ലോകത്തിലെ ഏത് റേഡിയോ സ്റ്റേഷനിലെയും പരിപാടികൾ കേൾക്കാൻ http://radio.garden/live എന്ന ലിങ്ക് തുറക്കുക . ഹെഡ് ഫോണില്ലാതെ മൊബൈൽ ഫോണിലും പരിപാടി കേൾക്കാം നിങ്ങളുടെ മുൻപിൽ പ്രത്യക്ഷമാകുന്ന ഭൂഗോളത്തിലെ പച്ച കുത്തുകൾ ഓരോ സ്റ്റേഷൻ ആണ്. അതില്‍ ക്ലിക്ക് ചെയ്താല്‍ ആ റേഡിയോ സ്റ്റേഷന്‍ തുറക്കും . http://radio.garden/live/changanassery/radio-media-village/ http://radio.garden/live/thiruvananthapuram/radio-city-k-j-yesudas-hits/
Read Moreവിഭാഗം: Entertainment Diary
പാതിരകാലം:ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും
പാതിരകാലം 23-മത് കൊൽക്കത്ത ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മൽസര വിഭാഗത്തിൽ പ്രദർശിപ്പിക്കും.സമകാലീക സ്ത്രീയവസ്ഥയെയും ,രാഷ്ടീയ അവസ്ഥയെയും കൂട്ടിയിണക്കിയ പാതിരകാലം പ്രിയനന്ദനൻ സംവിധാനം ചെയ്യുന്നു. മണ്ണ് ,മനുഷ്യൻ ,സ്വാതന്ത്യം എന്നീ അടിസ്ഥാന യഥാർത്ഥ്യങ്ങളെ പ്രശ്നവൽകരിക്കുന്ന ഈ ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ജഹനാരായെ അവതരിപ്പിക്കുന്നത് മൈഥിലിയാണ്. കലേഷ് മണ്ണാട്ട് ,ഇന്ദ്രൻസ് ,ശ്രീജിത്ത് രവി ,ബാബു അന്നൂർ ,ജെ. ഷൈലജ ,രജിത മധു ,ജോളി ചിറയത്ത് തുടങ്ങിയവർ അഭിനയിക്കുന്നു. റിപ്പോര്‍ട്ട്: സലിം പി.ചാക്കോ (സിനിമ പ്രേക്ഷക കൂട്ടം ഡോട്ട് കോം)
Read Moreഉദാഹരണം സുജാത- ഒരു സ്ത്രീ പക്ഷ സിനിമയോ… ?
ബോക്‌സ് ഓഫീസില്‍ വിജയം കൊയ്ത ചില സിനിമകള്‍ പിന്നീട് പല ഭാഷകളിലും അല്‍പസ്വല്‍പം രൂപ ഭാവ രാഗ മാറ്റത്തോടെ അല്ലെങ്കില്‍ അതിന്റെ മൂലരൂപ തനിയാവര്‍ത്തനത്തോടെ തന്നെ തിരശീലയിലെ വെള്ളി വെളിച്ചത്തിലേയ്ക്ക് പുനര്‍ജനിച്ചിട്ടുണ്ട്. അശ്വിനി അയ്യര്‍ തിവാരി സംവിധാനം ചെയ്ത് അമല പോള്‍ പ്രധാന വേഷം ചെയ്ത 2016 ജൂണ്‍ 24 ന് റിലീസ് ചെയ്ത “അമ്മ കണക്ക്” എന്ന തമിഴ് ചിത്രത്തിനും “ഉദാഹരണം സുജാത”യിലൂടെ ഒരു പുനര്‍ജ്ജന്മം കിട്ടിയിരിക്കുന്നു എന്നുവേണം പറയാന്‍. (സുരഭിയ്ക്ക് ദേശീയഅവാര്‍ഡ് നേടിക്കൊടുത്ത “മിന്നാമിനുങ്ങും” “അമ്മ കണക്ക്” എന്ന സിനിമയുടെ പരിച്ഛേദമാണ്). പക്ഷെ ഇതിനൊരു പ്രത്യേകതയുണ്ട്. കഥയിലും കഥാപാത്രത്തിലുമൊക്കെ ഒരു തരിമ്പും വ്യത്യാസമില്ലാതിരുന്നിട്ടുകൂടി ഒരു തമിഴ് മുന്ജന്മത്തിലെ അനുഷ്ടാനങ്ങളും സൂക്ഷ്മ ഭാവങ്ങളും മലയാളി പ്രേക്ഷകന് ഒട്ടും അനുഭവപ്പെടുന്നില്ലായെന്ന് ഇതിന്റെ പുതുമുഖ സംവിധായകനായ ശ്രീ ഫാന്റം പ്രവീണ്‍ കാട്ടിത്തരുമ്പോള്‍ തീര്‍ച്ചയായും അത് അദ്ദേഹത്തിന്റെ കൈയൊപ്പായിത്തന്നെ…
