konnivartha.com : ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ലഹരി വിമുക്ത കേരളം പ്രചാരണത്തിന് ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തി ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ തുടക്കമാകും. ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാനതലത്തിനു പുറമേ ജില്ലാ തലത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിലും തദ്ദേശ സ്വയംഭരണ വാര്‍ഡ് തലത്തിലും സ്‌കൂള്‍, കോളജ് തലത്തിലും സമിതികള്‍ പ്രവര്‍ത്തിക്കും. ജില്ലാതല സമിതിയുടെ അധ്യക്ഷന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കോ-ഓര്‍ഡിനേറ്റര്‍ ജില്ലാ കളക്ടറുമാണ്. എംപിയും ജില്ലയിലെ എംഎല്‍എമാരും പ്രത്യേക ക്ഷണിതാക്കളുമായിരിക്കും. ജില്ലാ പോലീസ് മേധാവി, ഡെപ്യുട്ടി എക്സൈസ് കമ്മീഷണര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, കായികവും യുവജനക്ഷേമവും വകുപ്പ് പ്രതിനിധി, കൊളീജിയേറ്റ്/ ടെക്നിക്കല്‍/ഹയര്‍സെക്കന്‍ഡറി/…
Read Moreവിഭാഗം: Editorial Diary
കോന്നി കുമ്മണ്ണൂരില്‍ പോലീസ് പരിശോധന നടത്തി: പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പിടിയില്‍
konnivartha.com : ഹര്‍ത്താല്‍ ദിനത്തില്‍ കോന്നിയില്‍ കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് കല്ലെറിഞ്ഞ കോന്നി കുമ്മണ്ണൂര്‍ നിവാസികളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകരുടെ വീടുകളില്‍ കോന്നി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി . അജ് മല്‍ ,മുഹമ്മദ് ഷാന്‍ എന്നിവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് രാവിലെ മുതല്‍ പരിശോധന നടന്നു . ഷാനെ ഇന്നലെ വൈകിട്ട് പോലീസ് പിടികൂടിയിരുന്നു . അജ് മലിനെ ഇന്ന് പോലീസ് പിടികൂടി . തങ്ങളാണ് കെ എസ് ആര്‍ ടി സി ബസ്സിനു കല്ല് എറിഞ്ഞത് എന്ന് പോലീസിനോട് ഇവര്‍ സമ്മതിച്ചിട്ടുണ്ട് . ഇരുവര്‍ക്കും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയില്‍ നേതൃത്വപരമായ ചുമതല ഉണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത് . കുമ്മണ്ണൂര്‍ ,മുളം തറ എന്നിവിടെ ഉള്ള വീടുകളില്‍ പോലീസ് പരിശോധന നടത്തി…
Read Moreലോക പേവിഷബാധാ ദിനാചരണം: ജില്ലാതല ഉദ്ഘാടനം സംഘടിപ്പിച്ചു
ലോക പേവിഷബാധ ദിനാചരണത്തോടനുബന്ധിച്ചുളള ജില്ലാതല ഉദ്ഘാടനം, പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും (ആരോഗ്യം), റാന്നി-പെരുനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു. റാന്നി-പെരുനാട് ബഥനി സെന്റ്മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നടന്ന പരിപാടി റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജനം, യഥാസമയം നായകള്‍ക്ക് പ്രതിരോധ വാക്സിന്‍ ലഭ്യമാക്കുക എന്നതിന്റെ പ്രാധാന്യത്തെപ്പറ്റിയും അദേഹം പറഞ്ഞു. പെരുനാട് ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ഡി.ശ്രീകല അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി, റാന്നി-പെരുനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്യ.ആര്‍.നായര്‍, വെറ്റനറി സര്‍ജന്‍ ഡോ.നിതിന്‍, ജില്ലാ എഡ്യുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ റ്റി.കെ അശോക് കുമാര്‍, മെമ്പര്‍ റ്റി.ആര്‍ രാജന്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍.ക്രിസ്റ്റീന, റിട്ടയേഡ് ഹെഡ്മിസ്ട്രസ്സ് സിസ്റ്റര്‍.മെറീന എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. ലോക പേവിഷബാധാ ദിനാചരണത്തോടനുബന്ധിച്ച് നടന്ന ആരോഗ്യ ബോധവത്ക്കരണ ക്ലാസുകള്‍ക്ക് ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഡോ.സി.എസ്.നന്ദിനി,…
