അന്താരാഷ്ട്ര യോഗ ദിനം 2024 : ശ്രീനഗറില്‍ സംഘടിപ്പിക്കും

  konnivartha.com:  വ്യക്തികളുടെയും സമൂഹത്തിന്റെയും ക്ഷേമം പരിപോഷിപ്പിക്കുന്നതില്‍ യോഗയുടെ ദ്വിമുഖ പങ്ക് എടുത്തുകാട്ടുന്നതാണ് ‘യോഗ വ്യക്തിക്കും സമൂഹത്തിനും’ എന്ന ഈ വര്‍ഷത്തെ പ്രമേയമെന്ന് കേന്ദ്ര ആയുഷ് സഹമന്ത്രി പ്രതാപറാവു ജാദവ് പറഞ്ഞു. ഗ്രാമപ്രദേശങ്ങളില്‍ യോഗ പ്രചരിപ്പിക്കുന്നതിനും സമഗ്ര ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ഓരോ ഗ്രാമ മുഖ്യന്മാര്‍ക്കും പ്രധാനമന്ത്രി കത്തെഴുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന ആഘോഷങ്ങള്‍ ശ്രീനഗറിലായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിന് നേതൃത്വം നല്‍കും.പത്താമതു അന്താരാഷ്ട്ര യോഗ ദിനത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാഴ്ച വൈകല്യം ഉള്ളവര്‍ക്ക് അനായാസം യോഗ പഠിക്കുന്നതിനും പരിശീലിക്കുന്നതിനും ഉതകുന്ന ബ്രെയിൽ ലിപിയിലുള്ള പുസ്ത്കം ‘കോമൺ യോഗ പ്രോട്ടോക്കോൾ ഇൻ ബ്രെയിൽ’ ആയുഷ് മന്ത്രി പ്രകാശനം ചെയ്തു. കുട്ടികള്‍ക്ക് താത്പര്യത്തോടെയും ആനന്ദത്തോടെയും യോഗ പഠിക്കാനും പരിശീലിക്കാനും സഹായിക്കുന്ന, യോഗയെ കുറിച്ചുള്ള…

Read More

സുബ്ബയ്യ നല്ലമുത്തുവിന് വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം

  konnivartha.com: പതിനെട്ടാമത് മുംബൈ അന്താരാഷ്ട്ര ചലത്രോത്സവത്തിൽ (എംഐഎഫ്എഫ്) വൈൽഡ് ലൈഫ് ചലച്ചിത്രകാരൻ സുബ്ബയ്യ നല്ലമുത്തുവിന്, പ്രശസ്തമായ വി. ശാന്താറാം ലൈഫ് ടൈം അച്ചീവ്‌മെൻ്റ് പുരസ്കാരം നൽകി ആദരിക്കുമെന്ന് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ. എൽ.മുരുകൻ പ്രഖ്യാപിച്ചു. ” അഭിമാനകരമായ ഈ അവാർഡ് ഇത്തവണ നേടിയ നല്ലമുത്തുവിനെ ഞാൻ അഭിനന്ദിക്കുന്നു,” എൻഎഫ്ഡിസി കോംപ്ലക്സിൽ മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. വന്യജീവികളുമായി ബന്ധപ്പെട്ട ചലച്ചിത്രനിർമ്മാണരംഗത്തെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് സുബ്ബയ്യ നല്ലമുത്തുവിന് എംഐഎഫ്എഫ് അവാർഡ് നൽകുന്നത് . വന്യജീവിചലച്ചിത്ര ഛായാഗ്രഹണ രംഗത്ത് അസാധാരണമായ സംഭാവനകൾ നൽകിയിട്ടുള്ള സുബ്ബയ്യ നല്ലമുത്തു ആഗോള അംഗീകാരം നേടിയിട്ടുള്ള സംവിധായകനാണ് . ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ പൂർവ്വ വിദ്യാർത്ഥിയായ അദ്ദേഹം, പാണ്ട അവാർഡ് നേടിയതും ഇന്ത്യയിൽ ഏറ്റവും ദീർഘകാലം സംപ്രേഷണം ചെയ്തതുമായ പരിസ്ഥിതി പരമ്പരയായ’ ലിവിംഗ് ഓൺ ദ…

