ആകാശവാണി വാര്‍ത്തകള്‍ കോന്നിയില്‍ കേള്‍ക്കുന്നത് ഒരാള്‍ മാത്രം

 

konnivartha.com;ആകാശവാണി വാര്‍ത്തയുടെ സ്ഥിരം ശ്രോതാവ് ആണ് ഈ മനുക്ഷ്യന്‍ . സഹജീവി സ്നേഹം ഉള്ളത് കൊണ്ട് വീടും പരിസരവും കാട് മൂടി . മുറ്റത്ത്‌ ഉള്ള മരത്തിലെ ഇലകള്‍ പോലും അടിച്ചു വാരില്ല . അതിനാല്‍ ഈ പറമ്പില്‍ സദാ വായൂ സഞ്ചാരം ഉണ്ട് . കുളിര്‍മ ഉണ്ട് .ഇവിടെ സൂര്യതാപം ഇല്ല . വരിക ഈ വീട് കാണുക .ഇത് സലില്‍ വയലാത്തല . പൂര്‍ണ്ണമായും പ്രകൃതി സ്നേഹി , കോന്നി ചൈനാ മുക്കില്‍ ആണ് വീട് .

ഇവിടെ ഇതാ ഒരു വീടിന് ചുറ്റും വനം . മാനുകള്‍ വരും , വെരുക് വരും ,ജീവ ജാലം എല്ലാം വരും . കാരണം ഈ വസ്തുവില്‍ എല്ലാം സത്യം ഉണ്ട് . മണ്ണില്‍ മരത്തില്‍ എല്ലാം ജീവന്‍ തുടിക്കുന്നു . മരങ്ങളില്‍നിന്നും പഴുത്തു വീണ ഇലകളെ അടിച്ചു വാരി കളയില്ല .ഇവിടെ മുറ്റം തൂപ്പ് ഇല്ല .ഇലകള്‍ അവിടെ കിടന്നു മണ്ണില്‍ ചേരുന്നു . ഇവിടെ ആണ് ആകാശവാണിയുടെ സ്വരം കേള്‍ക്കുന്നത് . റേഡിയോ ആണ് ഈ വീട്ടില്‍ ഉള്ളത് . അതില്‍ നിന്നും ഉള്ള ശബ്ദം ശ്രവിക്കാന്‍ ഇതാ ഒരാള്‍ .പേര് സലില്‍ വയലാത്തല .വീടുകള്‍ക്ക് ചുറ്റും ചെടികള്‍ വെച്ചു പിടിപ്പിക്കുന്നു . ഈ ആളിനെ ഒന്ന് കാണുക . ഇനി നേരിട്ടു സംസാരിക്കൂ ;+91 90610 00906

error: Content is protected !!