konnivartha.com : പുനലൂര്‍ -മൂവാറ്റുപുഴ റോഡ് വികസനം കണ്ണില്‍ എണ്ണ ഒഴിച്ച് കാത്തു കാത്തു ഇരുന്നിട്ട് വര്‍ഷങ്ങള്‍ . റോഡു പണി തുടങ്ങി . നരക തുല്യവുമായി . റോഡു പണി തുടങ്ങിയതില്‍ പിന്നെ റോഡ് സൈഡിലെ വീടുകളില്‍ ഉള്ളവരെ തിരിച്ചറിയാന്‍ വയ്യ . അടി മുതല്‍ മുടി വരെ പൊടി നിറഞ്ഞു . തുമ്മി തുമ്മി വലിവ് രോഗം പോലും വരുന്ന അവസ്ഥ . ആസ്മ വരുവാന്‍ ഈ പൊടി മതി . വെള്ളം ഒഴിക്കല്‍ ടൌണ്‍ പ്രദേശത്ത് മാത്രം . ഓരം ചേര്‍ന്ന് ഇത്തിരി വെള്ളം തളിയ്ക്കുന്ന വണ്ടികളെ കാണാം . വകയാര്‍ മേഖലയില്‍ കൂടി വാഹനം ഓടിച്ചാല്‍ എല്ലാ നരകവും ഒന്നിച്ചു അനുഭവിക്കാം . പൊടി ശല്യം കാരണം ജനം പൊറുതി മുട്ടി . സബ് കരാറുകാരന്‍ ഇതെല്ലം കണ്ടു വെളുക്കെ…
Read Moreവിഭാഗം: Editorial Diary
പള്ളിയോടങ്ങളുടെ നാട്ടില്‍ സ്വന്തം ബ്രാന്‍ഡ് ഒരുങ്ങുന്നു
konnivartha.com : ആചാരപ്പെരുമ കൊണ്ട് ചരിത്രപ്രസിദ്ധമായ നാടാണ് ആറന്മുള. ആറന്മുള കണ്ണാടി മുതല്‍ വള്ളസദ്യ വരെ നീണ്ടുകിടക്കുന്ന പാരമ്പര്യപെരുമകളുള്ള മണ്ണ്. ആറന്മുള ബ്രാന്‍ഡ് എന്ന സ്വപ്ന പദ്ധതിയിലൂടെ ആറന്മുളയുടെ പെരുമയെ ലോകത്തിനു മുന്‍പാകെ അവതരിപ്പിച്ച് വനിതാ ശാക്തീകരണത്തിന് പുതിയ മാതൃക സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് പഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. ജോജിയുടെ നേതൃത്വത്തില്‍. ആറന്മുളയുടെ കൈയൊപ്പുള്ള മ്യൂറല്‍ പെയിന്റിംഗ് ചെയ്ത കേരള സാരി, വിവിധ കരകൗശല വസ്തുക്കള്‍, ആര്‍ട്ട് വര്‍ക്കുകള്‍ എന്നിങ്ങനെയുള്ള വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. സ്ത്രീകള്‍ക്ക് ജോലിയും മികച്ച വരുമാനവും ലക്ഷ്യമിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ആറന്മുള ബ്രാന്‍ഡ് എന്ന സ്വപ്നപദ്ധതിയുടെ ആശയരൂപീകരണം നടക്കുന്നത്. സ്ത്രീകള്‍ക്ക് വേണ്ടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന പഞ്ചായത്ത് പ്രസിഡന്റ് ഷിജ ടി. ജോജിയുടെ ആഗ്രഹമാണ് ആറന്മുള ബ്രാന്‍ഡ് എന്ന പദ്ധതിക്ക് പിന്നില്‍. …
Read Moreഅയിരൂരിന്റെ ജനകീയ ആംബുലന്‍സ്
അയിരൂരിന്റെ ജനകീയ ആംബുലന്‍സ് കോവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ അയിരൂര്‍ ഗ്രാമ പഞ്ചായത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയായിരുന്നു അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സിന്റെ ദൗര്‍ലഭ്യം. ഇതോടെയാണ് സ്വന്തമായൊരു ആംബുലന്‍സ് പഞ്ചായത്തിന് വേണമെന്ന ആവശ്യം ഉയര്‍ന്നത്. പഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് എന്ന ആവശ്യത്തിനായി പഞ്ചായത്തിലെ ജനങ്ങളെല്ലാം ഒറ്റക്കെട്ടായി അണിനിരന്നു. തുടര്‍ന്ന് ആംബുലന്‍സ് വാങ്ങി നല്‍കാന്‍ കഴിയുന്നവര്‍ക്കായി അന്വേഷണം തുടങ്ങി. പഞ്ചായത്തിന്റെ ആവശ്യകത അറിഞ്ഞെത്തിയ സിറ്റിസണ്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്ന ചാരിറ്റി സംഘടന മുഖേന 15.5 ലക്ഷം രൂപ വിലമതിക്കുന്ന പുതിയ ആംബുലന്‍സ് പഞ്ചായത്തിന് ലഭിച്ചു. