konnivartha.com; 67-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര (ഒക്ടോബർ 16) രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. കേരളത്തിലെ കായിക പ്രേമികളെയും വിദ്യാർത്ഥികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കപ്പ് പ്രയാണം തുടങ്ങുന്നത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പര്യടനം നടത്തിയ ശേഷം, ഒക്ടോബർ 21-ന് ഘോഷയാത്ര തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് സമാപിക്കും. ഈ വർഷം ആദ്യമായി ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ്, ഒളിമ്പിക്‌സ് മാതൃകയിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ സമാപന ചടങ്ങിൽ വെച്ച് വിതരണം ചെയ്യും. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന ജില്ലയ്ക്കാകും ട്രോഫി ലഭിക്കുക. ഘോഷയാത്ര കടന്നുപോകുന്ന വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കായികതാരങ്ങൾ, വിദ്യാർഥികൾ, അധ്യാപകർ, കായിക പ്രേമികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുക്കും.
Read Moreവിഭാഗം: Editorial Diary
നോര്‍ക്ക റൂട്ട്സ് അറിയിപ്പുകള്‍ ( 16/10/2025 )
konnivartha.com; പ്രവാസികള്‍ക്കായി നോർക്ക-ഇന്ത്യന്‍ ബാങ്ക് സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഇന്ന് (ഒക്ടോബര്‍ 16 ന്) ആലപ്പുഴയില്‍. സ്പോട്ട് രജിസ്ട്രേഷനും അവസരം പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പ് ഇന്ന് (ഒക്ടോബര്‍ 16 ന്) ആലപ്പുഴയില്‍. രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന നോര്‍ക്ക ഡിപ്പാര്‍ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ് അഥവ എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരമാണ് ക്യാമ്പ്. ആലപ്പുഴ മുല്ലക്കൽ അമ്മൻ കോവില്‍ സ്ട്രീറ്റിലെ ഗുരുവിനായഗർ കോവില്‍ ഹാളിലാണ് ക്യാമ്പ്. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് വേദിയില്‍ സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും. പാസ്സ്‌പോർട്ട്, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ് എന്നിവയുടെ ഒറിജിനലും പകര്‍പ്പുകളും, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോകള്‍ പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ…
Read Moreഅടൂര്‍ മണ്ഡലത്തിലെ റോഡ് വികസനത്തിന് ആറുകോടിയുടെ ഭരണാനുമതി : ചിറ്റയം ഗോപകുമാര്‍
konnivartha.com; അടൂര്‍ നിയോജകമണ്ഡലത്തിലെ കടമ്പനാട്, കൊടുമണ്‍ പഞ്ചായത്തുകളിലുള്‍പ്പെട്ട രണ്ട് ബജറ്റ് പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ കടമ്പനാട് മുടിപ്പുര ദേശക്കല്ലുംമൂട് റോഡിനും കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ കാച്ചുവയല്‍ – ആനന്ദപ്പള്ളി റോഡിനുമാണ് മൂന്നു കോടി വീതം അടങ്കല്‍ വകയിരുത്തി ഭരണാനുമതി ലഭിച്ചത്. ഒന്നര കിലോമീറ്ററിലധികം ദൈര്‍ഘ്യമുള്ളവയാണ് രണ്ടു പാതകളും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിക്കും മുമ്പ് സമയബന്ധിതമായി പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായി അദ്ദേഹം പറഞ്ഞു.
