67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്. മികച്ച നടിയായി കങ്കണ റണൗട്ടും തെരഞ്ഞെടുക്കപ്പെട്ടു. പ്രിയദർശൻ സംവിധാനം ചെയ്ത അറബിക്കടലിലെ സിംഹമാണ് മികച്ച ചിത്രം. മികച്ച നരേഷൻ- വൈൽഡ് കർണാടക മികച്ച സംഗീത സംവിധാനം-വിശാഖ് ജ്യോതി മികച്ച എഡിറ്റിംഗ്-ജേർസി മികച്ച കുടുംബ ചിത്രം- ഒരു പാതിര സ്വപ്നം പോലെ മികച്ച വിതരണം- ഡേവിഡ് അറ്റർബറോ സ്‌പെഷ്യൽ ജൂറി- സ്‌മോൾ സ്‌കെയിൽ സൊസൈറ്റി മികച്ച അനിമേഷൻ ചിത്രം- രാധ മികച്ച മലയാള ചിത്രം- കള്ളനോട്ടം മികച്ച തമിഴ് ചിത്രം- അസുരൻ മികച്ച ഹിന്ദി ചിത്രം- ചിച്ചോരെ മികച്ച പരിസ്ഥിതി ചിത്രം- ദ സ്റ്റോർക് സേവിയേഴ്‌സ് മികച്ച കന്നഡ ചിത്രം-അക്ഷി ശബ്ദലേഖനം- റസൂൽപൂക്കുട്ടി മികച്ച ഗാനരചയിതാവ്- പ്രഭാവർമ്മ മികച്ച വസ്ത്രാലങ്കാരം- വി. ശശി, സുജിത്ത്…
Read Moreവിഭാഗം: Entertainment Diary
വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ‘വോട്ട് വണ്ടി’ പ്രയാണം തുടങ്ങി
വോട്ട് രേഖപ്പെടുത്തുന്നതിന്റെ പ്രാധാന്യം വ്യക്തമാക്കി സ്വീപിന്റെ (സിസ്റ്റമാറ്റിക് എഡ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും ‘വോട്ട് വണ്ടി’ എത്തുന്നു. വോട്ട് വണ്ടിയുടെ ഫ്‌ളാഗ് ഓഫ് ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി നിര്‍വഹിച്ചു. വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജനാധിപത്യ പ്രക്രിയയില്‍ വോട്ടിംഗിന് നിര്‍ണ്ണായക പങ്കുണ്ട്. സ്വീപ് വോട്ടര്‍ ബോധവല്‍ക്കരണത്തിലൂടെ കുറച്ച് വോട്ടര്‍മാരെങ്കിലും അധികമായി വോട്ട് രേഖപ്പെടുത്തിയാല്‍ അത് ഗുണകരമായ ഫലമാണുണ്ടാക്കുകയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. വോട്ട് വണ്ടിയില്‍ വോട്ടിംഗ് മെഷീന്റെ പ്രവര്‍ത്തനവും വോട്ട് ചെയ്യുന്ന രീതിയും വോട്ടര്‍മാരെയും വിദ്യാര്‍ഥികളെയും പരിചയപ്പെടുത്തുന്നു. കൂടാതെ വോട്ട് രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും തെരഞ്ഞെടുപ്പില്‍ ഹരിതപെരുമാറ്റ ചട്ടം പാലിക്കുന്നതിനെക്കുറിച്ചും വോട്ട് വണ്ടിയില്‍ സന്ദേശങ്ങള്‍ ആലേഖനം ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ആറന്മുള നിയോജകമണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍…