Read Moreകോന്നി മെഡിക്കല്‍ കോളജില്‍ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
konnivartha.com:കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഈ അധ്യയന വര്‍ഷത്തെ അലോട്ട്മെന്റ് ഒക്ടോബറില്‍ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എംബിബിഎസ് പ്രവേശനത്തിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ അംഗീകാരം ലഭിച്ച ശേഷം ആദ്യമായി കോന്നി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. അലോട്ട്മെന്റിനു ശേഷം ദേശീയ തലത്തില്‍ നിശ്ചയിക്കുന്നത് അനുസരിച്ച് ക്ലാസുകള്‍ ആരംഭിക്കും. ഈ വര്‍ഷം തന്നെ ഇടുക്കി, കോന്നി മെഡിക്കല്‍ കോളജുകള്‍ക്ക് അംഗീകാരം ലഭിച്ചതിലൂടെ 200 എംബിബിഎസ് സീറ്റുകളാണ് നേടാനായത്. പാരിപ്പള്ളിയിലും മഞ്ചേരിയിലും ആരംഭിച്ച നഴ്സിംഗ് കോളജുകളില്‍ 120 നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്ക് ക്ലാസുകള്‍ ആരംഭിച്ചു. 26 സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും ഒന്‍പത് സൂപ്പര്‍ സ്പെഷ്യാലിറ്റി സീറ്റുകള്‍ക്കും അംഗീകാരം നേടിയെടുത്തതും ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ നേട്ടമാണ്. കൂട്ടായ പ്രവര്‍ത്തന ഫലമായാണ് ഇത് സാധ്യമാക്കിയത്. അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ മെഡിക്കല്‍ കോളജിന്റെ സാക്ഷാത്ക്കാരത്തിനു വേണ്ടി നിരന്തരമായി…
Read Moreകൊക്കാത്തോട്ടിലെ നായ വളര്‍ത്തല്‍ കേന്ദ്രം അടച്ചു പൂട്ടാന്‍ ആനിമല്‍ വെല്‍ഫയര്‍ ഓഫീസറുടെ നിര്‍ദേശം
konnivartha.com : പഞ്ചായത്തിന്റെ സ്‌റ്റോപ്പ് മെമ്മോ: അടച്ചു പൂട്ടാന്‍ അനിമല്‍ വെല്‍ഫയര്‍ ഓഫീസറുടെ നിര്‍ദേശം: നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു : വിവാദമായ കോന്നി കൊക്കാത്തോട്ടിലെ വ്യക്തിയുടെ തെരുവുനായ സംരക്ഷണ കേന്ദ്രം സംബന്ധിച്ച് ദുരൂഹതകള്‍ ഏറെ: പട്ടി സ്‌നേഹത്തിന്റെ മറവില്‍ അജാസ് പത്തനംതിട്ട കച്ചവടവും അനധികൃത പിരിവും നടത്തുന്നുവെന്ന ആരോപണവുമായി മൃഗസ്‌നേഹികള്‍ konnivartha.com / പത്തനംതിട്ട: കോന്നി കൊക്കാത്തോട്ടില്‍ വ്യക്തി നടത്തുന്ന നായ സംരക്ഷണം കേന്ദ്രം സംബന്ധിച്ച് ദൂരുഹത വര്‍ധിക്കുന്നു. അലഞ്ഞു നടക്കുന്നതും അസുഖം ബാധിച്ചതുമായ തെരുവുനായകള്‍, ബ്രീഡിങിന് ശേഷം തെരുവില്‍ ഉപേക്ഷിക്കാതെ വളര്‍ത്താന്‍ ഏല്‍പ്പിക്കുന്ന നായകള്‍ എന്നിവയുടെ സംരക്ഷകന്‍ എന്ന പേരില്‍ കേന്ദ്രം നടത്തുന്ന അജാസ് പത്തനംതിട്ടയ്‌ക്കെതിരേ ആരോപണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുറുകുമ്പോള്‍ ഇവിടെ നായകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. നുറിലധികം നായകളുള്ള ഷെല്‍ട്ടറില്‍ പട്ടിണി കിടന്നും അസുഖം ബാധിച്ചും കഴിഞ്ഞ ദിവസം പതിനെട്ടെണ്ണം കൂട്ടത്തോടെ…
