ഡോ. എം.എസ്. സുനിൽ ഭവനരഹിതർക്ക് പണിത് നൽകുന്ന 231 -ാമത് സ്നേഹഭവനം ക്രിസ്മസ് സമ്മാനമായി സുജാതക്കും കുടുംബത്തിനും സഹായമായത് ഷിക്കാഗോ ഫ്രണ്ട്സ് ആർ അസ് ക്ലബ്ബ് KONNIVARTHA.COM : : സാമൂഹിക പ്രവർത്തക ഡോ. എം..എസ്. സുനിൽ ഭവനരഹിതരായി കുടിലുകളിൽ താമസിക്കുന്ന നിരാലംബർക്ക് പണിത് നൽകുന്ന 231 ആമത് സ്നേഹഭവനം ഷിക്കാഗോയിൽ പ്രവർത്തിക്കുന്ന ഫ്രണ്ട്സ് ആർ അസ് എന്നാ ക്ലബ്ബിന്റെ സഹായത്താൽ ഈ വർഷത്തെ ക്രിസ്മസ് സമ്മാനമായി എഴുമറ്റൂർ വേങ്ങഴതടത്തിൽ സുജാതക്കും കുടുംബത്തിനുമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും ജോബ് മൈക്കിൾ എംഎൽഎ നിർവഹിച്ചു. വർഷങ്ങളായി സ്വന്തമായി വീടില്ലാത്ത അവസ്ഥയിൽ സുരക്ഷിതമല്ലാത്ത സാഹചര്യത്തിൽ ജീവിക്കുകയായിരുന്നു സുജാതയും ഭർത്താവായ വിമലും രണ്ട് കുട്ടികളും. വിമലിന് ശാരീരികമായ അസുഖങ്ങൾ കാരണം ദിവസവും ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇവരുടെ അവസ്ഥ നേരിൽ കണ്ട് മനസ്സിലാക്കിയ ടീച്ചർ…
Read Moreവിഭാഗം: Entertainment Diary
പത്തനാപുരത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ
പത്തനാപുരത്ത് രണ്ടുകോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേർ അറസ്റ്റിൽ ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേർ പത്തനാപുരത്ത് അറസ്റ്റിൽ. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവൺകുമാർ (27), രാമു (24) എന്നിവരെയാണ് കൊല്ലം റൂറൽ ഡാൻസാഫ് ടീമും പത്തനാപുരം പോലീസും ചേർന്ന് പിടികൂടിയത് ത്തനാപുരം കല്ലുംകടവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിനുസമീപം വെള്ളിയാഴ്ച രണ്ടരയോടെയായിരുന്നു മയക്കുമരുന്ന് പിടികൂടിയത്ആന്ധ്രയിൽനിന്ന് തീവണ്ടിമാർഗം കായംകുളത്ത് എത്തിയ ഇരുവരും അവിടെനിന്ന് ഓട്ടോവിളിച്ച് പുനലൂരിലേക്ക് വരികയായിരുന്നു.അന്വേഷണം സമീപ പ്രദേശമായ കോന്നിയിലേക്കും വ്യാപിപ്പിക്കും
Read Moreമേളപ്പെരുമയോടെ ട്രൈബല്‍ ശിങ്കാരിമേളം ഗ്രൂപ്പ് അരങ്ങേറ്റം കുറിച്ചു
konnivartha.com : കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ നാറാണംമൂഴി പഞ്ചായത്തിലെ കുരുമ്പന്‍ മൂഴി കോളനിയില്‍ ശിങ്കാരിമേളം പരിശീലനം പൂര്‍ത്തീകരിച്ച ട്രൈബല്‍ ബാലസഭാ കുട്ടികളുടെ അരങ്ങേറ്റം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോവിഡിനെ തുടര്‍ന്നുള്ള ഒറ്റപ്പെടലില്‍ നിന്നും മോചനം നേടുന്നതിനും ഒരു വരുമാനദായക പ്രവര്‍ത്തിലേക്ക് ചുവടു വയ്ക്കുന്നതിന്റെയും ഭാഗമായാണ് ട്രൈബല്‍ മേഖലയിലെ കുട്ടികള്‍ക്ക് 66 ദിവസം നീണ്ടു നിന്ന ശിങ്കാരിമേളം പരിശീലനം കലാനിലയം അരുണ്‍രാജിന്റെ നേതൃത്വത്തില്‍ നല്‍കിയത്. 