നവരാത്രി വിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി; ദേവസ്വം മന്ത്രി ഉടവാൾ കൈമാറി

കോന്നി വാര്‍ത്ത ഡോട്ട് കോം : നവരാത്രി ആഘോഷങ്ങൾക്കും പൂജകൾക്കും മുന്നോടിയായി നവരാത്രിവിഗ്രഹങ്ങളുടെ എഴുന്നള്ളത്തിന് തുടക്കമായി. ഞായർ രാവിലെ 7.30 ന് പത്മനാഭപുരം കൊട്ടാരത്തിലെ ഉപ്പിരിക്കമാളികയിൽ ഘോഷയാത്രയോടനുബന്ധിച്ച സുപ്രധാന ചടങ്ങായ ഉടവാൾ കൈമാറ്റം നടന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ ആചാരപ്രകാരം ഉടവാൾ കൈമാറി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, കേന്ദ്ര മന്ത്രി വി മുരളീധരൻ, എം.എൽ.എമാരായ സി കെ ഹരീന്ദ്രൻ കെ ആൻസലൻ, എം വിൻസെന്റ് എന്നിവർ സന്നിഹിതരായിരുന്നു. തിങ്കൾ രാവിലെ ഘോഷയാത്രയ്ക്ക് കളിയിക്കാവിളയിലെ തിരുവനന്തപുരം ജില്ലാതിർത്തിയിൽ കേരള പൊലീസ്, ദേവസ്വം, റവന്യൂ വകുപ്പുകളുടെ നേതൃത്വത്തിൽ സ്വീകരണം നൽകും. ഘോഷയാത്ര തിരുവനന്തപുരത്ത് എത്തുന്നതോടെ ഒമ്പത് ദിവസം നടക്കുന്ന പൂജകൾക്ക് തുടക്കമാകും. നവരാത്രി പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ പൂർവസ്ഥാനങ്ങളിലേക്ക് തിരികെ എഴുന്നെള്ളും.

Read More

കൂടുതല്‍ ഇളവുകള്‍; തീയറ്ററുകള്‍ ഈ മാസം 25 മുതല്‍ തുറക്കും

konnivartha.com : സംസ്ഥാനത്ത് തീയറ്ററുകള്‍ തുറക്കാന്‍ അനുമതി. ഈ മാസം 25 മുതലാണ് സിനിമാ തീയറ്ററുകള്‍ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം.50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനാനുമതി. എ.സി പ്രവര്‍ത്തിപ്പിക്കാം. ഈ രീതിയില്‍ തന്നെ ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും തുറക്കാം. സംസ്ഥാനത്ത് നവംബര്‍ 1 മുതല്‍ ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗത്തില്‍ അനുമതി നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. പരമാവധി അന്‍പത് പേര്‍ക്കാണ് ഗ്രാമസഭകളില്‍ പങ്കെടുക്കാന്‍ അനുമതി. വിവാഹങ്ങളിലും മരണാന്തര ചടങ്ങുകളിലും പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി…

Read More

കല്ലേലി കാവിൽ ആയില്യം പൂജ സമർപ്പിച്ചു 

കോന്നി :കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി  കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍(മൂലസ്ഥാനം) ആയില്യം പൂജാ മഹോല്‍സവം നടന്നു .  നാഗ പൂജ, നാഗ ഊട്ട് ,നാഗ പാട്ട്,കരിക്ക് അഭിഷേകം , മഞ്ഞള്‍ നീരാട്ട് , നൂറും പാലും സമര്‍പ്പണം എന്നിവ നടന്നു.വിനീത് ഊരാളി മുഖ്യ കാർമികത്വം വഹിച്ചു