Read Moreകുട്ടവഞ്ചി സവാരി നടത്തി ഗവി യാത്ര പോകാം…
വന യാത്രികര്‍ക്ക് കക്കാട്ടാറിന്റെ ഓളങ്ങളില്‍ ആങ്ങമൂഴിയില്‍ കുട്ടവഞ്ചി സവാരി നടത്തി ഗവിയിലേക്ക് പോകാം. സീതത്തോട് ഗ്രാമ പഞ്ചായത്തിന്റെ ചുമതലയില്‍ ആങ്ങമൂഴിയിലെ കിളിയെറിഞ്ഞാന്‍കല്ല് വനം ചെക്ക് പോസ്റ്റിന് സമീപമാണ് സീതത്തോട്-ആങ്ങമൂഴി ജനകീയ ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കുട്ടവഞ്ചി സവാരി ഒരുക്കിയിട്ടുള്ളത്.ജനകീയ ഇക്കോ ടൂറിസം പദ്ധതിക്ക് സഞ്ചാരികളില്‍ നിന്നും ലഭിച്ച വന്‍ പ്രോത്സാഹനം ഉള്‍ക്കൊണ്ട് ഇക്കോ ടൂറിസം പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിനായി ടൂറിസം വകുപ്പില്‍ നിന്നും സര്‍ക്കാര്‍ 3 കോടി രൂപ അനുവദിച്ചു. പൂര്‍ണമായും ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഇക്കോ ടൂറിസം പദ്ധതി എന്ന പ്രത്യേകതയും ഇതിനുണ്ട്. സഞ്ചാരികളുടെ മനംകവരുന്ന പത്തനംതിട്ട ജില്ലയിലെ ഗവി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രധാന പ്രവേശന കവാടമാണ് സീതത്തോട് പഞ്ചായത്തിലുള്ള ആങ്ങമൂഴി. ഇവിടെ നിന്നും 65 കിലോ മീറ്റര്‍ കാനനപാതയിലൂടെ സഞ്ചരിച്ചാല്‍ ഗവിയിലെത്താം. സംരക്ഷിത വനപ്രദേശമായതിനാല്‍ രാവിലെ 8.30ന് ശേഷമേ ആങ്ങമൂഴിയില്‍ നിന്നും…
Read Moreസിനിമയുടെ ചിത്രീകരണം ഉടന്‍ തുടങ്ങുന്നു
സിനിമ ശാല വിശേഷങ്ങള്‍ നിവേദ്യം , ബോംബെ മിട്ടായി തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മ്മിച്ച സൌദാ ഷരീഫിന്‍റെ നിര്‍മ്മാണത്തില്‍ പുതിയ മലയാളം സിനിമാ ഒരുങ്ങുന്നു .തെങ്കാശി ,അച്ചന്‍കോവില്‍ ,കോന്നി എന്നിവിടങ്ങില്‍ ചിത്രീകരണം ഉടന്‍ തുടങ്ങുന്നു .അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു .എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ നല്ലൂര്‍ നാരായണന്‍ https://www.youtube.com/watch?v=v14bYcGhUB0
Read Moreഇന്ത്യയിലെ ഏറ്റവും മാലിന്യ മുക്തമായ നദി : ഉമാനാഘട്ട്
വായുവിലൂടെ തോണി തുഴഞ്ഞ് പോകുന്നതല്ല. ഇതൊരു നദിയാണ്. രാജ്യത്തെ ഏറ്റവും മാലിന്യ മുക്തമായ, സ്ഫടികം പോലെ ഒഴുകുന്ന “ഉമാനാഘട്ട്” എന്ന നദി. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്നും 100 കിലോമീറ്റർ അകലെയാണ് ഗ്ലാസ്സിൽ എന്നപോലെ അടിത്തട്ട് വരെ വ്യക്തമായികാണാവുന്ന ഈ നദി.