21 കുട്ടികള്‍ പരിശീലനം നേടുകയും അരങ്ങേറ്റം കുറിക്കുകയും ചെയ്തു. നാറാണംമൂഴി പഞ്ചായത്ത് പ്രസിഡന്റ് ബീന ജോബി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍ എസ്.എസ് സുധീര്‍, ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്, അസിസ്റ്റന്‍ഡ് ജില്ലാ മിഷന് കോ-ഓര്‍ഡിനേറ്റര്‍ കെ.എച്ച്.സലീന, പഞ്ചായത്ത് സെക്രട്ടറി സൈമണ്‍ വര്‍ഗീസ്, സിഡിഎസ് ചെയര്‍പേഴ്സണ്‍ ബിന്ദു നാരായണന്,…
Read Moreഇ-ശ്രം പോസ്റ്റര്‍ പ്രകാശനം ജില്ലാ കളക്ടര്‍ നിര്‍വഹിച്ചു
ലേബര്‍ വകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ എല്ലാ അസംഘടിത തൊഴിലാളികളും ഡിസംബര്‍ 31ന് മുന്‍പായി ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ജില്ലാതല പോസ്റ്ററിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ നിര്‍വഹിച്ചു. തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് പരിരക്ഷ, അപകട മരണത്തിനും പൂര്‍ണ വൈകല്യത്തിനും ധനസഹായം, ദുരന്തങ്ങള്‍ – മഹാമാരി തുടങ്ങിയ ദുരിത സമയത്ത് സര്‍ക്കാര്‍ സഹായം, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ഇ- ശ്രം പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ ഉപയോഗിച്ച് register.eshram.gov.in എന്ന പോര്‍ട്ടല്‍ വഴിയും രജിസ്റ്റര്‍ ചെയ്യാം. സംശയങ്ങള്‍ക്ക് 14434 എന്ന ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാം. പ്രകാശന ചടങ്ങില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ഇന്‍- ചാര്‍ജ് എസ്. സുരാജ്, അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരായ ഡോ.ടി. ലക്ഷ്മി, ജി.ഹരി, സി.കെ. ജയചന്ദ്രന്, സൂപ്രണ്ട് ടി.ആര്. ബിജു രാജ്, ജില്ലാ പ്രോജക്റ്റ്…
Read Moreഇന്ത്യയില്‍ തന്നെ ആദ്യമായി ട്രൈബല്‍ സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്ത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്കൂള്‍
ഇന്ത്യയില്‍ തന്നെ ആദ്യമായി ട്രൈബല്‍ സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്ത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്കൂള്‍ അട്ടത്തോട് ഗവ. സ്കൂളിന് നിലയ്ക്കലില്‍ പുതിയ സ്ഥിരം കെട്ടിടത്തിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നു: ജില്ലാ കളക്ടര്‍ konnivartha.com : അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍പി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ വിതരണം ചെയ്തു. രാജ്യത്ത് തന്നെ ആദ്യമായി ട്രൈബല്‍ സ്കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വിതരണം ചെയ്തത് അട്ടത്തോട് ഗവ. ട്രൈബല്‍ എല്‍.