കടലാഴങ്ങളിലെ വിസ്മയ കാഴ്ചകൾ സമ്മാനിച്ച് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) ഓപ്പൺ ഹൗസ് പ്രദർശനം. 78ാമത് സ്ഥാപകദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടത്തിയ പ്രദർശനം കാണാൻ ആയിരങ്ങളാണ് എത്തിയത്. കോഴിക്കോട് തീരക്കടലിൽ ചത്ത് കരക്കടിഞ്ഞ ഒരു ഭീമൻ തിമിംഗലത്തിന്റെ അസ്ഥികൂടം പ്രദർശനത്തിൽ പ്രത്യേക ശ്രദ്ധനേടി. തിമിംഗലങ്ങൾ കരക്കടിയുന്നത് കൂടിവരുന്ന സാഹചര്യത്തിൽ ഇത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽകരിക്കുന്നതിനുള്ള വേദിയായി പ്രദർശനം മാറി. സമുദ്ര സസ്തനികളുടെയും വംശനാശഭീഷണി നേരിടുന്ന മറ്റ് ജീവജാലങ്ങളുടെയും സംരക്ഷണത്തിന്റെ പ്രാധാന്യം ഗവേഷകർ വിശദീകരിച്ചു. മുവായിരത്തോളം കടൽജീവജാലങ്ങളുടെ മാതൃകകളുടെ ശേഖരമായ സിഎംഎഫ്ആർഐയിലെ മ്യൂസിയം, വിവിധ പരീക്ഷണശാലകൾ, മറൈൻ അക്വേറിയം, ലൈബ്രറി, ഹാച്ചറികൾ, പട്ടാളപുഴു ഉപയോഗിച്ചുള്ള മാലിന്യ സംസ്കരണ യൂണിറ്റ്, കാർഷിക സാങ്കേതിക വിജ്ഞാന കേന്ദ്രം എന്നിവ കാണാനെത്തിയവരിൽ ഭൂരിപക്ഷവും വിദ്യാർത്ഥികളായിരുന്നു. കടലിനടിയിലെ ഭാഗങ്ങൾ ഒരു കലാസൃഷ്ടിയിലൂടെ ചിത്രീകരിക്കുന്ന ഇൻസ്റ്റലേഷൻ സമുദ്രമാലിന്യത്തിന്റെ ഭീകരത തുറന്നുകാട്ടി. പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ…
Read Moreവിഭാഗം: Entertainment Diary
“ഓഫീസർ ഓൺ ഡ്യൂട്ടി” ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്ക്
konnivartha.com: നായാട്ട്, ഇരട്ട എന്നീ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും. ‘ഇരട്ട‘ എന്ന ചിത്രത്തിന്റെ കോ ഡയറക്ടർ കൂടിയായ ജിത്തു അഷ്‌റഫ് ഒരുക്കിയ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും പ്രിയാമണിയുമാണ്. സൂപ്പർ ഹിറ്റ് ചിത്രം പ്രണയവിലാസത്തിനു ശേഷം മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവര്‍ ചേർന്നാണ് ഓഫീസർ ഓൺ ഡ്യൂട്ടിയുടെ നിർമ്മാണം നിർവഹിക്കുന്നത്. ‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറാണ് സിനിമയുടെ രചന. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.ചാക്കോച്ചൻ വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ ജഗദീഷും വിശാഖ് നായരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.…
Read Moreനായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ ഫിലഡൽഫിയക്ക് പുതുനേത്യത്വം
