konnivartha.com: നഗരത്തിൽ നവംബർ വസന്തമൊരുക്കി കേരളീയത്തിന്റെ പുഷ്പോത്സവം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന കേരളീയം 2023 ആഘോഷങ്ങളുടെ ഭാഗമായി ആറുവേദികളിലായാണ് പുഷ്പോത്സവും സംഘടിപ്പിക്കുന്നത്. സെൻട്രൽ സ്റ്റേഡിയം, ഇ.കെ. നായനാർ പാർക്ക്, കനകക്കുന്ന്, അയ്യങ്കാളി ഹാൾ, എൽ.എം.എസ്. കോമ്പൗണ്ട്, ജവഹർ ബാലഭവൻ എന്നീ വേദികളിലാണ് പുഷ്പോത്സവം. നഗരത്തിലെ ഏഴു പ്രധാനകേന്ദ്രങ്ങളിൽ കേരളത്തിന്റെ തനിമയും സംസ്കാരവും വിളിച്ചോതുന്ന ഫ്ളവർ ഇൻസ്റ്റലേഷനുകളും ഉണ്ടാകും. ചുണ്ടൻവള്ളത്തിന്റെ രൂപത്തിൽ ഇ.കെ. നായനാർ പാർക്കിലും കേരള സർക്കാർ മുദ്രയുടെ രൂപത്തിൽ കനകക്കുന്നിലും ഇൻസ്റ്റലേഷൻ സ്ഥാപിക്കും. കേരളീയം ലോഗോയുടെ മാതൃകയിലുള്ള വലിയ ഫ്ളവർ ഇൻസ്റ്റലേഷൻ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലുണ്ടാകും. എൽ.എം.എസ്. കോമ്പൗണ്ടിൽ വേഴാമ്പൽ, ടാഗോർ തിയറ്റർ കവാടത്തിൽ തൃശൂർ പൂരം തുടങ്ങിയ ഇൻസ്റ്റലേഷനുകളും സ്ഥാപിക്കും. കേരളീയത്തിന്റെ ഉദ്ഘാടനചടങ്ങിനു മുന്നോടിയായി ഒക്ടോബർ 29ന് കവടിയാർ, മാനവീയം വീഥി, വെള്ളയമ്പലം തുടങ്ങി നഗരത്തിലെ ഏഴിടങ്ങളിൽ…
Read Moreവിഭാഗം: Entertainment Diary
4000 കലാകാരന്മാരും 300 കലാപരിപാടികളുമായി കേരളീയം കലാവിരുന്ന്
konnivartha.com: നാലായിരത്തോളം കലാകാരന്മാരും മുന്നൂറോളം കലാപരിപാടികളും 31 വേദികളുമായി ‘കേരളീയ’ത്തിന്റെ വമ്പൻ സംസ്കാരിക വിരുന്ന്. നവംബർ ഒന്നു മുതൽ ഏഴു വരെ അനന്തപുരി ആതിഥ്യമരുളുന്ന കേരളീയം 2023 ജനകീയോത്സവത്തിലാണ് കേരളത്തിന്റെ മുഴുവൻ കലകളെയും അണിനിരത്തിയുള്ള സമ്പൂർണ കലാവിരുന്ന് അരങ്ങേറുക. ഇതുവരെ കണ്ടിട്ടുള്ളതിൽ ഏറ്റവും വൈവിധ്യമാർന്ന സാംസ്കാരിക-കലാ വിരുന്നാണ് കേരളീയത്തിന്റെ ഭാഗമായി ഒരുക്കുന്നത്. ഒൻപതു തീമുകളിലായായി അവതരിപ്പിക്കുന്ന കലാപരിപാടികൾ നവംബർ ഏഴിന് മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന മെഗാഷോയോടെ സമാപിക്കും. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംസ്ഥാനത്തെ എല്ലാ കലാമേഖലകളിൽ നിന്നുമുള്ള നാലായിരത്തോളം കലാകാരന്മാർ അണിനിരക്കും. ചെറുതും വലുതുമായ 300 കലാപരിപാടികളാണ് നടക്കുക. ക്ലാസിക്കൽ കലകൾ, അനുഷ്ഠാന കലകൾ, നാടൻ കലകൾ, ഗോത്ര കലകൾ, ആയോധന കലകൾ, ജനകീയ കലകൾ, മലയാള ഭാഷാസാഹിത്യം, മലയാളസിനിമ സംബന്ധമായ കലാരൂപങ്ങൾ തുടങ്ങിയ തീമുകളിലാണ് നവംബർ ഒന്നുമുതൽ ആറുവരെ സംഘടിപ്പിക്കുക.…
Read Moreവിജയികളെ ആദരിച്ചു
