തദ്ദേശ സ്ഥാപനങ്ങളിലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടിക പുതുക്കുന്നതിനുള്ള കരട് ജൂലൈ 23 നും അന്തിമപട്ടിക ആഗസ്റ്റ് 30 നും പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. 2025 ലെ പൊതുതിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ വിശദീകരിക്കുന്നതിനായി തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ നടത്തിയ രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു കമ്മീഷണർ. ത്രിതലപഞ്ചായത്തുകളിലും നഗരസഭകളിലും വോട്ടെടുപ്പിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ (ഇ.വി.എം) ഫസ്റ്റ് ലെവൽ ചെക്കിങ് (FLC) ജൂലൈ 25 മുതൽ ആഗസ്റ്റ് 25 നകം പൂർത്തിയാക്കുമെന്നും കമ്മീഷൻ അറിയിച്ചു. കുറ്റമറ്റ രീതിയിൽ വോട്ടർപട്ടിക തയ്യാറാക്കുന്നതിനും ഇ.വി.എമ്മുകളുടെ ക്ഷമതാപരിശോധന പൂർത്തിയാക്കുന്നതിനും എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരണം കമ്മീഷണർ അഭ്യർത്ഥിച്ചു. കരട് പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ജൂലൈ 23 മുതൽ ആഗസ്റ്റ് 7 വരെ ഓൺലൈനായി നൽകാം. യോഗ്യതാ തീയതിയായ 2025 ജനുവരി ഒന്നിനോ അതിന് മുൻപോ18 വയസ്സ് പൂർത്തിയായവർക്കാണ്…
Read Moreവിഭാഗം: Election
ജീവിതസൗകര്യം കുറവ് : പുതുതലമുറ കൊക്കാത്തോട് ഗ്രാമം വിടുന്നു
konnivartha.com: കോന്നിയിലെ കുടിയേറ്റ കര്‍ഷക ഗ്രാമമായ കൊക്കാത്തോട്ടില്‍ ജീവിതസൗകര്യം കുറവാണ് എന്ന് മനസ്സിലാക്കിയ പുതു തലമുറ കൊക്കാത്തോടിനെ ഉപേക്ഷിച്ച് പുറംനാടുകളിലേക്ക് വീട് വെച്ചു മാറുന്നു . ഈ പ്രവണത കൂടിയതോടെ നിയന്ത്രണം വരുത്തുന്നതിന് വേണ്ടി ജനകീയ കർഷകസമിതി എന്ന പേരില്‍ഉള്ള കൂട്ടായ്മ യോഗം വിളിച്ചു ചേര്‍ത്തു .19-ന് 2.30-ന് കൊക്കാത്തോട് ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സമിതിയുടെ യോഗം ചേരും എന്നാണ് അറിയിപ്പ് . റീബിൽഡ് കേരള പദ്ധതിയിൽപ്പെടുത്തി സ്വയംപുനരധിവാസത്തിന്റെ ഭാഗമായി കൊക്കാത്തോട് പ്രദേശത്തുനിന്ന് കുടിയേറ്റ കർഷകരെ ഒഴിപ്പിക്കുന്ന വനംവകുപ്പ് നടപടികള്‍ക്ക് എതിരെ ആണ് ജനകീയ കൂട്ടായ്മ . അരുവാപ്പുലം പഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച് വാർഡുകളിലുള്ള കൊക്കാത്തോട് ,വയക്കര , നെല്ലിക്കാപ്പാറ മേഖലയിലെ കുടിയേറ്റ കര്‍ഷകരുടെ കുടുംബത്തിലെ പുതിയ തലമുറകള്‍ക്ക് വനാന്തര ഗ്രാമമായ കൊക്കാതോട്ടില്‍ കഴിയാന്‍ ഇഷ്ടം അല്ല . ഗ്രാമത്തിന് വെളിയിലും അന്യ…
Read Moreതിരഞ്ഞെടുപ്പ് : ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ചെയ്തു
konnivartha.com: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇ-ഓഫീസില്‍ ക്രമീകരിച്ച പുതിയ ഓര്‍ഗനെസേഷന്‍ യൂണിറ്റ് ഉദ്ഘാടനം ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ചേമ്പറില്‍ നിര്‍വഹിച്ചു. ഇ ആര്‍ ഒ, എ ഇ ആര്‍ ഒ, ഇലക്ഷന്‍ ഡി.റ്റി, ക്ലര്‍ക്ക് എന്നിവരാണ് ഓര്‍ഗനൈസേഷനില്‍ ഉള്‍പ്പെടുന്നത്. ഇ -ഓഫീസ് മുഖാന്തിരം ഇലക്ഷന്‍ കമ്മ്യൂണിക്കേഷന്‍ വേണമെന്നുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് യൂണിറ്റ് ക്രമീകരിച്ചത്.
