പത്താമത് ആയുര്‍വേദ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കാതോലിക്കേറ്റ് കോളജില്‍ ഭാരതീയ ചികിത്സാ വകുപ്പും ദേശീയ ആയുഷ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. അജയകുമാര്‍ അധ്യക്ഷനായി. ഹോമിയോ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജുകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മിനി ആയുര്‍വേദ ദിന സന്ദേശം നല്‍കി. ആയുഷ് മിഷന്‍ ജില്ലാപ്രോഗ്രാം മാനേജര്‍ ഡോ. എസ് അഖില, കോളജ് മലയാള വിഭാഗം മേധാവി ഡോ. പി ജെ ബിന്‍സി, അയിരൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.സൂസന്‍ ബ്രൂണോ, തിരുവല്ല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. അനു തോമസ്, കടമ്പനാട് സര്‍ക്കാര്‍…
Read Moreവിഭാഗം: Editorial Diary
ആംഗ്യഭാഷ പരിശീലന പരിപാടി
സെപ്റ്റംബര്‍ 28 വരെ നടക്കുന്ന ആംഗ്യഭാഷ വാരാചാരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം, സാമൂഹികനീതി വകുപ്പ്, ഡഫ് കണ്‍സോര്‍ഷ്യം എന്നിവയുടെ സംയുക്ത ആഭിമുഖത്തില്‍ ആംഗ്യഭാഷ പരിശീലന പരിപാടി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കേള്‍വി-സംസാര പരിമിതി ഉള്ളവര്‍ക്ക് സര്‍ക്കാര്‍ സേവനം നിഷേധിക്കാതിരിക്കാന്‍ ഓരോ ഉദ്യോഗസ്ഥനും ആംഗ്യഭാഷ അറിഞ്ഞിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ‘ഇന്ത്യന്‍ ആംഗ്യഭാഷയില്‍ നിത്യ ജീവിതത്തില്‍ ആവശ്യമായ ചില അടിസ്ഥാന ആംഗ്യ രൂപങ്ങള്‍’ എന്ന കൈപ്പുസ്തകം ജില്ലാ കലക്ടര്‍ പ്രകാശനം ചെയ്തു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജെ ഷംല ബീഗം അധ്യക്ഷയായി. പിഡിസി കോര്‍ഡിനേറ്റര്‍ കെസിയ സണ്ണിച്ചന്‍, കലക്ടറേറ്റ് ഹുസൂര്‍ ശിരസ്തദാര്‍ വര്‍ഗീസ് മാത്യു, ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫ് ദി ഡഫ് ട്രഷറര്‍ പി എ എബ്രഹാം, പിഎഫ്ഡിഡബ്ല്യു അംഗം സൂസന്‍ വര്‍ഗീസ്, ഡിഎല്‍സി…
Read Moreഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പാക്കും: മന്ത്രി വി ശിവന്‍കുട്ടി
konnivartha.com: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികള്‍ക്ക് നല്‍കുന്നതിന് ഭൗതിക സൗകര്യങ്ങളോടൊപ്പം നവീന അധ്യയന രീതികളും ആവശ്യമാണെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കലഞ്ഞൂര്‍ മാങ്കോട് സര്‍ക്കാര്‍ എച്ച് എസ് സ്‌കൂളിലെ എല്‍ പി കെട്ടിടത്തിന്റെ ഉദ്ഘാടനവും പുതിയ ഹയര്‍സെക്കന്‍ഡറി ബ്ലോക്ക് നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. കുട്ടികള്‍ക്ക് സ്വയം പഠിക്കാന്‍ കഴിയുന്ന സൗകര്യങ്ങളാണ് 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനം. വിദ്യാര്‍ഥികള്‍ക്ക് സെല്‍ഫ് ലേര്‍ണിങ് രീതിയിലൂടെ പഠനം കൂടുതല്‍ ലളിതമാക്കുന്ന ഡിജിറ്റല്‍ റിസോഴ്‌സുകള്‍ക്കാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത്. ഇന്നത്തെ കുട്ടികള്‍ നാളെയുടെ ഗവേഷകരും ശാസ്ത്രജ്ഞരുമാണ്. കുട്ടികളുടെ ചിന്തകള്‍ക്ക് ശാസ്ത്രീയ ദിശാബോധം നല്‍കാന്‍ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം. വിദ്യാലയങ്ങളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പരിശീലനം ആരംഭിക്കുന്നതിന് നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നു. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നത് സര്‍ക്കാരിന്റെ ആദ്യ പരിഗണനയാണെന്നും മന്ത്രി പറഞ്ഞു. പഠനത്തിന് പുറമെ സമൃദ്ധമായ ഉച്ചഭക്ഷണത്തിനായി പുതിയ…
Read Moreകോന്നി സ്നേഹാലയം :മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം 26 ന് നടക്കും
konnivartha.com: കോന്നി കേന്ദ്രമാക്കി ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇ എം എസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കീഴില്‍ ഉള്ള സ്നേഹാലയത്തിലെ മൂന്നാം നില കെട്ടിടത്തിന്‍റെ ഉദ്ഘാടനം സെപ്തംബര്‍ 26 ന് രാവിലെ 11 ,30 ന് നടക്കും . എം പി ജോണ്‍ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്യും .ഇതിനോട് അനുബന്ധിച്ച് ആധുനിക അടുക്കളയുടെയും ഭക്ഷണ ശാലയുടെയും ശിലാസ്ഥാപന കര്‍മ്മം കെ എസ് എഫ് ഇ ചെയര്‍മാന്‍ കെ വരദരാജന്‍ നിര്‍വ്വഹിക്കും . വിവിധ വ്യക്തിത്വങ്ങളെ അഡ്വ കെ യു ജനീഷ് കുമാര്‍ എം എല്‍ എ ആദരിക്കും . സോണല്‍ കമ്മറ്റി ഭാരവാഹികളില്‍ നിന്ന് രോഗികളുടെയും വോളണ്ടിയര്‍മാരുടെയും ലിസ്റ്റ് മുന്‍ എം എല്‍ എ രാജു എബ്രഹാം ഏറ്റുവാങ്ങും . വിവിധ മേഖലയില്‍ ഉള്ളവര്‍ ആശംസകള്‍ നേരും . നിലവില്‍ 32 രോഗികള്‍ക്ക് ആണ് സ്നേഹാലയത്തില്‍ പരിചരണം…
Read Moreഇന്ന് സെപ്റ്റംബർ 23:ആയുർവേദ ദിനം
2016 മുതൽ എല്ലാ വർഷവും ധന്വന്തരി ജയന്തി (ധന്തേരസ്) ദിനത്തിൽ ദേശീയ ആയുർവേദ ദിനം ആഘോഷിക്കുന്നു. ആയുർവേദത്തിന്റെ ദിവ്യ പ്രചാരകനായി ധന്വന്തരി ഭഗവാൻ കണക്കാക്കപ്പെടുന്നു. ആരോഗ്യവും സമ്പത്തും നൽകുന്നതിനുള്ള ഗുണങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 2025 മാർച്ച് 23-ന് പുറത്തിറക്കിയ ഗസറ്റ് വിജ്ഞാപനത്തിലൂടെ, സെപ്റ്റംബർ 23 ആയുർവേദ ദിനമായി ആഘോഷിക്കുന്നതിനായി ഇന്ത്യാ ഗവൺമെന്റ് നിശ്ചയിച്ചിട്ടുണ്ട്. ആഗോളതലത്തിൽ ദൃശ്യപരതയും ആചരണത്തിലെ സ്ഥിരതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, വേരിയബിൾ ചാന്ദ്ര കലണ്ടർ പിന്തുടരുന്ന ധന്തേരസിൽ ആയുർവേദ ദിനം ആചരിക്കുന്ന മുൻ രീതികളിൽ നിന്നുള്ള ഒരു പ്രധാന മാറ്റമാണിത്. സെപ്റ്റംബർ 23, ശരത്കാല വിഷുവവുമായി ഒത്തുചേരുന്നു, അതായത് പകലും രാത്രിയും ഏതാണ്ട് തുല്യമായ ഒരു ദിവസം. ഈ ജ്യോതിശാസ്ത്ര സംഭവം പ്രകൃതിയിലെ സന്തുലിതാവസ്ഥയെ പ്രതീകപ്പെടുത്തുന്നു, മനസ്സ്, ശരീരം, ആത്മാവ് എന്നിവ തമ്മിലുള്ള സന്തുലിതാവസ്ഥയ്ക്ക് ഊന്നൽ നൽകുന്ന ആയുർവേദ തത്ത്വചിന്തയുമായി പൂർണ്ണമായും…