konnivartha.com : പിഎന് പണിക്കരുടെ സ്മരണാര്ഥം വായനാദിന-മാസാചരണത്തിന്റെ ഭാഗമായി ഹൈസ്കൂള് വിദ്യാര്ഥികള്ക്കായി സംഘടിപ്പിച്ച വായിച്ചു വളരുക ക്വിസ് മത്സരത്തില് സംസ്ഥാന തലത്തില് ഒന്നാം സ്ഥാനം നേടിയ പന്തളം തോട്ടക്കോണം ഗവ എച്ച്എസ്എസിലെ ദേവിക സുരേഷിനും കലഞ്ഞൂര് ഗവ എച്ച്എസ്എസിലെ വി. നിരഞ്ജനും ജില്ലാ പഞ്ചായത്തിന്റെ ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര് ശങ്കരന് ഇരുവരേയും ആദരിച്ചു. വൈസ് പ്രസിഡന്റ് മായ അനില്കുമാര്, പി.എന് പണിക്കര് ഫൗണ്ടേഷന് ജില്ലാ സെക്രട്ടറി സി.കെ.നസീര്, വൈസ് പ്രസിഡന്റ് എസ്. മീരാസാഹിബ്, ജോയന്റ് സെക്രട്ടറി ജോണ് മാത്യൂസ്, എ ഇ ഒ സന്തോഷ് കുമാര്, കാന്ഫെഡ് ജില്ലാ പ്രസിഡന്റ് അമീര്ജാന്, തോട്ടക്കോണം സ്കൂള് ഹെഡ്മാസ്റ്റര് പി.ഉദയന്, പ്രസീദ ടീച്ചര്, ഹരിപ്രസാദ്, തുടങ്ങിയവര് പങ്കെടുത്തു.
Read More15-ാം താഷ്കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില് ഇന്ത്യൻ പ്രാതിനിധ്യം
konnivartha.com: സെപ്തംബർ 29 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന 15-ാം താഷ്കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ നയിക്കും 2023 നവംബർ 20 മുതൽ 28 വരെ ഗോവയിൽ നടക്കുന്ന ഇന്ത്യയുടെ 54-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പങ്കാളിത്തത്തിനും അന്താരാഷ്ട്ര സഹനിർമ്മാണങ്ങൾക്കായുള്ള പങ്കാളിത്തത്തിനും TIFFEST വേദിയിൽ പ്രോത്സാഹനമേകും ഉസ്ബെക്കിസ്ഥാനിലെ മന്ത്രിമാരുമായും തുർക്കി, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ചലച്ചിത്ര പ്രതിനിധികളുമായും കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തിട്ടുണ്ട് ഈ വർഷം ഉസ്ബെക്കിസ്ഥാനിലെ താഷ്കെന്റിൽ നടക്കുന്ന താഷ്കന്റ് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്കുള്ള ഇന്ത്യൻ പ്രതിനിധിസംഘത്തെ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ. മുരുകൻ നയിക്കും. സിനിമാ പങ്കാളിത്തം കെട്ടിപ്പടുക്കുക, പരിപാടികളുടെ കൈമാറ്റം, ചലച്ചിത്ര നിർമ്മാണം പരിപോഷിപ്പിക്കുക, സംസ്കാരങ്ങൾ തമ്മിലുള്ള പാലമായി വർത്തിക്കുക എന്നിവയാണ് ഈ ചലച്ചിത്രമേളയിലെ…
Read Moreകെ.ജി. ജോർജ്ജ് അനുസ്മരണം നടത്തി
konnivartha.com/പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ സംവിധായകൻ കെ.ജി. ജോർജ്ജ് അനുസ്മരണം നടത്തി. പത്തനംതിട്ട ശാന്തി റസിഡൻസിയിൽ നടന്ന അനുസ്മരണ സമ്മേളനം സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല രക്ഷാധികാരി സുനീൽ മാമ്മൻ കൊട്ടുപള്ളിൽ ഉദ്ഘാടനം ചെയ്തു. സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. നാടക സിനിമ സീരിയൽ നടൻ കടമ്മനിട്ട കരുണാകരൻ കെ.ജി. ജോർജ്ജ് അനുസ്മരണം നടത്തി. ജില്ല വൈസ് ചെയർമാൻ ശ്രീജിത് എസ്. നായർ, സിനിമ നിർമ്മാതാവ് കെ.സി. വർഗ്ഗീസ് , അഡ്വ. പി.സി. ഹരി എന്നിവർ പ്രസംഗിച്ചു.