Read Moreജില്ലാപഞ്ചായത്ത് വാർഡ് വിഭജന കരട് റിപ്പോർട്ട് ജൂലൈ 21 ന്
സംസ്ഥാനത്തെ ജില്ലാപഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് ജൂലൈ 21 ന് പ്രസിദ്ധീകരിക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ.ഷാജഹാൻ അറിയിച്ചു. കരട് റിപ്പോർട്ട് സംബന്ധിച്ച് പരാതികളും ആക്ഷേപങ്ങളും ജൂലൈ 25 വരെ സമർപ്പിക്കാം. ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡീലിമിറ്റേഷൻ കമ്മീഷൻ സെക്രട്ടറിക്കോ, ജില്ലാ കളക്ടർക്കോ നേരിട്ടോ രജിസ്റ്റേഡ് തപാലിലോ നൽകാം. ആക്ഷേപങ്ങൾക്കൊപ്പം രേഖകൾ ഹാജരാക്കാനുണ്ടെങ്കിൽ അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും നൽകണം. ഡീലിമിറ്റേഷൻ കമ്മീഷന്റെ വിലാസം : സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ, കോർപ്പറേഷൻ ബിൽഡിംഗ് നാലാം നില, വികാസ്ഭവൻ പിഒ, തിരുവനന്തപുരം-695033 ഫോൺ:0471-2335030. ജില്ലാപഞ്ചായത്തിന്റെ ജനസംഖ്യയും, ബ്‌ളോക്ക്പഞ്ചായത്ത് വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനവും അടിസ്ഥാനമാക്കിയാണ് വാർഡ് വിഭജനത്തിന്റെ കരട് റിപ്പോർട്ട് തയ്യാറാക്കുന്നത്. 14 ജില്ലാപഞ്ചായത്തുകളിൽ നിലവിലുള്ള 331 വാർഡുകൾ 346 ആയി വർദ്ധിക്കും. 152 ബ്‌ളോക്ക്പഞ്ചായത്തുകളുടെ വാർഡ് വിഭജനത്തിന്റെ അന്തിമവിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിലുണ്ടായിരുന്ന 2080 വാർഡുകൾ 2267 ആയി…
Read Moreമുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഇലക്ഷന്‍ വെയര്‍ ഹൗസില്‍ പരിശോധന നടത്തി
നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ജില്ലയിലെത്തിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ കലക്ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ ഹൗസ് പരിശോധിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിട്ടുള്ള സ്‌ട്രോംഗ് റൂമുകളിലെയും പ്രവര്‍ത്തനം വിലയിരുത്തി. തുടര്‍ന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെയും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂമുകള്‍ സീല്‍ ചെയ്തു. അഞ്ച് മണ്ഡലങ്ങളിലെയും ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരുടെ യോഗവും കലക്ടറേറ്റില്‍ ചേര്‍ന്നു. എഡിഎം ബി.ജ്യോതി, തിരഞ്ഞെടുപ്പ് ഡെപ്യുട്ടി കലക്ടര്‍ ബീന എസ്.ഹനീഫ്, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ ആര്‍. ശ്രീലത, മിനി തോമസ്, മിനി കെ.ജോണ്‍, എം. ബിപിന്‍ കുമാര്‍, തിരുവല്ല അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ സിനിമോള്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreനിലമ്പൂർ :ആര്യാടൻ ഷൗക്കത്ത്(യു ഡി എഫ് )