Read More

പുരാവസ്തുക്കൾ കൈവശം വെക്കാൻ അധികാരമുണ്ടോ

  കോന്നി വാര്‍ത്ത ഡോട്ട് കോം : പുരാവസ്തുക്കൾ എപ്രകാരമാണ് തിരിച്ചറിയുന്നത്, അത് എപ്രകാരമാണ് കൈകാര്യം ചെയ്യേണ്ടത്, അത് സൂക്ഷിക്കാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടോ, അവയുടെ കൈമാറ്റവും വില്പനയും നടത്താൻ കഴിയുമോ തുടങ്ങി ധാരാളം ചോദ്യങ്ങൾ ഇപ്പോൾ കേരളീയ സമൂഹത്തിൽ ഉയർന്നു വരികയാണ്. പുരാവസ്തുക്കൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച ഇത്തരം കാര്യങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും നിയമാവലികളും നിലവിലുണ്ട് അന്റിക്വിറ്റീസ് ആന്റ് ആർട്ട് ട്രഷേഴ്സ് ആക്ട് 1972 എന്ന കേന്ദ്ര ആക്ടിലാണ് പുരാവസ്തുക്കളുടെ കൈകാര്യം സംബന്ധിച്ച വിഷയങ്ങൾ പ്രതിപാദിക്കുന്നത്. നൂറു വർഷത്തിൽ കൂടുതൽ പഴക്കമുളളതും ചരിത്രപരമോ, കലാപരമോ, പുരാതത്വപരമോ ആയി പ്രാധാന്യമുളളതുമായ വസ്തുക്കളാണ് പുരാവസ്തുക്കൾ എന്ന ഗണത്തിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽപ്പെട്ട വസ്തുക്കൾ കൈവശമുളളവർക്ക് അവ പുരാവസ്തുവാണോ എന്ന കാര്യം ഉറപ്പിക്കുന്നതിനും, അത് നിയമപരമായി സൂക്ഷിക്കുന്നതിനുളള അവകാശം സമ്പാദിക്കുന്നതിനുമായി കേന്ദ്രപുരാവസ്തു വകുപ്പിൽ പുരാവസ്തു രജിസ്റ്ററിംഗ് ഓഫീസുകൾ പ്രവത്തിക്കുന്നുണ്ട്. അത്തരം ഓഫീസുകളിൽ…

Read More

കന്നിയിലെ ആയില്യം : കല്ലേലി കാവില്‍ ആയില്യം പൂജാ മഹോല്‍സവം

കോന്നി വാര്‍ത്ത ഡോട്ട് കോം :കന്നിയിലെ ആയില്യവുമായി ബന്ധപ്പെട്ട് കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍കാവില്‍(മൂലസ്ഥാനം )ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10 മണിയ്ക്ക് ആയില്യം പൂജാ മഹോല്‍സവം നടക്കും . നാഗ പൂജ, നാഗ ഊട്ട് ,നാഗ പാട്ട്,കരിക്ക് അഭിഷേകം , മഞ്ഞള്‍ നീരാട്ട് , നൂറും പാലും സമര്‍പ്പണം എന്നിവ നടക്കും.കാവ്‌ മുഖ്യ ഊരാളി ഭാസ്കരൻ, വിനീത് ഊരാളി എന്നിവർ പൂജക്കൾക്ക് കാർമികത്വം വഹിക്കും. നാഗ ദൈവങ്ങളുടെ അനുഗ്രഹത്തിന് വേണ്ടി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ സര്‍പ്പ കാവില്‍ നടക്കുന്ന പൂജയിലേക്ക് പേരുകള്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാം . ഫോൺ : 9946383143,9946283143

Read More

പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ത്രിദിന പരിശീലനം ആരംഭിച്ചു

  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പൊതുഭരണത്തില്‍ ത്രിദിന പരിശീലനം ജില്ലാ പഞ്ചായത്ത് ഹാളില്‍ ആരംഭിച്ചു. വൈസ് പ്രസിഡന്റ് രാജി പി.രാജപ്പന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ ആര്‍.അജയകുമാര്‍, ജിജി മാത്യൂ, ലേഖാ സുരേഷ്, ബീനാ പ്രഭാ, പഞ്ചായത്ത് സെക്രട്ടറി ഇന്‍ ചാര്‍ജ് എന്‍.നന്ദകുമാര്‍, കില സെന്റര്‍ കോര്‍ഡിനേറ്റര്‍ ഷാന്‍ രമേശ് ഗോപന്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 30 വരെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്റെ (കില) ആഭിമുഖ്യത്തിലാണ് പരിശീലനം സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് ചട്ടങ്ങള്‍, നിയമങ്ങള്‍, ചുമതലകള്‍, ഉത്തരവാദിത്തങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ അറിവും കാര്യശേഷിയും വര്‍ധിപ്പിക്കുന്നതടോപ്പം പഞ്ചായത്ത്‌രാജ് സംവിധാനം, ഉദ്യോഗസ്ഥ ജനപ്രതിനിധി സംവിധാനം, യോഗ നടപടിക്രമങ്ങള്‍, മീറ്റിംഗ് മാനേജ്‌മെന്റ്, ധനമാനേജ്‌മെന്റ്, പുത്തന്‍ വികസന പ്രശ്‌നങ്ങള്‍, പരിഹാര സാധ്യതകള്‍,…