Read Moreഇരട്ട വോട്ട് പരാതി സത്യം : 140 മണ്ഡലത്തിലും അന്വേഷണം : ഒരു ജീവനക്കാരിയെ സസ്പെന്‍റ് ചെയ്തു
പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല ഉന്നയിച്ച ഇരട്ട വോട്ട് പരാതി സത്യമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചു . കേരളത്തിലെ 140 മണ്ഡലത്തിലും അന്വേഷണം നടക്കും . സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പട്ടികയിൽ വ്യാജ വോട്ടര്‍മാര്‍ കയറിക്കൂടിയിട്ടുണ്ടെന്ന ആരോപണം ശരിവച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.കളക്ടർമാരുടെ പ്രാഥമിക അന്വേഷണത്തിൽ പരാതി ശരിയാണെന്ന് കണ്ടെത്തി. കോട്ടയത്തെ വൈക്കത്തും ഇടുക്കിയിലും ഇരട്ട വോട്ട് കണ്ടെത്തിയിട്ടുണ്ട്. പാലക്കാട് 800 ഉം കോഴിക്കോട് താനൂരും പരാതിയിൽ പറഞ്ഞതിൽ 70% ശരിയാണ് . കാസർകോടും കള്ളവോട്ട് ഉണ്ട്. ഇരട്ട വോട്ടുകൾ പരിശോധിക്കാൻ ബൂത്ത് തല ലിസ്റ്റ് തയ്യാറാക്കും. രണ്ട് സ്ഥലത്ത് പേര് ഉണ്ടെങ്കിൽ ഒന്ന് ഒഴിവാക്കും. കാസർകോട് കുമാരിയുടെ 5 കാർഡുകളിൽ 4 കാർഡ് നശിപ്പിച്ചു. 5 കാർഡ് കൊടുത്ത ഉദ്യോഗസ്ഥയെ സസ്പെൻറ് ചെയ്തു. പരാതി വന്ന വോട്ടർമാരുടെ പേരുകൾ ബൂത്തുകളിൽ…
Read Moreഹോട്ടലില്‍ പെണ്‍വാണിഭം; കോളേജ് വിദ്യാര്‍ഥിനികള്‍ അടക്കം 23 പേര്‍ അറസ്റ്റില്‍
പോലീസ് ഒത്താശയോടെ ഹോട്ടല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘം അറസ്റ്റില്‍. കോളേജ് വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെ 12 സ്ത്രീകളെയും 11 പുരുഷന്മാരെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഗ്രേറ്റര്‍ നോയിഡയിലെ ന്യൂ ക്രൗണ്‍പ്ലാസ എന്ന ഹോട്ടലില്‍ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു ഗ്രേറ്റര്‍ നോയിഡ എ.സി.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ റെയ്ഡ്. ഹോട്ടല്‍ മാനേജരായ ഗ്യാനേന്ദ്ര, അങ്കിത് ഗുപ്ത, മനീഷ്, അനൂജ്, പ്രേംസിങ്, അഭിഷേക്, കരണ്‍, അമീര്‍, വിനയ്, രവീന്ദ്ര, വരുണ്‍ എന്നിവരാണ് അറസ്റ്റിലായ പുരുഷന്മാര്‍. പിടിയിലായ 12 സ്ത്രീകളില്‍ മൂന്ന് പേര്‍ കോളേജ് വിദ്യാര്‍ഥികളാണ്. ഹോട്ടല്‍ മാനേജരായ ഗ്യാനേന്ദ്രയാണ് കേസില്‍ മുഖ്യപ്രതിയെന്നും വര്‍ഷങ്ങളായി ഹോട്ടല്‍ കേന്ദ്രീകരിച്ച് ഇയാള്‍ പെണ്‍വാണിഭം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു.