Read More

സ്നേഹപ്രയാണം 500 -ാം ദിന സംഗമം കോന്നി എലിയറക്കൽ ഗാന്ധിഭവനിൽ നടന്നു

  konnivartha.com: മാതാപിതാക്കളെ ദൈവമായി ആദരിക്കുക,ഗാന്ധിയൻ ദർശനങ്ങൾ ജീവിതസന്ദേശമാക്കുക, സകലജീവജാലങ്ങളെയും സ്നേഹിക്കുക എന്നീ സന്ദേശങ്ങൾ യുവതലമുറയിലേക്കും വിദ്യാർത്ഥികളിലേക്കും പകർന്ന്‌ നൽകുന്നതിന്റെ ഭാഗമായി ഗാന്ധിഭവന്റെ നേതൃത്വത്തിൽ ആരംഭിച്ച സ്നേഹപ്രയാണം 500 -ാം ദിന സംഗമം കോന്നി എലിയറക്കൽ ഗാന്ധിഭവനിൽ നടന്നു. ഗാന്ധിഭവൻ ദേവലോകം വികസനസമിതി വൈസ് ചെയർമാനും കോന്നി ഗ്രാമപഞ്ചായത്ത് മെമ്പറുമായ ശ്രീ.C.S.സോമൻ പിള്ള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോർട്ടിക്കോർപ്പ് ചെയർമാൻ Adv. S. വേണുഗോപാൽ ഉദ്ഘാടനം നിർവഹിച്ചു. മുൻ RDO യും ഗാന്ധിഭവൻ MD യുമായ B.ശശികുമാർ മുഖ്യ അതിഥിയായി. കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ മുൻ മെമ്പറും കോന്നി ഗ്രാമപഞ്ചായത്ത് മുൻ മെമ്പറുമായ പ്രിയ.S.തമ്പി, ടൗൺ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റും പരിസ്ഥിതി പ്രവർത്തകനുമായ സലിൽ വയലാത്തല, വികസന സമിതി അംഗങ്ങളായ മോഹൻദാസ്, ദീപകുമാർ,ഷിജോ വകയാർ,ജോൺ ഫിലിപ്പ്,മോനിക്കുട്ടി, എന്നിവർ സംസാരിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 5 കുട്ടികൾക്ക് ഒരു…

Read More

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു

  konnivartha.com: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ആയില്യത്തോട് അനുബന്ധിച്ച് നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഖപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന ദീപ കാഴ്ച എന്നിവ നടന്നു .പൂജകള്‍ക്ക് വിനീത് ഊരാളി കാര്‍മികത്വം വഹിച്ചു.

Read More

പത്തനംതിട്ട ലൂമിയര്‍ ലീഗ് ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നടന്നു

  മോശം സിനിമകള്‍ നമ്മുടെ സ്വീകരണ മുറികളിലെത്തുന്നു: സിനിമ നേരമ്പോക്കല്ല സ്വാധീനശക്തി: അടൂര്‍ ഗോപാലകൃഷ്ണന്‍ konnivartha.com/ പത്തനംതിട്ട: ഒരു കാരണവശാലും കുട്ടികളെ കാണിക്കാന്‍ പാടില്ലാത്ത വഷളന്‍ സിനിമകളാണ് ഇന്നു നമ്മുടെ സ്വീകരണ മുറികളില്‍ കയറിയിറങ്ങുന്നതെന്നും ഈ സാഹചര്യത്തിലാണ് മികച്ച സിനിമകള്‍ കാണിക്കുന്ന ഫിലിം സൊസൈറ്റികള്‍ പ്രസക്തമാകുന്നതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ലൂമിയര്‍ ലീഗ് പത്തനംതിട്ട ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആദ്യ ചലച്ചിത്രം ലൂമിയര്‍ സഹോദരന്മാര്‍ സൃഷ്ടിച്ചിട്ട് 129 വര്‍ഷമേ ആയിട്ടുള്ളു. ഇന്ന് മനുഷ്യന്റെ എല്ലാ പ്രവര്‍ത്തന മേഖലകളെയും സിനിമ സ്വാധീനിക്കുന്നു. അതായത് സിനിമ ഒരു നേരമ്പോക്ക് അല്ല. സത്യസന്ധമായി ചിത്രീകരിച്ച ഒരു സിനിമ അനന്യമായ ഒരു അനുഭവമാണ് പകര്‍ന്നു നല്‍കുന്നത്. കേരളത്തില്‍ ധാരാളം പുതിയ ചലച്ചിത്രകാരന്മാര്‍ ഉണ്ടാകുന്നുണ്ട്. ഒരേ അച്ചില്‍ വാര്‍ത്ത സിനിമകളല്ല ഇപ്പോള്‍ ഇറങ്ങുന്നത്. അത് നല്ലൊരു കാര്യമാണ്. സമാന മനസ്‌കരായ…