Read Moreവികസന സദസ് ഇന്ന് ( ഒക്ടോബര്‍ 16 )നടക്കും
നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, അയിരൂര്‍, ആറന്മുള, റാന്നി പഴവങ്ങാടി പഞ്ചായത്തുകള്‍ konnivartha.com; നെടുമ്പ്രം, പ്രമാടം, കടപ്ര, നിരണം, റാന്നി അങ്ങാടി, ആറന്മുള, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് ഒക്ടോബര്‍ 16 ന് നടക്കും. നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന പ്രഭ വികസന സദസ് ഉദ്ഘാടനം ചെയ്യും. പ്രമാടം രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ രാവിലെ ഒമ്പതിന് കെ യു ജനീഷ് കുമാര്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10 ന് പഞ്ചായത്ത് ഓഫീസ് അങ്കണത്തില്‍ മാത്യു ടി തോമസ് എംഎല്‍എ കടപ്ര പഞ്ചായത്തിലെ വികസന സദസ് ഉദ്ഘാടനം ചെയ്യും. നിരണം വൈഎംസിഎയില്‍ രാവിലെ 11 ന് മാത്യു ടി തോമസ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. രാവിലെ 10.30 ന് പിജെടി ഹാളില്‍…
Read Moreഇന്ന് കന്നിയിലെ ആയില്യം: നാഗ പൂജയ്ക്ക് കാവുകളും ക്ഷേത്രങ്ങളും ഒരുങ്ങി
“അനന്തം വാസുകിം ശേഷം പദ്മനാഭം ച കംബളം ശംഖപാലം ധർത്ത രാഷ്ട്രം തക്ഷകം കാളിയം തഥാ ഏതാനിനവനാമാനി നാഗാനാം ച മഹാത്മാനാം സായം കാലേ പഠേന്നിത്യം പ്രാതഃ കാലേ വിശേഷം നശ്യേ വിഷഭയം തസ്യ സർവ്വത്ര വിജയീഭവേൽ” നാഗരാജാവിന്റെ പിറന്നാൾ ദിനമായി കൊണ്ടാടുന്ന വര്‍ഷത്തില്‍ ഒരിക്കലെ കണ്ണിയിലെ ആയില്യം ഇന്ന് നാഗാരാധനയ്ക്ക് വേണ്ടി ഉള്ളത് ആണ് . നാഗാരാധനയുടെ കാര്യത്തിൽ എല്ലാ മാസത്തിലെയും ആയില്യം പ്രധാനമാണെങ്കിലും കന്നിമാസത്തിലെ ആയില്യം പ്രധാനമാണ്. നാഗ ദൈവങ്ങള്‍ക്ക് പ്രധാന സ്ഥാനം കല്‍പ്പിച്ചിരിക്കുന്ന എല്ലാ കാവുകളിലും ക്ഷേത്രങ്ങളിലും ഇന്ന് രാവിലെ മുതല്‍ നാഗ പൂജയും മഞ്ഞള്‍ നീരാട്ടും നടക്കും . നാഗ പാട്ട് പാടിച്ചു കുടുംബ ദോഷങ്ങള്‍ അകറ്റാന്‍ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും . ആയില്യം നാളില്‍ സര്‍പ്പദോഷങ്ങളകലാന്‍ സര്‍പ്പപൂജ, നൂറും പാലും എന്നീ വഴിപാടുകള്‍ നടത്തുന്നത് ഉത്തമമാണ്. നമ്മുടെ…
Read Moreവള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് എല്ലാ രംഗത്തും മികച്ച നേട്ടം കൈവരിച്ചു : കെ യു ജനീഷ് കുമാര്‍ എംഎല്‍എ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് സംഘടിപ്പിച്ചു konnivartha.com; വള്ളിക്കോട് ഗ്രാമപഞ്ചായത്ത് എല്ലാ രംഗത്തും മികച്ച വികസന നേട്ടം കൈവരിച്ചതായി കോന്നി എം എല്‍ എ കെ യു ജനീഷ് കുമാര്‍ പറഞ്ഞു. വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വികസന സദസ് ഉദ്ഘാടനം പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തെ ഭരണ സമിതിയുടെ നേട്ടങ്ങള്‍ പഞ്ചായത്തില്‍ ദൃശ്യമാണ്. അനുവദിച്ച മുഴുവന്‍ തുകയും പഞ്ചായത്തില്‍ വിനിയോഗിക്കാന്‍ ഭരണസമിതിക്ക് സാധിച്ചു. കാര്‍ഷിക ഇടപെടലിലൂടെ 150 ഹെക്ടര്‍ ഭൂമി കൃഷിയോഗ്യമാക്കി. കൃഷി ഉപേക്ഷിച്ച കര്‍ഷകരെ തിരിച്ചു കൊണ്ട് വന്നു. വള്ളിക്കോട് ശര്‍ക്കര പുതിയ മാതൃകയില്‍ സ്വന്തം ബ്രാന്‍ഡില്‍ സൃഷ്ടിച്ചു. പഞ്ചായത്തില്‍ റോഡ്, ആശുപത്രി, സ്‌കൂള്‍, കുടിവെള്ള പദ്ധതി തുടങ്ങി എല്ലാ മേഖലയിലും മാറ്റങ്ങള്‍ സൃഷ്ടിച്ചു. കൈപ്പട്ടൂര്‍…
Read Moreആവണിപ്പാറ പാലം നിര്‍മാണം ഉടന്‍ ആരംഭിക്കും : കെ യു ജനീഷ് കുമാര്‍ എം എല്‍ എ
അരുവാപ്പുലം വികസന സദസ് എംഎല്‍എ ഉദ്ഘാടനം ചെയ്തു konnivartha.com; ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കുന്നതിന്റെ ഭാഗമായി ആവണിപ്പാറ പാലത്തിന്റെ നിര്‍മാണം ഉടന്‍ ആരംഭിക്കുമെന്ന് കെ യു ജനീഷ് കുമാര്‍ എം എല്‍ എ. അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ വികസന സദസ് അരുവാപ്പുലം സര്‍ക്കാര്‍ എല്‍.പി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു എം എല്‍ എ. കൃഷി, അടിസ്ഥാന സൗകര്യ വികസനം, റോഡ്, സബ്‌സെന്റര്‍, വിദ്യാഭ്യാസം തുടങ്ങിയ സമസ്ത മേഖലകളിലും സമഗ്ര വികസനമാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പഞ്ചായത്ത് നടപ്പാക്കിയത്. മലയോര മേഖലയിലെ മനുഷ്യ – വന്യജീവി സംഘര്‍ഷ പരിഹാരത്തിനുള്ള നടപടികള്‍ നടത്തുന്നതായി എം എല്‍ എ പറഞ്ഞു. സംസ്ഥാന സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും ഭാവി വികസനത്തിന് പൊതുജനാഭിപ്രായം സ്വീകരിക്കുന്നതിനുമാണ് വികസനസദസ് നടത്തുന്നത്. ഗ്രാമപഞ്ചായത്തിലെ പ്രോഗ്രസ് റിപ്പോര്‍ട്ട് എം എല്‍ എ പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ വികസന…
Read Moreവിഷന്‍ 2031 സെമിനാര്‍:ഗതാഗത വകുപ്പില്‍ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റം: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍
വിഷന്‍ 2031 സെമിനാര്‍:ഗതാഗത വകുപ്പില്‍ വരാനിരിക്കുന്നത് വിപ്ലവകരമായ മാറ്റം: മന്ത്രി കെ.ബി ഗണേഷ്‌കുമാര്‍ konnivartha.com; വരും വര്‍ഷങ്ങളില്‍ വിപ്ലവകരമായ പദ്ധതികളാണ് ഗതാഗതവകുപ്പ് ആസൂത്രണം ചെയ്യുന്നതെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. തിരുവല്ല ബിലീവേഴ്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ സംഘടിപ്പിച്ച ഗതാഗത വകുപ്പിന്റെ വികസന ലക്ഷ്യങ്ങള്‍ സംസ്ഥാനതല സെമിനാറില്‍ വിഷന്‍ 2031അവതരണം നടത്തുകയായിരുന്നു മന്ത്രി. 