‘തൻവി ദി ഗ്രേറ്റ്’ എന്ന ചിത്രത്തിന്‍റെ പ്രീമിയർ പ്രദർശനം സംഘടിപ്പിച്ചു

  konnivartha.com: നാഷണൽ ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ‌എഫ്‌ഡി‌സി), അനുപം ഖേർ പ്രൊഡക്ഷൻസുമായി സഹകരിച്ച് നിർമ്മിച്ച ഏറ്റവും പുതിയ ചലച്ചിത്രം ‘തൻവി ദി ഗ്രേറ്റ്’ ജൂലൈ 13 ന് ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസിലെ പിവിആർ പ്ലാസയിൽ വൈകുന്നേരം 7:30 ന് പ്രദർശനം നടത്തി. തന്റെ പരേതനായ പിതാവിന് ഒരിക്കലും എത്താൻ കഴിയാതിരുന്ന, ലോകത്തിലെ ഏറ്റവും ഉയർന്ന യുദ്ധഭൂമിയിലെത്തി നിൽക്കാൻ ധൈര്യപ്പെടുന്ന ഓട്ടിസം ബാധിതയായ ഒരു യുവതിയുടെ ഹൃദയസ്പർശിയും അതേസമയം കരുത്തുറ്റതുമായ കഥയാണ് ചിത്രം പറയുന്നത്. ശുഭാംഗി, അനുപം ഖേർ, ഇയാൻ ഗ്ലെൻ, പല്ലവി ജോഷി, ജാക്കി ഷ്രോഫ്, ബൊമൻ ഇറാനി, നാസർ, കരൺ താക്കർ, അരവിന്ദ് സ്വാമി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ഡൽഹി മുഖ്യമന്ത്രി ഡോ. രേഖ ഗുപ്ത, ഡൽഹി ചീഫ് സെക്രട്ടറി ധർമ്മേന്ദ്ര, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര,കേന്ദ്ര വാർത്താ…

Read More

‘ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി’; ശ്രീ ഗോകുലം മൂവീസിന്‍റെ പുതിയ ചിത്രം

  ഇത് ഒരു നിയോഗം : “ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി” , സംവിധാനം : എം. മോഹനൻ, നിർമ്മാണം ഗോകുലം ഗോപാലൻ, രചന: അഭിലാഷ് പിള്ളൈ konnivartha.com: മലയാള സിനിമയിൽ ഇന്നിതുവരെ കാണാത്ത കൂട്ടുകെട്ടിൽ പ്രേക്ഷകർക്കിഷ്ടപ്പെടുന്ന ഒരു ചിത്രത്തിന്റെ അനൗൺസ്മെന്റ് ഇതാ പ്രേക്ഷകരികിലേക്കു എത്തുകയാണ്. മാളികപ്പുറം എന്ന ബ്ലോക്ക്ബസ്റ്റർ ഡിവോഷണൽ ഹിറ്റ് ഒരുക്കിയ അഭിലാഷ് പിള്ള രചനയിലും പ്രേക്ഷകരെ വെള്ളിത്തിത്തിരയിൽ സിനിമയോടൊപ്പം ആ യാത്രയിൽ കൂടെ കൂട്ടിനു കൊണ്ട് പോയ സംവിധായകൻ എം മോഹനനും ഇന്ത്യൻ സിനിമയിൽ മലയാളിക്ക് അഭിമാനിക്കാവുന്ന മികവുറ്റ സിനിമകൾ നൽകിയ മലയാളികളുടെ ഗോകുലം ഗോപാലനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ചോറ്റാനിക്കര അമ്മയുടെ കഥയെ അവലംബമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ ടൈറ്റിൽ ” ചോറ്റാനിക്കര ലക്ഷ്മിക്കുട്ടി ” എന്നാണ്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചോറ്റാനിക്കര ലക്ഷ്മികുട്ടിയുടെ കോ പ്രൊഡ്യൂസേഴ്‌സ്…

Read More

വഞ്ചിപ്പാട്ടിന്‍റെ ശീലുകള്‍ ഉണര്‍ന്നു : തിരുവാറന്മുള വള്ളസദ്യവഴിപാടിന് നാളെ തുടക്കം