Read Moreലോക വന ദിനവും കവിതാ ദിനവും ആചരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : മാര്‍ച്ച് 21 ലോക കവിതാ ദിനവും ലോകവന ദിനവും വാഴമുട്ടം നാഷണല്‍ യുപി സ്ക്കൂളിലെ കുട്ടികള്‍ ആചരിച്ചു. വിഖ്യാത അതിവേഗ ചിത്രകാരനും എക്കോ- ഫിലോസഫറും പരിസ്ഥിതി പ്രവര്‍ത്തകനുമായ അഡ്വ.ജിതേഷ്ജിഉദ്ഘാടനം ചെയ്തു. ലോകത്തെ ഏറ്റവും വലിയ ജൈവ – വൈവിദ്ധ്യ പാഠശാലകളാണ് നമ്മുടെ വനങ്ങളെന്നും ആഗോള താപനത്തിൽ നിന്ന് മുക്തി നേടാനുള്ള പ്രഥമവും പ്രായോഗികവുമായ മാർഗ്ഗം വനവത്കരണമാണെന്നും ജിതേഷ്ജി പറഞ്ഞു. തട്ട ഭഗവതിക്കും പടിഞ്ഞാറു ഹരിതാശ്രമം എക്കോസഫി സെന്ററായിരുന്നു മണ്ണും മനുഷ്യനും ജീവജാലങ്ങളും തമ്മിലുള്ള ബന്ധവും ജൈവ വൈവിദ്ധ്യജ്ഞാനവും പകർന്ന വനദിനാചരണത്തിന് വേദിയായത്. ലോക കവിതാദിനത്തിന്റെ പ്രാധാന്യം കവിതകളിലൂടെയും പടയണിപ്പാട്ടുകളിലൂടെയും പ്രശസ്ത പിന്നണി ഗായകന്‍ അനു .വി. കടമ്മനിട്ട കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കി . സ്കൂൾ മാനേജർ രാജേഷ് അക്ലേത്ത് അദ്ധ്യക്ഷത വഹിച്ചു.നാഷണല്‍ സ്ക്കൂളിലെ അദ്ധ്യാപികയും വാര്‍ഡ് മെമ്പറുമായ ഗീതാകുമാരി…
Read Moreപൗലോസ് കുയിലാടന് സത്യജിത് റേ ഫിലിം സൊസൈറ്റി സ്‌പെഷല്‍ ജൂറി അവാര്‍ഡ്
ഫ്ളോറിഡ: പ്രശസ്ത നാടകനടനും, നാടകരചയിതാവും, സംവിധായകനുമായ പൗലോസ് കുയിലാടന് സത്യജിത് റേ ഫിലിം സൊസൈറ്റിയുടെ സ്‌പെഷല്‍ ജൂറി അവാര്‍ഡ് നേടി. ഹെല്‍ത്ത് ആന്റ് ആര്‍ട്സ് യു.എസ്.എയുടെ ബാനറില്‍ നിര്‍മ്മിച്ച ഹ്രസ്വ ചിത്രമായ “കറുത്ത കുര്‍ബാന’എന്ന ഹൊറര്‍ ചിത്രത്തിലെ അഭിനയത്തിനാണ് അദ്ദേഹത്തിന് പുരസ്കാരം ലഭിച്ചത്. പ്രശാന്ത് ശശി കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്ത ചിത്രത്തിലെ നായക കഥാപാത്രത്തെ അനശ്വരമാക്കിയത് കുയിലാടന്‍ ആയിരുന്നു. ഫോമ 2020 നാഷണല്‍ കമ്മിറ്റി മെമ്പറും, നാഷണല്‍ കള്‍ച്ചറല്‍ കോര്‍ഡിനേറ്ററും, 2021- 22 കള്‍ച്ചറല്‍ ചെയര്‍പേഴ്‌സണുമാണ് പൗലോസ് കുയിലാടന്‍. ഒര്‍ലാന്‍റ്റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷന്റെ (ഒരുമ) സ്ഥാപകരില്‍ ഒരാളാണ്. സ്കൂള്‍ കാലഘട്ടം മുതല്‍ നാടകരംഗത്തു സജീവ സാന്നിധ്യമായിരുന്ന പൗലോസ് ഏഷ്യാനെറ്റ് ടെലികാസ്റ്റ് ചെയ്ത “സാന്റ പറയാത്ത കഥ’ എന്ന സീരിയല്‍ സംവിധാനം ചെയ്തിട്ടുണ്ട്. കലാ സാംസ്കാരിക രംഗത്ത് തന്റേതായ കഴിവ് തെളിയിച്ചിട്ടുള്ള പൗലോസ്…
Read Moreനിയമസഭാ തെരഞ്ഞെടുപ്പ്;ഫ്ളാഷ് മോബ് അവതരിപ്പിച്ചു
ആറന്മുള മണ്ഡലത്തില്‍ സ്വീപ്പിന്‍റെ ആഭിമുഖ്യത്തില്‍ കാതോലിക്കേറ്റ് കോളജിലെ കുട്ടികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. കോഴഞ്ചേരി തഹസില്‍ദാരുടെയും സ്വീപ്പ് നോഡല്‍ ഓഫീസറായ ബാബുലാലിന്റെയും നേതൃത്വത്തിലാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിലെ കുട്ടികളായ അമൃതയുടെയും അനിരുദ്ധന്റേയും നേതൃത്വത്തിലാണ് സ്വീപ്പിന്റെ ഭാഗമായുളള ഫ്ളാഷ് മോബ് അവതരിപ്പിച്ചത്. ഇതോടനുബന്ധിച്ച് അവിടെ കൂടിയ എല്ലാവരെയും വോട്ട് ചെയ്യുന്നതിന്റെ ആവശ്യകതയും പറഞ്ഞു മനസിലാക്കി. വോട്ടിംഗ് മെഷീനും പരിചയപ്പെടുത്തി. ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ കെ ജയദീപ് നന്ദി പറഞ്ഞു. കോഴഞ്ചേരി താലൂക്ക് ഓഫീസിലെ മറ്റ് ജീവനക്കാരും പങ്കെടുത്തു.