Read Moreവയോസേവന അവാർഡുകൾ പ്രഖ്യാപിച്ചു
konnivartha.com: സാമൂഹ്യനീതി വകുപ്പിന്റെ ഈ വർഷത്തെ വയോസേവന അവാർഡുകൾ മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. നടൻ പത്മശ്രീ മധുവിന് ആജീവനാന്ത പുരസ്കാരം നൽകും. മഹാനടന് സാമൂഹ്യനീതി വകുപ്പിന്റെ നവതി സമ്മാനമാണ് പുരസ്കാരമെന്ന് പുരസ്കാരം പ്രഖ്യാപിച്ചു മന്ത്രി പറഞ്ഞു. ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരം കർഷകനായ പത്മശ്രീ ചെറുവയൽ കെ. രാമനും നേടി. ഒരു ലക്ഷം രൂപ വീതമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്കാരത്തുക. കല-സാഹിത്യം എന്നീ മേഖലയിൽ ശില്പി വത്സൻ കൊല്ലേരി, ഗായിക മച്ചാട്ട് വാസന്തി എന്നിവരെ പുരസ്കാരത്തിന് തിരഞ്ഞെടുത്തു. കായിക മേഖലയിലെ മികവിന് ഡോ.പി സി ഏലിയാമ്മ പാലക്കാട്, ജി രവീന്ദ്രൻ കണ്ണൂർ എന്നിവർക്ക് പുരസ്കാരം നൽകും. 25,000 രൂപവീതമാണ് പുരസ്കാരങ്ങൾ. മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കോഴിക്കോട് ജില്ല നേടി. മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം കോഴിക്കോട്…
Read Moreകൊളംബസില് പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്: കൊടിയേറ്റുകര്മ്മം നിര്വഹിച്ചു
konnivartha.com: കൊളംബസ് (ഒഹായോ): കൊളംബസ് സെയിന്റ് മേരീസ് സീറോ മലബാര് കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ ഈ വര്ഷത്തെ തിരുനാള് സെപ്റ്റംബര് 23, 24 തീയതികളില് നടത്തും. സെപ്റ്റംബര് 23ന് വൈകുന്നേരം 5 മണിക്ക് തിരുനാളിന് തുടക്കം കുറിച്ച് സെന്റ് മേരീസ് മിഷന് പ്രീസ്റ്റ് ഇന് ചാര്ജ്, ഫാദര് നിബി കണ്ണായി കൊടിയേറ്റു കര്മ്മം നിര്വഹിച്ചു. പ്രദക്ഷിണത്തിനു ശേഷം ലദീഞ്ഞ്, ആഘോഷപൂർവ്വമായ കുര്ബാനയും നടന്നു. കുര്ബാനയ്ക്കു ശേഷം പാരിഷ് ഹാളില് മിഷന് അംഗങ്ങളുടെ കലാസാംസ്കാരിക പരിപാടികളും സ്നേഹ വിരുന്നും ഉണ്ടായിരുന്നു. കൊളംബസില് നിന്നും ബബിത ഡിലിൻ ( സെന്റ് മേരീസ് മിഷന് പി.ആർ.ഒ)
Read Moreതട്ട ഗവ എല് പി സ്കൂളില് വര ഉത്സവം നടത്തി
പ്രീ പ്രൈമറി കുട്ടികളുടെ നൈസര്ഗ്ഗികമായ വരക്കുവാനുള്ള കഴിവ് കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന വര ഉത്സവം പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. വര ഉത്സവത്തില് പങ്കെടുത്ത രക്ഷകര്ത്താക്കളും , കുട്ടികളും വിവിധ തരത്തിലുള്ള ചിത്രങ്ങള് വരച്ചു.എസ് എം സി ചെയര്മാന് അഭിലാഷിന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് വി.പി വിദ്യാധരപ്പണിക്കര്, ബിപിഒ പ്രകാശ് കുമാര്,ബിആര്സി ട്രെയിനേഴ്സ്, സ്കൂള് ഹെഡ്മിസ്ട്രസ്സ് ജനി,പ്രീ പ്രൈമറി അധ്യാപിക രമാദേവിയമ്മ,രക്ഷകര്ത്താക്കള്, അധ്യാപകര് എന്നിവര് പങ്കെടുത്തു.