konnivartha.com/ഫിലഡൽഫിയ: നായർ സൊസൈറ്റി ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ (N.S.G.P) 2025-ലെ കമ്മിറ്റി ജനുവരിയിൽ അധികാരമേറ്റു. മകരവിളക്കു ഭജനയോടനുബന്ധിച്ചു നടന്ന മീറ്റിംങ്ങിൽ 2024ലെ പ്രവർത്തനാവലോകനവും, ബഡ്ജറ്റ് അവതരണവും മുൻ സെക്രട്ടറി ഡോ. ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ , ട്രഷറർ സതീഷ്ബാബു നായർ എന്നിവർ അവതരിപ്പിച്ചു. തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ അഷിത ശ്രീജിത്ത് (പ്രസിഡണ്ട്), ഡോ, ആശാകുമാരി ലക്ഷ്മിക്കുട്ടിയമ്മ (സെക്രട്ടറി), സതീഷ്ബാബു നായർ (ട്രഷറര്‍), രോഹിത് വിജയകുമാർ (വൈസ് പ്രസിഡന്റ്), രഘുനാഥൻ നായർ (ജോയിന്റ് സെക്രട്ടറി), അജിത്ത് നായർ ( ആഡിറ്റർ), എന്നിവരെയും, കമ്മിറ്റി അംഗങ്ങളായി രാമചന്ദ്രൻ പിള്ള, കാർത്തിക് രാജ പെരുമാൾ , അനിൽകുമാർ കുറുപ്പ് , സോയ നായർ, രഞ്ജു രവീന്ദ്രൻ എന്നിവരെ തിരഞ്ഞെടുത്തു . ഗ്രെയ്റ്റർ ഫിലാഡൽഫിയ മേഖലകളിൽ ആദ്ധ്യാത്മിക സാംസ്‌കാരിക രംഗത്ത് സജീവമായ സംഘടനയാണ് NSGP. പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ അദ്യ…
Read Moreഐസ് ബ്രെയ്ക്കർ :ഐസ് പാളികളില്‍ വഴി ഒരുക്കി കൊടുക്കുന്ന കപ്പല്‍
മഞ്ഞുമൂടിയ വെള്ളത്തിലൂടെ സഞ്ചരിക്കാനും നാവിഗേറ്റ് ചെയ്യാനും മറ്റ് ബോട്ടുകൾക്കും കപ്പലുകൾക്കും സുരക്ഷിതമായ ജലപാതകൾ നൽകാനും രൂപകൽപ്പന ചെയ്ത ഒരു പ്രത്യേക ഉദ്ദേശ്യ കപ്പലോ ബോട്ടോ ആണ് ഐസ് ബ്രേക്കർ ഐസ് ബ്രെയ്ക്കർ ഷിപ്പ്: ഐസ് പാളികളെ തകർത്ത് തണുത്തുറഞ്ഞു കിടക്കുന്ന കടലിലൂടെ ചരക്ക് കപ്പലുകൾക്കും മറ്റും പോകാനുള്ള വഴി ഒരുക്കി കൊടുക്കുന്ന കപ്പലാണ് ഐസ് ബ്രെയ്ക്കർ ഷിപ്. കനം കൂടിയ ഐസ് പാളികളുടെ മുകളിലേക്ക് ഷിപ്പിന്റെ മുന്‍ ഭാഗം കയറ്റി മുന്നോട്ട് പോകുമ്പോൾ ഐസ് ബ്രെയ്ക്കറിന്റെ ഭാരം കാരണം ഐസ് തകരുന്നു.ന്യൂക്ലിയർ പവറിൽ പ്രവർത്തിക്കുന്ന റഷ്യയുടെ ആർട്ടിക ക്ലാസ്സ് ഐസ് ബ്രെയ്ക്കാറുകളാണ് ലോകത്തിലെ ഏറ്റവും പവർഫുൾ ആയിട്ടുള്ളത്. ഐസ് ബ്രേക്കർ കപ്പലുകൾ ഒരു പ്രത്യേക തരം കപ്പലുകളാണ്, അത് മഞ്ഞുപാളികളുടെ കട്ടിയുള്ള ഭാഗം പോലും തകർക്കാനും ലോകത്തിന് ഏറ്റവും വാസയോഗ്യമല്ലാത്ത ചില പാതകൾ പ്രാപ്യമാക്കാനും രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്,…
Read Moreഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശം നല്‍കുന്ന തനത് വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു
ഭൂമിയില്‍ നിന്നും ആകാശത്തേക്ക് പ്രകാശ രശ്മികള്‍ പായിക്കാന്‍ കഴിവുള്ള തനത് സാങ്കേതിക വിദ്യ കെ എസ് ഇ ബി പരീക്ഷിച്ചു . പരീക്ഷണ സ്ഥലം കൊല്ലം കൊട്ടാരക്കര റയിൽവെ സ്റ്റേഷൻ പാലത്തിനടുത്തു നിന്നും ആണെന്ന് മാത്രം . ഇത്രയും ബ്രഹത് പദ്ധതി ആവിഷ്കരിച്ച നമ്മുടെ കെ എസ് ഇ ബിയുടെ സെക്ഷന്‍ ജീവനക്കാര്‍ക്ക് അഭിനന്ദനം . കേരള വൈദ്യുത മന്ത്രിയ്ക്കും അഭിമാന നിമിഷം സമ്മാനിച്ച ഈ പോസ്റ്റിനു രാജകീയ തിളക്കം .ഭൂമിയിലേക്ക് വെളിച്ചം കിട്ടിയില്ല എങ്കിലും പോകുന്ന വിമാനത്തിനും ഭൂമിയെ ചുറ്റി സഞ്ചരിക്കുന്ന അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിനും സര്‍വ്വോപരി വിവിധ രാജ്യങ്ങള്‍ വിക്ഷേപിച്ച പേടകങ്ങള്‍ക്കും അങ്ങ് അകലെ ഉള്ള ഗ്രഹങ്ങള്‍ക്കും വരെ വെളിച്ചം നല്‍കുവാന്‍ കാണിച്ച മനസ്സിന് നന്ദി . കഴിഞ്ഞ ദിവസം ആണ് കൊല്ലം കണ്ടവന് ഇല്ലം വേണ്ടാത്ത സ്ഥലത്ത് നിന്നും ഈ…
