“എമ്പുരാന്‍ ” തിരക്കില്‍ അമര്‍ന്ന് കോന്നി ” എസ് സിനിമാസ്”

  konnivartha.com: മോഹന്‍ലാലിനെ നായകനാക്കി നടനായ പൃഥ്വിരാജ് സംവിധാനംചെയ്ത ‘എമ്പുരാന്‍റെ’ പ്രദര്‍ശനം ആഗോളതലത്തില്‍ നടക്കുമ്പോള്‍ കോന്നിയില്‍ സിനിമ കാണുവാന്‍ ആളുകള്‍ ഓടി എത്തുന്നു .ഇന്നലെ മുതല്‍ കോന്നി എസ് സിനിമാസ്സില്‍ “എമ്പുരാന്‍ ” റിലീസ് ചെയ്തു . വൈകിട്ട് നല്ല തിരക്ക് അനുഭവപ്പെട്ടു ഏറെ നാളുകള്‍ക്ക് ശേഷം കോന്നി നിവാസികള്‍ എസ് സിനിമാസ്സിലേക്ക് കുടുംബപരമായി ഒഴുകി എത്തി . കോന്നി മേഖലയില്‍ ചിത്രീകരിച്ച “മാളികപ്പുറം “സിനിമ കാണാനായിരുന്നു മുന്‍പ് പ്രേക്ഷകരുടെ ഒഴുക്ക് കോന്നിയില്‍ ഉണ്ടായത് .അതിനു ശേഷം ഇപ്പോള്‍ കുട്ടികളും പ്രായമായവരും എല്ലാം കോന്നി എസ് സിനിമാസില്‍ എത്തി . നല്ല ചിത്രങ്ങള്‍ റിലീസ് ചെയ്‌താല്‍ കോന്നിയിലെ സിനിമ ആസ്വാദകര്‍ ഏറ്റെടുക്കും എന്ന കാര്യത്തില്‍ സംശയം ഇല്ല . കോന്നി ശാന്തി തിയേറ്റര്‍ മുഖം മിനുക്കി എസ് സിനിമാസ് എന്ന പേരില്‍ എത്തിയപ്പോള്‍ ഏറെ പിന്തുണ നല്‍കിയ…

Read More

ഗിന്നസ് പക്രു നായകനാകുന്ന “916 കുഞ്ഞൂട്ടൻ” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  konnivartha.com: മോർസെ ഡ്രാഗൺ എന്റർടൈൻമെന്റ് നിർമ്മിക്കുന്ന 916 കുഞ്ഞൂട്ടന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.ഗിന്നസ് പക്രു നായകനാകുന്ന ചിത്രത്തിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 916 കുഞ്ഞൂട്ടൻ. ചിത്രത്തിന്റെ ക്രിയേറ്റിവ് ഡയറക്ടർ രാജ് വിമൽ രാജനാണ്. ഫാമിലി എന്റെർറ്റൈനറായ ചിത്രത്തിൽ ഷാജു ശ്രീധർ, നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, , നിയാ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയിരിക്കുന്നത്. 916 കുഞ്ഞൂട്ടൻ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി ശ്രീനിവാസ റെഡ്ഢി, മ്യൂസിക് : ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് : ശക്തികാന്ത്, എക്സികുട്ടിവ് പ്രൊഡ്യൂസർ : പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ : രാകേഷ് സുബ്രമണ്യൻ,…