Read Moreകൊളംബസില് പരിശുദ്ധ കന്യകാമറിയത്തിന്റ ജനന തിരുനാള് – സെപ്റ്റംബര് 23, 24 തീയതികളിൽ
konnivartha.com/ഒഹായോ ∙ കൊളംബസ് സെന്റ് മേരീസ് സീറോ മലബാര് കത്തോലിക്ക മിഷന്റെ മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റ ഈ വര്ഷത്തെ തിരുനാളും, സീറോ മലബാര് ഷിക്കാഗോ രൂപത ബിഷപ്പ് – മാര് ജോയ് ആലപ്പാട്ട്, കൊളംബസ് രൂപത ബിഷപ്പ് – ബഹുമാനപ്പെട്ട ഏൾ.കെ.ഫെർണാണ്ടസ് ഇവരുടെ മിഷന് സന്ദര്ശനവും സെപ്റ്റംബര് 23, 24 തീയതികളിൽ നടത്തപ്പെടും. തിരുനാളിന്റെ നടത്തിപ്പിനായി സെന്റ് മേരീസ് മിഷന് പ്രീസ്റ്റ് ഇന് ചാര്ജ്, ഫാദര് നിബി കണ്ണായിയുടെ നേതൃത്വത്തില് വിവിധ കമ്മിറ്റികള്ക്കു രൂപം നല്കി. ബിഷപ്പ് കമ്മിറ്റി, ജിൻസൺ സാനി & ദീപു പോൾ (ട്രസ്റ്റീമാര്), അരുണ് ഡേവിസ് & കിരൺ ഇലവുങ്കൽ (തിരുനാള് കണ്വീനര്മാര്), ബബിത ഡിലിന് (ഇന്വിറ്റേഷന് കമ്മിറ്റി), ജോസഫ് സെബാസ്റ്റ്യന് (ലിറ്റര്ജി), സ്മിത പള്ളിത്താനം (പ്രസുദേന്തി/പ്രദക്ഷിണം), സാറാ തോമസ് (ചര്ച്ച് ഡെക്കറേഷന്), അജോ ജോസഫ് & ജോബി ജോസഫ് (ഔട്ട്ഡോര്…
Read Moreകലാ സംഘങ്ങളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു
konnivartha.com: കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ എം പാനൽ ചെയ്യുന്നതിനായി കലാ സംഘങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിലും നടത്തുന്ന ആശയ വിനിമയ ബോധവത്കരണ പരിപാടികളിൽ കലാ സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിന് നിശ്ചിത വേതനം നല്കി സംഘങ്ങൾക്ക് അവസരം നല്കും. നാടകം, ഡാൻസ്, നാടൻ പാട്ട് – കലാരൂപങ്ങൾ, പാവകളി, മാജിക് തുടങ്ങിയ ഏത് കലാരൂപവും അവതരിപ്പിക്കുന്ന വ്യക്തികൾക്കും സംഘങ്ങൾക്കും പാനലിൽ ഇടം നേടാം. ഓഡിഷൻ വഴി തിരഞ്ഞെടുക്കുന്ന സംഘങ്ങൾക്ക് മൂന്നു വർഷത്തേക്കാണ് കാലാവധി നൽകുന്നത്. കൂടുതൽ വിവരങ്ങൾ www.davp.nic.in / www.cbcindia.gov.in എന്നീ വെബ് സൈറ്റുകളിൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 10. അപേക്ഷ അയക്കേണ്ട വിലാസം വിലാസം : അഡീഷണൽ ഡയറക്ടർ ജനറൽ , സെൻട്രൽ…
Read More