“വിശ്വനാഥനായ നിന്നെ വിശ്വസിച്ചീടുന്നു ഞങ്ങൾ- ക്കാശ്രയം മറ്റാരുമില്ലെൻച്യുതനാണെ. പങ്കജാക്ഷ! നിന്റെ പാദസേവചെയ്യും ജനങ്ങൾക്കു സങ്കടങ്ങളകന്നു പോം ശങ്കയില്ലേതും”.     അജിത്കുമാർ പുതിയകാവ് konnivartha.com: കുരുക്ഷേത്രയുദ്ധഭൂമിയിൽ തളർന്നിരുന്ന പാർത്ഥന് തന്റെ വിശ്വരൂപദർശനം നൽകിയ ഭഗവാൻ പാർത്ഥസാരഥി വാണരുളുന്ന തിരുവാറന്മുള മഹാക്ഷേത്രത്തിലെ പ്രസിദ്ധമായ വള്ളസദ്യവഴിപാടിന് ഈ വരുന്ന ഞായറാഴ്ച- ജൂലൈ 13 ന് തിരി തെളിയുമ്പോൾ തിരുവാറന്മുളയുടെയും കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 പള്ളിയോടകരകളുടെയും ഓണാഘോഷങ്ങൾക്ക് കൂടിയാണ് തുടക്കമാകുന്നത്. വഴിപാട് വള്ളസദ്യകൾ, തിരുവോണപ്പുലരിയിലെ തോണിവരവ്,ഉതൃട്ടാതി ജലമേള, അഷ്ടമിരോഹിണി വള്ളസദ്യ അങ്ങനെ ഇനിയുള്ള 82 ദിനരാത്രങ്ങൾ തിരുവാറന്മുളയിലെങ്ങും മുഴങ്ങികേൾക്കുക വഞ്ചിപ്പാട്ടിന്‍റെ ശീലുകളാവും. ജൂലൈ 13 മുതൽ ഒക്ടോബർ 2 വരെ നീണ്ടു നിൽക്കുന്ന വള്ളസദ്യ വഴിപാടിൽ ഇത് വരെ ഏകദേശം 400 വള്ളസദ്യകൾ ബുക്കിങ് ആയി കഴിഞ്ഞു. ആദ്യ ദിവസത്തെ വള്ളസദ്യ വഴിപാടിൽ കോഴഞ്ചേരി, തെക്കേമുറി,ളാക…

Read More

ആറന്മുള വള്ളസദ്യ:അടുപ്പിലേക്ക് അഗ്നിപകരും

konnivartha.com: പാർഥസാരഥിയുടെ ഇഷ്ടവഴിപാടായ ആറന്മുള വള്ളസദ്യയ്ക്ക് തുടക്കം കുറിച്ച് ഇന്ന് അടുപ്പിലേക്ക് അഗ്നിപകരും. ജൂലൈ 13 മുതല്‍ ഒക്ടോബര്‍ രണ്ടു വരെ ആണ് വള്ള സദ്യ .ഇടക്കുളം മുതല്‍ ചെന്നിത്തല വരെയുള്ള 52 പള്ളിയോടങ്ങള്‍ക്ക് ആണ് വഴിപാട് സദ്യ . രാവിലെ 9.30-ന് മുതിർന്ന സദ്യകരാറുകാരൻ ഗോപാലകൃഷ്ണൻനായർ കൃഷ്ണവേണിയാണ് പാചകപ്പുരയിൽ പ്രത്യേകമായി തയ്യാറാക്കിയ അടുപ്പിലേക്ക് അഗ്നിപകരുന്നത്.സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ മേൽശാന്തിയുടെ പക്കൽനിന്ന് ദീപം ഏറ്റുവാങ്ങും. ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ ആർ. രേവതിയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ കെ.കെ. ഈശ്വരൻ നമ്പൂതിരിയും ഫുഡ് കമ്മിറ്റി അംഗങ്ങളും പള്ളിയോട പ്രധിനിധികളും ഭക്തരും ചടങ്ങിൽ പങ്കുചേരും.

Read More

സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു

  പഴവര്‍ഗ പ്രദര്‍ശനവും വിപണനവുമായി തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ സമൃദ്ധി ഫ്രൂട്ട് ഫെസ്റ്റ് ആരംഭിച്ചു. മാരാമണ്‍ നെടുമ്പ്രയാര്‍ സെന്റ് ജോസഫ് കാത്തലിക് ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. കൃഷ്ണകുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിസിലി തോമസ് അധ്യക്ഷയായി. ടൂറിസം മാപ്പ് പ്രകാശനം ജില്ലാ പഞ്ചായത്ത് അംഗം സാറാ പി. തോമസ് നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം എല്‍സി ക്രിസ്റ്റഫര്‍ ആദ്യവില്പന നടത്തി. സമൃദ്ധി ഫ്രൂട്ട് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൃഷി, വ്യവസായം, ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെ സമൃദ്ധി കര്‍ഷകസംഘമാണ് ഫെസ്റ്റ് നടത്തുന്നത്. ജൂലൈ 12 വരെയാണ് ഫെസ്റ്റ്. രാവിലെ 9.30 മുതല്‍ വൈകുന്നേരം ഏഴ് വരെയാണ് പ്രദര്‍ശനം. വിവിധതരം പഴങ്ങള്‍, ഫ്രൂട്ട് ജ്യൂസുകള്‍, പഴങ്ങളില്‍ നിന്നുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍, ഫലവൃക്ഷതൈകള്‍, ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍, നവീന ജലസേചനവിദ്യകള്‍, ഫാം ടൂറിസത്തിന്റെ സാധ്യതകള്‍ എന്നിവയെല്ലാം ഫെസ്റ്റിലൂടെ…