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആംബുലന്‍സ് സേവനം സൗജന്യമായാണ് പഞ്ചായത്ത് അനുവദിച്ചിരിക്കുന്നത്. ബാക്കിയുള്ളവരില്‍ നിന്ന് ചെറിയ തുക ഈടാക്കുന്നുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന അയിരൂര്‍ പഞ്ചായത്തിന്റെ ജനകീയ പങ്കാളിത്തത്തോടെയുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഈ ആംബുലന്‍സിന്റെ സേവനം. …
Read Moreഡിജിറ്റല്‍ സര്‍വേ റവന്യൂ വകുപ്പിന്റെ മുഖമുദ്ര: ജില്ലാ കളക്ടര്‍
റവന്യൂ വകുപ്പിന്റെ മുഖമുദ്രയാണ് ഡിജിറ്റല്‍ സര്‍വേയെന്ന് ജില്ല കളക്ടര്‍ ഡോ ദിവ്യ. എസ്. അയ്യര്‍ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേയുമായി ബന്ധപ്പെട്ട് ജില്ലാതലത്തില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍. ഡിജിറ്റല്‍ സര്‍വേയ്ക്കായി ജില്ലയില്‍ ആദ്യഘട്ടത്തില്‍ 12 വില്ലേജുകളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഡിജിറ്റല്‍ സര്‍വേ നടത്തുന്ന വില്ലേജ് ഓഫീസര്‍മാര്‍ക്ക് ഏകദിന പരിശീലനം നല്‍കുമെന്നും ആവശ്യമെങ്കില്‍ ഡിജിറ്റല്‍ സര്‍വേയുടെ ഗുണങ്ങളെപ്പറ്റി വാതില്‍ പടി ബോധവത്ക്കരണം നല്‍കാവുന്നതാണെന്നും സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍.ബി. സിന്ധു പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്ന ഫെബ്രുവരി മാസം കൊണ്ടു തന്നെ ഡിജിറ്റല്‍ സര്‍വേ കൃത്യമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ചിലയിടങ്ങളില്‍ സാങ്കേതികമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും റീസര്‍വേയില്‍ വന്ന പിഴവുകള്‍ തിരുത്തി വരുകയാണെന്നും വില്ലേജ് ഓഫീസര്‍മാര്‍ യോഗത്തെ അറിയിച്ചു. ഡിജിറ്റല്‍ ഭൂസര്‍വേയുടെ ഭാഗമായി ജില്ലയില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള സര്‍വേയുടെ ഉദ്ഘാടനം ഓമല്ലൂര്‍ വില്ലേജില്‍ നിര്‍വഹിച്ചിരുന്നു.…
Read Moreസൂര്യാഘാത മുൻകരുതൽ: ജോലി സമയം പുനഃക്രമീകരിച്ചു
സംസ്ഥാനത്തു പകൽ താപനില ഉയരുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നത് തടയുന്നതിന് ഏപ്രിൽ 30 വരെ തൊഴിൽ സമയം പുനഃക്രമീകരിച്ചു കൊണ്ട് ലേബർ കമ്മീഷണർ ഉത്തരവായി. ഇതുപ്രകാരം പകൽ ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെ വിശ്രമവേളയായിരിക്കും. ഇവരുടെ ജോലി സമയം രാവിലെ 7 മണി മുതൽ വൈകിട്ട് 7 മണി വരെയുള്ള സമയത്തിനുള്ളിൽ 8 മണിക്കൂറായിരിക്കും. രാവിലെയും ഉച്ചയ്ക്ക് ശേഷവുമുള്ള മറ്റു ഷിഫ്റ്റുകളിലെ ജോലി സമയം യഥാക്രമം ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന പ്രകാരവും വൈകുന്നേരം 3 മണിക്ക് ആരംഭിക്കുന്ന പ്രകാരവും പുനഃക്രമീകരിച്ചു.
