konnivartha.com; കരിയാട്ടം സമാപനം:ഒരു ലക്ഷം ആളുകളെത്തിച്ചേരുമെന്ന് സംഘാടക സമിതി.സമാപന സമ്മേളനത്തിൽ 25000 ആളുകൾക്ക് മാത്രം കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിൽ പ്രവേശനം:ജനബാഹുല്യം അപകടത്തിലെത്താതിരിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ച് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ. konnivartha.com; കോന്നികരിയാട്ടവുമായി ബന്ധപ്പെട്ട് കോന്നിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി.കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്കുള്ള പ്രവേശനം, വാഹന പാർക്കിംഗ്, ഗതാഗതം തുടങ്ങിയ കാര്യങ്ങളിലാണ് ക്രമീകരണം ഏർപ്പെടുത്തുക. കരിയാട്ട സമാപനത്തിൻ്റെ ഭാഗമായി ഉച്ചയ്ക്ക് ശേഷം നടക്കുന്ന ഘോഷയാത്രയും, രാത്രി 7.30 മുതൽ നടക്കുന്ന വേടൻ്റെ റാപ്പ് സംഗീത പരിപാടിയും മുൻനിർത്തിയാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സി ഗ്രൗണ്ടിലേക്ക് 25000 പേർക്കു മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. പോലീസ് ബാരിക്കേഡ് ഉപയോഗിച്ചാണ് പ്രവേശനം നിയന്ത്രിക്കുക. എത്തിച്ചേരുന്ന എല്ലാവർക്കും പരിപാടി വീക്ഷിക്കുന്നതിതായി കോന്നി ടൗണിൻ്റെ വിവിധ ഭാഗങ്ങളിൽ എൽ.ഇ.ഡി സ്ക്രീനുകൾ ക്രമീകരിച്ചിട്ടുണ്ട്. അതിലൂടെ തിരക്കില്ലാതെ പരിപാടികൾ കാണാൻ കഴിയും. പാർക്കിംഗിന് മുൻകൂട്ടി നിശ്ചയിച്ച സ്ഥലങ്ങൾ ഉപയോഗിക്കണം. ഉച്ചയ്ക്ക്…
Read Moreവിഭാഗം: Editorial Diary
A Sparkling Scene of Star Birth:nasa
konnivartha.com: A sparkling scene captured in infrared light by the James Webb Space Telescope’s Near-Infrared Camera appears to be a craggy, starlit mountaintop kissed by wispy clouds—but is actually a cosmic dust-scape being eaten away by the blistering winds and radiation of nearby, massive, infant stars. Called Pismis 24, this young star cluster resides in the core of the nearby Lobster Nebula, approximately 5,500 light-years from Earth in the constellation Scorpius. Home to a vibrant stellar nursery and one of the closest sites of massive star birth, Pismis 24…
Read Moreകോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് മംഗലാപുരത്തേക്ക് നീട്ടണം : കൊടിക്കുന്നിൽ സുരേഷ് എംപി