Read Moreകോന്നി മെഡിക്കൽ കോളേജിൽ എല്ലാ ഒ.പി സേവനവും പൂർണ്ണ സമയമാക്കണം : കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ
konnivartha.com : കോന്നി സർക്കാർ മെഡിക്കൽ കോളേജിൽ എം.ബി.ബി.എസ് പ്രവേശനത്തിന് അംഗീകാരം നൽകിയ ദേശീയ മെഡിക്കൽ കമ്മീഷൻ തീരുമാനത്തെ കോന്നി ടൗൺ റെസിഡന്റ്സ് അസോസിയേഷൻ സ്വാഗതം ചെയ്തു. കോന്നി മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാക്കുന്നതിനു വേണ്ടി പ്രവർത്തിച്ച എല്ലാവരേയും യോഗം അഭിനന്ദിച്ചു. എല്ലാ ഒ.പി സേവനവും പൂർണ്ണ സമയമാക്കുന്നതിന് അധികാരികൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നിലവില്‍ ഉച്ച വരെ മാത്രമാണ് ഒ പി ഉള്ളത് . പൂര്‍ണ്ണമായും ഒ പി സേവനം ലഭിച്ചെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയുള്ളൂ ടൗൺ റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിൽ വയലാത്തല അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ എൻ.എസ്.മുരളിമോഹൻ, ജി.രാമകൃഷ്ണപിള്ള , കെ.രാജേന്ദ്രനാഥ് , എം.കെ. ഷിറാസ്, എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Read Moreഎന്‍ ഐ എ 2019 ല്‍ പുറത്തിറക്കിയ നിരോധിത തീവ്രവാദ സംഘടനകളുടെ ലിസ്റ്റ്
konnivartha.com : TERRORIST ORGANISATIONS LISTED IN THE FIRST SCHEDULE OF THE UNLAWFUL ACTIVITIES (PREVENTION) ACT, 1967. (last updated on 30-12-2019) Babbar Khalsa International Khalistan Commando Force Khalistan Zindabad Force International Sikh Youth Federation Lashkar-E-Taiba/Pasban-E-Ahle Hadis Jaish-E-Mohammed/Tahrik-E-Furqan Harkat-Ul-Mujahideen or Harkat-Ul-Ansar or Harkat-Ul-Jehad-E-Islami or Ansar-Ul-Ummah (AUU) Hizb-Ul-Mujahideen/ Hizb-Ul-Mujahideen Pir Panjal Regiment Al-Umar-Mujahideen Jammu and Kashmir Islamic Front United Liberation Front of Assam (ULFA) National Democratic Front of Bodoland (NDFB) in Assam People’s Liberation Army (PLA) United National Liberation Front (UNLF) People’s Revolutionary Party of Kangleipak (PREPAK) Kangleipak Communist Party (KCP) Kanglei Yaol…
Read Moreഎല്ലാ ഓൺലൈൻ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം
എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും (POPSKS) PCC സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം konnivartha.com : പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകൾക്കായുള്ള (പിസിസി) അപേക്ഷകളുടെ പ്രതീക്ഷിക്കാത്ത വർദ്ധന പരിഹരിക്കുന്നതിനും പാസ്‌പോർട്ടുമായി ബന്ധപ്പെട്ട സേവനങ്ങൾ ഉപയോഗിക്കുമ്പോൾ പൗരന്മാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനും, എല്ലാ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിലും പിസിസി സേവനങ്ങൾക്ക് അപേക്ഷിക്കാനുള്ള സൗകര്യം ഉൾപ്പെടുത്താൻ വിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു. 2022 സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ ഇന്ത്യയിലുടനീളമുള്ള കേന്ദ്രങ്ങളിൽ സൗകര്യം ലഭ്യമാകും. അതനുസരിച്ച്, കൊച്ചിയിലെ റീജിയണൽ പാസ്പോര്ട്ട് ഓഫീസിന്റെ അധികാരപരിധിയിൽ വരുന്ന ചെങ്ങന്നൂർ, കട്ടപ്പന, പാലക്കാട് എന്നിവിടങ്ങളിലെ ഓൺലൈൻ പോസ്റ്റ് ഓഫീസ് പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങൾ വഴി പൊതുജനങ്ങൾക്ക് 2022 സെപ്റ്റംബർ 28 ബുധനാഴ്ച മുതൽ പിസിസിക്ക് അപേക്ഷിക്കാം. ഈ നടപടി കൊച്ചിയിലെ ആർപിഒയ്ക്ക് കീഴിൽ, പിസിസി അപ്പോയിന്റ്‌മെന്റ് സ്ലോട്ടുകളുടെ ലഭ്യത നേരത്തെ ഉറപ്പാക്കും.…