Read Moreഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ ഒരു വർഷത്തെ സ്‌പെഷ്യാലിറ്റി ട്രെയിനിംഗ് ഇൻ ഓങ്കോളജി നഴ്‌സിംഗ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. 25ന് വൈകിട്ട് അഞ്ചുവരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. 30ന് വൈകിട്ട് നാലിന് മുൻപ് അപേക്ഷയുടെ പ്രിന്റ് ഔട്ട് തപാലിൽ അഡിഷണൽ ഡയറക്ടർ അക്കാഡമിക്കിന് ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.
Read Moreപത്തനംതിട്ട ജില്ലാ അറിയിപ്പ് : തെരഞ്ഞെടുപ്പ് പരസ്യത്തിന് മുന്‍കൂര്‍ അനുമതി വേണം
നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്എം ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രീയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ്, വോയിസ് മെസേജ്, ഇ-പേപ്പറുകള്‍ എന്നിവയ്ക്ക് ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (എംസിഎംസി) മുന്‍കൂര്‍ സര്‍ട്ടിഫിക്കറ്റ് നേടണം. നിര്‍ദിഷ്ട മാതൃകയിലുള്ള അപേക്ഷാ ഫോമും പരസ്യത്തിന്റെ ഇലക്ട്രോണിക് ഫോര്‍മാറ്റിലുള്ള രണ്ട് സിഡി പകര്‍പ്പുകളും സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം നല്‍കണം. എംസിഎംസിയുടെ അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനം അറിയിക്കും. അംഗീകാരമില്ലാത്ത ഒരു പരസ്യവും പ്രദര്‍ശിപ്പിക്കുകയോ സംപ്രേഷണം ചെയ്യുകയോ പ്രക്ഷേപണം ചെയ്യുകയോ പാടില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിബന്ധന. വോട്ടെടുപ്പ് ദിവസവും വോട്ടെടുപ്പിന്റെ തലേ ദിവസവും പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങള്‍ക്ക് എംസിഎംസി സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധമാണ്. നിയമസഭാ…
Read Moreതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ കോവിഡ് പ്രതിരോധം മറക്കരുത്: ഡി.എം.ഒ
തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ചൂടുപിടിക്കുമ്പോള്‍ കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ മറക്കരുതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ ഓര്‍മ്മിപ്പിച്ചു. പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ വന്‍തോതില്‍ രോഗവ്യാപനത്തിനു സാധ്യതയുണ്ട്. ഡിസംബറില്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. തെരഞ്ഞെടുപ്പിനുശേഷം ജില്ലയില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയിലധികമായി. പ്രതിദിനം 600 ലധികം പേര്‍ക്ക് രോഗം റിപ്പോര്‍ട്ട് ചെയ്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 493 പോസിറ്റീവ് കേസുകള്‍ ജില്ലയില്‍ ഉണ്ടായി. ഇതില്‍ തെരഞ്ഞെടുപ്പ് ക്യാമ്പയിനില്‍ പങ്കെടുത്ത 95 പേരും 14 സ്ഥാനാര്‍ഥികളും 76 പോളിംഗ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. ജില്ലയില്‍ 12 ലക്ഷം ജനങ്ങളുളളതില്‍ 58,758 പേര്‍ക്കു മാത്രമേ (10 മുതല്‍ 15 ശതമാനം വരെ) നിലവില്‍ രോഗബാധ ഉണ്ടായിട്ടുളളൂ. ബാക്കിയുളളവര്‍ (80 മുതല്‍ 85 ശതമാനം…
Read More