പി സ്കൂളിലാണ്. അട്ടത്തോട് ഗവ. സ്കൂളിന് നിലയ്ക്കലില്‍ പുതിയ സ്ഥിരം കെട്ടിടത്തിന് നടപടികള്‍ പൂര്‍ത്തിയായി വരുന്നതായി ജില്ലാ കളക്ടര്‍ പറഞ്ഞു. സ്കൂളിനായി ഒരേക്കര്‍ പത്ത് സെന്റോളം വരുന്ന ഭൂമി വനം വകുപ്പ് ഏറ്റെടുത്ത് വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കെട്ടിടത്തിനായി…
Read Moreപാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ ഫെല്ലോഷിപ്പിന് അര്‍ഹനായി കോന്നി നിവാസി മനീഷ്.വി. ജി
KONNIVARTHA.COM : നാട്ടോര നാട്ടീണത്തെയും ആടി പഠിച്ച ചോടിനെയും നെഞ്ചിലേറ്റിയ പ്രിയപ്പെട്ട മനീഷ്.വിജി. ഇന്ന് ദേശത്തിനെറേ അഭിമാനമാകുന്നു. പാക്കനാര്‍തുള്ളല്‍ വിഭാഗത്തില്‍ കേരള സംസ്കാരിക വകുപ്പ്ഏര്‍പ്പെടുത്തിയ വജ്രജൂബിലി ഫെല്ലോഷിപ്പിന് അര്‍ഹനായ മനീഷ് വി.ജി ചെറുപ്പക്കാലം മുതലേ കലാരംഗത്ത് സജീവസാന്നിദ്ധ്യമാണ്. ശാസ്ത്രീയമായി സംഗീതം ആഭ്യസിക്കാതെ പാട്ടുകളങ്ങളെ പൊലിപ്പിച്ച ഈ കലാകാരന് കേരളത്തിനകത്തും പുറത്തും പാക്കനാര്‍ തുള്ളല്‍ പതിനഞ്ചുവര്‍ഷത്തിലേറെയായി ചോടുവെച്ചും പാടിയും പ്രചരിപ്പിച്ചു വരുന്നു. പാക്കനാരുടെ ജീവചരിത്രമാണ് പാക്കനാര്‍ തുള്ളലില്‍ പ്രതിപാദിക്കുന്നത്. .ബാധദോഷങ്ങൾ അകറ്റാൻ നമ്മുടെ ദേശവഴികളില്‍ ഇതു പാടിച്ചിരുന്നു. ഈറകൊണ്ട് ത്രികോണാകൃതിയിൽ പരമ്പ് നിർമ്മിച്ച് അതിൽ കോലം വരയ്ക്കും. കോലത്തെയും കോലം എടുക്കുന്നയാളെയും കുരുത്തോല കൊണ്ട് അലങ്കരിക്കും. കൈത്താളം, പറ, തുടി, കരു, തപ്പ് എന്നിവയാണ് വാദ്യോപകരണങ്ങൾ. പിതാവ് ഗോപാലനാശാന് ഗ്രാമത്തിലെ അനുഷ്ഠാനകലകള്‍ക്ക് ഏറെ പ്രചാരം നല്‍കിയതാണ്.അദേഹത്തിന്റെ ശിഷ്യസംബത്ത് ഏറേ വലുതാണ്.അച്ഛനൊടൊപ്പം അവതരിപ്പിക്കുന്ന കാലത്ത് വലിയ പ്രചാരമുണ്ടായിരുന്ന കലയാണ് ഇന്ന്…
Read Moreകേരളോത്സവം 2021 ജില്ലാതല കലാമത്സരം നടന്നു
konnivartha.com : കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ കേരളോത്സവം 2021 പത്തനംതിട്ട ജില്ലാതല കലാമത്സരം സംഘടിപ്പിച്ചു.പന്തളം സ്വദേശികളായ സുനു സാബുന് കലാ തിലകപട്ടവും മാധവ് ദേവിന് കലാപ്രതിഭപട്ടം ലഭിച്ചു. കുരമ്പാല നവദര്‍ശന ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബിന്റെ അംഗങ്ങളാണ് ഇവര്‍.
