സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കോന്നി വാര്ത്ത : ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി സ്കൂളുകളിൽ കായിക വകുപ്പ് ആരംഭിക്കുന്ന പ്ലേ ഫോർ ഹെൽത്ത് പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 25ന് കണ്ണൂർ തളാപ്പ് ഗവൺമെന്റ് മിക്സ്ഡ് യു.പി സ്കൂളിൽ നടക്കും. രാവിലെ 9.30ന് വ്യവസായ-കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ ഉദ്ഘാടനം നിർവഹിക്കും. തുറമുഖ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനാകും. വിദ്യാർഥികളുടെ ശാരീരിക-മാനസികാരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയർത്താനും ലക്ഷ്യമിടുന്നതാണ് പദ്ധതി. സിഡ്കോയുടെ സാങ്കേതിക സഹകരണത്തോടെ ആദ്യ ഘട്ടത്തിൽ സംസ്ഥാനത്തെ 25 സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. കായികക്ഷമത വളർത്താനുള്ള ഇൻഡോർ-ഔട്ട്ഡോർ കായിക ഉപകരണങ്ങൾ സ്കൂളുകളിൽ സജ്ജമാക്കിയിട്ടുണ്ട്. ബാസ്ക്കറ്റ്ബോൾ, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിലുള്ള അഭിരുചി കണ്ടെത്താൻ പരിശീലനം നൽകും. നട്ടെല്ലിനും പേശികൾക്കും ശരീരത്തിലെ ബാലൻസിങ്ങിനും ഉത്തേജനവും ആരോഗ്യവും പ്രദാനം ചെയ്യുന്ന സ്പൈറൽ…
Read Moreവിഭാഗം: Entertainment Diary
പ്രതിസന്ധി കാലങ്ങളെ അതി ജീവിച്ച ഓര്മകള് പങ്കുവെച്ച് എംഎല്എയും കളക്ടറും
MLA and Collector sharing memories of surviving crisis times കോന്നി വാര്ത്ത : സഹകരണ രജിസ്ട്രാറായി സ്ഥലം മാറി പോകുന്ന ജില്ലാ കളക്ടര് പി.ബി. നൂഹിനെ വീണാ ജോര്ജ് എംഎല്എ സന്ദര്ശിച്ചു. 2018 ലെ മഹാ പ്രളയം, 2019ലെ പ്രളയം, കോവിഡ് മഹാമാരി എന്നിവ ഉള്പ്പെടെ ഏറെ വെല്ലുവിളികള് നിറഞ്ഞ രണ്ടര വര്ഷക്കാലത്തെ സംഭവങ്ങളുടെ ഓര്മകള് എംഎല്എയും ജില്ലാ കളക്ടറും പങ്കുവച്ചു. എംഎല്എയും ജില്ലാകളക്ടറും ആസൂത്രണം ചെയ്ത വലഞ്ചുഴി ടൂറിസം പദ്ധതി പൂര്ത്തീകരിക്കുന്നതു സംബന്ധിച്ചും ചര്ച്ച നടന്നു. ഇലന്തൂര് കോളജ് നിര്മാണം ആരംഭിക്കുന്നതിനായി അലൈന്മെന്റും സര്വേ രേഖകളും ജില്ലാ കളക്ടര് ചുമതല ഒഴിയുന്നതിനു മുന്പ് കിറ്റ്കോയ്ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്എ കത്ത് നല്കി. കത്ത് സ്വീകരിച്ച ഉടന് തന്നെ പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടര് ഓഫ് സര്വേയ്ക്ക് അടിയന്തിര നടപടി സ്വീകരിക്കാന് ജില്ലാ കളക്ടര് നിര്ദേശം…
