മാടമണ്‍ ഗവ. യു.പി സ്‌കൂളില്‍ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

മാടമണ്‍ ഗവ. യു.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു.

സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ശിലാഫലകം അനാച്ഛാദനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പങ്കെടുത്ത ചടങ്ങില്‍ പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് മോഹനന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഗോപി, ജില്ലാ പഞ്ചായത്തംഗം ജോര്‍ജ് എബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗം കോമളം അനിരുദ്ധന്‍, വൈസ് പ്രസിഡന്റ് ഡി ശ്രീകല, എം.എസ് ശ്യാം, അജിതാ റാണി, ബാലകൃഷ്ണപിള്ള, ഹെഡ്മിസ്ട്രസ് കെ.ആര്‍ ഷീലാ ഭായി, സി.ആര്‍ പ്രദീപ്, വി.എസ് ഗോപിനാഥന്‍ നായര്‍, മാസ്റ്റര്‍ അഭിേഷേക് എന്നിവര്‍ സംസാരിച്ചു.

error: Content is protected !!