വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു

രാഷ്ട്രപതി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിന്റെ വജ്ര ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു രാഷ്ട്രപതി ദ്രൗപദി മുർമു കർണാടകയിലെ മൈസൂരുവിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (AIISH) ന്റെ വജ്രജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്തു.   സംസാരം, കേൾവി എന്നിവ സംബന്ധമായ പ്രശ്നങ്ങളും അവയുടെ ലക്ഷണങ്ങളും തിരിച്ചറിയാനും പ്രാരംഭ ഘട്ടത്തിൽ തന്നെ രോഗനിർണയം നടത്താനും വിദഗ്ധർ ആവശ്യമാണെന്ന് ചടങ്ങിനെ അഭിസംബോധന ചെയ്ത രാഷ്ട്രപതി പറഞ്ഞു. സംസാരം, ശ്രവണ പരിമിതികൾ നേരിടുന്നവരുടെ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തിന് അവബോധം ഉണ്ടായിരിക്കുകയും അവരോട് സഹകരണത്തിന്റെയും സഹാനുഭൂതിയുടെയും മനോഭാവം പുലർത്തുകയും വേണം. ഈ മേഖലകളിലെല്ലാം AIISH ഒരു പ്രധാന പങ്ക് വഹിക്കുന്നതിൽ രാഷ്ട്രപതിി സന്തുഷ്ടി പ്രകടിപ്പിച്ചു   ഒരു അഖിലേന്ത്യാ സ്ഥാപനം എന്ന നിലയിൽ, ഇന്ത്യയിലും വിദേശത്തുമുള്ള സ്ഥാപനങ്ങൾക്ക് ഒരു മാതൃകയായി മാറാൻ AIISH, നിരന്തര ശ്രമങ്ങൾ നടത്തണമെന്ന്…

Read More

ഹോംകോ ബോണസ് വർദ്ധിപ്പിച്ചു

  കേരള സ്റ്റേറ്റ് ഹോമിയോപതിക് കോ-ഓപ്പറേറ്റീവ് ഫാർമസിയിലെ (ഹോംകോ) ജീവനക്കാർക്ക് ഓണം ബോണസ് വർദ്ധിപ്പിച്ചു. കഴിഞ്ഞ വർഷത്തെ ബോണസിൽ നിന്നും സ്ഥിരം ജീവനക്കാർക്ക് 4000 രൂപയും താൽകാലിക ജീവനക്കാർക്ക് 3500 രൂപയുമാണ് വർദ്ധിപ്പിച്ചത്. ബോണസും അലവൻസും ഉൾപ്പടെ കഴിഞ്ഞ വർഷം സ്ഥിരം ജീവനക്കാർക്ക് 49,801 രൂപയും താൽകാലിക ജീവനക്കാർക്ക് 24,046 രൂപയുമായിരുന്നു ഓണത്തിന് നൽകിയത്. തൊഴിലാളി സംഘടനകളുമായി മന്ത്രിമാരായ വി. ശിവൻകുട്ടി, വീണാ ജോർജ് എന്നിവരുടെ അധ്യക്ഷതയിൽ സെക്രട്ടേറിയറ്റ് നവകൈരളി ഹാളിൽ നടന്ന ചർച്ചയിലാണ് ബോണസ് വർധന അംഗീകരിച്ചത്. തൊഴിൽ വകുപ്പ് സെക്രട്ടറി എസ്. ഷാനവാസ്, ലേബർ കമ്മീഷണർ സഫ്ന നസറുദ്ധീൻ തുടങ്ങിയവർ പങ്കെടുത്തു.

Read More

അഫ്ഗാനിസ്ഥാനിലെ ഭൂചലനത്തില്‍ 800ലേറെപ്പേര്‍ മരണപ്പെട്ടു

  തെക്കുകിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഉണ്ടായ 6.0 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനത്തില്‍ 800ൽ അധികംപേർ മരണപ്പെട്ടു . മരണ സംഖ്യ ഉയര്‍ന്നേക്കാം എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ രാജ്യാന്തര മാധ്യമങ്ങളോട് പറഞ്ഞു . മൂവായിരത്തിലേറെ ആളുകള്‍ക്ക് ചെറുതും വലുതുമായ പരിക്ക് ഉണ്ട് . നുർ ഗാൽ, സാവ്‌കി, വാട്പുർ, മനോഗി, ചപ ദാര ജില്ലകളിലാണ് കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തത് . 10 കി.മീ. ആഴത്തിലാണ് ഭൂകമ്പം ഉണ്ടായിരിക്കുന്നതെന്ന് ജർമൻ റിസർച് ഫോർ ജിയോസയൻസസ് (ജിഎഫ്സെഡ്) കണ്ടെത്തി . രക്ഷാ പ്രവര്‍ത്തനം നടന്നു വരുന്നു .