Read Moreഅരുവാപ്പുലത്ത് ഇന്ന് (23/09/25)സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും
konnivartha.com: അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്‍റെയും കോന്നി മെഡിക്കൽ കോളേജിന്‍റെയും നേതൃത്വത്തിൽ ഇന്ന് (23/09/25)രാവിലെ 10 മണിമുതൽ 12 മണിവരെ അക്കരക്കാലപടി സാംസ്കാരിക നിലയത്തിൽ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടക്കും . ജനറൽ മെഡിസിൻ ,പീഡിയാട്രിക് ഒഫ്താൽമോളജി, ഡെന്റൽ എന്നീ വിദഗ്ദ വിഭാഗങ്ങളിലെ ഡോക്ടർമാർ ക്യാമ്പിൽ പരിശോധന നടത്തും എന്ന് അരുവാപ്പുലം പഞ്ചായത്ത് നേതൃത്വം അറിയിച്ചു
Read Moreകേന്ദ്രസര്‍ക്കാര്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ അനുവദിച്ചു
വനിതാ ശാക്തീകരണത്തിന്റെ മികച്ച ചുവടുവെയ്പ്പായി 2025-26 സാമ്പത്തിക വര്‍ഷം പ്രധാനമന്ത്രി ഉജ്വല യോജനയ്ക്ക് (പിഎംയുവൈ) കീഴില്‍ 25 ലക്ഷം അധിക എല്‍പിജി കണക്ഷനുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. നവരാത്രിയുടെ ശുഭവേളയില്‍ ഉജ്വല കുടുംബത്തിന്റെ ഭാഗമാകുന്ന അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും ആശംസകള്‍ നേരുന്നതായി പദ്ധതി ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . വിശുദ്ധ ഉത്സവ കാലത്തെ ഈ നടപടി അവര്‍ക്ക് സന്തോഷം നല്‍കുന്നതിനൊപ്പം രാജ്യത്തിന്റെ വനിതാ ശാക്തീകരണ ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. നവരാത്രിയുടെ വേളയില്‍ ദുര്‍ഗാദേവിക്ക് നല്‍കുന്ന അതേ ആദരം സ്ത്രീകള്‍ക്കും നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച പ്രതിബദ്ധതയുടെ മറ്റൊരു ഉദാഹരണമാണ് ഉജ്വല പദ്ധതിക്ക് കീഴില്‍ 25 ലക്ഷം സൗജന്യ എല്‍പിജി കണക്ഷനുകള്‍ അനുവദിച്ച തീരുമാനമെന്ന് നടപടിയുടെ പ്രഖ്യാപനവേളയില്‍ കേന്ദ്ര പെട്രോളിയം- പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ്…
Read Moreമൊറോക്കോയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് രാജ്യരക്ഷാ മന്ത്രി
മൊറോക്കോയിലെ ഇന്ത്യൻ പ്രവാസി സമൂഹവുമായി സംവദിച്ച് രാജ്യരക്ഷാ മന്ത്രി:ഓപ്പറേഷൻ സിന്ദൂറിലെ ഇന്ത്യയുടെ സംയമനവും ദൃഢനിശ്ചയവും ചർച്ചയായി മൊറോക്കോയിലെ റബാത്തിൽ നടന്ന പരിപാടിയിൽ രാജ്യരക്ഷാ മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ത്യൻ സമൂഹവുമായി സംവദിച്ചു.ഓപ്പറേഷൻ സിന്ദൂർ സമയത്ത് സായുധസേന നടത്തിയ നിർണായക നടപടിയെ ഇന്ത്യൻ സമൂഹം അഭിനന്ദിച്ചു. പൽഗാമിൽ നിരപരാധികളായ ഇന്ത്യക്കാർക്ക് നേരെ നടന്ന ഭീരുത്വപരമായ ആക്രമണത്തിന് ശേഷം സായുധ സേന പൂർണ്ണമായും സജ്ജരായിരുന്നുവെന്നും പ്രതികരിക്കാൻ അവർക്ക് പൂർണ്ണ സ്വാതന്ത്ര്യം നല്കിയിരുന്നുവെന്നും രക്ഷാ മന്ത്രി ആവർത്തിച്ചു.