ശബരിമലയില്‍ ഇന്ന് നിറപുത്തരി

ശബരിമലയില്‍ ഇന്ന് നിറപുത്തരി നിറപുത്തരി ചിങ്ങമാസ ഓണം നാളുകളിലെ പൂജകൾക്കായി ശബരിമല ക്ഷേത്രത്തിൽ നട തുറന്നു. ഞായറാഴ്ച ക്ഷേത്രം തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി വികെ ജയരാജ് പോറ്റിയാണ് ശ്രീകോവിൽ തുറന്ന് ദീപം തെളിച്ചത്. നിറപുത്തരി പൂജകൾക്ക് ഉപയോഗിക്കുന്നത് ശബരിമലയിൽ തന്നെ കൃഷി ചെയ്ത നെൽകറ്റകൾ ആണ്. ഇന്ന് മുതൽ 23 വരെയാണ് ഭക്തർക്ക് ദർശനത്തിന് അനുമതിയുള്ളത്. ഓണം നാളുകളിൽ കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തർക്ക് ഓണ സദ്യ നൽകുമെന്ന് അധികൃതർ അറിയിച്ചു. 23 ന് വൈകിട്ട് ഹരിവരാസനം പാടി നട അടയ്ക്കും.  

Read More

കുര്യന്‍ പ്രക്കാനം- അതുല്യനായ സംഘാടകന്‍ (തോമസ് കൂവള്ളൂര്‍)

കുര്യന്‍ പ്രക്കാനം- അതുല്യനായ സംഘാടകന്‍ (തോമസ് കൂവള്ളൂര്‍) konnivartha.com / ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള മലയാളികള്‍ വിവിധ മേഖലകളില്‍ പ്രശസ്തി പിടിച്ചുപറ്റിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും കാനഡയില്‍ കുടിയേറി തന്റെ സ്വതസിദ്ധമായ സംഘടനാപാടവം തെളിയിച്ച് ലോക ശ്രദ്ധ പിടിച്ചുപറ്റാന്‍ കഴിഞ്ഞ ഒരു സാമൂഹ്യ നേതാവും, സംഘാടകനുമാണ് കുര്യന്‍ പ്രക്കാനം എന്ന മലയാളി. ഈയിടെ കാനഡയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന “സ്വാഗതം കാനഡ’ എന്ന പ്രസിദ്ധീകരണത്തില്‍ “കുര്യന്‍ പ്രക്കാനം- സമൂഹത്തിലെ വിവിധ സംഘടനകളെ യോജിപ്പിച്ചു കൊണ്ടുപോകാന്‍ കഴിവുള്ള മാര്‍ഗ്ഗദര്‍ശകന്‍’ എന്നു വിശേഷിപ്പിച്ച് എഴുതിയിരിക്കുന്ന ഇംഗ്ലീഷിലുള്ള ലേഖനം കാണാനിടയായി. ലേഖനം വായിച്ചശേഷം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കുര്യന്‍ പ്രക്കാനത്തെപ്പറ്റി യുട്യൂബ്, ഫേസ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളിലൂടെ ഇന്ത്യന്‍ ഭാഷകയ്ക്കു പുറമെ ഫ്രഞ്ച്, ഇംഗ്ലീഷ് എന്നീ ഭാഷകളിലും അദ്ദേഹത്തെ പുകഴ്ത്തിക്കൊണ്ടുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് കാണാനിടയായി. ഇത്രയും ആയ സ്ഥിതിക്ക് കഥാപുരുഷനെ ഒന്നു നേരിട്ട് പരിചയപ്പെടണമെന്നുള്ള…

Read More

കേരള ഫോക്കസ് വാർഷികം നടന്നു. “വോയിസ് ഓഫ് പുനലൂരിന്” മാധ്യമരത്നം പുരസ്‌കാരം ലഭിച്ചു

  കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ഫോക്കസ് കൾച്ചറൽ & ചാരിറ്റബിൾ ഇന്റർനാഷണൽ ഓർഗനൈസേഷന്റെ 11-മത് വാർഷികവും അവാർഡ് സമർപ്പണവും പുനലൂർ കേരള ഫോക്കസ് പബ്ലിക് ലൈബ്രറി ഹാളിൽ നടന്നു. കേരള ഫോക്കസ് പ്രസിഡന്റും പുനലൂർ നഗരസഭ വൈസ് ചെയർമാനുമായ വി.പി.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു .  ജനറൽ സെക്രട്ടറി വി.വിഷ്ണുദേവ് സ്വാഗതം പറഞ്ഞു .   മുൻ വനം വകുപ്പ് മന്ത്രി അഡ്വ.കെ.രാജു  യോഗം ഉദ്ഘാടനം ചെയ്തു.കേരള ഫോക്കസ് അവാർഡ് പുനലൂർ എം.എൽ.എ പി.എസ്.സുപാൽ വിതരണം ചെയ്തു . ഷെഫ് സുരേഷ് പിള്ള (പാചക രത്‌നം), രാധു പുനലൂർ (സാഹിത്യ രത്‌നം), സി.കെ.പ്രദീപ് കുമാർ (അക്ഷര രത്‌നം), ഡോ.രഞ്ജു ജോസഫ് ടിൻസൺ (വിദ്യാരത്‌നം), ഡോ.ബിനുരാജ്‌ (ആരോഗ്യ രത്നം), ഡോ.സോണി മാത്യു (ജീവകാരുണ്യ രത്‌നം), വോയിസ്‌ ഓഫ് പുനലൂർ ( മാധ്യമ   രത്‌നം) എന്നിവർ അവാര്‍ഡ് ഏറ്റുവാങ്ങി…

Read More

ആറന്മുള ഉതൃട്ടാതി ജലോത്സവം ആചാരപരമായ ചടങ്ങുകള്‍ പാലിച്ച് നടത്തും

ആറന്മുള തിരുവോണത്തോണി വരവേല്‍പ്പ്, ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ എന്നിവ ആചാരപരമായി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യരുടെ സാന്നിധ്യത്തില്‍ പള്ളിയോട സേവാ സംഘം പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആചാര അനുഷ്ഠാനങ്ങളില്‍ പങ്കു ചേരുന്നവര്‍ കുറഞ്ഞത് ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചിരിക്കണം. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു മുന്‍പായി കോവിഡ് ടെസ്റ്റ് നടത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കുന്നതിനും ഉതൃട്ടാതി ജലോത്സവത്തിനുമായി ഒന്നില്‍ 40 പേര്‍ വീതം എത്ര പള്ളിയോടങ്ങള്‍ക്ക് അനുമതി നല്‍കണമെന്നത് സര്‍ക്കാരിന്റെ അംഗീകാരത്തിനായി സമര്‍പ്പിക്കാമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായായിരിക്കും ഇക്കാര്യം നടപ്പാക്കുകയെന്നും ജില്ലാ കളക്ടർ പറഞ്ഞു. തുഴക്കാര്‍ കരയില്‍ ഇറങ്ങാതെ തിരുവോണത്തോണിക്ക് അകമ്പടി…

Read More

വിവാഹ മംഗളാശംസകൾ

വിവാഹ മംഗളാശംസകൾ കോന്നി വാര്‍ത്ത ഡോട്ട് കോം, കൊച്ചി വാര്‍ത്ത ഡോട്ട് കോം ,എല്‍സ ന്യൂസ് ഡോട്ട് കോം എന്നീ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ  അഡ്മിനിസ്ട്രേറ്റീവ് മാനേജര്‍ ബിനോയ് കുഞ്ഞുമോനും ജിന്‍സി ജോസ്സിനും വിവാഹ മംഗളാശംസകൾ