Read Moreമലയാളം പഠിക്കാത്തവർക്ക് സർക്കാർ സർവീസിൽ മലയാളം അഭിരുചി പരീക്ഷ നിർബന്ധമാക്കും
konnivartha.com ; പത്താം ക്ലാസ് വരെ മലയാളം പഠിച്ചിട്ടില്ലാത്തവർ സർക്കാർ സർവീസിന്റെ ഭാഗമായാൽ നിരീക്ഷണ കാലാവധി പൂർത്തിയാകുംമുൻപ് മലയാളം അഭിരുചി പരീക്ഷ പാസാകണമെന്നു വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി അവസാന ഘട്ടത്തിലാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. മലയാണ്മ എന്ന പേരിൽ മലയാളം മിഷൻ സംഘടിപ്പിച്ച ലോക മാതൃഭാഷാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരെ ഭാഷാ അവബോധമുള്ളവരാക്കിയും ഭാഷാ അഭിരുചിയുള്ളവരെ സർക്കാർ സർവീസിന്റെ ഭാഗമാക്കിയും സിവിൽ സർവീസിനെ മാതൃഭാഷാ കേന്ദ്രകീതൃമാക്കാനാണു സർക്കാർ ശ്രമിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഈ കാഴ്ചപ്പാടോടെയാണ് ബിരുദം വരെ യോഗ്യത ആവശ്യമുള്ള പി.എസ്.സി. പരീക്ഷകൾ മലയാളത്തിൽ നടത്താൻ തീരുമാനിച്ചത്. കെ.എ.എസ്. പ്രവേശനത്തിൽ മലയാളം അഭിരുചി പരിശോധിക്കപ്പെടുന്നെന്ന് ഉറപ്പാക്കി. സർക്കാർ സർവീസിൽ പ്രവേശിക്കുന്നവരുടെ മലയാള പ്രാവീണ്യം പരിശോധിക്കാനുള്ള തീരുമാനം മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവരെ മാത്രം ഉദ്ദേശിച്ചല്ല, കേരളത്തിൽന്നുള്ള മലയാളം അറിയാത്തവരെക്കൂടി ഉദ്ദേശിച്ചാണെന്നും…
Read Moreസ്‌കൂൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കം പൂർത്തിയായി
KONNIVARTHA.COM : 47 ലക്ഷം വിദ്യാർഥികൾ ഒരുമിച്ച് തിങ്കളാഴ്‌ച സ്‌കൂളിലെത്തി വൈകിട്ടുവരെ ക്ലാസിലിരിക്കും. സ്‌കൂൾ പുനരാരംഭിക്കുന്നതിന്റെ ഒരുക്കം പൂർത്തിയായെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. സംസ്ഥാനമെങ്ങും ആദ്യഘട്ട ശുചീകരണം പൂർത്തിയായി. പതിവായി അണുനശീകരണം നടത്തും. പ്രീപ്രൈമറിമുതൽ എട്ടാം ക്ലാസുവരെയുള്ളവർക്ക് ഉച്ചഭക്ഷണം നൽകും. മാർഗരേഖ പ്രകാരം കോവിഡ് മാനദണ്ഡം പാലിച്ചാകും സ്കൂൾ നടത്തിപ്പെന്നും മന്ത്രി വ്യക്തമാക്കി. പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു; ഇത് മികവിന്റെ ‘വിദ്യാകിരണം’ വിദ്യാകിരണമായി മാറിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 9,34,000 കുട്ടികള്‍ വര്‍ധിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിനും വിദ്യാകിരണം മിഷന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് വിദ്യാകിരണം മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഡാല്‍മിയ തങ്കപ്പന്‍ പറഞ്ഞു. 2016ല്‍ കഴിഞ്ഞ സംസ്ഥാന സര്‍ക്കാരിന്റെ നവകേരളം പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയ മിഷനുകളില്‍…
Read Morewww.konnivartha.com online news portal