Read Moreസംസ്ഥാന സ്‌കൂള്‍ കലോത്സവം: വിധികര്‍ത്താക്കളാവാന്‍ അപേക്ഷിക്കാം
സംസ്ഥാന സ്‌കൂള്‍ കലോത്സവം ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിധിനിര്‍ണയത്തിനു യോഗ്യരായ വിധികര്‍ത്താക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിധികര്‍ത്താക്കളായിരിക്കാന്‍ താല്പര്യമുള്ളവര്‍ നിശ്ചിത അപേക്ഷാ മാതൃകയില്‍ ബയോഡാറ്റ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുണ്ട്. നിശ്ചിത മാതൃകയുടെ പ്രിന്റ് എടുത്ത് ബയോഡേറ്റ രേഖപ്പെടുത്തി വി. ശ്രീകുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ., തിരുവനന്തപുരം 695014 എന്ന വിലാസത്തിലോ, [email protected]എന്ന ഇമെയില്‍ വിലാസത്തിലോ ഒക്‌ടോബര്‍ 25 നു മുമ്പ് അയയ്ക്കണം. അപേക്ഷ നല്‍കിയിട്ടുള്ളവരും നിശ്ചിത മാതൃകയില്‍ അപേക്ഷ സമര്‍പ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
Read Moreകോന്നി മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം
അടൂര്‍ മഹാത്മാ ജനസേവന കേന്ദ്രം മിഴിവ് ഫെസ്റ്റിലേക്ക് സ്വാഗതം സ്ഥലം :കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാള്‍ അനാഥരേയും അഗതികളെയും സംരക്ഷിക്കുന്ന അടൂര്‍ മഹാത്മജന സേവന കേ ന്ദ്രം സ്വന്തമായി ഒരു ബിൽഡിംഗ് പണിയുന്ന ധനശേഖരണത്തിനായി നടത്തുന്ന മിഴിവ് ഫെസ്റ്റ് നമ്മുടെ കോന്നിയില്‍ . കോന്നി സെന്റ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവക ഹാളിൽ നന്മയുടെ പൂമരം കാണുക .എത്തിച്ചേരുന്ന ഏതൊരാളും ജീവകാരുണ്യ മേഖലയിൽ പങ്കാളികളാകുന്നു . ഏറ്റവും മികച്ച ദ്യശ്യവിസ്മയ കാഴ്ച കാണുവാനും ലോകത്തിൽ തന്നെ കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച 9 D സിനിമ കാണുവാനും മിഴിവ് ഫെസ്റ്റിൽ അവസരം .കൂടാതെ ഒരു നൂറ്റാണ്ടിന്‍റെ ചരിത്രം ഓര്‍മ്മപ്പെടുത്തുന്ന പത്രങ്ങളുടെ ശേഖരം, പഴംതാളുകള്‍, ട്രാവന്‍കൂര്‍ ഹെറിട്ടേജ് മ്യൂസിയത്തിന്‍റെ പുരാവസ്തു പ്രദര്‍ശനം, ഫൗണ്ടന്‍ ഇനോവേഷന്‍ 9D സിനിമാ പ്രദര്‍ശനം, അമ്യൂസ്മെന്റ് പാര്‍ക്ക്, കരകൗശല പ്രദര്‍ശനം, വിപണനമേള,…