Read Moreദളപതി വിജയുടെ എച്ച്.വിനോദ് ചിത്രം ” ജനനായകൻ ” ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി
konnivartha.com: പ്രേക്ഷക ലക്ഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദളപതി വിജയുടെ അവസാന ചിത്രത്തിന്റെ ടൈറ്റിൽ റിലീസായി. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജനനായകൻ എന്നാണ് ടൈറ്റിൽ നൽകിയിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : സത്യൻ സൂര്യൻ, ആക്ഷൻ : അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, എഡിറ്റിങ് : പ്രദീപ്…
Read Moreഗാന്ധിഭവൻ മാതൃകാ സ്ഥാപനം- പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ
konnivartha.com: സമൂഹത്തിൽ ഒറ്റപ്പെടുന്ന ആളുകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകം കാഴ്ചവെക്കുന്നതെന്ന് പത്തനംതിട്ട ജില്ലാ കോൺഗ്രസ് കമ്മിറ്റി അധ്യക്ഷൻ പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. കോന്നി എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷവും,സ്നേഹ പ്രയാണം 732 ദിന സംഗമവും, സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നിർവഹിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോന്നി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം അധ്യക്ഷനായ ചടങ്ങിൽ ദേവലോകം വികസന സമിതി കൺവീനറും മുൻ അരുവാപ്പുലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ കോന്നി വിജയകുമാർ, പരിസ്ഥിതി പ്രവർത്തകൻ സലിൽ വയലാത്തല, ഡിസിസി സെക്രട്ടറി രഘുനാഥ് കുളനട,ഗാന്ധിഭവൻ ദേവലോകം വികസന സമിതി വർക്കിംഗ് ചെയർമാൻ ജി മോഹൻദാസ്, ഫാദർ രാജീവ് ഡാനിയേൽ, കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദീനാമ്മ…
Read Moreഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ഡോ. ജെറി മാത്യുവിന് സമ്മാനിച്ചു
konnivartha.com :ആരോഗ്യരംഗത്തും, ആതുരസേവനരംഗത്തും ഒരുപോലെ മികവ് തെളിയിച്ച ഡോക്ടർ ജെറി മാത്യുവിന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണാർത്ഥത്തിൽ ഏർപ്പെടുത്തിയ ഉമ്മൻചാണ്ടി സ്മാരക ജനസേവന പുരസ്കാരം ആണ് നൽകിയത് . നാടിന്റെ അഭിമാനമായി മാറുന്ന യുവതലമുറയ്ക്ക് വിദ്യാഭ്യാസ കലാ -സാംസ്കാരിക മേഖലകളിൽ പ്രോത്സാഹനം നൽകി പ്രവർത്തിച്ചു വരുന്ന സൗഹൃദ വേദിയൊരുക്കിയ പൊതുസമ്മേളനത്തിലാണ് പുരസ്കാരം സമ്മാനിച്ചത്. 10001 രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം കരുനാഗപ്പള്ളി എംഎൽഎയും, സംസ്കാര സാഹിതിയുടെ യുടെ ചെയർമാനുമായ സി. ആർ.മഹേഷ് സമ്മാനിച്ചു .
