konnivartha.com : മഹാനവമി, വിജയദശമി ആഘോഷങ്ങള്‍ക്ക് നാടന്‍ പൂക്കള്‍ തയാറാക്കി പന്തളം തെക്കേക്കര പഞ്ചായത്ത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പൂ കൃഷിയുടെ വിളവെടുപ്പ് പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് നിര്‍വഹിച്ചു. വാടാ മുല്ല, ബന്ദി, സീനിയ, തുളസി എന്നിവയാണ് വിളവെടുത്തത്. വര്‍ഷം മുഴുവന്‍ തെക്കേക്കരയ്ക്ക് ആവശ്യമായ പൂക്കള്‍ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യത്തില്‍ കൂടുതല്‍ പ്രദേശത്തേക്ക് കൃഷി വ്യാപിപ്പിക്കും. വൈസ് പ്രസിഡന്റ് റാഹേല്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.പി. വിദ്യാധര പണിക്കര്‍, വാര്‍ഡ് മെമ്പര്‍ പ്രസാദ് കുമാര്‍, കൃഷി ഓഫീസര്‍ സി. ലാലി, സീനിയര്‍ അസിസ്റ്റന്റ് എന്‍. ജിജി, കാര്‍ഷിക കര്‍മ്മസേന അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Read Moreവിഭാഗം: Editorial Diary
ആൽക്കോ സ്കാൻ വാൻ ഓടിത്തുടങ്ങി, ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു
konnivartha.com / പത്തനംതിട്ട : മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നവരെ പിടികൂടാൻ പോലീസ് പുറത്തിറക്കിയ ആൽക്കോ സ്കാൻ വാൻ ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ 11 നാണ് ജില്ലാ പോലീസ് ആസ്ഥാനത്ത് ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് വാനിന്റെ യാത്രയ്ക്ക് കൊടികാട്ടിയത്. മദ്യം, സിന്തറ്റിക് ലഹരിമരുന്നുകൾ ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ ഉപയോഗിച്ചവരെ കണ്ടെത്താൻ കഴിയുന്ന അത്യാധുനിക ഉപകരണങ്ങളടങ്ങിയ വാൻ ജില്ലയിൽ പ്രവർത്തിച്ചുതുടങ്ങി. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഓരോ ദിവസം ഉപയോഗപ്പെടുത്തുന്നതിന് നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു. മദ്യം ഉപയോഗിച്ചവരെ ബ്രീത്ത് അനലൈസറും, ലഹരികൾ കണ്ടെത്താൻ അബോട്ട് എന്ന മെഷീനുമാണ് വാഹനത്തിൽ തയാറാക്കിയിട്ടുള്ളത്. ഉമിനീർ പരിശോധനയിലൂടെയാണ് കഞ്ചാവ്, എം ഡി എം എ ഉൾപ്പെടെയുള്ള രാസലഹരികൾ എന്നിവയുടെ ശരീരത്തിലെ സാന്നിധ്യം…
Read Moreപത്തനംതിട്ട ജില്ലയിലെ ഇന്നത്തെ പ്രധാന സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 03/10/2022)
ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനം നോര്‍ക്കയില്‍ ലഭിക്കും konnivartha.com : കേരളത്തില്‍ നിന്നും ഖത്തറില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്കും, ഉദ്യോഗാര്‍ത്ഥികള്‍ക്കും തങ്ങളുടെ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍ നോര്‍ക്ക-റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഓഫീസുകള്‍ മുഖാന്തരം ഖത്തര്‍ എംബസ്സി അറ്റസ്റ്റേഷനു വേണ്ടി സമര്‍പ്പിക്കാവുന്നതാണ്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം അതത് മാര്‍ക്ക് ലിസ്റ്റുകളും ഖത്തര്‍ എംബസ്സി അറ്റ്സ്റ്റ് ചെയ്യേണ്ടതുണ്ട്. വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളില്‍ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തുന്നതിന് മുന്നോടിയായുളള എച്ച്.