konnivartha.com : മലയാളികളുടെ ഇഷ്ട സംവിധായകൻ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത സൂപ്പർ ഹൊറർ ത്രില്ലർ ചിത്രം ക്ഷണത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. ഹരിനാരായണൻ, ബിജിബാൽ ടീമിന്‍റെ ഗാനം മലയാളികളെ ആകർഷിച്ചു കഴിഞ്ഞു. മനോരമ മ്യൂസിക്കിലൂടെയാണ് ക്ഷണത്തിലെ ആദ്യ ഗാനം പുറത്തുവന്നത്.നിഷാദ് കെ.കെ, സംഗീത ശ്രീകാന്ത് എന്നിവരാണ് ഗാനം ആലപിച്ചത്. ദക്ഷൻ മൂവി ഫാക്ടറി, റോഷൻ പിക്ച്ചേഴ്‌സിനു വേണ്ടി സുരേഷ് ഉണ്ണിത്താൻ, റെജി തമ്പി എന്നിവർ നിർമ്മിക്കുന്ന ക്ഷണം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്നു. കഥ, തിരക്കഥ, സംഭാഷണം – ശ്രീകുമാർ അരൂക്കുറ്റി, ക്യാമറ – ജമിൻ ജോം അയ്യനേത്ത്, എഡിറ്റർ – സോബിൻ കെ, ഗാനരചന – ഹരിനാരായണൻ, സംഗീതം – ബിജിബാൽ, വിഷ്ണു മോഹൻ സിത്താര ,ബി ജി എം – ഗോപിസുന്ദർ.കല – ഷബീർ അലി, കോസ്റ്റ്യൂം –…
Read Moreവിഭാഗം: Entertainment Diary
ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും
ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കും: മന്ത്രി വീണാ ജോര്‍ജ് കോവിഡ് മരണങ്ങളില്‍ ഏറെയും അനുബന്ധ രോഗമുള്ളവര്‍ സംസ്ഥാനത്തെ ആശുപത്രികളില്‍ ആര്‍ദ്രതയോടെയുള്ള സേവനം ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആവിഷ്‌ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായി നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നത്. ഈ അഞ്ചു വര്‍ഷക്കാലവും അടിസ്ഥാന സൗകര്യ വികസന മേഖലയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുന്നതിന് വേണ്ടിയിട്ടുള്ള പദ്ധതികളാണ് ഏറ്റെടുത്തിട്ടുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തന്നെ ഗുണനിലവാരമുള്ള മികച്ച ചികിത്സ, മികച്ച സേവനം എന്നിവ ആശുപത്രികളില്‍ ലഭ്യമാക്കുക എന്നതും ഉത്തരവാദിത്തമാണ്. ആര്‍ദ്രമെന്ന വാക്ക് ലക്ഷ്യമിടുന്നത് പോലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് വരുന്ന ഓരോ വ്യക്തിക്കും ആര്‍ദ്രതയോടെയുള്ള സേവനം ലഭിക്കുന്നു എന്നുകൂടി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പിന് കീഴില്‍ വരുന്ന 158…
Read Moreഅനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ മൂന്നാം അനുസ്മരണം നാളെ നടക്കും
