കോന്നി വാര്‍ത്ത : പത്തനംതിട്ട ജില്ലയിലെ കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി, അടൂര്‍, ചെന്നീര്‍ക്കര) 2020-21 അധ്യയന വര്‍ഷം രണ്ടു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ സ്പോണ്‍സേഡ് ഏജന്‍സി ക്വാട്ടയില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം ലഭിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍പര്യമുള്ള രക്ഷിതാക്കള്‍ ജില്ലാ കളക്ടറുടെ ഇ-മെയിലിലേക്ക്(dcpta.ker@nic.in) ലേക്ക് ഓഗസ്റ്റ് 17ന് അകം അപേക്ഷ അയയ്ക്കണം. ആര്‍ടിഇ (റൈറ്റ് ടു എഡ്യുകേഷന്‍) ആക്ട് പ്രകാരം 25 ശതമാനം പൊതുജനങ്ങള്‍ക്കായുള്ള സീറ്റുകള്‍ ഇതിനോടകം തന്നെ അപേക്ഷ സ്വീകരിച്ചു കഴിഞ്ഞു. കേന്ദ്രീയ വിദ്യാലയങ്ങളില്‍ (കോന്നി , അടൂര്‍, ചെന്നീര്‍ക്കര ) രണ്ട് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ളതില്‍ 40 സീറ്റുകളാണ് സ്‌പോണ്‍സേഡ് ഏജന്‍സി കോട്ട വഴി ലഭിക്കുക. കോന്നി , ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയങ്ങളില്‍ പത്ത് സീറ്റുകള്‍ വീതം 20 സീറ്റും അടൂര്‍ കേന്ദ്രീയ വിദ്യാലയത്തില്‍ രണ്ട് ഷിഫ്റ്റുകളിലായി…
Read Moreവിഭാഗം: Entertainment Diary
പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ എന്തിനെ സൂചിപ്പിക്കുന്നു
ചുവപ്പ്, പച്ച, നീല, മഞ്ഞ എന്നീ പല നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ നമ്മുടെ നാട്ടിലെ വാഹനങ്ങളിൽ നാം ദിനേന കാണുന്നുണ്ട് . എന്തിനാണ് ഇങ്ങനെ വ്യത്യസ്ത നിറങ്ങളിലുള്ള നമ്പർ പ്ലേറ്റുകൾ? ഒരാൾക്ക് അയാളുടെ താൽപര്യം അനുസരിച്ച് വാഹനത്തിന്‍റെ നമ്പർ പ്ലേറ്റ് മാറ്റാൻ സാധിക്കുമോ? രാജ്യത്ത് ഒരു വാഹനം ഏത് നിലക്ക് റോഡിൽ ഉപയോഗിക്കുന്നു എന്നത് തന്നെയാണ് നമ്പർ പ്ലേറ്റുകളുടെ നിറങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് (പച്ച നിറം ഒഴികെ) .പച്ച നിറം മാത്രം ആ വാഹനത്തിലെ ഇന്ധനത്തെയാണ് സൂചിപ്പിക്കുന്നത്. അതായത് വൈദ്യുതി ഇന്ധനമാക്കിയ ഇലക്ട്രിക് വാഹനങ്ങൾക്ക് രാജ്യത്ത് ഉടനീളം അനുവദിച്ചിട്ടുള്ളത് പച്ച നിറത്തിലുള്ള നമ്പർ പ്ലേറ്റുകൾ ആണ്.
