സി എച്ച് മുഹമ്മദ് കോയ അനുസ്മരണ സമ്മേളനം നടന്നു

konnivartha.com/നെടുമങ്ങാട് : കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും, മുസ്ലിം ലീഗ് നേതാവുമായിരുന്ന സി എച്ച് മുഹമ്മദ് കോയ സാഹിബിന്റെ 42 മത് ചരമവാർഷികത്തോട് അനുബന്ധിച്ച് മുസ്ലിം ലീഗ് നെടുമങ്ങാട് മുനിസിപ്പൽ കമ്മിറ്റിയുടെ   ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ലീഗ് ജില്ലാ സെക്രട്ടറി കന്യാകുളങ്ങര ഷാജഹാൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് നെടുമങ്ങാട് എം നസീർ അധ്യക്ഷത വഹിച്ചു. നേതാക്കളായഎസ് എഫ്എസ് എ തങ്ങൾ, പുലിപ്പാറ യൂസഫ്, വഞ്ചുവം ഷറഫ്, അനസ് മൂഴിയിൽ, ഷഫീഖ് ചെറിയ പാലം,സലിം നെടുമങ്ങാട്,സൈഫുദ്ദീൻ, അഭിയാൻ, റാസിൻ പത്താംകല്ല്,മുഹമ്മദ്,ഷംനാദ്,സിനാൻ, ബാസിൽ, സിനാൻ, അഖിൽ നാഥ് തുടങ്ങിയവർ സംസാരിച്ചു.

Read More

ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് തടഞ്ഞു

  konnivartha.com/ പത്തനംതിട്ട: പമ്പ ഗണപതി കോവിൽ സന്ദർശിക്കാനെത്തിയ ശബരിമല ആചാര സംരക്ഷണ സമിതി പ്രവർത്തകരെ പോലീസ് തടഞ്ഞത് പ്രതിഷേധത്തിന് ഇടയാക്കി. നാറാണംതോട്, അട്ടത്തോട് ഉൾപ്പെടെയുള്ള ശബരിമല ഗ്രാമങ്ങളിൽ താമസിക്കുന്ന വനവാസി വിഭാഗത്തിലെ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ട സംഘത്തെയാണ് ത്രിവേണിയിൽ വെച്ച് പോലീസ് മുന്നറിയിപ്പില്ലാതെ തടഞ്ഞത്. തുടർന്ന്, സമിതി പ്രവർത്തകർ ശക്തമായി പ്രതിഷേധിച്ചതോടെ സ്ത്രീകളെയും കുട്ടികളെയും കോവിൽ സന്ദർശിക്കാൻ അനുവദിച്ചു. ശബരിമല സ്വർണ്ണ കവർച്ചയുമായി ബന്ധപ്പെട്ട് തദ്ദേശീയരായ വനവാസി വിഭാഗം ഉൾപ്പെടുന്ന ആചാര സംരക്ഷണ സമിതി രണ്ടാം ഘട്ട ശബരിമല സംരക്ഷണ സമരം തുടങ്ങുന്നതിന് മുന്നോടിയായി പമ്പ ഗണപതി കോവിലിൽ നേർച്ച സമർപ്പിക്കാനെത്തിയതായിരുന്നു പ്രവർത്തകർ. യുവതീ പ്രവേശന സമരത്തിന് മുൻപും സമിതി ഇത്തരത്തിൽ വഴിപാടുകൾ അർപ്പിച്ചിരുന്നു. മൂന്ന് വാഹനങ്ങളിലായി എത്തിയ പ്രവർത്തകരെ തടഞ്ഞ പോലീസ്, രാഷ്ട്രപതി ശബരിമല സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഉള്ളതിനാലാണ് പ്രവേശനം നിഷേധിക്കുന്നതെന്ന് അറിയിച്ചതായി…

