കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി പട്ടികയായി

  നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി പട്ടിക അന്തിമമായി. പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ.മാണി പാലാ സീറ്റില്‍ മത്സരിക്കും. യുഡിഎഫ് വിട്ടു വന്ന കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് 13 സീറ്റുകളാണ് എല്‍ഡിഎഫ് നല്‍കിയിട്ടുള്ളത്. സ്ഥാനാര്‍ഥി പട്ടിക . പാല-ജോസ് കെ.മാണി കാഞ്ഞിരപ്പള്ളി- ഡോ.എന്‍.ജയരാജ് പൂഞ്ഞാര്‍- സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ചങ്ങനാശ്ശേരി- ജോബ് മൈക്കിള്‍ തൊടുപുഴ- പ്രൊഫ.കെ.ഐ ആന്റണി ഇടുക്കി-റോഷി അഗസ്റ്റിന്‍ പെരുമ്പാവൂര്‍- ബാബു ജോസഫ് പിറവം-ജില്‍സ് പെരിയപുറം റാന്നി-എന്‍.എം.രാജു/പ്രമോദ് നാരായണന്‍ കുറ്റ്യാടി-മുഹമ്മദ് ഇഖ്ബാല്‍ ഇരിക്കൂര്‍-സജി കുറ്റിയാനിമറ്റം ചാലക്കുടി-ഡെന്നിസ് ആന്റണി കടുത്തുരുത്തി- സ്റ്റീഫന്‍ ജോര്‍ജ്, സക്കറിയാസ് കുതിരവേലി.

Read More

കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ, ആർബിഐ ഉൾപ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങൾ ബിജെപിയുടെ വരുതിയിലായെന്ന് എ. വിജയരാഘവൻ കുറ്റപ്പെടുത്തി. പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്റെ വിമർശനം. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജൻസികളെ ഉപയോ​ഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വിജയരാഘവൻ ആരോപിച്ചു. മുഖ്യമന്ത്രി നൽകിയ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ നിരാകരിച്ചതാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയെ ചൊടിപ്പിച്ചത്.

Read More

നിയമസഭാ തെരഞ്ഞെടുപ്പ്: ഇന്നുകൂടി (മാര്‍ച്ച് 9) വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

പെരുമാറ്റച്ചട്ട ലംഘനം: ജില്ലയില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കി; 8814 തെരഞ്ഞെടുപ്പ് സാമഗ്രികള്‍നീക്കം ചെയ്തു നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ പെരുമാറ്റചട്ട ലംഘനങ്ങള്‍ക്കെതിരെ നടപടികള്‍ ഊര്‍ജ്ജിതമാക്കി. വിവിധ സ്‌ക്വാഡുകളുടെ സഹകരണത്തോടെ പോസ്റ്ററുകള്‍, ബാനറുകള്‍, ചുമരെഴുത്തുകള്‍, കൊടികള്‍, ഫ്‌ളക്‌സുകള്‍ തുടങ്ങിയ പ്രചാരണ സാമഗ്രികള്‍ പൊതുസ്ഥലങ്ങളില്‍ നിന്നും സ്വകാര്യ ഇടങ്ങളില്‍ നിന്നും നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി. ജില്ലയില്‍ ഇതുവരെ 8814 പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു. ഇതില്‍ ഒരു ചുമരെഴുത്ത്, 4529 പോസ്റ്ററുകള്‍, 2190 ബാനറുകള്‍, 2094 കൊടികള്‍ എന്നിവ ഉള്‍പ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളില്‍ നിന്നും 158 പോസ്റ്ററുകളും 60 കൊടികളും ഉള്‍പ്പടെ 218 സാമഗ്രികളും നീക്കം ചെയ്തു. തിരുവല്ല മണ്ഡലത്തില്‍ 2092 പ്രചാരണ സാമഗ്രികളും റാന്നി-2119, ആറന്മുള- 1556, കോന്നി-1542, അടൂര്‍-2505 സാമഗ്രികളുമാണ് നീക്കം ചെയ്തത്. നിയമസഭാ തെരഞ്ഞെടുപ്പ് നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുന്നത് നിരീക്ഷിക്കാനും…

Read More

ജെഡിഎസ് സ്ഥാനാർഥി പട്ടിക

  ജെഡിഎസ് സ്ഥാനാർഥി പട്ടികയായി. നീല ലോഹിതദാസ് കോവളത്ത് മത്സരിക്കും. തിരുവല്ലയിൽ മാത്യു ടി തോമസും ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും മത്സരിക്കും. അങ്കമാലിയിൽ ജോസ് തെറ്റയിലാകും സ്ഥാനാർത്ഥിയാകുക. സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച പാർലമെൻ്ററി ബോർഡ് ശുപാർശ ജെഡിഎസ് ദേശിയ അധ്യക്ഷൻ ദേവഗൗഡക്ക് വിട്ടു വിട്ടു.

