പൂതപ്പാട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി

  konnivartha.com: മലയാളചലച്ചിത്ര പ്രേക്ഷകസമിതിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ആന്തോളജി സിനിമയുടെ നാലാമത് ചിത്രം പൂതപ്പാട്ടിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. പ്രശസ്ത നാടക അഭിനേതാവും കഥാകൃത്തുമായ പൗലോസ് കുയിലാടന്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് പ്രമുഖ ബാനറായ ‘Health and arts Usa ‘ ആണ്. കഥയും ഗാനരചനയും കുയിലാടന്റേതുതന്നെയാണ്. ചിത്രത്തില്‍ നായികയായി എത്തുന്നത് ജൂവല്‍ ബേബിയാണ് . ശ്രീകാന്ത് , കല, പ്രിന്‍സ്, സഞ്ചു, നിധിന്‍ സുഭാഷ്,ജോയല്‍ ജസ്റ്റിന്‍ എന്നിവര്‍ മറ്റു വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് ശശി, ക്യാമറ – സംദീപ് , സംഗീത് – അരുണ്‍ രാജ്, അസോസിയേറ്റ് ഡയറക്ടര്‍ – ശ്രീകാന്ത് സോമന്‍, അസിസ്റ്റ്‌റ് ക്യാമറമാന്‍ – ഉദയഭാനു , മേക്കപ്പ്- സിജിന്‍ കൊടകര

Read More

സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65) അന്തരിച്ചു

  പ്രശസ്ത സംവിധായകനും ഛായാ​ഗ്രാഹകനുമായ സം​ഗീത് ശിവൻ (65)മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേ അന്തരിച്ചു. യോദ്ധ, നിർണയം, ​ഗാന്ധർവം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ്.1990-ൽ പുറത്തിറങ്ങിയ വ്യൂഹം എന്ന ചിത്രത്തിലൂടെയാണ് സംവിധാനരം​ഗത്തെത്തിയത്.ഹിന്ദിയിലും എട്ടുസിനിമകൾ സംവിധാനംചെയ്തിട്ടുണ്ട്.ഡോക്യുമെന്ററി ചിത്രങ്ങളും ചെയ്തിരുന്നു.

Read More

കൽക്കി റിലീസ് തീയതി നീട്ടി; ചിത്രം ജൂൺ 27 ന് തിയറ്ററുകളിൽ എത്തും

    konnivartha.com: റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ബ്രഹ്മാണ്ട ചിത്രത്തിന്‍റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ജൂണ്‍ 27 നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്. തൻ്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പ്രഭാസ് ആണ് കല്‍ക്കിയുടെ പുതിയ റിലീസ് തീയതി പുറത്തുവിട്ടത്. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍, ദീപിക പദുകോണ്‍ തുടങ്ങിയ ഇന്ത്യന്‍ സിനിമയുടെ അതികായന്മാര്‍ അണിനിരക്കുന്ന ചിത്രത്തിനു വേണ്ടി ഇന്ത്യയിലെ സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ബച്ചന്‍റെ ക്യാരക്ടര്‍ വെളിപ്പെടുത്തുന്ന ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ടീസർ സോഷ്യൽ മീഡിയയിൽ വൻ തരംഗമായി മാറിയിരുന്നു.ഇതിന് പിന്നാലെയാണ് ചിത്രത്തിൻ്റെ പുതിയ റിലീസ് തീയതി അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. നേരത്തെ മെയ് 9 ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനം. ജൂനിയര്‍ എന്‍ടിആര്‍, വിജയ് ദേവരക്കൊണ്ട, ദുല്‍ഖര്‍…

Read More

പൊള്ളുന്ന ചൂട് ; കവറില്‍ ഇരുന്ന കാട മുട്ട വിരിഞ്ഞു

  വില്‍പനയ്‌ക്കായി എത്തിച്ച കാടക്കോഴി മുട്ട കവറില്‍ ഇരുന്ന് വിരിഞ്ഞു . തമിഴ്നാട്ടില്‍ നിന്നും നല്ലേപ്പിള്ളി കമ്പിളിച്ചുങ്കത്തെ കടയില്‍ എത്തിച്ച കാടക്കോഴി മുട്ടകളില്‍ രണ്ടെണ്ണമാണ് ചൂടേറ്റ് കവറില്‍ ഇരുന്ന് വിരിഞ്ഞത്.   പാലക്കാട് അന്തരീക്ഷ താപനില കഴിഞ്ഞദിവസം നാല്‍പ്പത്തി അഞ്ച് ഡിഗ്രി വരെയെത്തിയ സാഹചര്യത്തില്‍ മുട്ടകൾ ഫ്രിഡ്ജിൽ സൂക്ഷിക്കണമെന്നാണ് കച്ചവടക്കാർ പറയുന്നത് . വില്‍പനയ്‌ക്കായി എത്തിച്ച കാട മുട്ട കവറിനുള്ളില്‍ വച്ച് അനങ്ങുന്നത് കണ്ടാണ് ആളുകൾ ശ്രദ്ധിച്ചത് .തുറന്ന് നോക്കിയപ്പോഴാണ് പായ്‌ക്കറ്റിനുള്ളിൽ മുട്ടകൾക്ക് പകരം കാടക്കുഞ്ഞുങ്ങളെ കണ്ടത്.

