്വ : ജിതേഷ്ജി ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം വേഗവരകളിലൂടെ അവതരിപ്പിച്ച് അനശ്വര സ്വാതന്ത്ര്യ സമരസേനാനികൾക്ക് വരയാദരവ് അർപ്പിക്കും . ജിതേഷ്ജിയുടെ സചിത്ര പ്രഭാഷണത്തിനൊപ്പം സചിത്രപ്രശ്നോത്തരിയും നടക്കും.ജില്ലയിലെ ജുഡീഷ്യൽ ഓഫീസർമാർ , കോടതി ഉദ്യോഗസ്ഥർ, അഭിഭാഷകർ ചടങ്ങിൽ പങ്കെടുക്കും
Read Moreനെഹ്‌റു ട്രോഫിയില്‍ വീയപുരം ചുണ്ടന്‍ ജലരാജാവ്
നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ട് വീയപുരം ചുണ്ടന്‍. ആവേശം നിറഞ്ഞുനിന്ന ഫൈനലില്‍ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടന്‍, യുബിസി കൈനകരി തുഴഞ്ഞ ചമ്പക്കുളം ചുണ്ടന്‍, കേരള പൊലീസ് തുഴഞ്ഞ കാട്ടില്‍ തെക്കെതില്‍ എന്നീ വള്ളങ്ങളാണ് മാറ്റുരച്ചത്. പള്ളാത്തുരത്തിയുടെ തുടര്‍ച്ചയായ നാലാം വിജയമാണിത്.വിനോദ് പവിത്രനാണ് പരിശീലകന്‍. അലന്‍ മൂന്നുതെക്കല്‍ ക്യാപ്റ്റനും മനോജ് പത്തുതെങ്ങുങ്കല്‍ ലീഡിങ് ക്യാപ്റ്റനുമാണ്. വി ജയപ്രസാദ് (പ്രസിഡന്റ്), എ സുനീര്‍ (സെക്രട്ടറി) എന്നിവരാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബിന്റെ സാരഥികള്‍.
Read Moreആകാശത്ത് ഉല്‍ക്കമഴ :പ്രപഞ്ച പ്രതിഭാസം
ആകാശത്ത് ഉല്‍ക്കമഴ കാണാന്‍ അവസരം . വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഇത്തരം പ്രപഞ്ച പ്രതിഭാസങ്ങള്‍ കാണാനുള്ള അവസരം ഒരിക്കലും പാഴാക്കരുത്. നല്ല തെളിഞ്ഞ രാത്രി ആകാശമാണെങ്കില്‍ തീര്‍ച്ചയായും ഉല്‍ക്കമഴ കാണാം. ഓഗസ്റ്റ് മാസം 12,13,14 തീയ്യതികളിലാണ് ഇത് കൂടുതല്‍ തെളിച്ചത്തില്‍ ഭൂമിയില്‍ നിന്ന് കാണാനാവുക. മണിക്കൂറില്‍ നൂറ് ഉല്‍ക്കകള്‍ വരെ കാണാന്‍ സാധിക്കും.വാല്‍നക്ഷത്രത്തില്‍ നിന്ന് ചിതറിത്തെറിക്കുന്ന ഭാഗങ്ങളും ഛിന്നഗ്രങ്ങളില്‍ നിന്ന് അടര്‍ന്നുമാറുന്നതുമായ ഭാഗമാണ് ഉല്‍ക്കകള്‍.അന്തരീക്ഷത്തില്‍ ഇവ കത്തിയെരിയുമ്പോളാണ് അത് വര്‍ണക്കാഴ്ചയായി മാറുന്നത്.
Read More