Read More

മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവം 2024 ജൂൺ 15 മുതൽ 21 വരെ നടക്കും

  konnivartha.com: മുംബൈ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 18-ാമത് പതിപ്പ് 2024 ജൂൺ 15 മുതൽ ജൂൺ 21 വരെ മുംബൈയിൽ നടക്കുമെന്ന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ജാജു അറിയിച്ചു. മുംബൈയിലെ എഫ്‌ഡി-എൻഎഫ്‌ഡിസി കോംപ്ലക്‌സാണ് മേളയുടെ വേദി എങ്കിലും, ഡൽഹി (സിരിഫോർട്ട് ഓഡിറ്റോറിയം), ചെന്നൈ (ടാഗോർ ഫിലിം സെൻ്റർ), പൂനെ (എൻഎഫ്എഐ ഓഡിറ്റോറിയം), കൊൽക്കത്ത (എസ്ആർഎഫ്‌ടിഐ ഓഡിറ്റോറിയം) എന്നിവിടങ്ങളിലും എംഐഎഫ്എഫ് പ്രദർശനങ്ങൾ നടക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മന്ത്രാലയം അഡീഷണൽ സെക്രട്ടറി നീരജ ശേഖർ, പിഐബി പിഡിജി, ഷെയ്ഫാലി ബി ശരൺ, എൻഎഫ്ഡിസി എംഡി, എസ്. പൃഥുൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു എംഐഎഫ്എഫ് ഫിലിം പ്രോഗ്രാമിംഗ് 1.ഈ വർഷം മത്സര വിഭാഗങ്ങളിൽ 65 ഭാഷകളിലായി 38 രാജ്യങ്ങളിൽ നിന്നുള്ള 1018 സിനിമകളുടെ റെക്കോർഡ് ഫിലിം സമർപ്പണം 2. അന്താരാഷ്ട്ര (25), ദേശീയ (77) മത്സര…

Read More

പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി ഭാരവാഹികൾ

  konnivartha.com/ പത്തനംതിട്ട :പ്രൊഫ. കെ.വി. തമ്പി സൗഹൃദവേദി ഭാരവാഹികളായി സണ്ണി മാർക്കോസ് ( പ്രസിഡൻ്റ് ) , സുനിൽ മാമൻ കൊട്ടുപ്പള്ളിൽ ( വൈസ് പ്രസിഡൻ്റ് ) , സലിം പി. ചാക്കോ ( സെക്രട്ടറി ) , പി. സക്കീർശാന്തി ( ജോയിൻ്റ് സെക്രട്ടറി ) , അഡ്വ പി.സി.ഹരി ( ട്രഷറാർ ) എന്നിവരടങ്ങുന്ന 15 അംഗ എക്സിക്യൂട്ടിവിനെ തെരഞ്ഞെടുത്തു

Read More

കുട്ടികൾക്ക് പുത്തൻ അനുഭവമായി മാനസിക ഉല്ലാസ ക്ലാസ്സ്

  konnivartha.com: കോന്നി ഊട്ടുപാറ സെൻറ് ജോർജ് ഹൈസ്കൂളിൽ പുതിയ അധ്യായന വർഷത്തിന്റെ ഭാഗമായി കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണുകൾ സംയുക്തമായി സംഘടിപ്പിച്ച മാനസിക ഉല്ലാസ ക്ലാസ് മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും പുത്തൻ അനുഭവമായി. തിരുവനന്തപുരം, കല്ലമ്പലം മൈൻഡ് റിവൈവൽ സൈകോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ സൈക്കോളജിറ്റ് എബനേസർ ഷൈലൻ, റൂഫസ് ജോൺ (ഡയക്ടർ റിവൈവൽ സെൻ്റർ) എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ആസക്തി മുക്ത ജീവിതത്തിനു മാനസികാരോഗ്യത്തിന്റെ ആവിശ്യകതയെക്കുറിച്ചും, എപ്പോഴും നല്ല തീരുമാനം എടുക്കാൻ കുട്ടികൾ തയ്യറാക്കണം എന്നും കഥകളിലൂടെയും ഗെയിമിലൂടെയും വിദ്യാർത്ഥികൾക്ക് പറഞ്ഞു കൊടുക്കുകയും ഒരു ലഹരിക്കും ഞാൻ അടിമയാക്കുകയില്ല എന്ന പ്രതിജ്ഞ എല്ലാവരും ചേർന്ന് എടുക്കുകയും ചെയ്തു. കെസിസി കോന്നി സോൺ പ്രിസിഡൻ്റ് ഫാദർ സിനോയ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, മുഖ്യ പ്രഭാക്ഷണം ഫാദർ ഷാജി കെ ജോർജ്…