Read More

ഡോ : ജിതേഷ്ജിയ്ക്കും അഡ്വ: സക്കീർ ഹുസൈനും ‘കർമ്മനൈപുണ്യ’ പുരസ്‌കാരം

  konnivartha.com: സ്പീഡ് കാർട്ടൂണിസ്റ്റ് ഡോ : ജിതേഷ്ജിയ്ക്കും പത്തനംതിട്ട നഗരസഭ ചെയർമാൻ അഡ്വ: സക്കീർ ഹുസൈനും നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ആന്റി കറപ്‌ഷൻ ഫോഴ്‌സ് ‘ ( എൻ എച്ച് ആർ ഏ സി എഫ് ) വിശിഷ്ട ‘കർമ്മനൈപുണ്യ ‘ പുരസ്കാരം നൽകി ആദരിച്ചു. മനുഷ്യാവകാശ സന്നദ്ധപ്രവർത്തകരുടെ റീജിയണൽ കോൺഫറൻസിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ : മാത്തൂർ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. എൻ എച്ച്‌ ആർ ഏ സി എഫ് റീജിണൽ കോർഡിനേറ്റർ സുമ രവി, ജില്ലാ സെക്രട്ടറി വിദ്യാ സുഭാഷ്, ഓറ ആയുഷ് വെൽനെസ് ക്ലിനിക് എം ഡി ഡോ : അവിജിത്ത് പിള്ള, സജികുമാർ, സുമതിയമ്മ, മണികുമാർ എന്നിവർ പ്രസംഗിച്ചു

Read More

പത്തനംതിട്ട വലഞ്ചുഴി പടയണി ഏപ്രിൽ 8/9/10 തീയതികളിൽ നടക്കും

  konnivartha.com: മധ്യ തിരുവിതാംങ്കൂറിലെ പൗരാണികമായ ഭദ്രകാളീ കാവുകളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ വലഞ്ചുഴി ശ്രീ ഭദ്രകാളിക്ഷേത്രം. ശാന്ത സ്വരൂപിണിയായി ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം എങ്കിലും ആദിമകാലം മുതലേ തന്നെ പടയണി ഇവിടെ ഒരു ആചാരമായി അനുഷ്ഠിച്ചു വരുന്നു. അത് കൊണ്ട് തന്നെ പടയണിയുടെ തെക്കൻ സമ്പ്രദായത്തിന്‍റെ കേന്ദ്രമായിരുന്നു ഒരുകാലത്തു വലഞ്ചുഴി ശ്രീ ഭദ്രകാളിക്ഷേത്രം എന്ന് പടയണി ആശാന്മാർ പറയുന്നു.പടയണി കലാരൂപത്തിലെ എണ്ണം പറഞ്ഞ കലാകാരൻമാർ ഇവിടെ പങ്കെടുത്തിട്ടുള്ളതായി പറയപ്പെടുന്നു.2024 വർഷത്തെ വലഞ്ചുഴി പടയണി ഏപ്രിൽ 8/9/10 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

Read More

കോന്നി ഇളകൊള്ളൂർ അതിരാത്രം : ആചാര്യവരണം നടത്തി

  konnivartha.com: കോന്നി ഇളകൊള്ളൂർ അതിരാത്ര മഹായാഗത്തിന്‍റെ ഭാഗമായി ഗുരുവായൂർ ക്ഷേത്രം തന്ത്രി ഡോ: ചേന്നാസ് ദിനേശൻ നമ്പൂതിരിക്ക് അഷ്ടമംഗല്യം നൽകി ആചാര്യവരണം നടത്തപ്പെട്ടു. ഗുരുവായൂർ തന്ത്രി മoത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഇളകൊള്ളൂർ ക്ഷേത്രം മേൽശാന്തി അനീഷ് വാസുദേവൻ പോറ്റി, സംഹിതാ ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹൻ ,സംഘാടക സമിതി ജനറൽ കൺവീനർ വി.പി.അഭിജിത്ത്, കൺവീനർമാരായ രാജേഷ് മുരിപ്പാറ,നന്ദു കൃഷ്ണൻ, വിദേശ വ്യവസായി ശ്രീറാം മേനോൻ, നർത്തകി കൃഷ്ണ മേനോൻ എന്നിവർ നേതൃത്വം നൽകി.