Read More

“ഭൂമി പിളരും പോലെ”ടി വി സജിത്തിന്‍റെ ചെറുകഥാ സമാഹാരം ശ്രദ്ധേയം

  കണ്ണൂര്‍-പയ്യന്നൂര്‍ സ്വദേശിയായ ടി വി സജിത്തിന്‍റെ ചെറുകഥാ സമാഹാരമാണ് “ഭൂമി പിളരും പോലെ”.ഇക്കഴിഞ്ഞ ഏപ്രിൽ 23ന് ലോക പുസ്തകദിനത്തില്‍ കൈരളി ബുക്സ് പുറത്തിറക്കിയ ഈ സമാഹാരം ലളിതമായ ഭാഷയില്‍ എഴുതിയ 15 ചെറുകഥകളടങ്ങിയതാണ്. കണ്ണൂർ കാസർഗോഡ് ഭാഷയില്‍ എഴുതിയ “നഗ്ന മാതൃത്വം”, “എന്റെ മാത്രം ദേവമ്മ”, “നിന്റെ മാത്രം സിലി”, “കുഞ്ഞിക്കാൽ കാണാൻ”, “ഭൂമി പിളരും പോലെ”, “ഇരട്ടക്കൊലയിൽ ഞാൻ”, “മൈഥിലി”, “പകയിൽ തീർന്ന ഞാൻ” , “അതേ ആക്ടീവാ”, “സ്വാതന്ത്ര്യ ജിഹാദ്”, “ഏതോ ഒരാൾ”, “ശബരി സ്ത്രീ”, “വിദേശ അലാറം”, “മാ ദൈവമാ”, “അപ്സ് ആന്റ് ഡൗൺസ്” എന്നിങ്ങനെയുള്ള കഥകൾ അടങ്ങിയതാണ്.ഇക്കഴിഞ്ഞ ജൂണില്‍ രണ്ടാം പതിപ്പും ഇപ്പോള്‍ മൂന്നാം പതിപ്പും ഇറങ്ങിയിരിക്കുന്നു. ഫേസ്ബുക്കിലൂടെ നിരൂപണപ്രശംസ നേടിയ “ഭൂമി പിളരും പോലെ” നേരിട്ട് കഥ പറയുന്ന ശൈലിയിലാണ് എഴുതിയിരിക്കുന്നത്. സമകാലീന വിഷയങ്ങളാണ് കഥയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 140 രൂപ…

Read More

സീതത്തോട് സഹകരണ ബാങ്ക് അഴിമതി: യു ഡി എഫ് സമരത്തിലേക്ക്

സീതത്തോട് സഹകരണ ബാങ്ക് അഴിമതി: യു ഡി എഫ് സമരത്തിലേക്ക്   കോന്നി വാര്‍ത്ത ഡോട്ട് കോം : സീതത്തോട് സർവ്വീസ് സഹകരണ ബാങ്കിൽ നടന്ന അഴിമതിയെക്കുറിച്ചും സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചു അന്വേഷണം നടത്തണമെന്നും, അതിനു പിന്നിൽ പ്രവർത്തിച്ച കോന്നി എം എല്‍ എ ജനീഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുംയു ഡി എഫ് കോന്നി നിയോജക മണ്ഡലത്തിൽ ശക്തമായ സമരപരിപാടികൾ നടത്താൻ തീരുമാനിച്ചതായി യു ഡി എഫ് കോന്നി നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അറിയിച്ചു .ആദ്യ ഘട്ട സമരപരിപാടിയായി സെപ്തംബർ 30 ന് വാർഡ്തലത്തിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കും. ഇതുമായി ബന്ധപ്പെട്ട യോഗത്തില്‍ നിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു റോബിൻ പീറ്റർ, ജോസ്, അലി മുളന്തറ, സജി കൊട്ടക്കാട്, ഹരികുമാർ പൂതംങ്കര, .എസ് വി പ്രസന്നകുമാർ, സലീം.പി.ചാക്കോ, റോയിച്ചൻ എഴിക്കകത്ത്, രതീഷ്…

