ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ്. ക്ഷേത്ര ദര്‍ശനത്തിന് ഭക്തജനങ്ങളെ അനുവദിക്കുമെന്ന് എക്സിക്യൂട്ടീവ് ഓഫീസര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഡിസംബര്‍ ഒന്നു മുതല്‍ ക്ഷേത്രത്തിന്‍റെ നാല് നടകളില്‍ കൂടിയും ഭക്തര്‍ക്ക് ദര്‍ശനത്തിനായി ക്ഷേത്രത്തില്‍ പ്രവേശിക്കാം. വിവാഹം, ചോറൂണ്, തുലാഭാരം തുടങ്ങി എല്ലാ വഴിപാടുകള്‍ നടത്താനും ക്രമീകരണങ്ങളൊരുക്കും.പുലര്‍ച്ചെ 3.45 മുതല്‍ 4.30 വരെ, 5.15 മുതല്‍ 6.15 വരെ, 10 മുതല്‍ 12 വരെ, വൈകിട്ട് 5 മുതല്‍ 6.10 വരെയാണ് പ്രവേശനം
Read Moreവിഭാഗം: Entertainment Diary
വകുപ്പുതല പരീക്ഷ മാറ്റി
വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ജോലിക്കായുളള പരിശീലനത്തിനായി നിയോഗിക്കപ്പെട്ടിരിക്കുന്നതിനാൽ നവംബർ 30, ഡിസംബർ മൂന്ന് തീയതികളിൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷകൾ പി.എസ്.സി മാറ്റിവച്ചു.
Read Moreഅംഗങ്ങളെ തെരഞ്ഞെടുത്തു
കോന്നി വാര്‍ത്ത ഡോട്ട് കോം : എ.പി.ജെ. അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ഗവർണേഴ്സിലേയ്ക്ക് കേരള നിയമസഭാ സാമാജികരിൽ നിന്നും കെ.യു.ജനീഷ്‌കുമാർ, മുല്ലക്കര രത്നാകരൻ, ഷാനിമോൾ ഉസ്മാൻ, വീണാ ജോർജ്, ബി.സത്യൻ എന്നിവരെ നിലവിലുള്ള ഒഴിവുകളിലേക്ക് എതിരില്ലാതെ തെരഞ്ഞെടുത്തു. ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല സിൻഡിക്കേറ്റിലേക്ക് റ്റി.വി. രാജേഷ് എം.എൽ.എയെ തെരഞ്ഞെടുത്തു
Read More43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു
43 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍.ചൈനീസ് റീടെയ്ല്‍ കമ്പനിയായ ആലിബാബ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള നാലെണ്ണമടക്കം നിരവധി ചൈനീസ് കമ്പനികളുടെ ആപ്പുകള്‍ നിരോധിച്ചു . ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി മന്ത്രാലയമാണ് ഐ.ടി ആക്ടിലെ 69- എ വകുപ്പ് പ്രകാരം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. നിരോധിച്ച ആപ്പുകള്‍ : AliSuppliers Mobile App Alibaba Workbench AliExpress – Smarter Shopping, Better Living Alipay Cashier Lalamove India – Delivery App Drive with Lalamove India Snack Video CamCard – Business Card Reader CamCard – BCR (Western) Soul- Follow the soul to find you Chinese Social – Free Online Dating Video App & Chat Date in ChinaLove: dating…
Read Moreപത്തനംതിട്ട ജില്ലാതല ശിശുദിനാഘോഷം വര്‍ണാഭമായി
ജില്ലാതല ശിശുദിനാഘോഷം പത്തനംതിട്ട കളക്ടറേറ്റില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വര്‍ണാഭമായി നടന്നു. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേട്ട് അലക്സ് പി തോമസ് പതാക ഉയര്‍ത്തി. കുട്ടികളുടെ പ്രസിഡന്റും തിരുവല്ല ഡി.ബി.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയുമായ അമൃതശ്രീ വി. പിളളയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കുട്ടികളുടെ പ്രധാനമന്ത്രിയായ ഉളനാട് എം.സി.എല്‍.പി.എസിലെ വിദ്യാര്‍ഥിനി നയന സൂസന്‍ തോമസ് ജില്ലാതല ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ സ്പീക്കറും ഇടയാറന്മുള എ.എം.എം.എച്ച്.എസ്.എസിലെ വിദ്യാര്‍ഥിനിയുമായ കൃപാ മറിയം മത്തായി മുഖ്യ പ്രഭാഷണം നടത്തി. എ.ഡി.എം. അലക്സ് പി. തോമസ് ശിശുദിന സന്ദേശം നല്‍കി. തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതി നോമിനി പ്രൊഫ. ടി.കെ.ജി നായര്‍ സ്റ്റാമ്പ് പ്രകാശനം നടത്തി. വൈസ് പ്രസിഡന്റ് കെ. മോഹന കുമാര്‍ സമ്മാനദാനം നിര്‍വഹിച്ചു. ചടങ്ങില്‍ പങ്കെടുത്ത അമൃതശ്രീ വി പിളള, നയന സൂസന്‍ തോമസ്, കൃപാ മറിയം മത്തായി, ആന്‍ മേരി…