Konnivartha. Com :ഇനിയുള്ള പത്തുമാസം നിലമ്പൂരിനെ നിയമസഭയില്‍ പ്രതിനിധാനംചെയ്യുന്നത് യു. ഡി എഫിലെ ആര്യാടൻ ഷൗക്കത്ത്. എൽ ഡി എഫിലെ എം സ്വരാജ് ആയിരുന്നു പ്രധാന എതിരാളി. വോട്ടിംഗ് നിലയിൽ യു ഡി എഫ് വ്യക്തമായ ലീഡ് നിലനിർത്തി. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം.ഇടതു സ്ഥാനാർഥിയായി വിജയിച്ച പി.വി.അൻവർ രാജിവച്ചതിനെ തുടർന്നു നടന്ന ഉപതിരഞ്ഞെടുപ്പിൽ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടൻ മുഹമ്മദ് ദീർഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യു.ഡി.എഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സി.പി.എമ്മിന്റെ എം.സ്വരാജിനെ 11005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടർച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലത്തിൽ കോൺഗ്രസിന്റെ കെ.ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. മൂന്ന് മുന്നണികൾക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച മുൻ എം.എൽ.എ പതിനയ്യായിരത്തോളം വോട്ട് പിടിച്ച് കരുത്തുകാട്ടി. ക്രിസ്ത്യൻ സ്ഥാനാർഥിയിലൂടെ പരീക്ഷണം…
Read Moreനിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന് ( 23/06/2025 )
നിലമ്പൂർ ഉപതിരഞ്ഞെടുപ്പു ഫലം ഇന്ന്. ചുങ്കത്തറ മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 8ന് വോട്ടെണ്ണിത്തുടങ്ങും. 8.30ന് ആദ്യ സൂചനകൾ ലഭിക്കും. പോസ്റ്റൽ, സർവീസ് വോട്ടുകളാണ് ആദ്യം എണ്ണുക. പിന്നീടു 14 ടേബിളുകളിലായി ഇവിഎം വോട്ടുകൾ എണ്ണും… ജൂൺ 19ന് നടന്ന വോട്ടെടുപ്പിൽ 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്തത്.75.87 ശതമാനമായിരുന്നു പോളിങ്.ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), എം സ്വരാജ് (എൽഡിഎഫ്), മോഹൻ ജോർജ് (എൻഡിഎ) മുൻ എംഎൽഎ പി.വി. അൻവർ (സ്വതന്ത്രൻ) എന്നിവരാണ് പ്രമുഖർ.പത്തു സ്ഥാനാര്‍ഥികള്‍ ആണ് മത്സര രംഗത്ത് ഉള്ളത് .
Read Moreനിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വോട്ടെണ്ണൽ ജൂൺ 23ന്
നിലമ്പൂർ നിയമസഭാമണ്ഡലത്തിലെ വോട്ടെണ്ണൽ ജൂൺ 23ന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ അറിയിച്ചു. രാവിലെ 7.30ന് സ്ഥാനാർഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തിൽ സ്‌ട്രോംഗ് റൂം തുറക്കും. തുടർന്ന് 8 മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. 14 ടേബിളുകളിലായി 19 റൗണ്ടുകളിൽ വോട്ടെണ്ണൽ നടക്കും. പോസ്റ്റൽ ബാലറ്റുകൾ, ഇ.ടി.ബി.എസ് ഉൾപ്പെടെ, എണ്ണുന്നതിനായി 5 ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആദ്യം പോസ്റ്റൽ ബാലറ്റുകളും പിന്നീട് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇ.വി.എം) വോട്ടുകളും എണ്ണും. തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നിരീക്ഷകരുടെയും സ്ഥാനാർഥികൾ/ഏജന്റുമാരുടെയും സാന്നിധ്യത്തിൽ വോട്ടെണ്ണൽ പൂർണമായും സുതാര്യമായി നടക്കും. മൈക്രോ ഒബ്‌സർവർമാരെയും എ.ആർ.ഒമാരെയും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്ന അഞ്ച് ബൂത്തുകളിലെ VVPAT സ്ലിപ്പുകൾ, EVM-കളിലെ വോട്ടുകളുമായി താരതമ്യം ചെയ്ത് കൃത്യത ഉറപ്പാക്കും. നിലവിൽ EVM-കൾ ചുങ്കത്തറ മാർത്തോമ ഹയർ സെക്കന്ററി സ്‌കൂളിലെ സ്‌ട്രോംഗ് റൂമിൽ സെൻട്രൽ ആംഡ് പോലീസ്…