Read More‘രണ്ട് മീനുകൾ’ :ഭിന്നശേഷിക്കാർ മുഖ്യ വേഷങ്ങളിലെത്തിയ ഹ്രസ്വ ചിത്രം
konnivartha.com: ഭിന്നശേഷിക്കാരായ രണ്ട് ചെറുപ്പക്കാർ മുഖ്യവേഷങ്ങളിലെത്തിയ ‘രണ്ട് മീനുകൾ’ എന്ന ഹ്രസ്വചിത്രത്തിന്റെ ഔദ്യോഗികമായ റിലീസിങ് സാമൂഹ്യനീതി-ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു നിർവഹിച്ചു. സജി വാഗമണ്ണും രാജീവ് ചെറൂപ്പയും പ്രധാന വേഷങ്ങളവതരിപ്പിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് അധ്യാപകനും ചലച്ചിത്രകാരനുമായ ചന്ദ്രൻ കൊളമ്പലമാണ്. കരുതലേകാൻ ആരുമില്ലാതെ വീടിനകത്ത് തനിച്ചായിപ്പോയ രണ്ടു ഭിന്നശേഷിക്കാരായ വ്യക്തികളുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളും, വീട്ടിൽ വളർത്തുന്ന രണ്ടു മീനുകളിലൂടെ ചിത്രത്തിൽ പ്രതീകാത്മകമായി അവതരിപ്പിച്ചിരിക്കുന്നു. എങ്ങനെയാണ് പരിമിതികൾക്ക് നടുവിൽ തളയ്ക്കപ്പെട്ട അവസ്ഥയിൽ ഭിന്നശേഷിക്കാർ അവരുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് കൃത്യമായി സംവദിക്കാൻ കഴിയുന്ന വിധത്തിലാണ് സിനിമ നിർമ്മിച്ചിട്ടുള്ളതെന്ന് മന്ത്രി ഡോ ആർ ബിന്ദു പറഞ്ഞു. സജി വാഗമണ്ണുമായി നേരിട്ടും, ആരോഗ്യ കാരണങ്ങളാൽ ചടങ്ങിനെത്താൻ സാധിക്കാതിരുന്ന രാജീവ് ചെറൂപ്പയുമായി വീഡിയോ കാൾ വഴിയും മന്ത്രി സംസാരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. രചനയും സംവിധാനവും…
Read Moreസുഗതോത്സവം:നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും
konnivartha.com: കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ജന്മനാടായ ആറന്മുളയിൽ നാളെ വരെ നടക്കുന്നസുഗതോത്സവം പരിപാടിയിൽ ഇന്ന് ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു. നാളെ വൈകീട്ട് മൂന്നിന് നവതി സമാപന സഭ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും കവയിത്രി സുഗതകുമാരിയുടെ നവതി ആഘോഷങ്ങൾക്ക് സമാപനംകുറിച്ച് ജന്മനാടായ ആറന്മുളയിൽ 22 വരെ നടക്കുന്ന സുഗതോത്സവം പരിപാടിയുടെ മൂന്നാം ദിനമായ ഇന്ന്ഏകദിന ദേശീയ പൈതൃക പരിസ്‌ഥിതി ശില്പശാല നടന്നു. എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. കെ. ശിവപ്രസാദ് ഉൽഘാടനം ചെയ്തു. പമ്പാനദി, പടയണി ആറന്മുള കണ്ണാടി, പള്ളിയോടം എന്നീ നാലു വിഷയത്തിൽ ആറന്മുളയുടെ പൈതൃക സമ്പത്തുകളെക്കുറിച്ചുള്ള ചർച്ചകളും പഠനക്ലാസുകളും ശില്പശാലയിൽ നടന്നു. ഐക്യരാഷ്ട്ര സഭയിൽ പൈതൃകകാര്യ ഉപദേശക കൗൺസിലിൽ ഭാരത പ്രതിനിധിയായി പ്രവർത്തിക്കുന്ന ഡോ.ബി .…
Read More