Read Moreആഘോഷങ്ങളില്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനു നിയന്ത്രണം
ദീപാവലി, ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷങ്ങളുടെ ഭാഗമായിതിരുവനന്തപുരം ജില്ലയില്‍ പടക്കം പൊട്ടിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ. ദീപാവലിക്കു രാത്രി എട്ടിനും പത്തിനും ഇടയില്‍ മാത്രമേ പടക്കം പൊട്ടിക്കാന്‍ പാടുള്ളൂ. ക്രിസ്മസ്, ന്യൂഇയര്‍ ദിനങ്ങളില്‍ രാത്രി 11.55 മുതല്‍ പുലര്‍ച്ചെ 12.30 വരെയുള്ള 35 മിനിറ്റാണ് അനുവദിച്ചിരിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹരിത പടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കേഴ്സ്) മാത്രമേ ജില്ലയില്‍ വില്‍ക്കാന്‍ പാടുള്ളൂവെന്നും കളക്ടര്‍ നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്ന ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശാനുസരണമാണു ജില്ലയിലും നിയന്ത്രണം കര്‍ശനമായി നടപ്പാക്കുന്നതെന്നു കളക്ടര്‍ പറഞ്ഞു.
Read Moreനൈപുണ്യ പരിശീലനം
കുടുംബശ്രീ മുഖേന നഗരസഭകളില്‍ നടപ്പിലാക്കി വരുന്ന ദേശീയ നഗര ഉപജീവനമിഷന്റെ ഭാഗമായി നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കലും എന്ന ഘടകത്തിന്റെ കീഴില്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ നൈപുണ്യ പരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, സി.എന്‍.സി ഓപ്പറേറ്റര്‍, ക്യൂ.സി ഓപ്പറേറ്റര്‍, ഓട്ടോ മോട്ടീവ് സര്‍വീസ് ടെക്‌നീഷന്‍ ടു ആന്‍ഡ് ത്രീ വീലര്‍, അക്കൗണ്ട്‌സ് എക്‌സിക്യൂട്ട’ീവ് ജി.എസ്.ടി., ഇന്‍വെന്ററി ക്ലര്‍ക്ക് , ജ്വല്ലറി റീട്ടെയില്‍ സെയില്‍സ് അസോസിയേറ്റ്, എ.സി ടെക്‌നീഷ്യന്‍, പഞ്ച കര്‍മ്മ ടെക്‌നീഷ്യന്‍, കമിന്‍സ് ഷെഫ്, ഡ്രാഫ്റ്റ്മാന്‍, ഫീല്‍ഡ് എഞ്ചിനീയര്‍ ആര്‍.എ.സി.ഡബ്ല്യൂ.18 നും 35 നുമിടയില്‍ പ്രായമുള്ള പ്ലസ് ടു, ഐ.റ്റി.ഐ, ഡിഗ്രി വിദ്യാഭ്യാസ യോഗ്യതയുള്ള യുവതീയുവാക്കള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നഗരസഭയിലെ സ്ഥിരതാമസക്കാര്‍ ആയിരിക്കണം. അപേക്ഷ ഫോമിന് ഉദ്യോഗാര്‍ഥികള്‍ https://forms.gle/HrnpaN9LJm1pYua16 എന്ന ലിങ്കില്‍ ഓണ്‍ ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് നഗരസഭ കുടുംബശ്രീ എന്‍.യു.എല്‍.എം…
Read Moreഷിക്കാഗോ സെന്റ് തോമസ് കത്തീഡ്രലില്‍ വി. യൂദാസ് ശ്ശീഹായുടെ തിരുനാള്‍ ആചരിച്ചു
ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രലില്‍ വി. യൂദാസ് തദേവൂസിന്റെ തിരുനാള്‍ ഭക്തിപൂര്‍വം ആചരിച്ചു. ഫാ. ഏബ്രഹാം വെട്ടുവേലില്‍ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ജോണിക്കുട്ടി പുലിശേരില്‍, ഫാ. ടോം തോമസ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ദേവാലയത്തിലെ തിരുകര്‍മ്മങ്ങള്‍ക്കുശേഷം സ്‌നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ സമാപിച്ചു. എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിലാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടത്തപ്പെട്ടത്. ആന്റോ കവലയ്ക്കല്‍, ബിജി കൊല്ലാപുരം, ഷാജി കൈലാത്ത്, ജോണ്‍സണ്‍ കണ്ണൂക്കാടന്‍, ഷിബു അഗസ്റ്റിന്‍, മേഴ്‌സി കുര്യാക്കോസ്, കുര്യാക്കോസ് തുണ്ടിപ്പറമ്പില്‍, ഷാബു മാത്യു, ജോസഫ് നാഴിയംപാറ, തോമസ് സെബാസ്റ്റ്യന്‍, ആഗ്‌നസ് തെങ്ങുംമൂട്ടില്‍, ജാസ്മിന്‍ ഇമ്മാനുവേല്‍, ഷിജി ചിറയില്‍, സജി വര്‍ഗീസ്, സണ്ണി വള്ളിക്കളം എന്നിവര്‍ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Read Moreവികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കി മൃഗസംരക്ഷണ വകുപ്പ്
കഴിഞ്ഞ നാലര വര്‍ഷങ്ങളില്‍ മൃഗസംരക്ഷണ വകുപ്പ് മുഖേന പത്തനംതിട്ട ജില്ലയില്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങളും നടത്തുകയും നേട്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. മൃഗാരോഗ്യ പരിപാലനം, പ്രജനനം, മൃഗ പക്ഷി ഉല്‍പ്പന്നങ്ങളുടെ ഉല്‍പാദനം, വിജ്ഞാന വ്യാപനം, ജന്തു ജന്യ രോഗങ്ങളുടെ നിയന്ത്രണം, സംരംഭകത്വ വികസനം, കന്നുകാലികളുടെ ഇന്‍ഷ്വറന്‍സ്, മൃഗ വന്ധ്യതാ നിവാരണം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ പദ്ധതികള്‍ ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പു മുഖേന നടപ്പിലാക്കി. വിവിധ ആശുപത്രികളിലായി ജില്ലയില്‍ മൊത്തം 18,26,780 ഒ.പി കേസുകളും 15,17,233 സര്‍ജ്ജറി കേസുകളും കൈകാര്യം ചെയ്തു. 2,24,534 കന്നുകാലികളില്‍ കൃത്രിമ ബീജസങ്കലനം നടത്തി. 68945 വളര്‍ത്തു നായ്ക്കള്‍ക്കും 2359 തെരുവ് നായക്കള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ഉള്‍പ്പടെ മൊത്തം 83,799 ഉരുക്കള്‍ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നല്‍കി. ഡക്ക് പ്ലേഗിനെതിരായി 5,45,223 താറാവുകളെ വാക്സിനേറ്റ് ചെയ്തു.ഹെമറേജിക് സെപ്റ്റിസിമിയ രോഗത്തിനെതിരെ…
Read Moreകൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം
ജില്ലയിലെ ആദ്യ ടേക്ക് എ ബ്രേക്ക് ടോയ്‌ലറ്റ് സമുച്ചയവും വിശ്രമ കേന്ദ്രവും പൂര്‍ത്തീകരിച്ച കൊടുമണ്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ ഭരണകൂടത്തിന്റെ ആദരം. മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുള്ള പ്രാധാന്യം നല്‍കേണ്ട പന്ത്രണ്ടിന പരിപാടികളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ‘ടേക്ക് എ ബ്രേക്ക്’ പദ്ധതി. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.ബി നൂഹില്‍ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞന്നാമ്മക്കുഞ്ഞ് ഉപഹാരം ഏറ്റുവാങ്ങി. മറ്റ് ഗ്രാമപഞ്ചായത്തുകള്‍ക്ക് കൊടുമണ്‍ ഗ്രാമപഞ്ചായത്തിന്റെ ഈ പ്രവൃത്തി മാത്യകാപരമാണെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. ഇത്തരത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അത്യന്താപേക്ഷിതമാണെന്നും കളക്ടര്‍ പറഞ്ഞു. മുന്‍പുണ്ടായിരുന്ന ടോയ്‌ലറ്റ് കേന്ദ്രത്തെ നാല് ലക്ഷം രൂപ ഗ്രാമപഞ്ചായത്ത് ഫണ്ട് ചെലവഴിച്ച് നവീകരിച്ചാണ് ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയത്. കൊടുമണ്‍ സ്റ്റേഡിയത്തിനു സമീപത്തായി ആരംഭിച്ച ടേക്ക് എ ബ്രേക്ക് കേന്ദ്രത്തില്‍ യാത്രക്കാര്‍ക്ക് ശുദ്ധീകരിച്ച…
Read More