Read More

ദേശീയ നേത്രദാന പക്ഷാചരണവും, ലോക കാഴ്ച ദിനവും ആചരിച്ചു

കൊച്ചി അമൃത ആശുപത്രിയിൽ 40-ാമത് ദേശീയ നേത്രദാന പക്ഷാചരണവും, ലോക കാഴ്ച ദിനവും ആചരിച്ചു konnivartha.com; കൊച്ചി : അമൃത ആശുപത്രിയിലെ നേത്രരോഗ വിഭാഗം, ജ്യോതിസ് ഐകെയർ സൊസൈറ്റിയുമായി ചേർന്ന്, 40-ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ സമാപന ചടങ്ങും, ലോക കാഴ്ച ദിനവും ആഘോഷിച്ചു. നേത്രദാനത്തിന്റെയും കാഴ്ച പുനഃസ്ഥാപനത്തിന്റെയും പ്രാധാന്യം ജനങ്ങളിൽ ബോധവത്കരിക്കുകയായിരുന്നു പരിപാടിയുടെ ലക്ഷ്യം. നൂറോളം ആരോഗ്യപ്രവർത്തകരും സാമൂഹിക സംഘടനാ പ്രതിനിധികളും വിദ്യാർത്ഥികളും പങ്കെടുത്തു. ഇന്ത്യൻ നേവിയിലെ മുൻ ചീഫ് പെറ്റി ഓഫീസർ എൻ. വിമൽ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. കൊച്ചി അമൃത ആശുപത്രി സീനിയർ മെഡിക്കൽ അഡ്മിനിസ്ട്രേറ്റർ ഡോ. പ്രതാപൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓഫ്‍താൽമോളജി വിഭാഗം മേധാവി ഗോപാൽ എസ്. പിള്ളൈ , കൺസൽട്ടൻറ് ഡോ. അനിൽ രാധാകൃഷ്ണൻ, സീനിയർ ഒപ്‌റ്റോമെട്രിസ്റ്റ് ദീപ പി എ., ജ്യോതിസ് ഐകെയർ സൊസൈറ്റി…

Read More

വോട്ടർമാർക്ക് 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കാം :ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്‍

  konnivartha.com; 1951 ലെ ജനപ്രാതിനിധ്യ നിയമവും 1960 ലെ വോട്ടർ രജിസ്ട്രേഷൻ ചട്ടങ്ങളും പ്രകാരം, പോളിംഗ് സ്റ്റേഷനിൽ തിരിച്ചറിയൽ സുഗമമാക്കുന്നതിനും ആൾമാറാട്ടം തടയുന്നതിനും വോട്ടർമാർക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് (EPIC) നൽകണമെന്ന് നിർദ്ദേശിക്കാൻ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന് (ECI) അധികാരമുണ്ട്. ബിഹാറിലെയും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 8 നിയമസഭാ മണ്ഡലങ്ങളിലെയും ഏതാണ്ട് 100% വോട്ടർമാർക്കും EPIC വിതരണം ചെയ്തിട്ടുണ്ട്. വോട്ടർ പട്ടിക അന്തിമമായി പ്രസിദ്ധീകരിച്ച് 15 ദിവസത്തിനുള്ളിൽ പുതിയ വോട്ടർമാർക്ക് EPIC വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാൻ കമ്മീഷൻ എല്ലാ സിഇഒമാർക്കും നിർദ്ദേശങ്ങൾ നൽകിയിരുന്നു. കൂടാതെ, വോട്ടർ പട്ടികയിൽ പേരുള്ളവരും എന്നാൽ തിരിച്ചറിയൽ രേഖയായി EPIC ഹാജരാക്കാൻ കഴിയാത്തവരുമായ വോട്ടർമാരുടെ സൗകര്യാർത്ഥം, താഴെപ്പറയുന്ന ഫോട്ടോ പതിച്ച 12 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും ഒന്ന് ഹാജരാക്കാമെന്ന് 2025 ഒക്ടോബർ 7-ന് ECI വിജ്ഞാപനം പുറപ്പെടുവിച്ചു. (i) ആധാർ കാർഡ്…

Read More

സർക്കാരിന് അനാസ്ഥ:ജനങ്ങൾ ഭീതിയില്‍ :കൊടിക്കുന്നിൽ സുരേഷ് എം.പി

  പത്തനാപുരത്ത് വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണ സംഭവം: സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും അനാസ്ഥ : കൊടിക്കുന്നിൽ സുരേഷ് എം.പി. konnivartha.com; കൊല്ലം ജില്ലയിലെ ചങ്ങാപ്പാറയിൽ വീട്ടുമുറ്റത്തെ കിണറ്റിൽ പുലി വീണ സംഭവം സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും ഗുരുതരമായ അനാസ്ഥയുടെയും അലംഭാവത്തിന്റെയും തെളിവാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു. മനുഷ്യവാസ പ്രദേശങ്ങളിൽ വന്യജീവികളുടെ കടന്നുകയറ്റം ദിവസേന വർധിച്ചുവരുന്നുവെങ്കിലും, ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കാൻ സർക്കാർ യാതൊരു ഫലപ്രദമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്നത് അത്യന്തം ദൗർഭാഗ്യകരമാണെന്ന് എം.പി. ആരോപിച്ചു. വനം വകുപ്പിന്റെ ഫീൽഡ് സംവിധാനങ്ങൾ ദുർബലമായതും, ആധുനിക നിരീക്ഷണ സംവിധാനങ്ങൾ നടപ്പാക്കാത്തതുമാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാനുള്ള പ്രധാന കാരണം എന്നും എം.പി. ചൂണ്ടിക്കാട്ടി. ചങ്ങാപ്പാറയിൽ നടന്ന സംഭവം, വന്യജീവി നിയന്ത്രണ സംവിധാനത്തിലെ പരാജയത്തിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ഭീതിയിലായിരിക്കെ സർക്കാർ അനാസ്ഥയോടെ നോക്കി നിൽക്കുന്ന…