Read Moreകുംഭപാട്ട് കുലപതിയുടെ രണ്ടാമത് സ്മരണ ദിനം (2021 ജനുവരി 23 )
കോന്നി(പത്തനംതിട്ട ) :കല്ലേലി ഊരാളി അപ്പൂപ്പൻ കാവ് ഊരാളി പ്രമുഖനും കുംഭപാട്ടിന്റെ കുലപതിയുമായിരുന്ന കൊക്കാത്തോട് ഗോപാലൻ ആശാന്റെ രണ്ടാമത് സ്മരണ ദിനംനാളെ (2021 ജനുവരി 23)ആചാരാനുഷ്ടാനത്തോടെ കാവിൽ ആചരിക്കുന്നു . ആദി ദ്രാവിഡ നാഗ ഗോത്ര സംസ്കൃതിയുടെ ഉണർത്തുപാട്ടായ കുംഭപാട്ട് സമസ്ത മേഖലയിലും കൊട്ടിപ്പാടി എത്തിക്കുന്നതിൽ കൊക്കാത്തോട് ഗോപാലൻ ആശാന് കഴിഞ്ഞിട്ടുണ്ട്. വനം വകുപ്പ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് നിരവധി സാമൂഹിക സാംസ്കാരിക മത സംഘടനകളുടെയും പുരസ്കാരം ലഭിച്ചു. ജപ്പാനിൽ നിന്നുള്ള നരവംശ ശാസ്ത്രജ്ഞർ കുംഭ പാട്ട് പഠന വിഷയമാക്കിരുന്നു. സ്മരണ ദിനമായ നാളെ രാവിലെ 5.30 ന് പ്രകൃതി സംരക്ഷണ പൂജയോടെ ചടങ്ങുകൾക്ക് തുടക്കം കുറിക്കും.6 മണിയ്ക്ക് അപ്പൂപ്പൻ അമ്മൂമ്മ പൂജ, 6.30 പർണ്ണ ശാലയിൽ ആശാൻ വന്ദനം, കുംഭ പൂജ, ആശാൻ അനുസ്മരണം,കുംഭ പാട്ട്.8 മണിയ്ക്ക് വാനര ഊട്ട്, മീനൂട്ട് 8.30 പ്രഭാത…
Read Moreകല്ലേലി കാവില് മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി
കുംഭപ്പാട്ടില് സംപ്രീതനായി കല്ലേലി അപ്പൂപ്പന് : ഭാരതകളിയുടെ കാല്ച്ചുവടില് മല ദേവ പ്രീതിയ്ക്ക് വേണ്ടി ആഴി പൂജയോട് കൂടി കാവൂട്ടി കോന്നി ( പത്തനംതിട്ട ): ആദി ദ്രാവിഡ നാഗ ഗോത്ര ഇതിഹാസ വൃത്തങ്ങളായ കുംഭപാട്ടും , ഭാരതകളിയുടെ 1001 കാല്കളിയുടെ കാപ്പൊലിയ്ക്കും ദ്രുത താളം കൊട്ടി കേറി .രാത്രിയാമങ്ങളില് പ്രകൃതിക്ക് നല്കേണ്ട എല്ലാ ഊട്ടുംപൂജയും അര്പ്പിച്ചു കൊണ്ട് പ്രകൃതി സംരക്ഷണത്തിന് വേണ്ടി കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന് കാവില് ആഴിപൂജയും കാവൂട്ടും നടന്നു . ശബരിമലയിൽ ഗുരുതി പൂജ കഴിഞ്ഞതിന് ശേഷമാണ് ഈ ചടങ്ങ് നടന്നു വരുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ളതുംആദി ദ്രാവിഡ നാഗ ഗോത്ര ആചാരത്തിന്റെ ഭാഗമായാണ് ചടങ്ങുകള് നടന്നത് .ഭാരതാംബയുടെ വിരിമാറില് രൂപം കൊണ്ട കലാരൂപം ഭാരതകളി ,ദ്രാവിഡ കലയായ കുംഭ പാട്ട് എന്നിവയുടെ താളം മുറുകിയ മൂവന്തിയ്ക്ക് കാവിലെ ചടങ്ങുകള്ക്ക് തുടക്കം കുറിച്ചു…