Read More

പേരങ്ങാട്ട് മഹാ കുടുംബത്തിന്‍റെ ആഗോള സംഗമം : ഓഗസ്റ്റ് 15

കോന്നി വാര്‍ത്ത ഡോട്ട് കോം : കോഴഞ്ചേരി പേരങ്ങാട്ട് മഹാ കുടുംബത്തിന്റെ ആഗോള സംഗമം ഓഗസ്റ്റ് 15 തീയതി zoom പ്ലാറ്റഫോമിൽ കൂടി നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . പേരങ്ങാട്ട് മഹാ കുടുബത്തിൽ ഏഴ് ശാഖകൾ ഉണ്ട്. 1. മുളമൂട്ടിൽ 2. മലയിൽ 3. മേമുറിയിൽ 4. തേയിലപ്പുറത്ത് 5. പേരങ്ങാട്ട് 6. ചേകോട്ട് 7. കല്ലുകളം ഇത് കൂടാതെ ഉപശാഖകളിലുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പേരങ്ങാട്ട് മഹാ കുടുംബാംഗങ്ങൾ ചിതറി പാർക്കുന്നു.തമ്മിൽ കാണുന്നതിനും ബന്ധങ്ങൾ പുതുക്കുന്നതിനും കഴിഞ്ഞ കാലങ്ങളിൽ കുടുംബ യോഗങ്ങൾ സജീവമായിരുന്നു . ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ നേരിൽ കാണുന്നതിനോ, കുടുംബ യോഗങ്ങൾ ചേരുന്നതിനോ സാധ്യമാകാത്ത അവസരത്തിൽ സോഷ്യൽ മിഡിയാ പ്ലാറ്റുഫോം പ്രയോജനപ്പെടുത്തി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇരുന്ന് കുടുംബാംഗങ്ങൾക്ക് ഒത്തു ചേരുന്നതിനെ സാധിക്കുന്നു എന്നത് പുതു പ്രതീക്ഷകൾ നൽകുന്ന കാര്യമാണ് എന്നും ഭാരവാഹികള്‍…

Read More

ചില്ല് കളയല്ലേ, എടുക്കാനാളുവരും…പത്തനംതിട്ട ജില്ലയില്‍ ചില്ലു മാലിന്യശേഖരണ ക്യാമ്പയിന് തുടക്കമായി

  തദ്ദേശസ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേന മുഖേന ഈ ആഗസ്റ്റ് മാസത്തില്‍ കുപ്പി, ചില്ല് മാലിന്യങ്ങള്‍ ശേഖരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള ക്യാമ്പയിനു പത്തനംതിട്ട ജില്ലയില്‍ തുടക്കമായി. ഇതു സംബന്ധിച്ച പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കി തുടക്കമിട്ടു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍, ക്ലീന്‍ കേരള കമ്പനി, ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്ത്, കുടുംബശ്രീ മിഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെയാണു ജില്ലയില്‍ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തദ്ദേശസ്ഥാപനങ്ങളിലെ അജൈവ മാലിന്യ ശേഖരണത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന ഹരിതകര്‍മ്മസേനയ്ക്ക് കൂടുതല്‍ വരുമാനം ഉറപ്പുവരുത്തുന്നതിനും ചില്ല് മാലിന്യങ്ങള്‍ പൂര്‍ണ്ണമായും നീക്കംചെയ്യുന്നതിനുമാണ് ക്യാമ്പയിന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഹരിതകര്‍മ്മസേനയ്‌ക്കൊപ്പം തന്നെ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ യുവജനസംഘടകള്‍ തുടങ്ങിയവരെയൊക്കെ ക്യാമ്പയിന്റെ ഭാഗമാക്കണം. ജില്ലാ കളക്ടറുടെ…

