പത്തനംതിട്ട വലഞ്ചുഴി പടയണി ഏപ്രിൽ 8/9/10 തീയതികളിൽ നടക്കും

 

konnivartha.com: മധ്യ തിരുവിതാംങ്കൂറിലെ പൗരാണികമായ ഭദ്രകാളീ കാവുകളിൽ ഒന്നാണ് പത്തനംതിട്ട ജില്ലയിലെ വലഞ്ചുഴി ശ്രീ ഭദ്രകാളിക്ഷേത്രം. ശാന്ത സ്വരൂപിണിയായി ദേവി കുടികൊള്ളുന്നു എന്നാണ് വിശ്വാസം എങ്കിലും ആദിമകാലം മുതലേ തന്നെ പടയണി ഇവിടെ ഒരു ആചാരമായി അനുഷ്ഠിച്ചു വരുന്നു.

അത് കൊണ്ട് തന്നെ പടയണിയുടെ തെക്കൻ സമ്പ്രദായത്തിന്‍റെ കേന്ദ്രമായിരുന്നു ഒരുകാലത്തു വലഞ്ചുഴി ശ്രീ ഭദ്രകാളിക്ഷേത്രം എന്ന് പടയണി ആശാന്മാർ പറയുന്നു.പടയണി കലാരൂപത്തിലെ എണ്ണം പറഞ്ഞ കലാകാരൻമാർ ഇവിടെ പങ്കെടുത്തിട്ടുള്ളതായി പറയപ്പെടുന്നു.2024 വർഷത്തെ വലഞ്ചുഴി പടയണി ഏപ്രിൽ 8/9/10 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു

error: Content is protected !!