Read Moreജില്ലയില് പുനര്നിര്മാണ പാതയില് നാലു പട്ടികജാതി കോളനികള്
കോന്നി വാര്ത്ത : മഹാപ്രളയത്തില് തകര്ന്ന പത്തനംതിട്ട ജില്ലയിലെ നാലു പട്ടികജാതി കോളനികളുടെ പുനര്നിര്മ്മാണം അവസാന ഘട്ടത്തിലേക്ക്. അംബേദ്ക്കര് സ്വാശ്രയഗ്രാമം പദ്ധതിയില് ഉള്പ്പെടുത്തിയാണ് നിര്മ്മാണം പൂര്ത്തിയാകുന്നത്. പ്രളയക്കെടുതിമൂലം നാശനഷ്ടം സംഭവിച്ചിട്ടുള്ളതും മുപ്പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള് അധിവസിക്കുന്നതുമായ കോളനികളുടെ പുനര്നിര്മ്മാണമാണു നടക്കുന്നത്. ആറന്മുള ഗ്രാമപഞ്ചായത്തിലെ പേരങ്ങാട്ട്മെയ്ക്കുന്ന്, തുമ്പമണ് ഗ്രാമപഞ്ചായത്തിലെ മുട്ടം സെറ്റില്മെന്റ് കോളനി, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തിലെ പന്നിവേലിച്ചിറ, തിരുവല്ല നഗരസഭയിലെ അടുംമ്പട എന്നീ പട്ടികജാതി കോളനികളിലാണു പുനര്നിര്മ്മാണം നടക്കുന്നത്. ജില്ലാ നിര്മ്മിതി കേന്ദ്രമാണു നിര്വഹണ ഏജന്സി. പേരങ്ങാട് മെയ്ക്കുന്ന് പട്ടിക ജാതി കോളനിയില് 35 വീടുകളുടെ നിര്മ്മാണമാണു നടക്കുന്നത്. പേരങ്ങാട്ട്മെയ്ക്കുന്ന് കോളനിക്ക് 82,16,794 രൂപയാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. 27 കിണര് മെയിന്റനന്സ്, 43 ശുചിമുറി മെയിന്റനന്സ്, കോളനി റോഡിന്റെ ഭിത്തി കെട്ടല്, സംരക്ഷണ ഭിത്തികെട്ടല്, റോഡ് പുനര്നിര്മ്മാണം കോണ്ക്രീറ്റിംഗ് എന്നിവയും ഇതിന്റെ ഭാഗമായി നടന്നുവരുന്നു. കോളനിയില്…
Read Moreപത്തനംതിട്ട ജില്ലയുടെ സമഗ്ര വികസനത്തിന് പദ്ധതികള് നടപ്പാക്കും
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ അടുത്ത അഞ്ചു വര്ഷത്തേക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്ക്ക് ഏറ്റെടുക്കാന് കഴിയുന്ന സംയുക്ത പദ്ധതികള്ക്ക് രൂപം നല്കുന്നതിന് ജില്ലാ പഞ്ചായത്ത് അംഗങ്ങള്, ജില്ലയിലെ വിഷയ മേഖലാ വിദഗ്ധര്, ജില്ലാതല ഉദ്യോഗസ്ഥര്, എന്നിവരടങ്ങിയ ആദ്യയോഗം ചേര്ന്നു. കളക്ടറേറ്റ് കോണ്ഫറന്സ് ഹാളില് ചേര്ന്ന യോഗം സംസ്ഥാന ആസൂത്രണ ബോര്ഡ് അംഗം ഡോ. കെ.എന്. ഹരിലാല് ഉദ്ഘാടനം ചെയ്തു. പദ്ധതികള് സമയബന്ധിതമായി പൂര്ത്തീകരിക്കണമെന്ന് കെ.എന്.