konnivartha.com : അനശ്വര നടൻ ക്യാപ്റ്റൻ രാജുവിന്‍റെ മൂന്നാം അനുസ്മരണം സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഭിമുഖ്യത്തിൽ ( സെപ്റ്റംബർ 17 വെളളി) നടക്കും. രാവിലെ ഒൻപതിന് പുഷ്പാർച്ചനയും ഉച്ചയ്ക്ക് ശേഷം മൂന്നിന് അനുസ്മരണവും ക്യാപ്റ്റൻ രാജു പുരസ്കാര അനുമോദനവും Zoom മീറ്റിംഗിൽ നടക്കുമെന്ന് കൺവീനർ സലിം പി. ചാക്കോ അറിയിച്ചു. ക്യാപ്റ്റൻ രാജുവിന്‍റെ പേരിലുള്ള സിനിമ പ്രേക്ഷക കൂട്ടായ്മ പുരസ്കാരം സകലകലാവല്ലഭവൻ ബാലചന്ദ്രമേനോന് നൽകി. അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു, സംവിധായകരായ മധുപാൽ, ബ്ലെസി ,എം.എ. നിഷാദ് ,കണ്ണൻ താമരക്കുളം ,സന്തോഷ് വിശ്വനാഥ് ,നടൻ കൈലാഷ്, നിർമ്മാതാക്കളായ സിയാദ് കോക്കർ ,ബിജു തോമസ് ലോസൺ , പി.ആർ.ഒ എം . എസ് ദിനേശ് , പ്രൊഡക്ഷൻ കൺട്രോളറർ ഷാജി പട്ടിക്കര, കേരള ബുക്ക്മാർക്ക് സെക്രട്ടറി ഏ.ഗോകുലേന്ദ്രൻ,ഓർത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റിയംഗം റെജി മാത്യു, സുബിൻ…
Read Moreതലയെടുപ്പോടെ കോന്നി കൊന്നപ്പാറയിലെ “തടിക്കട”
konnivartha.com : എൺപത്തിനാലു വർഷത്തിന്‍റെ ചരിത്രവുമായി തലയുയർത്തി നില്‍ക്കുകയാണ് കൊന്നപ്പാറയിലേ തടികട .തടികടയെന്നു കേൾക്കുമ്പേൾ എല്ലാവരും ആദ്യം വിചാരിക്കുന്നത് തടികൾ കച്ചവടം നടത്തുന്ന കടയാണെന്നായിരിക്കും. എന്നാൽ അങ്ങനെയല്ല. മലയാള മാസം ആയിരത്തി ഒരു നൂറ്റി പതിമൂന്നാം ആണ്ടിൽ ലക്ഷ്മീ വിലാസത്തിൽ മാധവൻ പിള്ളയുടെ ഉടമസ്ഥതയിൽ പൂർണ്ണമായും തേക്ക് തടികൊണ്ട് എഴുനൂറ് ചതുരശ്ര അടിയിൽ ഒരു കട നിർമ്മിച്ചത്. കോന്നി തണ്ണിത്തോട് റോഡിൽ അളിയൻ മുക്കിനും. ചെങ്ങറ മുക്കിനും മധ്യേയാണ് തലയെടുപ്പിന്‍റെ കഥ പറയുന്ന തടികട നില കൊള്ളുന്നത് . വർഷം എഴുപത്തിനാല് കഴിഞ്ഞെങ്കിലും ഒരു കേടുപാടുപോലും തടി കടയ്ക്കില്ല’ പൂർണ്ണമായും തേക്ക് തടികൊണ്ട് നിർമ്മിച്ചിട്ടുള്ള തടികടയില്‍ ഇപ്പോഴും വലിയ അറയുണ്ട്.കടയുടെ നിർമ്മാണം പൂർത്തിയാക്കി ആദ്യ കാലഘട്ടത്തിൽ മാധവൻ പിള്ള ഇവിടെ റേഷൻ കട, പലചരക്ക് കട. തുണി കട എന്നിവ നടത്തിയിരുന്നു . കാലഘട്ടം മാറി കച്ചവട…
Read Moreപരിഷത്ത് നേതൃത്വത്തില്‍ കോന്നി യൂണിറ്റിലെ ആദ്യകാല പ്രവർത്തകരെ ആദരിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോന്നി യൂണിറ്റിലെ ആദ്യകാല പ്രവർത്തകരായ സനിൽ വയലാത്തല, ഡോ വി എസ് . ദേവകുമാർ, അനിൽ പ്ലാവിളയിൽ, പി വി സന്തോഷ് എന്നിവരെ ആദരിച്ചു.പി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. എന്‍ എസ്സ് .രാജേന്ദ്രകുമാർ, സലിൽ വയലാത്തല ,എന്‍ എസ് മുരളിമോഹൻ, എസ്സ് കൃഷ്ണകുമാർ, എസ് എസ് ഫിറോസ്ഖാൻ,എം കെ ഷിറാസ്, സന്തോഷ് പയ്യനാമൺ, കെ പി രതിക്കുട്ടി, എന്‍ . അനിൽകുമാർ സോമനാഥൻ, കെ . രാജേന്ദനാഥ് എന്നിവർ സംസാരിച്ചു.