konnivartha.com: തിരുവനന്തപുരത്തു നിന്നും കാസർഗോഡ് വരെ ഓടുന്ന കോട്ടയം വഴിയുള്ള വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ നിലവിലുള്ള 20 കോച്ചുകളിൽ നിന്ന് 24 കോച്ചുകളാക്കി മംഗലാപുരം വരെ നീട്ടണമെന്നും, ദിനംപ്രതി വളരുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് അടിയന്തര ഇടപെടൽ വേണമെന്നും കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു. വന്ദേ ഭാരത് ട്രെയിൻ കേരളത്തിലെ ഏറ്റവും കൂടുതൽ യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസായി മാറിക്കൊണ്ടിരിക്കുകയാണെന്നും, തിരുവനന്തപുരം – കോട്ടയം – എറണാകുളം – തൃശ്ശൂർ – കോഴിക്കോട് – കാസർഗോഡ് റൂട്ടിൽ സഞ്ചരിക്കുന്നതിനാൽ മുഴുവൻ കേരളത്തിനും വൻ ഗുണമാണ് ലഭിക്കുന്നതെന്നും എംപി അഭിപ്രായപ്പെട്ടു. എന്നാൽ ദിനംപ്രതി യാത്രക്കാർക്ക് സീറ്റുകൾ ലഭിക്കാതെ പോകുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കോച്ചുകൾ വർദ്ധിപ്പിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മംഗലാപുരം വരെ സർവീസ് നീട്ടുകയാണെങ്കിൽ കേരള – കർണാടക അതിർത്തി മേഖലയിലെ ജനങ്ങൾക്കും വലിയ ഗുണം ലഭിക്കുമെന്നും…
Read Moreസെപ്റ്റംബർ 7 ന് പൂര്‍ണ്ണ ചന്ദ്രഗ്രഹണം കാണാം
സെപ്റ്റംബർ ഏഴിന് പൂര്‍ണ്ണ ചന്ദ്രഗ്രഹണം . ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കയിലും യൂറോപ്പിലും ഓസ്ട്രേലിയയിലുമെല്ലാം ചന്ദ്രഗ്രഹണം ദൃശ്യമാകും. ഇന്ത്യൻ സമയം രാത്രി 8.58 ന് ഭൂമിയുടെ നിഴൽ ചന്ദ്രനുമേൽ വീണ് തുടങ്ങും. അഞ്ച് മണിക്കൂറും ഇരുപത്തിയേഴ് മിനുട്ടും നീണ്ട് നിൽക്കുന്നതാണ് ഗ്രഹണം . ചന്ദ്ര ബിംബം പൂർണമായും ഭൂമിയുടെ നിഴലിലാകുന്ന സമ്പൂർണ ഗ്രഹണം ഒരു മണിക്കൂറും ഇരുപത്തിരണ്ട് മിനുട്ടും നീണ്ട് നിൽക്കും . എട്ടാം തീയതി അർദ്ധരാത്രി കഴിഞ്ഞ് ഇരുപത്തിരണ്ട് മിനുട്ട് പിന്നിടുമ്പോള്‍ ചന്ദ്ര ബിംബത്തിന് മുകളിൽ നിന്ന് നിഴൽ മാറും . 2.25 ഓടെ ഗ്രഹണം പൂർണമായി അവസാനിക്കും. നഗ്ന നേത്രങ്ങൾകൊണ്ട് ചന്ദ്രഗ്രണം കാണാവുന്നതാണ്. ഇനി പൂർണ ചന്ദ്രഗ്രഹണം ഇന്ത്യയിൽ നിന്ന് കാണണമെങ്കിൽ 2028 ഡിസംബർ 31വരെ കാക്കണം . A total Lunar eclipse on September 7 will make the moon…
Read Moreസിജിഎയായി ടി.സി.എ. കല്യാണി ചുമതലയേറ്റു
konnivartha.com: ഇന്ത്യൻ സിവിൽ അക്കൗണ്ട്‌സ് സർവീസിന്റെ (ഐസിഎഎസ്) 1991 ബാച്ച് ഓഫീസറായ ടി.സി.എ. കല്യാണി, ധനകാര്യ മന്ത്രാലയത്തിലെ എക്സ്പെൻഡിച്ചർ വകുപ്പിൽ കൺട്രോളർ ജനറൽ ഓഫ് അക്കൗണ്ട്‌സ് (സിജിഎ) ആയി ചുമതലയേറ്റു. ഈ അഭിമാനകരമായ പദവി വഹിക്കുന്ന 29-ാമത്തെ ഉദ്യോഗസ്ഥയാണ് അവർ ലേഡി ശ്രീറാം കോളേജിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബി.എ. ബിരുദധാരിയായ കല്യാണി ഡൽഹി സർവകലാശാലയുടെ സ്വർണ്ണ മെഡൽ ജേതാവ് കൂടിയാണ് . ജവാഹർ ലാൽ സർവകലാശാലയിൽ നിന്ന് ഇന്റർനാഷണൽ പൊളിറ്റിക്സിൽ എം.എ.