Read Moreകോവിഡ് : പോലീസുദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പോരാട്ടത്തില്‍ പങ്കെടുത്തു നിശബ്ദമായും എന്നാല്‍ കാര്യക്ഷമമായും കര്‍ത്തവ്യനിര്‍വഹണം നടത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രി നല്‍കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. കോവിഡ് 19 പത്തനംതിട്ട ജില്ലയില്‍ റിപ്പോര്‍ട്ടായതിനെ തുടര്‍ന്ന് ഉണര്‍ന്നുപ്രവര്‍ത്തിച്ച ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍, ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും മറ്റുമായി ചേര്‍ന്ന് സ്തുത്യര്‍ഹമായ നിലയ്ക്കാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതും പ്രോട്ടോകോള്‍ നിബന്ധനകള്‍ പാലിക്കപ്പെടാന്‍ അക്ഷീണം യത്‌നിച്ചുകൊണ്ടിരിക്കുന്നതും. പോലീസ് ഉദ്യോഗസ്ഥര്‍ കോവിഡ് ബാധിതരായിട്ടും രോഗബാധയുടെ ഭീഷണി നേരിട്ടുകൊണ്ടാണ് ഡ്യൂട്ടി നിര്‍വഹിച്ചുവരുന്നത്. ഈ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് ഗുഡ് സര്‍വീസ് എന്‍ട്രി ഉത്തരവാകുന്നതെന്നും ജില്ലാപോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. കോവിഡ് പ്രതിജ്ഞയുമായി പോലീസ് കോവിഡ് മഹാമാരിക്കെതിരായ ബോധവല്‍ക്കരണം ഉദ്ദേശിച്ച് പ്രതിജ്ഞയുമായി പോലീസ്. ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലെയും കുറഞ്ഞത് നാലു പ്രധാന ജംഗ്ഷനുകളില്‍ പോലീസിന്റെ നേതൃത്വത്തില്‍…
Read Moreകോവിഡ് പ്രതിരോധം, പ്രളയാശങ്ക: നടപടികളുമായിജില്ലാ പോലീസ്
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനൊപ്പം, പ്രളയാശങ്ക ദൂരീകരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചതായി ജില്ലാപോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ഇതര വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയിലെ പോലീസ് പ്രവര്‍ത്തിച്ചു വരുന്നതായും ജില്ലാപോലീസ് മേധാവി അറിയിച്ചു. ഡാമുകള്‍ നിയന്ത്രിത അളവില്‍ തുറക്കുന്നത് നദികളിലെയും മറ്റും ജലനിരപ്പുയരാനും അതുവഴി പ്രളയം ഉള്‍പ്പെടെ ദുരന്തങ്ങള്‍ ഉണ്ടാകുന്നതിനും സാധ്യത മുന്നില്‍കണ്ട് ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുള്ള നടപടികളില്‍ പോലീസും പങ്കാളിയായിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഇടപെടുന്നതിന് ജില്ലാ ആസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് കണ്‍ട്രോള്‍ റൂം തുറന്നു. ജനമൈത്രി പോലീസ് അതതു പോലീസ് സ്റ്റേഷന്‍ പരിധികളിലെ കമ്മ്യൂണിറ്റി വോളന്റീര്‍മാരുമായി ചേര്‍ന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് എല്ലാ എസ് എച്ച് ഒമാരും ശ്രദ്ധിക്കാന്‍ നിര്‍ദേശം കൊടുത്തു. 112 ഉള്‍പ്പെടെയുള്ള ഹെല്‍പ് ലൈന്‍ നമ്പറുകളിലും ജനങ്ങള്‍ക്ക് പോലീസിനെ ബന്ധപ്പെടാവുന്നതാണെന്നും…