Read Moreഅടൂര്‍ താലൂക്ക് പട്ടയവിതരണം നടന്നു
അര്‍ഹതയുള്ളവരെ കണ്ടെത്തി പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ കോന്നി വാര്‍ത്ത ഡോട്ട് കോം : പട്ടയം ലഭിക്കുവാന്‍ അര്‍ഹതയുള്ളവരെ ഇനിയും കണ്ടെത്തി അവര്‍ക്കും പട്ടയം ലഭ്യമാക്കാനുള്ള നടപടികള്‍ റവന്യു വകുപ്പ് സ്വീകരിക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി അടൂര്‍ താലൂക്ക് പട്ടയവിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവര്‍ക്കും പട്ടയം എല്ലാവര്‍ക്കും വീട് എന്നതാണ് സര്‍ക്കാര്‍ നയം. റവന്യു വകുപ്പ് നിയോജക മണ്ഡലത്തില്‍ പട്ടയം ലഭിക്കാനുള്ള ആളുകളെ കണ്ടെത്തി അവര്‍ക്കും പട്ടയം ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. 16 കുടുംബങ്ങള്‍ക്കു കൂടിയുള്ള പട്ടയ വിതരണത്തിനുള്ള ശ്രമം അവസാന ഘട്ടത്തിലാണെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. അടൂര്‍ താലൂക്കില്‍ നാല് ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയമാണ് വിതരണം ചെയ്തത്. താലൂക്കിലെ ആദ്യ പട്ടയം കിഴക്കേക്കുഴിയിലാണിയില്‍ കെ.ഉണ്ണിക്ക് ഡെപ്യൂട്ടി…
Read Moreറാന്നി താലൂക്കില്‍ ആറ് കൈവശ കര്‍ഷകര്‍ക്ക് പട്ടയം ലഭിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : റാന്നി താലൂക്ക് പട്ടയ വിതരണം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലത്തിലെ ആറ് കൈവശ കര്‍ഷകര്‍ക്കാണ് പട്ടയം നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പന്‍, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് ഏബ്രഹാം, ഇലന്തൂര്‍ ബ്ലോക്ക് പ്രസിഡന്റ് ഇന്ദിരാദേവി, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു റെജി, ശോഭ ചാര്‍ളി, അനിത അനില്‍കുമാര്‍, ലതാ മോഹന്‍, തഹസില്‍ദാര്‍മാരായ കെ. നവീന്‍ ബാബു, എം.ടി. ജയിംസ്, എല്‍എ തഹസില്‍ദാര്‍ എം.കെ. അജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
Read Moreപ്രൊപ്പോസല്‍ ക്ഷണിച്ചു
കോന്നി വാര്‍ത്ത ഡോട്ട് കോം : പത്തനംതിട്ട ജില്ലയിലെ കോവിഡ് പ്രതിസന്ധി അതിജീവനം സംബന്ധിച്ച് 20 മിനിറ്റ് വരുന്ന ഹ്രസ്വവീഡിയോ ചിത്രം തയാറാക്കുന്നതിന് പിആര്‍ഡി ഡോക്യുമെന്ററി ഡയറക്ടേഴ്‌സ് പാനലിലെ സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട പത്തനംതിട്ട ജില്ലയിലെ സംവിധായകരില്‍ നിന്നും പ്രോപ്പോസലും ബജറ്റും ക്ഷണിച്ചു. സെപ്റ്റംബര്‍ 20ന് അകം പത്തനംതിട്ട കളക്ടറേറ്റിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0468-2222657.