ആര്‍.ഡി, വിദേശകാര്യ മന്ത്രാലയം സാക്ഷ്യപ്പെടുത്തലുകള്‍ എന്നീ സേവനങ്ങളും നോര്‍ക്ക-റൂട്ട്സ് മേഖലാ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കും. വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകളോടൊപ്പം, വിദ്യാഭ്യാസേതര സര്‍ട്ടിഫിക്കറ്റുകളുടെ ഖത്തര്‍ എംബസ്സി സാക്ഷ്യപ്പെടുത്തല്‍ സേവനങ്ങളും നോര്‍ക്കയുടെ ഓഫീസുകളില്‍ ലഭ്യമാണ്. www.norkaroots.org എന്ന് വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് അറ്റസ്റ്റേഷന്‍ സേവനങ്ങള്‍ക്കായി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 1800 425 3939 എന്ന നമ്പറിലോ, norkacertificates@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്. ഭിന്നശേഷിക്കാര്‍ക്കുളള മെഡിക്കല്‍ ബോര്‍ഡ്…
Read Moreമുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആനി ശേഖര്‍ അന്തരിച്ചു
മലയാളിയും മുംബൈയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആനി ശേഖര്‍ അന്തരിച്ചു. 84 വയസായിരുന്നു. അസുഖബാധിതയായി ദീര്‍ഘനാളുകളായി ചികിത്സയിലായിരുന്നു.ദക്ഷിണ മുംബൈയില്‍ കൊളാബയില്‍ നിന്ന് രണ്ട് തവണ നിയമസഭാംഗമായിരുന്നു ആനി ശേഖര്‍. കോണ്‍ഗ്രസിന്റെ മുംബൈ ഘടകത്തിലെ ജനപ്രിയ നേതാവായിരുന്ന ആനി 45 വര്‍ഷത്തോളം വിവിധ പദവികളില്‍ പൊതുരംഗത്ത് സേവനമനുഷ്ഠിച്ചു. പിന്നാക്കം നില്‍ക്കുന്ന കുട്ടികളുടെ പഠനത്തിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പഠന കേന്ദ്രങ്ങള്‍ ആനി ശേഖറിന്റെ സംഭാവനയില്‍ പ്രധാനപ്പെട്ടതാണ്. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 3 30ന് നടക്കും.
Read Moreസംസ്ഥാനത്തെ സ്കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു
konnivartha.com : ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് ഞായറാഴ്ച സംസ്ഥാനത്തെ സ്കൂളുകളിൽ നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റിവെച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പരിപാടി വ്യാഴാഴ്ച നടത്തും.പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന ലഹരിവിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ഒക്ടോബർ 6 ലേക്ക് മാറ്റി. ഗാന്ധി ജയന്തിയുടെ ഭാഗമായ ഹാരാർപ്പണവും പുഷ്പാർച്ചനയും ലളിതമായ ചടങ്ങുകളോടെ രാവിലെ 8.30 ന് ഗാന്ധി സ്ക്വയറിൽ നടക്കും. പൊതുസമ്മേളനവും റാലിയും റദ്ദാക്കി. ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താൻ നിശ്ചയിച്ച സാമൂഹ്യഐക്യദാർഢ്യ പക്ഷാചരണ ഉദ്ഘാടന പരിപാടികളും റദ്ദാക്കിയതായി മന്ത്രി കെ രാധാകൃഷ്ണൻ വ്യക്തമാക്കി. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്‍റെ ഭാഗമായി കേരള സായുധ പോലീസും സ്റ്റുഡന്‍റ് പോലീസ് കേഡറ്റും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കൂട്ടയോട്ടവും മാറ്റിവെച്ചു.