Read Moreആധുനിക സംവിധാനങ്ങളോടെയുള്ള ആർട്ട് ഗ്യാലറി തിരുവല്ലയിൽ
സമ്പൂർണ്ണമായി ശീതീകരിച്ച, ലൈറ്റ് അപ് ചെയ്ത ആധുനിക സംവിധാനങ്ങളോടെയുള്ള ആർട്ട് ഗ്യാലറി തിരുവല്ലയിൽ നാളെ തുറക്കും .തിരുവല്ല പാലിയേക്കര അമ്പിളി ജംഗ്ഷനു സമീപമാണ് ആര്‍ട്ട് ഗ്യാലറി . ചിത്രകാരൻമാർക്ക് സൗജന്യമായി ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ സൗകര്യം ഉണ്ട് .എല്ലാമാസവും കല,സാഹിത്യം, സിനിമ എന്നിവയെആസ്പദമാക്കി സെമിനാർ.വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ പരിപോഷിപ്പിക്കാൻ പ്രത്യേക പദ്ധതികൾഎന്നിവ ഒരുക്കിയതായി ക്യുറേറ്റർ -സി.കെ.വിശ്വനാഥൻ,പേട്രൺ – റവ.ഡോ. ഏബ്രഹാം മുളമൂട്ടിൽ എന്നിവര്‍ അറിയിച്ചു
Read Moreജിമിക്കിക്കമ്മല്‍ നൃത്തമത്സരം: വിജയികളെ പ്രഖ്യാപിച്ചു
ടൊറന്റോ: ടു കേരള മലയാളം മൂവി സംഘടിപ്പിച്ച ‘ജിമിക്കിക്കമ്മല്‍ നൃത്തമത്സര’ത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ബോളിവുഡ് സെന്‍സേഷന്‍ ടീം ഒന്നാംസമ്മാനം കരസ്ഥമാക്കി. ശനിയാഴ്ച മിസിസാഗ സിനി സ്റ്റാര്‍സില്‍ മോഹന്‍ലാല്‍ ചിത്രം ‘വെളിപാടിന്റെ പുസ്തകം’ പ്രദര്‍ശിപ്പിക്കുന്ന വേളയില്‍ സമ്മാനം വിതരണം ചെയ്യും. ജിമിക്കിക്കമ്മലും പ്രശസ്തിപത്രവുമാണ് സമ്മാനം. മലയാളക്കരയാകെ തരംഗമായ ‘ജിമിക്കിക്കമ്മല്‍’ ഗാനം ഉള്‍പ്പെടുന്ന ‘വെളിപാടിന്‍റെ പുസ്തകം’ കാനഡയില്‍ പ്രദര്‍ശനത്തിന് എത്തിയതിനോട് അനുബന്ധിച്ചാണ് നൃത്തമത്സരം സംഘടിപ്പിച്ചത്. 13 ടീമുകള്‍ പങ്കെടുത്ത മത്സരത്തിലാണ് ജെറിന്‍ രാജും സംഘവും അണിനിരന്ന ബോളിവുഡ് സെന്‍സേഷന്‍ ആദ്യസ്ഥാനം നേടിയത്. പങ്കെടുത്ത എല്ലാ ടീമുകള്‍ക്കും പ്രോത്സാഹനസമ്മാനം ഉണ്ട്. ഇതും ശനിയാഴ്ച സിനി സ്റ്റാര്‍സില്‍ വിതരണംചെയ്യും. പ്രീത കണ്ടന്‍ചാത്ത, സുജാത ഗണേഷ്, ഗായത്രി മരുതൂര്‍, ബിന്ദു തോമസ് മേക്കുന്നേല്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയിയെ തെരഞ്ഞെടുത്തത്. ‘വെളിപാടിന്‍റെ പുസ്തകം’ ഈ വാരാന്ത്യം 5 പ്രദര്‍ശനങ്ങള്‍ ഉണ്ട്.മിസിസാഗ സിനി സ്റ്റാര്‍സില്‍ [1377…
Read More