welcome https://www.konnivartha.com/ www.konnivartha.com online news portal news desk : 8281888276 ( WhatsApp ) email:konnivartha@gmail.com
Read Moreപത്തനംതിട്ട ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം എന്നിവ വിതരണം ചെയ്തു
KONNIVARTHA.COM : ജനങ്ങളുടെ പ്രതിഫലനമാണ് തദ്ദേശ സ്വയംഭരണ വകുപ്പെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ബല്‍വന്ത്‌റായി മേത്തയുടെ ജന്മദിനത്തോട് അനുബന്ധിച്ച് പത്തനംതിട്ടയില്‍ നടത്തിയ തദ്ദേശ സ്വയംഭരണ ദിനാഘോഷത്തില്‍ ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകള്‍ക്കുളള സ്വരാജ് ട്രോഫി, മഹാത്മ പുരസ്‌കാരം എന്നിവ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. ഒരു കുടുംബം എന്ന വികാരം തദ്ദേശ സ്വയംഭരണ വകുപ്പില്‍ എല്ലാവര്‍ക്കും ഉണ്ടാവണം. എങ്കില്‍ മാത്രമേ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാനും അതിനു തക്കതായ ഗുണഫലങ്ങള്‍ ലഭ്യമാകുകയും ചെയ്യുകയുള്ളു. ജനങ്ങള്‍ക്ക് സേവനം അനുഷ്ഠിക്കുക എന്നാല്‍ അവര്‍ക്ക് എന്തെങ്കിലും നല്‍കുക എന്നല്ല, മറിച്ച് അവരുടെ വികാരങ്ങളും, ആശകളും, ആശങ്കകളും ഒപ്പിയെടുക്കാന്‍ കഴിയുക എന്നതാണ്. തൊഴിലുറപ്പ് പദ്ധതിയുടെ വിജയരഹസ്യം ആത്മാര്‍ഥമായി കടന്നു വരുന്ന ഗുണഭോക്താക്കളാണ്. തുടര്‍ന്നും ഏറ്റവും നല്ലരീതിയില്‍ ജനങ്ങള്‍ക്ക് ഉതകുന്ന പ്രകൃതി സൗഹാര്‍ദമായ പ്രോജക്ടുകള്‍ വയ്ക്കുകയും അവയില്‍ ഗുണഭോക്താക്കള്‍ക്ക് നന്നായി…
Read Moreപാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണി അനുവദിക്കില്ല
konnivartha.com : പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണി അനുവദിക്കില്ല: അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ കെ.എസ്.ടി.പി റോഡ് നിർമ്മാണത്തിലെ ജനങ്ങളുടെയും വ്യാപാരികളുടെയും പരാതിയിൽ ഉടൻ പരിഹാരം ഉണ്ടാക്കും. പച്ചമണ്ണും, പാറയും കടത്തിയെന്ന പരാതി ജില്ലാ കളക്ടർ അന്വേഷിക്കും: പരാതി ശരിയെങ്കിൽ കർശന നടപടി. konnivartha.com : പാലാരിവട്ടം പാലം പോലെ കോന്നിയിലെ റോഡ് പണിയാം എന്ന് കരാർ കമ്പനി കരുതരുത് എന്ന് അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ.യുടെ പരസ്യ ശകാരം. കോന്നിയിലെ കെ.എസ്.ടി . പി .റോഡ് നിർമ്മാണം സംബന്ധിച്ച പരാതി കേൾക്കാൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ എം.എൽ.എ വിളിച്ചുകൂട്ടിയ ജനപ്രതിനിധികളുടെയും, രാഷ്ട്രീയ പാർട്ടി – വ്യാപാരി സംഘടനാ പ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും, കരാർ കമ്പനി പ്രതിനിധികളുടെയും യോഗത്തിലാണ് കോന്നി – പുനലൂർ റീച്ചിൻ്റെ നിർമ്മാണം ഏറ്റെടുത്ത കമ്പനി പ്രതിനിധികളെ എം.എൽ.എ ശകാരിച്ചത് – കോന്നി ടൗണിലെ…
Read More