Read Moreയാത്രക്കാരെ അധിക്ഷേപിച്ച് വനിതാ കണ്ടക്ടർ; ബസില്‍ നിന്ന് ഇറക്കിവിട്ടു
തിരുവനന്തപുരത്ത് യാത്രക്കാരോട് മോശമായി പെരുമാറി കെഎസ്ആര്‍ടിസി കണ്ടക്ടർ. യാത്രക്കാരെ കണ്ടക്ടർ അസഭ്യം പറഞ്ഞ് ബസില്‍ നിന്ന് ഇറക്കിവിട്ടു എന്നാണ് പരാതി. ചിറയിൻകീഴിലാണ് സംഭവം. മെഡിക്കൽ കോളജ് – ചിറയിൻകീഴ് സർവീസ് നടത്തുന്ന ബസിലാണ് യാത്രക്കാരെ ഇറക്കിവിട്ടത്. ആറ്റിങ്ങൽ ഡിപ്പോയിലെ വനിതാ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാരുടെ പരാതി. കണ്ടക്ടർ ആഹാരം കഴിക്കുന്ന സമയത്ത് ബസിനകത്ത് യാത്രക്കാർ കയറിയതാണ് പ്രകോപന കാരണമെന്ന് യാത്രക്കാര്‍ പറയുന്നു. ഇറങ്ങി പോടി, എന്നെ ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്ന് കണ്ടക്ടർ യാത്രക്കാരോട് പറഞ്ഞു. കൈക്കുഞ്ഞുമായി എത്തിയവരെ വരെ അസഭ്യം പറഞ്ഞ് കണ്ടക്ടർ ഇറക്കിവിട്ടു എന്ന് യാത്രക്കാര്‍ പരാതി ഉന്നയിച്ചു . പരാതിയ്ക്ക് ഇടയാക്കിയ സംഭവത്തിലെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ കെ എസ് ആര്‍ ടി സിയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നു
Read Moreകേന്ദ്ര സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 01/10/2022)
5 ജി സേവനങ്ങൾക്കു പ്രധാനമന്ത്രി തുടക്കം കുറിച്ചു ന്യൂഡല്‍ഹി, ഒക്ടോബര്‍ 01, 2022 പുതിയ സാങ്കേതികയുഗത്തിനു തുടക്കമിട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ 5ജി സേവനങ്ങൾക്കു തുടക്കംകുറിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പും പ്രധാനമന്ത്രി ഉദ്ഘാടനംചെയ്തു. ഐഎംസി പ്രദർശനവും അദ്ദേഹം വീക്ഷിച്ചു. ഈ ചരിത്രമുഹൂർത്തത്തിൽ വ്യവസായപ്രമുഖരും തങ്ങളുടെ അഭിപ്രായം പങ്കുവച്ചു. 2047-ഓടെ വികസിത രാഷ്ട്രമെന്ന കാഴ്ചപ്പാടിനായി പ്രചോദനമേകിയതിനു പ്രധാനമന്ത്രിക്കു റിലയൻസ് ചെയർമാൻ മുകേഷ് അംബാനി നന്ദി പറഞ്ഞു. “ഗവൺമെന്റിന്റെ എല്ലാ പ്രവർത്തനങ്ങളും നയങ്ങളും ഇന്ത്യയെ ആ ലക്ഷ്യത്തിലേക്കു നയിക്കാൻ വിദഗ്ധമായി തയ്യാറാക്കിയതാണ്. 5ജി യുഗത്തിലേക്കുള്ള ഇന്ത്യയുടെ മുന്നേറ്റം അതിവേഗം പിന്തുടരാൻ സ്വീകരിച്ച നടപടികൾ നമ്മുടെ പ്രധാനമന്ത്രിയുടെ നിശ്ചയദാർഢ്യത്തിന്റെ ശക്തമായ തെളിവാണ്.”- അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസം, കാലാവസ്ഥ തുടങ്ങിയ സുപ്രധാന മേഖലകളിൽ 5ജിയുടെ സാധ്യതകൾ അദ്ദേഹം വിവരിച്ചു. “താങ്കളുടെ നേതൃത്വം ഇന്ത്യയുടെ അന്തസും…
Read Moreകോവിഡ് മരണം: നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം
konnivartha.com : കോവിഡ് ബാധിച്ചോ കോവിഡ് ഡ്യൂട്ടിക്ക് വരുമ്പോഴോ ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോഴോ ഉണ്ടാകുന്ന അപകടത്തിൽപ്പെട്ടോ മരണമടഞ്ഞ നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ സർക്കാർ/ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിലിൽ സാധുവായ രജിസ്‌ട്രേഷൻ നിലവിലുള്ള നഴ്‌സുമാരുടെ കുടുംബത്തിനാണ് രണ്ട് ലക്ഷം രൂപ ധനസഹായം ലഭിക്കുക. മരണപ്പെട്ട വ്യക്തികളുടെ അടുത്ത ബന്ധുവിന് അപേക്ഷ സമർപ്പിക്കാം. ആവശ്യമായ രേഖകൾ സഹിതം നിശ്ചിത മാതൃകയിൽ നേരിട്ടോ തപാൽ മുഖേനയോ രജിസ്ട്രാർ, കേരള നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം- 695035 എന്ന വിലാസത്തിലാണ് അപേക്ഷ നൽകേണ്ടത്. നിലവിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷ ഡിസംബർ 31 വൈകുന്നേരം 5 മണിക്കകം ലഭിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷയുടെ മാതൃകയ്ക്കും www.nursingcouncil.kerala.gov.in.