ഹരിലാല് നിര്ദേശിച്ചു. പദ്ധതി നിര്വഹണം ജില്ലാ ആസൂത്രണ സമിതി സൂക്ഷ്മമായി നിരന്തരം വിലയിരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് വഴിയൊരുക്കുന്ന സംയുക്ത പദ്ധതികള്ക്ക് രൂപം നല്കുന്നതിനും യോഗം തീരുമാനിച്ചു. ത്രിതല പഞ്ചായത്തുകളുടെയും നാഷണല് ഹെല്ത്ത് മിഷന്റെയും സംയുക്താ ആഭിമുഖ്യത്തില് ജില്ലയില് വിവിധ പദ്ധതികള് നടപ്പാക്കുന്നത് സംബന്ധിച്ച് ചര്ച്ച നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര് ശങ്കരന് പറഞ്ഞു. ടൂറിസം രംഗത്ത് ജില്ലാ ടൂറിസം…
Read Moreകല്ലേലി കാവില് അപൂര്വ അനുഷ്ഠാനപൂജ ജനുവരി 20 ന്
ദ്രാവിഡ ജനതയുടെ വിശ്വാസപ്രമാണങ്ങള് കല്ലേലി കാവില് കൊട്ടിക്കയറും: അപൂര്വ അനുഷ്ഠാനപൂജ ജനുവരി 20 ന് കോന്നി : ആദി ദ്രാവിഡ നാഗ ഗോത്ര ജനത നൂറ്റാണ്ടുകളായി വനത്തില് മാത്രം ആചരിച്ചുവരുന്ന അപൂര്വ അനുഷ്ഠാന പൂജയും ദ്രാവിഡ കലകളും പത്തനംതിട്ട കല്ലേലി ഊരാളി അപ്പൂപ്പന് കാവില് ഈ മാസം 20 നു( 2021 ജനുവരി 20 ബുധന് ) നിറഞ്ഞാടും. വര്ഷത്തില് ഒരിക്കല് സര്വ്വ ചരാചരങ്ങളെയും ഉണര്ത്തിച്ചു കൊണ്ട് ശബരിമല ഉത്സവ ഗുരുതിയ്ക്ക് ശേഷം നടക്കുന്ന ആഴിപൂജ, വെള്ളം കുടി നിവേദ്യം, കളരിപൂജ, കുംഭ പാട്ട്, ഭാരതകളി ,തലയാട്ടം കളി എന്നിവ 999 മലകളുടെ മൂല സ്ഥാനമായ കല്ലേലി കാവില് നടക്കും. ഗുരുകാരണവന്മാരുടെയും കുലദൈവങ്ങളുടെയും പ്രീതിക്കായി പൂജകള് നടത്തുകയും അനുഗ്രഹം തേടുകയും ചെയ്യുന്ന ചടങ്ങാണ് കളരിപൂജ. കാവ് മുഖ്യ ഊരാളി ഭാസ്കരന്, വിനീത് ഊരാളി എന്നിവര് കര്മങ്ങള്ക്കു ദീപനാളം…
Read Moreകലഞ്ഞൂര് വാഴപ്പാറയില് ജില്ലാ നേഴ്സറിയുടെ പ്രവര്ത്തനം തുടങ്ങി
കലഞ്ഞൂര് വാഴപ്പാറയില് ജില്ലാ നേഴ്സറിയുടെ പ്രവര്ത്തനം തുടങ്ങി കോന്നി വാര്ത്ത :കേരളത്തിൽ നടക്കുന്ന പൊതു വികസനത്തിനപ്പുറമുള്ള എടുത്തുപറയത്തക്ക വികസന മുന്നേറ്റമാണ് കോന്നി നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി നടക്കുന്നതെന്ന് വനം വകുപ്പു മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കലഞ്ഞൂര് വാഴപ്പാറയില് സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൻ്റെ ജില്ലാ സ്ഥിരം നേഴ്സറിയുടെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. കോന്നി ആനക്കൂട്ടിൽ ആന മ്യൂസിയം നവീകരിച്ച് നിർമ്മിച്ചതും, അടവിയുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തിയതും ഇക്കാലയളവിലാണ്. ജില്ലാ സ്ഥിരം നേഴ്സറിയ്ക്ക് ആകർഷകമായതും, റോഡ്, ജലം ഉൾപ്പടെ എല്ലാ വിധ സൗകര്യങ്ങളുമുള്ള സ്ഥലം തന്നെയാണ് കണ്ടെത്തിയത്.