Read More

കൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് പരാതി നൽകി

ഷാഫി പറമ്പിൽ എംപിക്കെതിരായ പോലീസ് അതിക്രമത്തിൽ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി സ്പീക്കർക്ക് പരാതി നൽകി. konnivartha.com; കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരായ ഞെട്ടിക്കുന്ന പോലീസ് ക്രൂരതയിൽ അടിയന്തര ഇടപെടലും ഉചിതമായ നടപടിയും ആവശ്യപ്പെട്ട് ലോക്സഭയിലെ കോൺഗ്രസ് പാർലമെന്ററി പാർട്ടി ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എംപി ലോക സഭാ  സ്പീക്കർ ഓം ബിർളയ്ക്ക് പരാതി നൽകി. കൊടിക്കുന്നിൽ സുരേഷ് തന്റെ കത്തിൽ സംഭവത്തെ “ഒരു സിറ്റിംഗ് പാർലമെന്റ് അംഗത്തിനെതിരെയുള്ള ആക്രമണം മാത്രമല്ല, ലോക്സഭയുടെ അന്തസ്സിനും പദവിക്കും നേരെയുള്ള ഗുരുതരമായ അപമാനം” എന്ന് വിശേഷിപ്പിച്ചു. എംപിയുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ ബാധ്യസ്ഥരായ പോലീസ് ഉദ്യോഗസ്ഥർ തന്നെ പൊതുജനങ്ങളുടെ മുന്നിൽ വെച്ച് അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തതിൽ നേരിട്ട് പങ്കാളികളാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് വിശദവും വസ്തുതാപരവുമായ ഒരു റിപ്പോർട്ട് എത്രയും വേഗം…

Read More

കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് തുടക്കം കുറിച്ചു

  പ്രധാനമന്ത്രിനരേന്ദ്ര മോദി ന്യൂഡൽഹിയിലെ ഇന്ത്യൻ കാർഷിക ഗവേഷണ സ്ഥാപനത്തിൽ നടന്ന പ്രത്യേക കൃഷി പരിപാടിയിൽ പങ്കെടുത്തു. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിന് മുമ്പ് പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു.കാർഷിക മേഖലയിൽ 35,440 കോടി രൂപയുടെ രണ്ട് പ്രധാന പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. 24,000 കോടി രൂപയുടെ പ്രധാൻ മന്ത്രി ധൻ ധാന്യ കൃഷി യോജനയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. പയർവർഗ്ഗ മേഖലയിൽ 11,440 കോടി രൂപയുടെ ആത്മനിർഭരത ദൗത്യത്തിനും അദ്ദേഹം തുടക്കം കുറിച്ചു. കൃഷി, മൃഗസംരക്ഷണം, മത്സ്യബന്ധനം, ഭക്ഷ്യ സംസ്കരണം എന്നീ മേഖലകളിൽ 5,450 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും രാഷ്ട്രത്തിന് സമർപ്പിക്കുകയും ചെയ്തു. ഏകദേശം 815 കോടി രൂപയുടെ അധിക പദ്ധതികൾക്കും ​അ‌ദ്ദേഹം തറക്കല്ലിട്ടു. Prime Minister Narendra Modi launches two major schemes in the agriculture sector with an…

Read More

ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്ക:അന്താരാഷ്ട്ര മാധ്യമ സമ്മേളനം