Read Moreജീവിത മാതൃകയും വഴി കാട്ടിയുമായതില്‍ വലിയൊരു ശതമാനം വയോധികര്‍: ജില്ലാ കളക്ടര്‍
konnivartha.com : നമ്മുടെ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തി ജീവിത മാതൃകയും വഴികാട്ടിയുമായവരില്‍ വലിയ ശതമാനവും വയോധികരാണെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജില്ലാതല വയോജന ദിനാഘോഷം പത്തനംതിട്ട കാപ്പില്‍ നാനോ ആര്‍കേഡ് ഹാളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. ഈ വര്‍ഷത്തെ പ്രമേയം മാറുന്ന ലോകത്ത് വയോജനങ്ങളുടെ അതിജീവനം എന്നതാണ്. വാര്‍ധക്യത്തേയും വയോജന ദിനത്തേയും ഉത്സവമാക്കി മാറ്റാം. വയോധികരുടെ പ്രാധാന്യം മനസിലാക്കാത്തത് സമൂഹത്തിന്റെ വൈകല്യമാണ്. വയോജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ടത് നാം ഓരോരുത്തരുടേയും കടമയാണ്. വാര്‍ധക്യത്തെ ഒരിക്കലും ദുര്‍ബല വെളിച്ചത്തില്‍ കാണില്ലെന്ന് നാം ഉറപ്പുവരുത്തണം. ജീവതത്തില്‍ നാം എല്ലാവരും എത്തിപ്പെടുന്ന കാലഘട്ടമാണ് വാര്‍ധക്യം. ജീവിത സായാഹ്നത്തിലേക്കെത്തുന്ന വയോജനങ്ങള്‍ക്ക് കൈത്താങ്ങാവേണ്ടത് പുതുതലമുറയുടെ ഉത്തരവാദിത്വമാണെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്…
Read More101 വയസുള്ള സമ്മതിദായകയെ ജില്ലാ കളക്ടര്‍ വീട്ടിലെത്തി ആദരിച്ചു
konnivartha.com : ജില്ലയിലെ 101 വയസുള്ള വോട്ടറുടെ വീട്ടിലെത്തി പൊന്നാടയണിയിച്ച് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ആദരിച്ചു. വയോജന ദിനത്തോടനുബന്ധിച്ച് ജില്ലയിലെ നൂറുവയസ് പൂര്‍ത്തിയായ വോട്ടര്‍മാരെ അനുമേദിക്കുന്നതിന്റെ ഭാഗമായാണ് കോഴഞ്ചേരി താലൂക്കിലെ ഇലന്തൂര്‍ ഈസ്റ്റില്‍ പാറപ്പാട്ട് കടക്കല്‍ അന്നമ്മ സാമുവേലിനെ വീട്ടിലെത്തി ജില്ലാ കളക്ടര്‍ ആദരിച്ചത്. ചീഫ് ഇലക്ഷന്‍ കമ്മീഷണറുടെ അനുമോദനപത്രവും കളക്ടര്‍ അന്നമ്മ സാമുവേലിന് കൈമാറി. ജില്ലയിലെ വിവിധ താലൂക്കുകളിലായി പത്തൊമ്പത് മുതിര്‍ന്ന പൗരന്‍മാരെ, ഇആര്‍ഒമാരുടെ നേതൃത്വത്തില്‍ ചീഫ് ഇലക്ഷന്‍ കമ്മിഷണറുടെ അനുമോദന പത്രം നല്‍കി ആദരിച്ചു. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ മുതിര്‍ന്ന പൗരന്‍മാരുടെ സംഭാവന പരിഗണിച്ചാണ് ആദരിക്കല്‍ ചടങ്ങ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തില്‍ നടത്തുന്നത്.
Read More