Read More

ആദ്യ ചിത്രത്തിന്‍റെ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍

  konnivartha.com: 28 വര്‍ഷം പൂര്‍ത്തിയാക്കിയ തന്റെ ആദ്യ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് കുഞ്ചാക്കോ ബോബന്‍.ഈ സിനിമ യാഥാര്‍ഥ്യമാകാന്‍ കാരണക്കാരായ പാച്ചിക്കക്കും നിര്‍മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനും അവരുടെ സുധിയുടെ നന്ദി എന്ന വരികളോടെയാണ് കുഞ്ചാക്കോ ബോബന്റെ കുറിപ്പ് ആരംഭിക്കുന്നത്.ആദ്യ സിനിമ പുറത്തിറങ്ങുമ്പോള്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇങ്ങനെ കുറിപ്പ് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറയുന്നുണ്ട്. സുധിയെ ഇപ്പോഴും നെഞ്ചിലേറ്റി സ്നേഹിക്കുന്ന , നല്ല സിനിമകൾ ചെയ്യുമ്പോൾ തിയേറ്ററിൽ എത്തുകയും മോശം സിനിമകൾ പരാജയപ്പെടുത്തി ശാസിക്കുകയും ചെയ്യുന്ന പ്രേക്ഷകരോടും, സിനിമാ മേഖലയിലെ എല്ലാ സഹപ്രവർത്തകരോടും കുഞ്ചാക്കോ ബോബന്‍ നന്ദി പറഞ്ഞു . മലയാളിയുടെ സ്വന്തം ഉദയ പിക്‌ചേഴ്‌സ് 79 വർഷം പൂർത്തിയാക്കുന്നു. വിജയങ്ങളേക്കാൾ പരാജയങ്ങളുടെ കണക്കുകളേക്കുറിച്ച് വ്യക്തമായ “ക്ലാരിറ്റി” അറിയുകയും, അനുഭവിക്കുകയും ചെയ്ത ഒരു കുടുംബമാണ് ഉദയ.വിണ്ണിലെ താരം എന്ന സങ്കൽപ്പത്തിനേക്കാൾ മണ്ണിലെ മനുഷ്യനായി നിൽക്കാനുഉള്ള തിരിച്ചറിവും ,വിവേകവും ,പക്വതയും…

Read More

പാലിയേറ്റീവ് രോഗികള്‍ക്ക് സിനിമ പ്രദര്‍ശനം

  konnivartha.com: പാലിയേറ്റീവ് രോഗികള്‍ക്കും കൂട്ടിരുപ്പുകാര്‍ക്കുമായി സിനിമ പ്രദര്‍ശിപ്പിച്ച് പന്തളം ബ്ലോക്ക് പഞ്ചായത്ത്. ആറന്മുള, മെഴുവേലി, കുളനട, തുമ്പമണ്‍, പന്തളം തെക്കേക്കര പഞ്ചായത്തുകളിലെ സെക്കന്‍ഡറി പാലിയേറ്റിവിന്റെ കീഴില്‍ വരുന്നവര്‍ക്കായിരുന്നു പ്രദര്‍ശനം. പി ആര്‍ പി സി ജില്ലാ രക്ഷാധികാരിയും മുന്‍ എംഎല്‍എ യുമായ രാജു എബ്രഹാം, എഡിഎം ബി.ജ്യോതി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി എസ് അനീഷ് മോന്‍, വൈസ് പ്രസിഡന്റ് അശ്വതി വിനോജ്, സ്ഥിരം സമിതി അംഗങ്ങളായ പോള്‍ രാജന്‍, ലാലി ജോണ്‍, തുമ്പമണ്‍ പഞ്ചായത്ത് പ്രസിഡന്റ് റോണി സക്കറിയ, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.എസ് ശ്രീകുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ശ്രുതി, ഡോ. ജോസ്മിന യോഹന്നാന്‍ തോമസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എ. സനല്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു

Read More

പാലനിൽക്കുന്നതിൽ പൂത്തു നിൽക്കുന്നത് :മൂട്ടിമരങ്ങൾ 

  Konnivartha. Com :വനത്തിൽ വളർന്നു കിളർത്തു പൂവ് വിരിഞ്ഞു വന്യ മൃഗങ്ങൾക്ക് ഭക്ഷണമാകുന്ന മൂട്ടിപ്പഴം വിളയുന്ന മൂട്ടി മരം നാട്ടിൻ പുറങ്ങളിൽ ചേക്കേറിയിട്ട് അധികകാലമായില്ല. മിക്കവർക്കും ഈ പഴത്തിന്റെ ഗുണം അറിയില്ല. അറിയാവുന്നവർ ഒരു തൈ വെച്ചു പിടിപ്പിക്കും. തനിയെ കിളർത്തുവന്ന മരത്തിൽ വിളഞ്ഞ കായിൽ നിന്നും കിളിർത്ത മൂട്ടി മരം പൂവിട്ട ആഹ്ലാദത്തിൽ ആണ് കോന്നി അരുവാപ്പുലം പുളിഞ്ചാണി പാലനിൽക്കുന്നതിൽ ശ്രീകുമാറും കുടുംബവും. ആറുവർഷമായി മൂട്ടി മരം ഉണ്ട്. കഴിഞ്ഞ വർഷവും പൂത്തു. എന്നാൽ അങ്ങിങ് മാത്രം. ഇക്കുറി തടിയിൽ നിറയെ പൂവ് വിരിഞ്ഞു. ഇനി രണ്ട് മാസം കൊണ്ട് കായ്കൾ വിളഞ്ഞു പഴുക്കും. ആമയും, കൂരനും, മ്ലാവും തുടങ്ങിയ വന്യ ജീവികളുടെ ഇഷ്ട ഭക്ഷണം ആണ് മൂട്ടി പഴം. തോടിനു ഉള്ളിൽ ഉള്ള പരിപ്പും പൾപ്പും ആണ് കഴിക്കാൻ സ്വാദ്. തോട് അച്ചാർ…

Read More

World Water Day 2025:hot summer: cool water of life

World Water Day 2025:The beauty of nature hot summer: cool water of life video: jayan konni / kerala /india

Read More

കുവൈറ്റ്:പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ : ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

  konnivartha.com:പ്രതീക്ഷ ഇന്ത്യൻ അസോസിയേഷൻ കേരള കുവൈറ്റ് ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ജനറൽ കൺവീനർ സലിം കരമനയുടെ നേതൃത്വത്തിൽ നടന്ന ഇഫ്ത്‌താർ സംഗമം ചെയർമാൻ മനോജ് കോന്നി ഉദ്ഘാടനം ചെയ്തു .പ്രസിഡന്റ് ബിജു വായ്പൂ‌ര് അധ്യക്ഷത വഹിച്ചു . അജ്‌മൽ മാസ്റ്റർ, ഡോക്ടർ സുസോവന ഡോക്ടർ സാജു. മുബാറക്ക്. അജ്‌മൽ എന്നിവർ സംസാരിച്ചു . ജനറൽ സെക്രട്ടറി ജോഷി വർഗീസ്, സെക്രട്ടറി ജിഷ ബിജു. പ്രോഗ്രാം ട്രഷറർ ബീന ബിനു,എക്സിക്യൂട്ടീവ് മെമ്പർമാരായ പോളി ജോയ്, ഷൈല ജോർജ്, ഉഷ ജോൺസൺ,ലൈലാമ ജോർജ്, ഗ്രേസി, നിസാം കടക്കൽ, എന്നിവർ ആശംസകള്‍ അറിയിച്ചു,ഡെയ്സി പീറ്ററിനെ വേദിയിൽ മൊമെന്റോ കൊടുത്ത് ആദരിച്ചു എക്സിക്യൂട്ടീവ് മെമ്പറായ വീണ പ്രോഗ്രാം ലീഡ് ചെയ്തു . ട്രഷറർ മാത്യു പി ജോൺ നന്ദി രേഖപ്പെടുത്തി.