Read More

മഹീന്ദ്ര പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി

  konnivartha.com: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ലിമിറ്റഡ് പുതിയ എക്സ്യുവി 3എക്സ്ഒ ആര്‍ഇവിഎക്സ് സീരീസ് പുറത്തിറക്കി. 8.94 ലക്ഷം രൂപയാണ് പ്രാരംഭ വില. മഹീന്ദ്ര എക്സ്യുവി 3എക്സ്ഒ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ലക്ഷത്തിലധികം വില്‍പനയെന്ന ശ്രദ്ധേയമായ നാഴികക്കല്ല് അടുത്തിടെ കൈവരിച്ചിരുന്നു. ഈ നേട്ടത്തിലേക്ക് ഏറ്റവും വേഗത്തില്‍ മഹീന്ദ്രയെ എത്തിച്ച എസ്യുവിയായി ഇത് മാറിയിരിക്കുന്നു.   ആര്‍ഇവിഎക്സ് എം വേരിയന്‍റിന് 8.94 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. 82 കിലോവാട്ട് പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ എംസ്റ്റാലിയന്‍ ടിസിഎംപിഎഫ്ഐ എഞ്ചിനാണ് ഈ വേരിയന്‍റിന് കരുത്ത് പകരുന്നത്. ബോഡി കളേര്‍ഡ് ഗ്രില്‍, ഫുള്‍ വിഡ്ത്ത് എല്‍ഇഡി ഡിആര്‍എല്‍, ആര്‍16 ബ്ലാക്ക് വീല്‍ കവര്‍, സ്പോര്‍ട്ടി ഡ്യുവല്‍-ടോണ്‍ റൂഫ് എന്നിവയുള്‍പ്പെടുന്ന ഈ വേരിയന്‍റിന്‍റെ എക്സ്റ്റീരിയര്‍ മനോഹരമാണ്.   പ്ലഷ് ബ്ലാക്ക്…

Read More

ചമ്പക്കുളം വള്ളംകളി:ചെറുതന ചുണ്ടൻ ജേതാക്കളായി

  konnivartha.com: കേരളത്തിലെ ജലോത്സവങ്ങള്‍ക്ക് തുടക്കം കുറിച്ച് പമ്പയാറ്റില്‍ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തില്‍ ചെറുതന ചുണ്ടൻ ജേതാക്കളായി. രാജപ്രമുഖന്‍ ട്രോഫി കിരീടം നേടിയ അഴകിന്‍റെ രാജകുമാരന്‍ ചെറുതന ചുണ്ടനെ നയിച്ചത് (PBC)പള്ളാതുരുത്തി ബോട്ട് ക്ലബാണ്. പമ്പയാറ്റിലെ ഓളപ്പരപ്പിൽ ആവേശത്തിരയിളക്കിയ ചമ്പക്കുളം മൂലം വള്ളംകളിയിൽ ചുണ്ടൻ വള്ളങ്ങളുടെ വിഭാഗത്തിൽ എൻസിബിസി ബോട്ട് ക്ലബ് തുഴഞ്ഞ ചെറുതന പുത്തൻ ചുണ്ടൻ ജേതാക്കളായി രാജപ്രമുഖൻ ട്രോഫി നേടി. ചമ്പക്കുളം ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടൻ രണ്ടാം സ്ഥാനവും നിരണം ചുണ്ടൻ വെൽഫെയർ അസോസിയേഷൻ്റെ ആയാപറമ്പ് വലിയദിവാൻജി മൂന്നാം സ്ഥാനവും നേടി. യുബിസി കൈനകരിയുടെ ആയാപറമ്പ് പാണ്ടി ചുണ്ടൻ ലൂസേസ് ഫൈനലിൽ ഒന്നാം സ്ഥാനം നേടി. വെപ്പ് എ ഗ്രേഡ് വിഭാഗത്തിൽ കുമരകം ടൗൺ ബോട്ട് ക്ലബ് ഫാൻസ് ക്ലബ്ബിൻ്റെ അമ്പലക്കടവൻ ഒന്നാം സ്ഥാനവും നടുവിലേപ്പറമ്പിൽ കൾച്ചറൽ ഡെവലപ്മെൻ്റ് സെൻ്റർ…