Read More

കോൺഗ്രസ്സ് കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി

  konnivartha.com  ഉയർത്തെഴുനേൽപ്പിന്‍റെ സന്ദേശം നൽകുന്ന ഈസ്റ്റർ ദിനത്തിൽ സാഹോദര്യ സ്നേഹം പങ്കുവെച്ച്  കോൺഗ്രസ്സ്  കോന്നി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്നേഹ നിലാവ് എന്ന പേരിൽ ഇഫ്താർ സംഗമം നടത്തി. സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് മഹാ ഇടവക വികാരി ഫാദർ ജിത്തു ജോസഫ് ഈസ്റ്റർ സന്ദേശം നൽകി ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. കോന്നി ജുമാ മസ്ജിദ് സെക്രട്ടറി കാസിം കോന്നി അദ്ധ്യക്ഷത വഹിച്ചു. ജുമാ മസ്ജിദ് ചീഫ് ഇമാം ശിഹാബുദീൻ മന്നാനി റമ്സാൻ സന്ദേശം നൽകി, യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ എസ്. സന്തോഷ്കുമാർ, ഡി സി സി സെക്രട്ടറി എലിസബത്ത് അബു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി…

Read More

ആകാശവാണി വാര്‍ത്തകള്‍ കോന്നിയില്‍ കേള്‍ക്കുന്നത് ഒരാള്‍ മാത്രം

  konnivartha.com;ആകാശവാണി വാര്‍ത്തയുടെ സ്ഥിരം ശ്രോതാവ് ആണ് ഈ മനുക്ഷ്യന്‍ . സഹജീവി സ്നേഹം ഉള്ളത് കൊണ്ട് വീടും പരിസരവും കാട് മൂടി . മുറ്റത്ത്‌ ഉള്ള മരത്തിലെ ഇലകള്‍ പോലും അടിച്ചു വാരില്ല . അതിനാല്‍ ഈ പറമ്പില്‍ സദാ വായൂ സഞ്ചാരം ഉണ്ട് . കുളിര്‍മ ഉണ്ട് .ഇവിടെ സൂര്യതാപം ഇല്ല . വരിക ഈ വീട് കാണുക .ഇത് സലില്‍ വയലാത്തല . പൂര്‍ണ്ണമായും പ്രകൃതി സ്നേഹി , കോന്നി ചൈനാ മുക്കില്‍ ആണ് വീട് . ഇവിടെ ഇതാ ഒരു വീടിന് ചുറ്റും വനം . മാനുകള്‍ വരും , വെരുക് വരും ,ജീവ ജാലം എല്ലാം വരും . കാരണം ഈ വസ്തുവില്‍ എല്ലാം സത്യം ഉണ്ട് . മണ്ണില്‍ മരത്തില്‍ എല്ലാം ജീവന്‍ തുടിക്കുന്നു . മരങ്ങളില്‍നിന്നും പഴുത്തു…

Read More

ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മ : അടൂര്‍ ദേശപ്പെരുമ പുരസ്ക്കാര സമര്‍പ്പണം

  konnivartha.com: അടൂര്‍ ദേശപ്പെരുമ സാംസ്കാരിക സമിതി സംഘടിപ്പിക്കുന്ന   മധ്യ തിരുവിതാം കൂറിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങൾ പങ്കെടുക്കുന്ന ഓൺലൈൻ മാധ്യമ കൂട്ടായ്മ,  വിവിധ പുരസ്കാര സമർപ്പണവും പത്തനംതിട്ട ജില്ലയിലെ പ്രമുഖ ചിത്രകാരികളുടെ ചിത്ര പ്രദർശനവും മാർച്ച് 31 ഞായർ 2 മണിക്ക് അടൂർ ഹോട്ടൽ വൈറ്റ് പോർട്ടിക്കോയിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . ചിത്രപ്രദർശനം അടൂർ നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിക്കും.2.30 ന് ഓൺലൈൻ മാധ്യമ കൂട്ടായ്മ ഡെപ്യൂട്ടി സ്പീക്കർ  ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ശിലാ സന്തോഷ് അധ്യക്ഷത വഹിക്കും. ഓൺലൈൻ മാധ്യമ പ്രവർത്തകരെ പ്രശസ്ത കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ആദരിക്കും. ഡോ. പുനലൂർ സോമരാജൻ , ഹരി പത്തനാപുരം എന്നിവർ മുഖ്യ അതിഥികളാവും.അടൂരിലെ ആദ്യകാല മാധ്യമപ്രവർത്തകൻ ആര്‍ ആര്‍ മോഹൻ സ്മാരക…

Read More