Read More

മികച്ച നാടക നടന് തിലകന്‍റെ പേരിൽ സംസ്ഥാന അവാർഡ് ഏർപ്പെടുത്തും

    കോന്നി വാര്‍ത്ത ഡോട്ട് കോം : അഭ്രപാളിയിൽ പകരക്കാരനില്ലാത്ത നടനായ അഭിനയകലയുടെ പെരുന്തച്ചനായിരുന്നു തിലകനെന്നും, നടനമറിയാമെങ്കിലും നാട്യ മറിയാത്ത നടൻ അതായിരുന്നു അദ്ദേഹമെന്നും സിനിമ പ്രേക്ഷക കൂട്ടായ്മയുടെആഭിമുഖ്യത്തിൽ അതുല്യനടൻ തിലകൻ്റെഒൻപതാം ചരമവാർഷിക അനുസ്മരണം സൂം മീറ്റിംഗിലുടെ ഉദ്ഘാടനം ചെയ്ത് കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിസ്റ്റൂട്ട് ഓഫ് വിഷ്യൽ സയൻസ് ആൻ്റ് ആർട്സ് ഡീൻ പ്രൊഫ. കവിയൂർ ശിവപ്രസാദ് പറഞ്ഞു. പുതുതലമുറയ്ക്ക് അദ്ദേഹത്തിൻ്റെ ജീവിതം ഒരു ടെക്സ്റ്റ് ബുക്കാണ്. നായകൻമാർ മാത്രം മികച്ച നടൻമാർ എന്ന് പറയുന്ന കാലത്ത് തിലകൻ വൈവിധ്യമാർന്ന വേഷത്തിലൂടെ ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ മുൻ നിരയിൽ സ്ഥാനം പിടിച്ചു.നെഗറ്റീവ് റോളുകളും ഹാസ്യ കഥാപാത്രങ്ങളുമെല്ലാം ആ കയ്യികളിൽഭദ്രമായിരുന്നു. നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകളിലെ പോൾ പൗലോ ക്കാരൻ മലയാള സിനിമയിലെ തന്നെ മികച്ച വില്ലനായിഅറിയപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന…

Read More

പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാകുമോ

പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാകുമോ കോന്നി വാർത്ത ഡോട്ട് കോം :പൂമാല ഇട്ട് സ്വീകരിച്ചതുകൊണ്ട് ഭാര്യ പൂക്കടക്കാരന് സ്വന്തമാണെന്ന് പറയുന്നതിനു തുല്യമാണ് കോന്നി ഡ്രഗ് കൺട്രോൾ ലബോറട്ടി യുടെ അവകാശവാദം എന്ന് കോന്നി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് ശ്യാം എസ് കോന്നി പറഞ്ഞു.   അഡ്വ. അടൂർപ്രകാശ് ആരോഗ്യ വകുപ്പ് മന്ത്രി ആയിരിക്കുമ്പോൾ കേരളത്തിൽ മരുന്നുകളുടെ ഗുണനിലവാരം പരിശോധിക്കുവാൻ സംവിധാനങ്ങൾ ഇല്ല എന്ന യാഥാർത്ഥ്യം മനസ്സിലാക്കി കുട്ടി അഹമ്മദ്കുട്ടി,ടി എൻ പ്രതാപൻ എന്നിവർ അടങ്ങിയ നിയമസഭ കമ്മറ്റിയുടെ പഠന ശുപാർശയിൽ തിരുവനന്തപുരത്തിനും എറണാകുളത്തിനും പുറമേ കോഴിക്കോട്, തൃശ്ശൂർ,കോന്നി എന്നീ സ്ഥലങ്ങളിൽ പുതിയതായി ഡ്രഗ് കൺട്രോൾ ലാബുകൾ തുറക്കുവാൻ 2015 ഡിസംബർ 29ന് അന്നത്തെ യു ഡി എഫ് ഗവൺമെൻ്റ് തീരുമാനമെടുത്തു. 2015 -16 വർഷം 4.80 കോടി രൂപയും 2016 –…

Read More