Read Moreകുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ:രജിസ്റ്റർ ചെയ്യണം
കുഞ്ഞുങ്ങൾക്ക് സൗജന്യ ഹൃദയ ശസ്ത്രക്രിയ: ആയിരങ്ങൾക്കു കൈത്താങ്ങായി ഹൃദ്യം പദ്ധതി konnivartha.com : സങ്കീർണമായ ഹൃദ്രോഗങ്ങളുമായി പിറന്നുവീണ നിരവധി കുഞ്ഞുങ്ങൾക്കു സൗജന്യ ചികിത്സ ഒരുക്കി സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി. ഈ വർഷം ഇതുവരെ 873 കുട്ടികളുടെ ഹൃദയശസ്ത്രക്രിയ പൂർത്തിയായി. കഴിഞ്ഞ വർഷം 1380 പേർക്കു പദ്ധതിയിലൂടെ സൗജന്യമായി ഹൃദയശസ്ത്രക്രിയ നടത്തി. പ്രതിവർഷം 2000 കുട്ടികൾ സങ്കീർണമായ ഹൃദ്യോഗങ്ങളുമായി സംസ്ഥാനത്തു ജനിക്കുന്നതായാണു കണക്ക്. നിലവിൽ എട്ടുവയസ്സുവരെ പ്രായമുള്ള കുട്ടികളുടെ ശസ്ത്രക്രിയയ്ക്ക് അഞ്ച് ലക്ഷം രൂപയോളമാണു ചെലവ്. ഹൃദ്യം പദ്ധതിയിലൂടെ ഈ ചികിത്സ സൗജന്യമായി ലഭിക്കും. 3119 കേസുകളാണ് ഈ വർഷം ഹൃദ്യം പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും വിദഗ്ധരായ ഡോക്ടർമാർ പ്രത്യേകം നിരീക്ഷിച്ച് ആവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നു. ശസ്ത്രക്രിയയ്ക്കു പുറമേ കുട്ടികൾക്കു യഥാസമയം ചികിത്സ ലഭ്യമാക്കാനും ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള നിരീക്ഷണം ഏകീകരിക്കാനുമായി ഹൃദ്യം സോഫ്റ്റ് വെയറും തയാറാക്കിയിട്ടുണ്ട്. പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്ന 18 വയസ്സിന്…
Read Moreപോപ്പുലര്‍ ഫ്രണ്ടിനെ യുഎപിഎ പ്രകാരം നിരോധിക്കും : കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങി
konnivartha.com : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡിന് പിന്നാലെ സംഘടനയെ നിരോധിക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു . നിരോധനം സംബന്ധിച്ച കോടതിയിലും മറ്റുമുള്ള തര്‍ക്കം മറികടക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ നടത്തി വരികയാണ് എന്ന് വിശ്വസ്ത കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നു . 1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമത്തിന്റെ (യുഎപിഎ) 35-ാം വകുപ്പ് പ്രകാരം നിരോധിക്കപ്പെട്ട 42 തീവ്രവാദ സംഘടനകളുടെ പട്ടികയിലാകും പോപ്പുലര്‍ ഫ്രണ്ടിനേയും ഉള്‍പ്പെടുത്തുക എന്നും അറിയുന്നു .ഈ മാസം 22-ന് 15 സംസ്ഥാനങ്ങളിലായി എന്‍ഐഎയും ഇ.ഡിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ നൂറിലേറെ നേതാക്കളെയാണ് കസ്റ്റഡിയിലെടുത്തത്. ]തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ പിഎഫ്‌ഐയുടെ പങ്കാളിത്തത്തിന്റെ ശക്തമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അവകാശപ്പെടുന്നത്. വിദേശ തീവ്രവാദ ഗ്രൂപ്പുകളുമായി പോപ്പുലര്‍ ഫ്രണ്ടിലെ നേതാക്കള്‍ ഇടപെട്ടു എന്ന്…
Read More