യും വെസ്റ്റ് യൂറോപ്യൻ പഠനത്തിൽ എം.ഫിലും നേടിയിട്ടുണ്ട്. 34 വർഷത്തിലധികം വിശിഷ്ട സേവനമുള്ള കല്യാണിയ്ക്ക് പൊതു ധനകാര്യ മാനേജ്‌മെന്റ്, അക്കൗണ്ടിംഗ്, ഭരണം, ഭരണനിർവ്വഹണ മേഖലയിൽ വിപുലമായ വൈദഗ്ധ്യം ഉണ്ട് . പ്രതിരോധം, ടെലികോം, രാസവളം, ധനകാര്യം, സാമൂഹിക നീതി & ശാക്തീകരണം, വാർത്താ വിതരണ പ്രക്ഷേപണം, ആഭ്യന്തരം തുടങ്ങിയ പ്രധാന മന്ത്രാലയങ്ങളിൽ കല്യാണി…
Read Moreഅധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി സമ്മാനിച്ചു
രാജ്യത്തെ മികച്ച അധ്യാപകർക്കുള്ള ദേശീയ പുരസ്കാരങ്ങൾ രാഷ്ട്രപതി ദ്രൗപദി മുർമു സമ്മാനിച്ചു.ഒരു വ്യക്തിയുടെ അന്തസ്സിനും സുരക്ഷയ്ക്കും ഭക്ഷണം, വസ്ത്രം, പാർപ്പിടം എന്നിവ പോലെ വിദ്യാഭ്യാസവും അനിവാര്യമാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാഷ്ട്രപതി പറഞ്ഞു. വിവേകമുള്ള അധ്യാപകർ കുട്ടികളിൽ അന്തസ്സും സുരക്ഷിതബോധവും വളർത്താൻ പ്രവർത്തിക്കുന്നു. ഒരു അധ്യാപിക എന്ന നിലയിലുള്ള സ്വന്തം പ്രവർത്തനകാലത്തെ അനുസ്മരിച്ച രാഷ്ട്രപതി, അത് ജീവിതത്തിലെ വളരെ അർത്ഥവത്തായ ഒരു കാലഘട്ടമാണെന്ന് വിശേഷിപ്പിച്ചു. വിദ്യാഭ്യാസം ഒരു വ്യക്തിയെ നൈപുണ്യമുള്ളവനാക്കുന്നതായി രാഷ്ട്രപതി പറഞ്ഞു. ഏറ്റവും ദരിദ്ര പശ്ചാത്തലങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് പോലും വിദ്യാഭ്യാസത്തിലൂടെ പുരോഗതിയുടെ ഉയരങ്ങൾ തൊടാൻ കഴിയും. കുട്ടികളുടെ ഉയർച്ചയ്ക്ക് ശക്തി നൽകുന്നതിൽ സ്നേഹവും അർപ്പണബോധവുമുള്ള അധ്യാപകർ ഏറ്റവും പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. വിദ്യാർത്ഥികൾ ജീവിതകാലം മുഴുവൻ അധ്യാപകരെ ഓർക്കുകയും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും സ്തുത്യർഹമായ സംഭാവനകൾ നൽകുകയും ചെയ്യുന്നു എന്നതാണ് അധ്യാപകർക്ക് ലഭിക്കുന്ന…
Read Moreനന്മയുടെ പാത തെളിയിച്ച് സുഗതൻ മാഷ്
konnivartha.com: 12 വർഷങ്ങൾക്കു മുമ്പ് താൻ ക്ലാസ് എടുത്തു കൊണ്ടിരിക്കുമ്പോൾ പ്രായാധിക്യത്താൽ നടക്കാൻ പോലും കഴിയാത്ത ഒരു മുത്തശ്ശി പടികൾ ഇറങ്ങി ക്ലാസിന്റെ വാതിലിൽ വന്ന് “അനന്തുവിന്റെ ക്ലാസ്സ് അല്ലേ എന്ന് ചോദിച്ചു.” അതെ… എന്ന് ആ അധ്യാപകൻ മറുപടി നൽകി. അനന്തുവിന്റെ മുത്തശ്ശി ആണ് ഞാൻ എന്നും.. അവൻ രാവിലെ ഒന്നും കഴിച്ചില്ല ഇത് അവന് കൊടുക്കണേ സാർ എന്ന് പറഞ്ഞുകൊണ്ട് ഒരു കവർ ബ്രഡ് ആ അധ്യാപകന്റെ നേരെ നീട്ടി… അദ്ദേഹത്തിന് എന്തോ അസ്വഭാവികത തോന്നി. അവശയായ മുത്തശ്ശിയോട് എല്ലാ കാര്യങ്ങളും ആ അധ്യാപകൻ ചോദിച്ചറിഞ്ഞു. തന്റെ കൊച്ചുമകനാണ് അനന്തു എന്നും അവന്റെ അമ്മ മാനസിക പ്രശ്നമുള്ള വ്യക്തിയാണെന്നും അതുകാരണം ഞങ്ങളെ ഉപേക്ഷിച്ച് ഇവന്റെ അച്ഛൻ വീട് വിട്ടു പോയെന്നും മറ്റുമുള്ള വേദനിക്കുന്ന കഥ കേട്ടപ്പോൾ ആ അധ്യാപകന്റെ മനസ്സൊന്നു പിടഞ്ഞു……