Read Moreസ്വാതന്ത്ര്യ ദിനാഘോഷം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ നടത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജില്ലയില്‍ നടത്തുമെന്ന് അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേട്ട് അലക്‌സ് പി. തോമസ് പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലാതലത്തില്‍ 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുന്നത് സംബന്ധിച്ച് കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എഡിഎം. ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങള്‍ക്ക് യോഗം രൂപം നല്‍കി. കോഴഞ്ചേരി തഹസീല്‍ദാര്‍ കെ.ഓമനക്കുട്ടന്‍, ഡി.എച്ച്.ക്യൂ എസ്.ഐ പി.ജെ ഫ്രാന്‍സിസ്, ജില്ലാ ഫയര്‍ ഓഫീസര്‍ വിസി വിശ്വനാഥ്, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.ജെ പ്രകാശ്, കോന്നി ഡിവിഷന്‍ ഡിആര്‍എഫ്ഒ എസ്. സനോജ്, പത്തനംതിട്ട നഗരസഭ സെക്രട്ടറി എ.എം. മുംതാസ്, ആര്‍സിഎച്ച് ഓഫീസര്‍ ഡോ. സന്തോഷ് കുമാര്‍, വില്ലേജ് ഓഫീസര്‍ എസ്. സുനില്‍ കുമാര്‍, പി.ഡബ്ല്യൂ.ഡി എഇ കെ.എ. ശ്യാംകുമാര്‍,…
Read Moreസിവില്‍ സര്‍വീസ് ജേതാവ് പ്രണവിനെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ അനുമോദിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രണവിനെ ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വീട്ടിലെത്തി പൊന്നാടയും ഫലകവും നല്‍കി അനുമോദിച്ചു. ഏനാത്ത് ദേശ കല്ലുംമൂട്ടില്‍ പ്രണവത്തില്‍ റിട്ട സബ്ബ് രജിസ്ട്രാര്‍ ജി. ജയരാജിന്റെയും കൊടുമണ്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ജയയുടെയും മകനാണ് പ്രണവ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.എച്ച്. രാജീവന്‍, വിനോദ് തുണ്ടത്തില്‍, സുരേഷ് ബാബു, സന്താന വല്ലി എന്നിവര്‍ സന്നിഹിതരായിരുന്നു.
Read Moreഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ വള്ളസദ്യ നടത്തും
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡിന്റെ പശ്ചാത്തലത്തില്‍ ഭക്തജനങ്ങളെ പങ്കെടുപ്പിക്കാതെ ആചാരപരമായ ഒരു വള്ളസദ്യ നടത്തുമെന്ന് വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഈ വര്‍ഷത്തെ ആറന്മുള വള്ളസദ്യ, തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായ ചടങ്ങുകള്‍ മാത്രമായി നടത്തുന്നത് സംബന്ധിച്ച വീഡിയോ കോഫറന്‍സില്‍ സംസാരിക്കുകയായിരുന്നു എംഎല്‍എ. ചുരുങ്ങിയ ആളുകളെ ഉള്‍പ്പെടുത്തി ചടങ്ങുകള്‍ മാത്രം നടത്തുന്നതിനായി ഈ മാസം 15ന് തിരുവോണത്തോണി വരവേല്‍പ്പിനെ സംബന്ധിച്ചും ആറന്മുള ഉതൃട്ടാതി ജലോത്സവത്തെ സംബന്ധിച്ചും തീരുമാനമെടുക്കുന്നതിനായി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ പോലീസ് മേധാവി, ഡിഎംഒ എന്നിവരുടെ സാന്നിധ്യത്തില്‍ യോഗം ചേരും. സെപ്റ്റംബര്‍ 10ന് രാവിലെ 11ന് നടത്താനിരിക്കുന്ന അഷ്ടമി രോഹിണി വള്ളസദ്യ തെരഞ്ഞെടുക്കപ്പെട്ട 50 പേരെ മാത്രം ഉള്‍പ്പെടുത്തി ചടങ്ങുകള്‍ പരിമിതപ്പെടുത്തി നടത്താന്‍ യോഗത്തില്‍ തീരുമാനമായി. ആറന്മുള വള്ളസദ്യ വഴിപാടുകള്‍ ഒക്ടോബര്‍…