Read Moreപാലക്കാട് ജനിച്ച ജാക്കിന്റെ കുളമ്പടികൾ കോന്നി മണ്ണിൽ കേൾക്കും
കോന്നി വാർത്ത ഡോട്ട് കോം :പാലക്കാട് തത്തമംഗലത്ത് ജനിച്ച ജാക്ക് എന്ന കുതിര വളരുന്നത് കുളത്തുമണ്ണിൽ ആണെങ്കിലും ടൂറിസം വികസിക്കുമ്പോൾ കുളമ്പടി കോന്നിയുടെ വീഥികളിൽ കേൾക്കും. അരുവാപ്പുലം കുളത്തുമണ്ണിൽ രക്നഗിരിയിൽ ഷാൻ,ഷൈൻ എന്നീ സഹോദരങ്ങൾ ചേർന്ന് നടത്തുന്ന മണ്ണുശേരി ഫാമിലാണ് ജാക്ക് ഇപ്പോൾ ഉള്ളത്.5 മാസം മുന്നേ പാലക്കാട് നിന്നുമാണ് ഇവനെ കുളത്തുമണ്ണിൽ കൊണ്ട് വന്നത്. ഇപ്പോൾ 11 മാസത്തെ വളർച്ച ഉണ്ട്. പൂർണ്ണമായും സവാരിക്ക് ഉദ്ദേശിച്ചാണ് കൊണ്ട് വന്നത്. സവാരി നടത്തണം എങ്കിൽ രണ്ടു വയസ്സ് കഴിയണം. അപ്പോൾ കുതിര വണ്ടിയും സജീകരിച്ചു ഒരു കുതിരയെ കൂടി എത്തിച്ചു മണ്ണുശേരി ബ്രദേഴ്സ് എന്ന പേരിൽ ടൂറിസം വികസനത്തിൽ പങ്കാളികളാകാനാണ് പ്രവാസികളായ ഷാന്റെയും ഷൈനിന്റെയും തീരുമാനം. ഷാൻ ഇപ്പോൾ പൂർണ്ണമായും ഫാമുമായി നാട്ടിലും ഷൈൻ സൗദിയിലുമാണ്. 11 മാസം പ്രായമുള്ള ജാക്കിന് പരിശീലനം നൽകുന്നുണ്ട്. രാവിലെയും…
Read Moreഅഭിനയ പഠനകളരിയിലൂടെ കമലദളം കേരള കലാകുടുംബം
കോന്നി വാര്‍ത്ത ഡോട്ട് കോം :കോവിഡ് മഹാമാരിയെ തുടർന്ന് നിശ്ചലമായ കലാ പ്രവർത്തനത്തെ പുനർജീവിപ്പിക്കാനുള്ള ശ്രമത്തിലാണ് കമലദളം കേരള കലാ കുടുംബം ഭാരവാഹികൾ . ഇതിനായി കലഞ്ഞൂരിൽ അഭിനയ പഠന കളരിയും ഓൺലൈൻ കലാവിരുന്നും സംഘടിപ്പിച്ചു . കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് കലഞ്ഞൂരിൽ നടത്തിയ അഭിനയകളരി സിനിമയുടെ മുഴുവൻ വശങ്ങളെയും അടുത്തറിയുന്നതിന് സാധിക്കുന്ന തരത്തിൽ ആയിരുന്നു. അഭിനയം എന്നാൽ കാപട്യമാണ് എന്നാണ് ചലച്ചിത്രസംവിധായകൻ ബിനോയ് പട്ടിമറ്റം പറഞ്ഞു . ശിശു,പിതൃ,പുത്ര ഭാവങ്ങളിലൂടെയാണ് അഭിനയം കടന്നു പോകുന്നതെന്നും ക്ലാസ്സ് നയിച്ച ചലച്ചിത്ര സംവിധായകൻ ബിനോയ് പട്ടിമറ്റം പറഞ്ഞു. പറഞ്ഞാലും പഠിച്ചാലും തീരാത്ത അനന്തമായ തലമാണ് സിനിമ മേഖലയെന്ന് ക്ലാസെടുത്ത സംവിധായകൻ സതീഷ് മുണ്ടക്കൽ അഭിപ്രായപ്പെട്ടു . വ്യത്യസ്ത തലങ്ങളിലുള്ള കലാകാരന്മാരെ കോർത്തിണക്കി കൊണ്ടായിരുന്നു കമലദളത്തിന്റെ നേതൃത്വത്തിൽ അഭിനയ പഠനകളരി സംഘടിപ്പിച്ചത്. ഗിരീഷ് പാടം,കൈലാസ് സാജ്,അടൂർ മണിക്കുട്ടൻ, മനോജ്…
Read More