Read More

പമ്പാ ത്രിവേണിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തില്‍

  പ്രളയം തകര്‍ത്ത പമ്പാ ത്രിവേണിയെ നവീകരിക്കുന്നതിന് ജലസേചന വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍ എത്തിയതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2018ലെ പ്രളയത്തെ തുടര്‍ന്ന് പമ്പാ – ത്രിവേണിയിലെ നടപ്പാലത്തിന്റെ താഴ്‌വശത്ത് പമ്പാനദിയുടെ ഇടത് കര പൂര്‍ണമായും തകര്‍ന്ന് നദിയില്‍ പതിച്ചതിനാല്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു പ്രവേശനം സാധ്യമായിരുന്നില്ല. ഇതിനു പരിഹാരമായി നദിയുടെ നീരൊഴുക്ക് പൂര്‍വ സ്ഥിതിയിലാക്കി. പാര്‍ക്കിംഗ് ഗ്രൗണ്ടും, നദീതീരവും സംരക്ഷിക്കുന്നതിനായി ഗാബിയോണ്‍ വാളിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. ഗാബിയോണ്‍ വാള്‍ നിര്‍മാണത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 3.86 കോടി രൂപയും അനുബന്ധ പ്രവൃത്തികള്‍ക്കുവേണ്ടി ഓണ്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും 71 ലക്ഷം രൂപയും ഉപയോഗിച്ചാണ് പമ്പ ത്രിവേണിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ (ആര്‍കെഐ) ഉള്‍പ്പെടുത്തി അനുവദിച്ച നാലു കോടി രൂപ…

Read More

വാക്സിന്‍ രണ്ടാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് നടപടി തുടങ്ങി: ഡിഎംഒ

  കോന്നി വാര്‍ത്ത ഡോട്ട് കോം : ഇ ഹെല്‍ത്ത് പോര്‍ട്ടല്‍ വഴി മേയ് 12ന് ശേഷം രജിസ്റ്റര്‍ ചെയ്ത കോവിന്‍ പോര്‍ട്ടലില്‍ നിന്നും രണ്ടാം ഡോസിന്റെ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവര്‍ക്ക് ഇതു നല്‍കുന്നതിന് പത്തനംതിട്ട ജില്ലയില്‍ നടപടി ആരംഭിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എ.എല്‍. ഷീജ അറിയിച്ചു. ജില്ലയില്‍ 16 വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നാണ് ഇപ്രകാരം വാക്സിന്‍ നല്‍കിയിരുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ളവരുടെ വിശദാംശങ്ങള്‍ അതത് വാക്സിനേഷന്‍ സെന്ററുകളില്‍ നിന്നും എക്സല്‍ ഷീറ്റില്‍ രേഖപ്പെടുത്തി ജില്ലാ വാക്സിനേഷന്‍ ഓഫീസര്‍ക്ക് അയച്ചു നല്‍കണം. ജില്ലയില്‍ നിന്നും അവ ക്രോഡീകരിച്ച് കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടല്‍ കൈകാര്യം ചെയ്യുന്ന വിഭാഗത്തിന് അയച്ചു നല്‍കുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Read More

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു

ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു ഏനാദിമംഗലം ഗ്രാമപഞ്ചായത്തും ഫിഷറീസ് വകുപ്പും ചേര്‍ന്ന് നടപ്പിലാക്കുന്ന ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി കര്‍ഷകര്‍ക്കുള്ള മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉദയരശ്മി അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട് സ്വാഗതം പറഞ്ഞു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശങ്കര്‍ മാരൂര്‍, വാര്‍ഡ് മെമ്പര്‍ സതീഷ് കുമാര്‍, പഞ്ചായത്ത് സെക്രട്ടറി ബി.സുനില്‍, അക്വോ കള്‍ച്ചര്‍ പ്രമോട്ടര്‍ പി.കെ സുധ എന്നിവര്‍ പങ്കെടുത്തു. കര്‍ഷകര്‍ക്ക് കാര്‍പ്പ് മത്സ്യങ്ങളായ കട്ല, രോഹു, ഗ്രാസ്‌കാര്‍പ്പ് തുടങ്ങിയ മത്സ്യങ്ങളാണ് വിതരണം ചെയ്യുന്നത്.

Read More