ഇന്ത്യയുടെ നടപടികൾ നിയന്ത്രിതവും സംഘർഷം വഷളാക്കാത്തതുമായിരുന്നുവെന്ന് ഊന്നിപ്പറഞ്ഞ അദ്ദേഹം രാജ്യത്തിൻ്റെ ഉറച്ചതും എന്നാൽ സംയമനപരവുമായ സമീപനത്തെ വിവരിക്കുന്നതിനായി രാമചരിതമാനസത്തെ ഉദ്ധരിച്ച് “ഞങ്ങൾ അവരുടെ മതത്തെ അടിസ്ഥാനമാക്കിയല്ല, മറിച്ച് അവരുടെ കർമ്മത്തെ അടിസ്ഥാനമാക്കിയാണ് തിരിച്ചടി കൊടുത്തത്” എന്നും പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദശകത്തിൽ ഇന്ത്യ കൈവരിച്ച ബഹുമുഖ പുരോഗതിയെക്കുറിച്ചും ചർച്ചയിൽ രാജ്നാഥ്…
Read Moreവിഷന്‍ 2031 ആരോഗ്യ സെമിനാര്‍ : സംഘാടകസമിതി രൂപീകരിച്ചു
സംസ്ഥാനത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ചര്‍ച്ച ചെയ്യും : മന്ത്രി വീണാ ജോര്‍ജ് കേരളത്തിന്റെ ഭാവി വികസന ലക്ഷ്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും 2031 ല്‍ സംസ്ഥാനം എങ്ങനെ ആയിരിക്കണമെന്ന വിപുലമായ കാഴ്ചപ്പാട് രൂപീകരിച്ച് ആശയങ്ങള്‍ ശേഖരിക്കുന്നതിനുമാണ് സംസ്ഥാനതല സെമിനാറുകള്‍ സംഘടിപ്പിക്കുന്നതെന്ന് ആരോഗ്യ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പത്തനംതിട്ട ജില്ലയില്‍ ഒക്ടോബര്‍ 14 ന് നടക്കുന്ന ആരോഗ്യ സെമിനാറിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സംഘാടകസമിതി രൂപീകരണ യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനതലത്തില്‍ 33 വിഷയങ്ങളിലാണ് ‘വിഷന്‍ 2031’ എന്ന പേരില്‍ സെമിനാറുകള്‍ സംഘടിപ്പിക്കുന്നത്. ആരോഗ്യ, ഗതാഗത വകുപ്പുകളുടെ സെമിനാറുകളാണ് പത്തനംതിട്ട ജില്ലയില്‍ നടക്കുന്നത്. ആരോഗ്യമേഖലയില്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ വികസന നേട്ടങ്ങള്‍, നിലവിലുള്ള നയങ്ങള്‍, സുപ്രധാന പദ്ധതികള്‍ എന്നിവ സെമിനാറില്‍ അവതരിപ്പിക്കും. ശേഷം ഭാവി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച്…
Read More4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന്
konnivartha.com: കോന്നി മണ്ഡലത്തിലെ 4 സര്‍ക്കാര്‍ എല്‍ പി സ്കൂളുകള്‍ക്ക് പുതിയ കെട്ടിടം: ഉദ്ഘാടനം സെപ്റ്റംബര്‍ 23ന് നടക്കും . പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. പ്രമാടം എല്‍ പി സ്‌കൂള്‍ പ്രമാടം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ പുതിയ കെട്ടിടം സെപ്റ്റംബര്‍ 23 (ചൊവ്വ) രാവിലെ 10 ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. കെ.യു ജനീഷ് കുമാര്‍ എംഎല്‍ എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി, ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ നവനിത്ത്, ത്രിതല പഞ്ചാത്തംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മലയാലപ്പുഴ എല്‍പി സ്‌കൂള്‍ …
Read More