Read More74ാമത് സ്വാതന്ത്ര്യ ദിനം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ നടത്താന്‍ നിര്‍ദേശം
കോന്നി വാര്‍ത്ത ഡോട്ട് കോം : കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ ഭാരതത്തിന്റെ 74-ാമത് സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകളില്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവും പുറപ്പെടുവിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ചുകൊണ്ടാകണം സ്വാതന്ത്ര്യ ദിനാചരണ ചടങ്ങുകള്‍ നടത്തേണ്ടത്. ഇതിനു പുറമെ, കൃത്യമായി ശാരീരിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക, ഹാന്‍ഡ് സാനിറ്റെസര്‍ ഉപയോഗിക്കുക, കൂട്ടം ചേരല്‍ ഒഴിവാക്കുക തുടങ്ങിയ പ്രതിരോധ നടപടികളും പിന്തുടരണം. സാങ്കേതികവിദ്യ ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിച്ചു കൊണ്ട് ആളുകള്‍ കൂട്ടം ചേരുന്നത് ഒഴിവാക്കിയാകണം സ്വാതന്ത്ര്യ ദിനാചരണ നടത്തുവാന്‍. ദിനാചരണത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്കായും ദിനാചരണ പരിപാടികള്‍ വലിയതോതില്‍ ആളുകളിലേക്ക് എത്തിക്കുന്നതിനുമായി വെബ് -കാസ്റ്റ് നടത്താം. ജിലാതലത്തില്‍ :- ജില്ലാതലത്തില്‍ രാവിലെ 9 മണിക്ക് ശേഷം മന്ത്രിയുടെയോ, കമ്മീഷണറുടെയോ, ജില്ലാ മജിസ്ട്രേറ്റിന്റെയോ നേതൃത്വത്തില്‍…
Read Moreഇളകൊള്ളൂർ സേവാഭാരതി ഫൈബർ വള്ളങ്ങള്‍ നീറ്റിലിറക്കി
കോന്നി വാര്‍ത്ത ഡോട്ട് കോം : കഴിഞ്ഞ കാല പ്രളയത്തിൽ അച്ചൻകോവിലാറിന്‍റെ തീരങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടംബങ്ങളെ രക്ഷിക്കാൻ വളരെ പ്രയാസം നേരിട്ടു. ഒരു വള്ളമോ,രക്ഷപ്പെടുത്താൻ വേണ്ട സാധനങ്ങളോ ഇല്ലാതെ ഏറെ ബുദ്ധിമുട്ട് നേരിട്ടു.അങ്ങനെയുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ഇളകൊള്ളൂർ സേവാഭാരതിഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ 2 ഫൈബർ വള്ളം വാങ്ങി. വള്ളത്തിന്‍റെ നീറ്റിൽ ഇറക്കു ചടങ്ങുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇളകൊള്ളൂർ മാളിയേക്കൽ കടവിൽ നടന്നു.ആർഎസ്എസ് പത്തനംതിട്ട ജില്ലാ സേവാപ്രമുഖ് കെ അശോക് കുമാർ , കോന്നി ഖണ്ഡ് ശാരീരിക് ശിക്ഷൺ പ്രമുഖ് അനു ഇളകൊള്ളൂർ, സഹ ശാരീരിക് ശിക്ഷൺ പ്രമുഖ് രാജീവ് വലംഞ്ചുഴി, അയ്യപ്പസേവാ സമാജം താലൂക് ജനറൽ സെക്രട്ടറി വി ശങ്കർ, പി ജി പ്രസാദ്, രാഹുൽ എന്നിവർ സംസാരിച്ചു
Read Moreജിതേഷ് കക്കിടിപ്പുറം അന്തരിച്ചു
പ്രശസ്ത നാടന്‍പാട്ട് കലാകാരന്‍ ജിതേഷ് കക്കിടിപ്പുറം (53) അന്തരിച്ചു.കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത് . കൈതോല പായ വിരിച്ച്, പാലോ പാലോം നല്ലനടപ്പാലം തുടങ്ങിയ പ്രശസ്തമായ പാട്ടുകളുടെ സ്രഷ്ടാവായിരുന്നു. തെയ്യം, നാടകരചന, കഥാപ്രസംഗം, ഗാനരചന തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ചു . അറുനൂറോളം പാട്ടുകള്‍ എഴുതിയിട്ടുണ്ട്.
Read More