Read More

കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ കോന്നിയില്‍ ഓണാഘോഷം നടത്തി

    konnivartha.com: കേരളത്തിലെ പ്രാദേശിക മാധ്യമ പ്രവര്‍ത്തകരുടെ സംഘടനയായ കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കോന്നിയില്‍ ഓണാഘോഷ പരിപാടികള്‍ നടത്തി . കോന്നി മേഖല കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായ രീതിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു . സംസ്ഥാന സെക്രട്ടറി എം .സുജേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു . കെ ജെ യു കോന്നി മേഖല പ്രസിഡണ്ട്ശശി നാരായണന്‍ അധ്യക്ഷത വഹിച്ചു . മേഖല സെക്രട്ടറി ഷാഹിർ പ്രണവം സ്വാഗതം പറഞ്ഞു .പത്തനംതിട്ട ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍ ഓണ സന്ദേശത്തോടെ മുഖ്യപ്രഭാഷണം നടത്തി . ജില്ലാ സെക്രട്ടറി ബിനോയി വിജയൻ ഓണ സന്ദേശം കൈമാറി . ഓണക്കോടി വിതരണ ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അനീഷ് തെങ്ങമം നിര്‍വഹിച്ചു . ജില്ലാ കമ്മറ്റി അംഗം കെ ആര്‍ കെ പ്രദീപ്‌ നന്ദി രേഖപ്പെടുത്തി .തുടര്‍ന്ന് അംഗങ്ങള്‍…

Read More

റാന്നി പെരുനാട് ‘പൈതൃക ഫെസ്റ്റ് 2025’ ഉദ്ഘാടനം നടന്നു

  konnivartha.com/ റാന്നി പെരുനാട് ‘പൈതൃക ഫെസ്റ്റ് 2025’ ഉദ്ഘാടനം മഠത്തുംമൂഴി ഇടത്താവളത്തില്‍ കാര്‍ട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, കൃഷിഭവന്‍ എന്നിവ സംയുക്തമായാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സെപ്റ്റംബര്‍ മൂന്നു വരെയാണ് ഫെസ്റ്റ്. സബ്‌സിഡി നിരക്കില്‍ കാര്‍ഷിക ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്ന ഓണച്ചന്ത, പഴയ കാല കാര്‍ഷിക ഉപകരണങ്ങളും ഉല്‍പാദന ഉപാധികളും പരിചയപ്പെടുത്തുന്ന പ്രദര്‍ശനം, സെമിനാര്‍, കലാരൂപങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. ഓണവിഭവങ്ങളുടെ 20 സ്റ്റാളും കലാസന്ധ്യയും കുടുംബശ്രീയുടെ നേതൃത്വത്തിലുണ്ട്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ഗോപി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, സ്ഥിരം സമിതി അധ്യക്ഷരായ സി എസ് സുകുമാരന്‍, എം എസ് ശ്യാം, സിഡിഎസ് ചെയര്‍പേര്‍സന്‍ ഷീല സന്തോഷ് എന്നിവര്‍ പങ്കെടുത്തു.

Read More

കോന്നി ഇനി സമ്പൂര്‍ണ ഹരിത സമൃദ്ധി പഞ്ചായത്ത്

  konnivartha.com: കോന്നി ഇനി സമ്പൂര്‍ണ ഹരിത സമൃദ്ധി പഞ്ചായത്ത്. കോന്നി പെരിഞ്ഞൊട്ടക്കല്‍ സി.എഫ്.ആര്‍.ഡി കോളജില്‍ നടന്ന ചടങ്ങില്‍ ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ജി. അനില്‍കുമാര്‍ ഹരിത സമൃദ്ധി പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസിനു നല്‍കി. കൃഷിഭവനുള്ള ആദരവ് കൃഷി ഓഫീസര്‍ ലിജ ഏറ്റുവാങ്ങി. ജൈവ പച്ചക്കറി കൃഷി വ്യാപനം, വിഷരഹിത പച്ചക്കറി ഉല്‍പാദനം എന്നിവ ലക്ഷ്യമിട്ട് ഹരിത കേരളം മിഷന്റെ പദ്ധതിയാണ് ഹരിത സമൃദ്ധി ഗ്രാമം. കൃഷിഭവന്റെ വിവിധ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 18 വാര്‍ഡിലും പച്ചക്കറി തൈകള്‍ വിതരണം ചെയ്ത് ജൈവ പച്ചക്കറി കൃഷി വ്യാപിപ്പിച്ചു. വൈസ് പ്രസിഡന്റ് റോജി എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ തോമസ് കാലായില്‍, വാര്‍ഡ് അംഗം ജിഷ ജയകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് സജിനി മോള്‍, കൃഷി ഓഫീസര്‍ ലിജി,…