Read More

92 ല്‍ അധികം സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും

  നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ 60 ശതമാനത്തോളം പുതുമുഖങ്ങള്‍ ആയിരിക്കുമെന്ന് കെപിസിസി സ്‌ക്രീനിംഗ് കമ്മിറ്റി വ്യക്തമാക്കി. യുവാക്കള്‍ക്കും വനിതകള്‍ക്കും മികച്ച പ്രാതിനിധ്യം ഉറപ്പാക്കും. എഐസിസി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ കൂടിയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം. കേന്ദ്ര നേതൃത്വത്തിന്റെയും ഹൈക്കമാന്‍ഡിന്റെയും മേല്‍നോട്ടത്തിലാണ് കേരളത്തിലെ സ്ഥാനാര്‍ത്ഥി പട്ടിക തയാറാകുന്നത്.9ാം തീയതി സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

Read More

നിയമസഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പൂര്‍ണ്ണ വാര്‍ത്തകള്‍

നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തണം- ഇലക്ഷന്‍ കമ്മീഷന്‍ നിയമസഭാ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നത് ഉറപ്പാക്കുന്നതിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടീകാറാം മീണ പുറപ്പെടുവിച്ചു. പിവിസി ഫ്‌ളക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി, തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പിവിസി, പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണ സാധ്യമല്ലാത്ത ബാനര്‍, ബോര്‍ഡുകള്‍ തുടങ്ങിയ എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കണം. കോട്ടണ്‍ തുണി (100 ശതമാനം കോട്ടണ്‍ ഉപയോഗിച്ച് നിര്‍മിച്ചത്), പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനരുപയോഗ, പുനഃചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ. ഇത്തരം മെറ്റീരിയല്‍ പ്രിന്റ് ചെയ്യുമ്പോള്‍…

Read More

തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ ഇനി ഗ്യാസ് സിലണ്ടറുകളിലും

  സ്വീപ്(സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍) ബോധവത്ക്കരണ പരിപാടിയുടെ ഭാഗമായി ഗ്യാസ് സിലണ്ടറുകളില്‍ തെരഞ്ഞെടുപ്പ് ബോധവത്കരണ സ്റ്റിക്കറുകള്‍ പതിപ്പിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.നരസിംഹു ഗാരി തേജ് ലോഹിത് റെഡ്ഡി സ്റ്റിക്കര്‍ പതിപ്പിച്ച് ഉദ്ഘാടനം ചെയ്തു. ഈ പദ്ധതിയിലൂടെ തെരഞ്ഞെടുപ്പ് ബോധവത്കരണം ഒരുപാട് ജനങ്ങളിലേക്ക് എത്തിച്ചേരുമെന്നു വിശ്വസിക്കുന്നുവെന്നും എല്ലാവരും അവരുടെ സമ്മതിദാനാവകാശം വിനിയോഗിക്കണമെന്നും കളക്ടര്‍ പറഞ്ഞു. അടുത്ത രണ്ടു മാസം വിതരണം ചെയ്യുന്ന ഗ്യാസ് സിലണ്ടറുകളിലും സ്റ്റിക്കര്‍ പതിക്കും. ചടങ്ങില്‍ ഇലക്ഷന്‍ ബോധവത്കരണ പോസ്റ്റര്‍ പത്തനംതിട്ട റേഷന്‍ വ്യാപാരി നവാസ് ഖാന് ജില്ലാ കളക്ടര്‍ കൈമാറി. ജില്ലയിലെ എല്ലാ റേഷന്‍ കടകളിലും പോസ്റ്റര്‍ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിതരണം ചെയ്തത്. സമ്മതിദാന അവകാശം കൃത്യമായി വിനിയോഗിക്കാന്‍ വോട്ടര്‍മാരെ ബോധവത്ക്കരിക്കുന്ന പരിപാടിയാണ് സ്വീപ് (സിസ്റ്റമാറ്റിക്ക് വോട്ടേഴ്‌സ് എഡ്യുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍). അസിസ്റ്റന്റ് കളക്ടര്‍…

Read More

നിയമസഭാ തെരഞ്ഞെടുപ്പില്‍ കോന്നിയില്‍ മല്‍സരം മുറുകും : ബി ജെ പിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ എത്തും