Read Moreവ്യക്തിപ്രഭാവത്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദി
വ്യക്തിപ്രഭാവത്താൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എസ്‌സിഒയിലെ മറ്റ് നേതാക്കളെ മറികടന്നതായി ചൈനീസ് മീമുകളും വീഡിയോകളും കമന്ററികളും സന ഹാഷ്മി konnivartha.com: ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറെ ചർച്ച ചെയ്യപ്പെട്ട ചൈന സന്ദർശനവും ഇപ്പോൾ വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം രാഷ്ട്രീയത്തിന്റെയും ഉഭയകക്ഷി സാധ്യതകളുടെയും പതിവ് വിശകലനത്തിനപ്പുറം, ചൈനീസ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ശരീരഭാഷ, നോട്ടം, പ്രതീകാത്മക ആംഗ്യങ്ങൾ, അനിവാര്യത എന്നിവയുടെ മീമുകളാണ് കൂടുതലായി ഉപയോഗിച്ചത്. സന്ദർശനത്തിന്റെ സൗഹാർദ്ദപരമായ മാനം വ്യക്തമാക്കുന്ന ചില അഭിപ്രായങ്ങൾ തമാശയിൽ ചാലിച്ചതായിരുന്നു. രസകരമെന്ന് പറയട്ടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ലക്ഷ്യം വച്ചുള്ള നിരവധി തമാശകളും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടി ഒരു നയതന്ത്ര പരിപാടിയാണെങ്കിൽ, പ്രധാനമന്ത്രിക്ക് ലഭിച്ച ഓൺലൈൻ സ്വീകാര്യതയുടെ അടിസ്ഥാനത്തിൽ അദ്ദേഹം അതിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നുവെന്ന് നിസ്സംശയം പറയാനാകും. “അകലെയുള്ള ബന്ധുവിനെക്കാൾ…
Read Moreകോന്നിയിലെ വിവിധ ക്ഷേത്രങ്ങളില്‍ പൂക്കളം ഒരുക്കി
konnivartha.com: കോന്നിയിലെ വിവിധ ക്ഷേത്രങ്ങളില്‍ തിരുവോണ പൂക്കളം ഒരുക്കി . കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവ് ,കോന്നി മങ്ങാരം ഇളങ്ങവട്ടം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം , മുരിങ്ങമംഗലം മഹാദേവര്‍ ക്ഷേത്രം എന്നിവിടെ നിന്നുള്ള പൂക്കളം ഭക്തര്‍ “കോന്നി വാര്തയിലേക്ക് “അയച്ചു . കോന്നിയില്‍ ഓണം ആഘോഷിച്ചു . കരിയാട്ടം വേദിയില്‍ നിറഞ്ഞ സദസ്സോടെ കോന്നിയിലെ മഹോത്സവം നടന്നു വരുന്നു .
Read Moreഇന്ന് നബിദിനം; “കോന്നി വാര്‍ത്തയുടെ “നബിദിന ആശംസകള്‍
സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ പരമാവധി ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിക്കുന്നത് പ്രവാചകപ്പിറവിയുടെ പുണ്യസ്മരണകളുയര്‍ത്തുന്ന സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, പ്രവാചകന്റെ അപദാനങ്ങള്‍ വാഴ്ത്തുന്ന മൌലിദ് ആലാപനങ്ങള്‍ തുടങ്ങിയവയാണ് നബിദിനത്തിന്റെ ഭാഗമായി നടക്കുന്നത്.ഏവര്‍ക്കും “കോന്നി വാര്‍ത്തയുടെ “നബിദിന ആശംസകള്‍
Read More