Read More

വീര ധീര : ചിത്രം മാർച്ച് 27ന് തിയേറ്ററുകളിലേക്ക്

  KONNIVARTHA.COM: ചിത്ത എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിയാൻ വിക്രമിനെ നായകനാക്കി എസ് യു അരുൺ കുമാർ സംവിധാനം ചെയ്യുന്ന വീര ധീര ശൂരന്റെ ട്രയ്ലർ റിലീസായി. 1 മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള ട്രെയിലർ ചിയാൻ വിക്രമിന്റെ ഗംഭീര അഭിനയപ്രകടനം പ്രേക്ഷകർക്ക് സമ്മാനിക്കുന്ന ചിത്രമാണ് വീര ധീര ശൂരൻ എന്നുറപ്പിക്കുന്നു. ചെന്നൈയിൽ താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത പ്രൗഢ ഗംഭീരമായ ഇവെന്റിലാണ് ചിത്രത്തിന്റെ ട്രെയ്ലറും ഗാനങ്ങളും റിലീസ് ചെയ്തത്. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായി ചിയാൻ വിക്രം, എസ്.ജെ.സൂര്യ, സുരാജ് വെഞ്ഞാറമൂട്, ദുഷാര വിജയൻ, സംവിധായകൻ എസ് യു അരുൺകുമാർ എന്നിവർ മാർച്ച് 24 തിങ്കളാഴ്ച തിരുവനന്തപുരത്തെ ലുലു മാളിൽ വൈകിട്ട് ആറു മണിക്ക് കേരളത്തിലെ പ്രൊമോഷൻ ഇവെന്റിനായി എത്തുന്നുണ്ട്. ചിയാൻ വിക്രം, എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവർ കേന്ദ്ര…

Read More

കാടറിവ് പങ്കിട്ട് ഗോത്രഭേരി

  konnivartha.com: കാടറിവുകൾ പങ്കിട്ട് മറയൂരിൽ ഗോത്ര ഭേരിയുടെ മൂന്നാം സെമിനാർ. മറയൂർ, ചിന്നാർ ഭാഗങ്ങളിലെ 26 ഉന്നതികളിൽ നിന്നായി 65 പേർ ചർച്ചകളിൽ പങ്കെടുത്തു. മനുഷ്യ വന്യജീവി സംഘർഷത്തിൻ്റെ കാരണങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരും ജനങ്ങളുടെയും സഹകരണങ്ങൾ ഏതൊക്കെ മേഖലയിൽ വേണമെന്ന വിഷയത്തിലുമാണ് പ്രധാനമായും ചർച്ച നടന്നത്. സെമിനാറിന് ഡി എഫ് ഒ സുഹെബ് നേതൃത്വം നൽകി.

Read More

ഡോ. ബി സന്ധ്യയുടെ കവിതാസമാഹാരം പ്രകാശനം ഇന്ന്

  konnivartha.com/തിരുവനന്തപുരം : ഡോ. ബി സന്ധ്യ ഐ പി എസ് ഡി ജിപി (റിട്ട) യുടെ കവിതാ സമാഹാരമായ ‘സംയക’ത്തിന്റെ പ്രകാശനം ചൊവ്വാഴ്ച പ്രസ് ക്ലബ് പി സി എസ് ഹാളില്‍ സംഘടിപ്പിക്കുന്നു. പോലീസ് അക്ഷരദീപം, അക്ഷരദീപം ബുക്‌സ് എന്നിവര്‍ സംഘടിപ്പിക്കുന്ന ചടങ്ങ് വൈകുന്നേരം അഞ്ചു മണിക്ക് ആരംഭിക്കും. പ്രൊഫ. ജോര്‍ജ് ഓണക്കൂര്‍ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ഡോ. കെ. ജയകുമാര്‍ ഐ എ എസ് മുഖ്യ പ്രഭാഷണം നടത്തും. ഏഴാച്ചേരി രാമചന്ദ്രന്‍ പുസ്തകം പ്രകാശനം ചെയ്യും. റാണി മോഹന്‍ദാസ് പുസ്തകം ഏറ്റുവാങ്ങും. രജികുമാര്‍ തെന്നൂര്‍ പുസ്തകം പരിചയപ്പെടുത്തും

Read More