  കോന്നി വാര്‍ത്ത ഡോട്ട് കോം : കോന്നി മണ്ഡലം ഇന്ന് വരെ കാണാത്ത തരത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്  കാണും . എല്‍ ഡി എഫ് ,യു ഡി എഫ് , ബി ജെ പി സമര്‍ത്ഥരായ സ്ഥാനാര്‍ഥികളെ തന്നെ കോന്നിയില്‍ മല്‍സരിപ്പിക്കുന്നു എന്ന പ്രത്യേകത ഉണ്ട് . നിലവിലെ എം എല്‍ എ അഡ്വ കെ യു ജനീഷ് കുമാര്‍ തന്നെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി . യു ഡി എഫ് നിലവില്‍ സ്ഥാനാര്‍ഥിയുടെ ലിസ്റ്റ് ഇറക്കി ഇല്ലാ എങ്കിലും റോബിന്‍ പീറ്റര്‍ , അല്ലെങ്കില്‍ എലിസബത്ത് അബു ആകാന്‍ ആണ് സാധ്യത . ഈ സാധ്യതകളെ മറികടന്നു കൊണ്ട് 23 വര്‍ഷം കോന്നി എം എല്‍ എയായിരുന്ന നിലവിലെ ആറ്റിങ്ങല്‍ എം പി അടൂര്‍ പ്രകാശ് തന്നെ മല്‍സരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത്…

Read More

സിപിഐഎം സ്ഥാനാർത്ഥി പട്ടിക: 87 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്

  സിപിഐഎം സംസ്ഥാന സമിതി ചർച്ച അവസാനിച്ചു. 87 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. പുതുമുഖങ്ങൾക്കും വനിതകൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് സീറ്റുകളിൽ ധാരണയാക്കിയത്. തിരുവനന്തപുരം പാറശാല -സി.കെ.ഹരീന്ദ്രൻ നെയ്യാറ്റിൻകര – കെ ആൻസലൻ വട്ടിയൂർക്കാവ് – വി.കെ.പ്രശാന്ത് കാട്ടാക്കട – ഐ.ബി.സതീഷ് നേമം- വി.ശിവൻകുട്ടി കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രൻ വർക്കല – വി. ജോയ് വാമനപുരം – ഡി.കെ.മുരളി ആറ്റിങ്ങൽ – ഒ.എസ്.അംബിക അരുവിക്കര -ജി സ്റ്റീഫൻ കൊല്ലം കൊല്ലം- എം മുകേഷ് ഇരവിപുരം- എം നൗഷാദ് ചവറ – ഡോ.സുജിത്ത് വിജയൻ കുണ്ടറ – ജെ.മേഴ്‌സിക്കുട്ടിയമ്മ കൊട്ടാരക്കര – കെ.എൻ.ബാലഗോപാൽ പത്തനംതിട്ട ആറന്മുള- വീണാ ജോർജ് കോന്നി- കെ.യു.ജനീഷ് കുമാർ റാന്നി -കേരളാ കോൺഗ്രസിന് ആലപ്പുഴ ചെങ്ങന്നൂർ -സജി ചെറിയാൻ കായംകുളം – യു .പ്രതിഭ അമ്പലപ്പുഴ- എച്ച് സലാം അരൂർ – ദലീമ ജോജോ…

Read More

നിയമസഭാ തിരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന വാര്‍ത്തകള്‍

    ആറന്മുള നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ കളക്ടര്‍ വിലയിരുത്തി ആറന്മുള നിയോജക മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ.നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി വിലയിരുത്തി. കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂളില്‍ ഉദ്യോഗസ്ഥരുമായി യോഗം ചേര്‍ന്നു. ആറന്മുള മണ്ഡലത്തിലെ ഡിസ്ട്രിബ്യൂഷന്‍, വോട്ടെണ്ണല്‍ കേന്ദ്രം, വോട്ടെടുപ്പ് കേന്ദ്രങ്ങള്‍ എന്നിവ സന്ദര്‍ശിച്ചു. പത്തനംതിട്ട മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മൈലപ്ര മൗണ്ട് ബഥനി പബ്ലിക് സ്‌കൂള്‍, ആനപ്പാറ ഗവ. ഗേള്‍സ് എല്‍പിഎസ്, വെട്ടിപ്രം ഗവ.എല്‍പിഎസ് എന്നിവിടങ്ങളിലെ ക്രമീകരണങ്ങളും കളക്ടര്‍ വിലയിരുത്തി. ജില്ലാ പോലീസ് മേധാവി ആര്‍. നിശാന്തിനിയുടെ സാന്നിധ്യത്തിലായിരുന്നു കളക്ടറുടെ സന്ദര്‍ശനം. ആറന്മുളയില്‍ 1,22,960 സ്ത്രീകളും 1,10,404 പുരുഷന്മാരും ഒരു ട്രാന്‍സ്‌ജെന്‍ഡറും ഉള്‍പ്പടെ 2,33,365 വോട്ടര്‍മാരാണുള്ളത്. നിലവിലുള്ള 246 ബൂത്തുകള്‍ക്ക് പുറമെ 92 ഓക്‌സിലറി ബൂത്തുകള്‍ അടക്കം 338…

Read More