നിരവധിയാളുകൾക്ക് പ്രാദേശികമായി തൊഴിൽ സൗകര്യം ലഭിക്കാനും ഈ പദ്ധതി ഉപകരിക്കും. കോന്നി ആനക്കൂട്ടിലേയ്ക്ക് ഒന്നിൽ കൂടുതൽ ആനയെ വേണമെന്ന് എം.എൽ.എ നിർബന്ധം പിടിക്കുകയാണ്.ഈ ആവശ്യവും വകുപ്പിൻ്റെ അടിയന്തിര പരിഗണനയിലാണ് എന്നും മന്ത്രി പറഞ്ഞു. അഡ്വ. കെ.യു ജനീഷ്കുമാര് എം.എല്.എ അധ്യക്ഷത…
Read Moreകോന്നിയ്ക്ക് 800 കോടിയുടെ വികസന പദ്ധതികള് പ്രഖ്യാപിച്ചു
കോന്നി ബൈപാസ്, കോന്നി ടൗണിൽ ഫ്ലൈഓവർ, കോന്നി ടൗണിൽ ഫ്ലൈഓവർ,കോന്നിയിൽ കോടതി, കലഞ്ഞൂരിൽ പുതിയ സർക്കാർ പോളിടെക്നിക്, മലഞ്ചരക്ക് സുഗന്ധവ്യഞ്ജന സംഭരണ സംസ്കരണ കേന്ദ്രം, പി.ഡബ്ളിയു.ഡി റസ്റ്റ് ഹൗസ്, വള്ളിക്കോട്ട് ഗവ.ഐ.ടി.ഐ, കോന്നി താലൂക്ക് ആശുപത്രിയ്ക്ക് പേ വാർഡ്, പ്രമാടത്ത് ഉന്നത നിലവാരത്തിലുള്ള സ്റ്റേഡിയം കോന്നി വാര്ത്ത :കോന്നിയ്ക്ക് 800 കോടിയുടെ വികസന പദ്ധതികളാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളതെന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. കോന്നിയുടെ ദീർഘകാലത്തെ വികസന ആവശ്യങ്ങൾക്ക് ഈ ബജറ്റിലൂടെ പരിഹാരം ആവുകയാണ്.കഴിഞ്ഞ കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വികസന നേട്ടമാണ് കഴിഞ്ഞ 2 ബഡ്ജറ്റിലൂടെ കോന്നി നിയോജക മണ്ഡലത്തിൽ ഉണ്ടായിരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു. കോന്നി ബൈപാസ് കോന്നി ബൈപാസിന് ബഡ്ജറ്റിൽ 40 കോടി രൂപയാണ് അനുവദിച്ചത്. കോന്നി ടൗണിലെ തിരക്ക് ഒഴിവാക്കാൻ ബൈപാസ് വേണമെന്നത് ദീർഘകാല ആവശ്യമാണ്. പത്തനംതിട്ട, പുനലൂർ ഭാഗങ്ങളിൽ നിന്നെത്തുന്ന…
Read Moreമേട്രണ് തസ്തിക; അപേക്ഷ ക്ഷണിച്ചു
കൊച്ചി ഭവന നിര്മ്മാണ ബോര്ഡിന്റെ ഇടപ്പളളി വനിതാ ഹോസ്റ്റലിലേക്ക് മേട്രണ് തസ്തികയില് നിയോഗിക്കപ്പെടുന്നതിനുളള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജനുവരി 22. മിനിമം യോഗ്യത എസ്.എസ്.എല്.സി പാസായ 40 വയസിനു മുകളില് പ്രായമുളള വനിതകള്. മുന്കാലങ്ങളിലുളള പ്രവൃത്തി പരിചയം, കമ്പ്യൂട്ടര് പരിജ്ഞാനം അഭികാര്യം. കൂടുതല് വിവരങ്ങള്ക്ക് ഫോണ് 0484-2369059.
Read More