2031 ല്‍ ഗതാഗത വകുപ്പിന്റെ പ്രവര്‍ത്തനം എങ്ങനെയാകണം എന്നതാണ് സെമിനാറിന്റെ ലക്ഷ്യം. വരുന്ന ഡിസംബറില്‍ ആറുവരി ദേശീയ പാത പൂര്‍ത്തിയാകും. ഗതാഗത രംഗത്ത് വന്‍ മാറ്റം ഉണ്ടാകും. പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനൊപ്പം സുരക്ഷിത യാത്രയും ഉറപ്പാക്കും. ഡ്രൈവിങ് പരീക്ഷ പരിശോധിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം ടാബ് നല്‍കും. പരീക്ഷ കഴിഞ്ഞ് വിജയികളാകുന്നവര്‍ക്ക് അപ്പോള്‍ തന്നെ ഡിജിറ്റല്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കും. ഓഫീസില്‍ ചെന്നുള്ള കാലതാമസം ഇതോടെ ഒഴിവാകും. സാമൂഹിക മാറ്റങ്ങള്‍ ഉള്‍കൊണ്ടാണ് വകുപ്പ് മുന്നോട്ട് പോകുന്നത്. നിര്‍മിത ബുദ്ധി…
Read Moreസംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി
തദ്ദേശ തിരഞ്ഞെടുപ്പ് : ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി konnivartha.com; ജില്ലയിലെ ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്കില്‍ ഉള്‍പ്പെട്ട 19 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് ഒക്ടോബര്‍ 15 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. ഇതോടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെയും സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 18 നും ജില്ലാ പഞ്ചായത്തിന്റേത് ഒക്ടോബര്‍ 21 നും നടക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-ഐമാലി ഈസ്റ്റ്, 6-പുത്തന്‍പീടിക, 7-പൈവള്ളി, 8-വാഴമുട്ടം നോര്‍ത്ത്, 9-വാഴമുട്ടം, 14-മഞ്ഞനിക്കര, 15-ഓമല്ലൂര്‍ ടൗണ്‍ നോര്‍ത്ത് പട്ടികജാതി സ്ത്രീ സംവരണം 4-പറയനാലി പട്ടികജാതി സംവരണം – 10-മുള്ളനിക്കാട്. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 15/10/2025 )
തദ്ദേശ തിരഞ്ഞെടുപ്പ് : ഗ്രാമപഞ്ചായത്ത് സംവരണ വാര്‍ഡ് നറുക്കെടുപ്പ് പൂര്‍ത്തിയായി ജില്ലയിലെ ഇലന്തൂര്‍, പന്തളം, പറക്കോട് ബ്ലോക്കില്‍ ഉള്‍പ്പെട്ട 19 ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാര്‍ഡ് നറുക്കെടുപ്പ് ഒക്ടോബര്‍ 15 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിദ്ധ്യത്തില്‍ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ സംവരണ വാര്‍ഡുകള്‍ നറുക്കെടുത്തു. ഇതോടെ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്ത് വാര്‍ഡുകളുടെയും സംവരണ നറുക്കെടുപ്പ് പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളുടെ സംവരണ നറുക്കെടുപ്പ് ഒക്ടോബര്‍ 18 നും ജില്ലാ പഞ്ചായത്തിന്റേത് ഒക്ടോബര്‍ 21 നും നടക്കും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് സ്ത്രീ സ്ത്രീ സംവരണ വാര്‍ഡുകള്‍ 3-ഐമാലി ഈസ്റ്റ്, 6-പുത്തന്‍പീടിക, 7-പൈവള്ളി, 8-വാഴമുട്ടം നോര്‍ത്ത്, 9-വാഴമുട്ടം, 14-മഞ്ഞനിക്കര, 15-ഓമല്ലൂര്‍ ടൗണ്‍ നോര്‍ത്ത് പട്ടികജാതി സ്ത്രീ സംവരണം 4-പറയനാലി പട്ടികജാതി സംവരണം – 10-മുള്ളനിക്കാട്. ചെന്നീര്‍ക്കര ഗ്രാമപഞ്ചായത്ത് സ്ത്രീ സംവരണ വാര്‍ഡുകള്‍…
Read More