Read More

അരുവാപ്പുലംപഞ്ചായത്ത് കുടുംബശ്രീ ഓണചന്ത ഉദ്ഘാടനം ചെയ്തു

  konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണചന്ത പ്രസിഡന്റ് രേഷ്മ മറിയം റോയി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേര്‍സന്‍ വി ശ്രീകുമാര്‍ അധ്യക്ഷനായി. പഞ്ചായത്തിലെ വിവിധ കുടുംബശ്രീ, കര്‍ഷക യൂണിറ്റ് തയാറാക്കിയ കാര്‍ഷിക വിഭവങ്ങളും ഭക്ഷ്യഉല്‍പന്നങ്ങളും ഓണചന്തയില്‍ ലഭിക്കും. വൈസ് പ്രസിഡന്റ് മണിയമ്മ രാമചന്ദ്രന്‍ നായര്‍, ഷീബ സുധീര്‍, വി.കെ. രഘു, ജോജു വര്‍ഗീസ്, റ്റി.വി ശ്രീലത, സ്മിത സന്തോഷ്, സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സൗമ്യ ഹരിശ്ചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. സെപ്റ്റംബര്‍ മൂന്നിന് ഓണചന്ത സമാപിക്കും.

Read More

വള്ളിക്കോട് : അങ്കണവാടി കലാമേള നടന്നു

  konnivartha.com: വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ അങ്കണവാടി കലാമേള ‘വര്‍ണോത്സവം’ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം റോബിന്‍ പീറ്റര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രസന്നരാജന്‍, നീതു ചാര്‍ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോജി പി. ജോണ്‍, ക്ഷേമകാര്യസ്ഥിരം സമിതി അധ്യക്ഷ എസ് ഗീതാകുമാരി, വികസനകാര്യസ്ഥിരം സമിതി അധ്യക്ഷന്‍ എം.പി. ജോസ്, ആരോഗ്യ വിദ്യാഭ്യാസസ്ഥിരംസമിതി അധ്യക്ഷന്‍ ജി സുഭാഷ്, പഞ്ചായത്ത് അംഗങ്ങളായ പത്മാ ബാലന്‍, എം.വി.സുധാകരന്‍, ആന്‍സി വര്‍ഗീസ്, ജി ലക്ഷ്മി, എന്‍ എ പ്രസനകുമാരി, അഡ്വ തോമസ് ജോസ് അയ്യനേത്ത്, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ലക്ഷ്മി മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Read More

റാന്നി ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന്

  konnivartha.com: ചെറുകോല്‍ ഉത്രാടം ജലോത്സവം സെപ്റ്റംബര്‍ നാലിന് പമ്പാ നദിയില്‍ സംഘടിപ്പിക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. ചെറുകോല്‍ ഉത്രാടം ജലോത്സവത്തോടനുബന്ധിച്ച് ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷനായിരുന്നു എംഎല്‍എ. പഞ്ചായത്ത്, പോലിസ്, അഗ്നിശമനസേന, ആരോഗ്യവകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ അടിസ്ഥാന സൗകര്യം ഒരുക്കും. സ്‌കൂബ ടീം ഉള്‍പ്പടെ സുരക്ഷയ്ക്കാവശ്യമയ എല്ലാ സജീകരണം തയാറാക്കും. ഉത്രാടം ജലോത്സവം തിരുവോണതോണിക്ക് തടസമില്ലാതെ വൈകിട്ട് നാലിന് മുമ്പ് പൂര്‍ത്തിയാക്കുമെന്നും എംഎല്‍എ അറിയിച്ചു. ചെറുകോല്‍ ഉത്രാടം ജലോത്സവം ആദ്യമായാണ് സംഘടിപ്പിക്കുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, തിരുവല്ല സബ്കലക്ടര്‍ സുമിത് കുമാര്‍ താക്കൂര്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ ആര്‍ രാജലക്ഷ്മി, തിരുവല്ല ഡിവൈഎസ്പി ന്യുമാന്‍, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Read More

Digital India Milestone: NeGD Achieves Pan-India Integration of Nearly 2,000 e-Government Services on DigiLocker and e-District Platforms

  Digital India Milestone: NeGD Achieves Pan-India Integration of Nearly 2,000 e-Government Services on DigiLocker and e-District Platforms konnivartha.com: The National e-Governance Division (NeGD), under the Ministry of Electronics and Information Technology (MeitY), has achieved another significant milestone by enabling Pan-India integration of e-Government services on DigiLocker and e-District platforms. With this achievement, citizens across all 36 States and Union Territories can now seamlessly access close to 2,000 digital services anytime, anywhere. The integrated services cover a wide spectrum of citizen needs including certificates, welfare schemes, utility payments and other…

Read More