Read More

മലയാള ഭാഷയെ പ്രണയിച്ച തമ്പി മാഷിൻ്റെ അനുസ്മരണം ജൂൺ ആറിന് 

  konnivartha.com പത്തനംതിട്ട : പ്രശസ്ത  അദ്ധ്യാപകനും,സാഹിത്യക്കാരനും,നടനും,പത്രപ്രവർത്തകനുമായിരുന്ന പ്രൊഫ.കെ.വി തമ്പിയുടെ പതിനൊന്നാമത് അനുസ്മരണം പ്രൊഫ.കെ.വി.തമ്പി സൗഹ്യദവേദിയുടെ ആഭിമുഖ്യത്തിൽ ജൂൺ 6 വ്യാഴയാഴ്ച രാവിലെ 11ന് പത്തനംതിട്ട പ്രസ്സ്ക്ലബ് ഹാളിൽ ചേരുമെന്ന് സെക്രട്ടറി സലിം പി ചാക്കോ അറിയിച്ചു . കവിയും വിവർത്തകനും നടനും ആയിരുന്നു അദ്ദേഹം.പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ മലയാള വകുപ്പ് മേധാവി ആയിരുന്നു. 1994-ൽ പുറത്തിറങ്ങിയ അടൂർ ഗോപാലാകൃഷ്ണന്റെ ” വിധേയൻ ” എന്ന ചിത്രത്തിൽ ശ്രദ്ധേയമായ വേഷത്തിൽഅഭിനയിച്ചു .അടൂർഗോപാലാകൃഷ്ണന്റെ ചിത്രങ്ങളിലാണ് അദ്ദേഹംഅഭിനയിച്ചിട്ടുള്ളത്. ഖലീൽ ജിബ്രാന്റെ പ്രവാചകൻ, തകർന്ന സ്വപ്നങ്ങൾ മലയാളത്തിന് നൽകിയത് അദ്ദേഹമാണ്. സൗഹൃദങ്ങളുടെ തോഴൻ, പത്ര,ദൃശ്യമാദ്ധ്യമങ്ങളുടെ കൂടെപിറപ്പും ആയിരുന്നു അദ്ദേഹം . മികച്ച പത്രപ്രവർത്തകനുള്ള മൂന്നാമത്തെ അവാർഡ് മംഗളം ദിനപത്രം സ്പെഷ്യൽകറസ്പോണ്ടൻ്റും പ്രസ് ക്ലബ് പത്തനംതിട്ട ജില്ല പ്രസിഡൻ്റുമായ സജിത് പരമേശ്വരന് നഗരസഭ ചെയർമാൻ അഡ്വ ടി. സക്കീർ ഹുസൈൻ നൽകും .പ്രസ്സ്ക്ലബ്…

Read More

മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന്:ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ

കേരള കൗൺസിൽ ഓഫ് ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ “മാനസിക ഉല്ലാസ പ്രോഗ്രാം” ജൂൺ 5 ന് konnivartha.com: : കേരള കൗൺസിൽ ഓഫ് ചർച്ചസ് കോന്നി, തണ്ണിത്തോട് സോണിൻ്റെ ആഭിമുഖ്യത്തിൽ മാനസിക ഉല്ലാസ പ്രോഗ്രാം നടക്കും .മാനസിക ആരോഗ്യവും പുതിയ കാലഘട്ടത്തിലെ വെല്ലുവിളികളുമായി ബന്ധപ്പെട്ട് മാതാപിതാക്കൾക്കും കുട്ടികൾക്കും വേണ്ടിയുള്ള പ്രത്യേക ക്ലാസ്സുകൾ 2024 ജൂൺ 5 രാവിലെ 10 മണി മുതൽ ഊട്ടുപാറ സെൻറ് ജോർജ്ജ് ഹൈസ്കൂളിൽ വെച്ച് നടക്കും . തിരുവനന്തപുരം, കല്ലമ്പലം മൈൻഡ് റിവൈവൽ സൈകോ സോഷ്യൽ റീഹാബിലിറ്റേഷൻ സെൻ്റർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾക്ക് നേതൃത്വം നല്‍കും .യോഗത്തിൽ ഫാദർ സിനോയ് അദ്ധ്യക്ഷത വഹിക്കും . മുഖ്യ പ്രഭാക്ഷണം ഫാദർ ഷാജി കെ ജോർജ് നിർവഹിക്കും . വിവിധ സോണുകളിലെ വൈദികർ കെ സി സി ഭാരവാഹികൾ അധ്യാപകർ യോഗത്തിൽ പങ്കെടുക്കുംഎന്ന് പ്രോഗ്രാം കോഓർഡിനേറ്റർ ബിനി…

Read More