  konnivartha.com/ എഡിസൺ, ന്യൂജേഴ്‌സി: ജനാധിപത്യത്തെ സംരക്ഷിച്ച് നിര്‍ത്തുന്ന മാധ്യമങ്ങള്‍ ഇന്ന് കടുത്ത ഭീഷണിയും നിയന്ത്രണങ്ങളും നേരിടുകയാണെന്നും അപ്രിയ സത്യങ്ങള്‍ കേള്‍ക്കാന്‍ അധികാരികള്‍ ആഗ്രഹിക്കുന്നില്ലെന്നും പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ അബിപ്രായപ്പെട്ടു. എഡിസണ്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ ഇന്ത്യാ പ്രസ് ക്‌ളബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാം അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായി നീതിയുക്തമായി ജനങ്ങള്‍ക്കു വേണ്ടി ഏറ്റവും നന്നായി പ്രവര്‍ത്തിക്കേണ്ട മേഖലയാണ് മാധ്യമപ്രവര്‍ത്തനം. അത് ഇന്ന് വലിയ ഭീഷണിയും നിയന്ത്രണങ്ങളും നേരിടുന്നു എന്നു പറഞ്ഞാല്‍ ജനാധിപത്യം തന്നെ ഭീഷണിയിലാണെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്ത്യയില്‍ മാത്രമല്ല, അമേരിക്കയിലും ഇത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു. ”ഇവിടെ ആധുനിക കാലഘട്ടത്തിലെ മാറ്റങ്ങള്‍ വിവിധ സെഷനുകളിലായി ചര്‍ച്ച ചെയ്യപ്പെട്ടു. ലോകം അതിവേഗം മാറുകയാണ്. പ്രിന്റ് മീഡിയയില്‍ നിന്ന് വിഷ്വല്‍ മീഡിയയിലേക്കും ഡിജിറ്റല്‍ മീഡിയയിലേക്കും സോഷ്യല്‍ മീഡിയയിലേക്കും അത് പടര്‍ന്ന്…

Read More

ആധാറുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും പരാതികൾക്കും വിളിക്കാം

  ആധാർ പുതുക്കൽ: 5 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിത ബയോമെട്രിക് പുതുക്കൽ ഇനി സൗജന്യം   konnivartha.com: അഞ്ച് വയസ്സു മുതൽ പതിനേഴു വയസ്സുവരെയുള്ള കുട്ടികളുടെ നിർബന്ധിത ബയോമെട്രിക് പുതുക്കൽ (Mandatory Biometric Update – MBU) സൗജന്യമാക്കി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI). നേരത്തെ 5 മുതൽ 7 വരെയും 15 മുതൽ 17 വയസ്സുവരെയുള്ളവർക്കുമുള്ള നിർബന്ധിത പുതുക്കൽ മാത്രമാണ് സൗജന്യമായി ലഭിച്ചിരുന്നത്. എന്നാൽ, പുതിയ നിർദ്ദേശമനുസരിച്ച് 7 വയസ്സു മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കും ഒരു നിശ്ചിത കാലാവധിവരെ ഈ സൗജന്യ പുതുക്കൽ സൗകര്യം ലഭിക്കും. നവജാത ശിശുക്കൾക്ക് ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിന് എൻറോൾ ചെയ്യാം. 0-5 വയസ്സിൽ ബയോമെട്രിക്സ് ശേഖരിക്കാത്തതിനാൽ കുട്ടികൾക്ക് അഞ്ചാം വയസ്സിലും പതിനഞ്ചാം വയസ്സിലും ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) നിർബന്ധമായും പുതുക്കേണ്ടതുണ്ട്.…

Read More

നവി മുംബൈയിൽ ”നോർക്കാ കെയർ കരുതൽ സംഗമം സംഘടിപ്പിക്കുന്നു

ഒക്ടോബർ 12 ന് konnivartha.com; പ്രവാസികേരളീയർക്കായി സംസ്ഥാന സർക്കാർ നോർക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയർ പദ്ധതിയുടെ പ്രചരണാർത്ഥം മഹാരാഷ്ട്രയിലെ നവി മുംബൈയിൽ ”നോർക്കാ കെയർ കരുതൽ സംഗമം – സ്‌നേഹകവചം” സംഘടിപ്പിക്കുന്നു. പ്രവാസി സംഘടനകളും മലയാളി കൂട്ടായ്മകളും കൈകോർക്കുന്ന ”സ്‌നേഹകവചം” സംഗമം നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സഹായം ആവശ്യമായ പ്രവാസി കുടുംബങ്ങൾക്ക് പിന്തുണ നൽകുന്ന പ്രവർത്തനരീതി (Support Mechanism) രൂപപ്പെടുത്തുകയെന്നതും സ്‌നേഹകവചം” ലക്ഷ്യമിടുന്നു. സംഗമത്തിന്റെ ഭാഗമായി, മലയാളി സംഘടനകൾ നിർദ്ദേശിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുബൈയിലെ 50 മലയാളി കുടുംബങ്ങൾക്ക് നോർക്ക കെയർ പദ്ധതിയിൽ ചേരുന്നതിനുള്ള സാമ്പത്തിക സഹായം ”കെയർ ഫോർ മുബൈ” സന്നദ്ധ സംഘടന ചടങ്ങിൽ നൽകും. നവി മുംബൈ റമാഡ ഹോട്ടലിൽ (മില്ലേനിയം ബിസിനസ് പാർക്ക്,…

Read More