Read More

ആസ്വാദനക്കുറിപ്പ്: വിജയികളെ പ്രഖ്യാപിച്ചു

  konnivartha.com: വായന ദിന-വായന പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആസ്വാദനക്കുറിപ്പ് മത്സര വിജയികളെ പ്രഖ്യാപിച്ചു. യു.പി വിഭാഗത്തില്‍ പൂഴിക്കാട് ജിയുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍. ഋതുനന്ദയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പത്തനംതിട്ട ഭവന്‍സ് വിദ്യാമന്ദിര്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി ആല്യ ദീപുവും ഒന്നാം സ്ഥാനം കരസ്ഥമാക്കി. യു.പി വിഭാഗത്തില്‍ ആറന്മുള ജിവിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി ആര്‍ദ്രലക്ഷ്മി രണ്ടാം സ്ഥാനവും തെങ്ങമം യുപിഎസിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ശ്രദ്ധ സന്തോഷ് മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കൈപ്പട്ടൂര്‍ സെന്റ് ജോര്‍ജ് മൗണ്ട് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി ദേവനന്ദ രണ്ടാം സ്ഥാനവും മല്ലപ്പള്ളി ടെക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനി അഭിരാമി അഭിലാഷ് മൂന്നാം സ്ഥാനവും സ്വന്തമാക്കി.ജില്ലയിലെ യു.പി, ഹൈസ്‌കൂള്‍ കുട്ടികള്‍ക്കായാണ് ആസ്വാദനക്കുറിപ്പ് മത്സരം സംഘടിപ്പിച്ചത്. വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും…

Read More

കോന്നി പബ്ലിക്ക് ലൈബ്രറി:വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം നടന്നു

  konnivartha.com: വായന മാസാചരണത്തിന്‍റെ ഭാഗമായി വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണം കോന്നി പബ്ലിക്ക് ലൈബ്രറി അനക്സ് ഹാളിൽ നടന്നു. അദ്ധ്യാപകനും എഴുത്തുകാരനുമായ റെജി മലയാലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് ശാസ്ത്ര പുസ്തകങ്ങൾ ഏറ്റുവാങ്ങുകയും, അക്ഷരദീപം തെളിയിച്ച് വായനക്കാരെ ലൈബ്രറിയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലാത്തല, എൻ.എസ്. മുരളിമോഹൻ, എസ്.കൃഷ്ണകുമാർ, എന്‍ വി ജയശ്രീ, ഗിരീഷ്ശ്രീനിലയം,ജി.രാജൻ, മെറീനസജി, പി.കെ.സോമൻപിള്ള, ബി.ശശിധരൻ നായർ, എസ്.അർച്ചിത എന്നിവർ സംസാരിച്ചു

Read More

അബുദാബിയിൽ ‘ഇന്ത്യൻ മാംഗോ മാനിയ 2025’ സംഘടിപ്പിച്ചു

  konnivartha.com: ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങളുടെ, പ്രത്യേകിച്ച് മാമ്പഴത്തിന്റെ ആഗോള വില്പന വർദ്ധിപ്പിക്കുന്നതിനുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള കാർഷിക, ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റി (APEDA) അബുദാബിയിൽ മാമ്പഴ മേള സംഘടിപ്പിച്ചു. യുഎഇയിലെ ഇന്ത്യൻ എംബസിയുമായും ലുലു ഗ്രൂപ്പുമായും സഹകരിച്ച് ഇൻ-സ്റ്റോർ മാമ്പഴ മേള ‘ഇന്ത്യൻ മാംഗോ മാനിയ 2025’ ന് തുടക്കം കുറിച്ചു. മാമ്പഴക്കാലത്ത് , ഇന്ത്യയുടെ ഏറ്റവും മികച്ച മാമ്പഴ ഇനങ്ങൾ അന്താരാഷ്ട്ര ഉപഭോക്താക്കൾക്ക്, പ്രത്യേകിച്ച് യുഎഇയിലും ഗൾഫ് മേഖലയിലുടനീളമുള്ള ഇന്ത്യൻ പ്രവാസികൾക്ക് ലഭ്യമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. പ്രീമിയം ഇന്ത്യൻ മാമ്പഴ ഇനങ്ങളിൽ GI-ടാഗ് ചെയ്‌തതും സവിശേഷവുമായ പ്രാദേശിക ഇനങ്ങളായ ബനാറസി ലാങ്‌ഡ, ദഷേരി, ചൗസ, സുന്ദർജ, അമ്രപാലി, മാൾഡ, ഭാരത് ഭോഗ്, പ്രഭാ ശങ്കർ, ലക്ഷ്മൺ ഭോഗ്, മഹ്മൂദ് ബഹാർ, വൃന്ദാവനി, ഫാസ്‌ലി,…

Read More