Read Moreരേഷ്മ മറിയം റോയി ഇനി വർഗീസ് ബേബിക്ക് സ്വന്തം
രേഷ്മ മറിയം റോയി ഇനി വർഗീസ് ബേബിക്ക് സ്വന്തം; പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റ് വിവാഹിതയായി konnivartha.com : സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻ്റായ കോന്നി അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ മറിയം റോയി വിവാഹിതയായി. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനായ വർഗീസ് ബേബിയാണ് രേഷ്മയുടെ ജീവിത പങ്കാളി. വ്യാഴാഴ്ച്ച രാവിലെ 11.30 ന് പൂവൻപാറ ശാലേം മർത്തോമാ ചർച്ചിൽ വെച്ചായിരുന്നു വിവാഹം. ഊട്ടുപ്പാറ തുണ്ടിയാംകുളത്ത് റോയി ടി മാത്യുവിൻ്റേയും മിനി റോയിയുടേയും ഇളയ മകളായ രേഷ്മമ മറിയം റോയി വിഎൻഎസ് കോളേജിൽ ബിരുദ പഠനം നടത്തി വരുന്നതിനിടെ എസ്എഫ്ഐയിലൂടെയാണ് പൊതുരംഗത്തേക്ക് എത്തിയത്. നിലവിൽ സിപിഎം അരുവാപ്പുലം ലോക്കൽ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐഐ ജില്ലാ കമ്മിറ്റി അംഗം, എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുകയാണ് രേഷ്മ. അരുവാപ്പുലം പാർലിവടക്കേതിൽ…
Read Moreതങ്ക അങ്കി ഘോഷയാത്ര ആറന്മുളയില് നിന്നും പുറപ്പെട്ടു: നാളെ വൈകിട്ട് കോന്നിയില്‍ എത്തും
konnivartha.com : മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാര്‍ത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര രാവിലെ ഏഴിന് ആറന്മുള ശ്രീപാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ടു. രാവിലെ അഞ്ചു മുതല്‍ ഏഴുവരെ ആറന്മുള ക്ഷേത്രാങ്കണത്തില്‍ തങ്ക അങ്കി ദര്‍ശിക്കാന്‍ അവസരമൊരുക്കിയിരുന്നു. തങ്ക അങ്കി ദര്‍ശനത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് ഭക്തര്‍ എത്തിയിരുന്നു. തങ്ക അങ്കി ഘോഷയാത്രയെ യാത്ര അയയ്ക്കാന്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ദേവസ്വം ബോര്‍ഡ് അംഗം പി.എം. തങ്കപ്പന്, മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍, ദേവസ്വം ഡെപ്യുട്ടി കമ്മീഷണര്‍ ജി.ബൈജു, തിരുവാഭരണം കമ്മീഷണര്‍ എസ്. അജിത്കുമാര്‍ എന്നിവര്‍ എത്തിയിരുന്നു. പത്തനംതിട്ട എ.ആര്. ക്യാമ്പ് അസി. കമാന്‍ഡന്റ് സന്തോഷ്കുമാറിന്റെ നേതൃത്വത്തില്‍ 60 അംഗ…
Read Moreമല വിളിച്ചു :കോന്നി കല്ലേലി കാവില്‍ 999 മലക്കൊടി എഴുന്നള്ളിച്ചു
മല വിളിച്ചു : കല്ലേലി കാവില്‍ 999 മലക്കൊടി എഴുന്നള്ളിച്ചു പത്തനംതിട്ട (കോന്നി) :പൊന്നായിരതൊന്നു കതിരിനെ വണങ്ങി മല വിളിച്ചു ചൊല്ലി താംബൂലം സമര്‍പ്പിച്ചതോടെ കല്ലേലി ഊരാളി അപ്പൂപ്പന് കാവില്‍ ( മൂല സ്ഥാനം ) 999 മലക്കൊടി എഴുന്നള്ളിച്ചു. ആദി ദ്രാവിഡ നാഗ ഗോത്ര ജനതയുടെ ആചാര അനുഷ്ടാനങ്ങള്‍ ഒരു വെറ്റില താലത്തില്‍ നിലനിര്‍ത്തി പാരമ്പര്യ രീതിയില്‍ ഊട്ടും പൂജയും അര്‍പ്പിച്ചു . 999 മല വില്ലന്മാര്ക്കും പ്രകൃതിയ്ക്കും മാനവകുലത്തിനും ഒന്ന് പോലെ നോക്കി നോട്ടമുറപ്പിച്ചു കൊണ്ട് പാണ്ടി ദേശത്തിനും മലയാളക്കരയ്ക്കും ഉള്ള ദോഷങ്ങളെ ഒഴിപ്പിച്ചു കൊണ്ട് മലക്കൊടി കളത്തില്‍ നിറഞ്ഞു നിന്നാടി . കാവുകള്‍ക്കും കളരികള്‍ക്കും മലകള്‍ക്കും മല നടകള്‍ക്കും മൂല സ്ഥാനം കല്‍പ്പിച്ചുള്ള കല്ലേലി കാവില്‍ എല്ലാ മലകള്‍ക്കും വേണ്ടി മലക്കൊടി നിര്‍മ്മിച്ച് സമര്‍പ്പിച്ചു . മലക്കൊടിയ്ക്ക് നിത്യവും…
Read More