Read Moreവോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാന്‍ നീക്കം : ഉന്നതതല യോഗം വിളിച്ചു
konnivartha.com: വോട്ടര്‍ ഐഡി കാര്‍ഡും ആധാറും ബന്ധിപ്പിക്കാൻ നിർണായക നീക്കം.വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. വോട്ടര്‍മാരുടെ എണ്ണത്തിലെ ഇരട്ടിപ്പുമായി ബന്ധപ്പെട്ട് വന്ന പരാതികൾ ചർച്ച ചെയ്യാൻ കേന്ദ്ര കമ്മിഷൻ ചൊവ്വാഴ്ചയാണ് ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തത് . വോട്ടർ പട്ടികയിൽ കൃത്രിമം നടന്നുവെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെയാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ കേന്ദ്ര ആഭ്യന്തര സെക്രട്ടറി, നിയമസഭാ സെക്രട്ടറി, യുഐഡിഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എന്നിവരുമായി കൂടിക്കാഴ്ച വിളിച്ചു ചേര്‍ത്തത് . മാർച്ച് 18 ന് ആണ് യോഗം . വിവിധ സംസ്ഥാനങ്ങളില്‍ വോട്ടര്‍മാരുടെ എണ്ണത്തിൽ ക്രമക്കേട് ഉണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നെ സമ്മതിച്ച സാഹചര്യത്തില്‍ ആണ് മീറ്റിംഗ് നടക്കുന്നത്…
Read Moreജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരഞ്ഞെടുപ്പ് : ജില്ലാ കലക്ടര്‍
ജനാധിപത്യത്തിന്റെ സൗന്ദര്യമാണ് തിരഞ്ഞെടുപ്പെന്നും അതില്‍ വോട്ട് ചെയ്യുക എന്നത് അവകാശത്തിനൊപ്പം കടമ കൂടിയാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം ക്യഷ്ണന്‍. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം നടത്തിയ ദേശീയ സമ്മതിദായക ദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ സംരക്ഷണത്തിന് വോട്ട് ചെയ്യല്‍ നിര്‍ബന്ധമാണ്. രാജ്യത്തിലെ തിരഞ്ഞെടുപ്പ് നടപടികള്‍ ലോകത്തിനാകെ മാതൃകയാണ്. നാം വോട്ടു ചെയ്യുന്നതിനൊപ്പം മറ്റുള്ളവരെ കൂടി വോട്ട് ചെയ്യുന്നതിന് പ്രേരിപ്പിക്കാന്‍ ജില്ലാ കലക്ടര്‍ ആഹ്വാനം ചെയ്തു. റോളര്‍ സ്‌കേറ്റിംഗ് ലോക ജൂനിയര്‍ ചാമ്പ്യനും ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവുമായ പ്രമാടം സ്വദേശി അഭിജിത്ത് അമല്‍രാജ് മുഖ്യാതിഥിയായിരുന്നു. സമ്മതിദായക പ്രതിജ്ഞ അഭിജിത് ചൊല്ലികൊടുത്തു. ഒറ്റ വോട്ടു പോലും പാഴാക്കരുത് എന്ന പ്രചരണം മുന്‍നിര്‍ത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. ‘വോട്ട് ചെയ്യുന്നതിനോളം മഹത്തരം മറ്റൊന്നുമില്ല, ഞാന്‍ വോട്ടു ചെയ്യും ഉറപ്പായും’ എന്നതായിരുന്നു ദിനാചരണ സന്ദേശം.…
Read More