konnivartha.com : : കോന്നി താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തികൾ അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ സന്ദർശിച്ചു വിലയിരുത്തി.13.79 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികളാണ് ഇപ്പോൾ ആശുപത്രിയിൽ നടക്കുന്നത്. എംഎൽഎ ഫണ്ടിൽ നിന്നും അനുവദിച്ച ഏഴരക്കോടി രൂപയ്ക്കാണ് കെട്ടിട നിർമ്മാണ പ്രവർത്തി പുരോഗമിക്കുന്നത്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് നിർവഹണ ഏജൻസി. പുതിയ കെട്ടിടത്തിൽ നിലവിലെ കാഷ്വാലിറ്റിയിൽ ആണ് ആധുനിക ആർദ്രം ഓ. പി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഫോറസ്റ്റ് ഇൻഡസ്ട്രീസ് ട്രാവൻകൂർ ലിമിറ്റഡ് (F.I.T) ആണ് നിർവഹണ ഏജൻസി. ഒന്നാം നിലയിൽ ഓ പി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം ഗ്രൗണ്ട് ഫ്ലോറിലേക്ക് ക്യാഷ്വാലിറ്റി മാറ്റി ക്രമീകരിക്കും. നിർമ്മാണം പൂർത്തീകരിച്ച രണ്ടാം നിലയിൽ ലക്ഷ്യ സ്റ്റാൻഡേർഡ് അനുസരിച്ച് ആധുനിക ഗൈനക്കോളജി വാർഡ് ക്രമീകരിക്കും. ആധുനിക ലേബർ ഓപ്പറേഷൻ തിയേറ്റർ,ആധുനിക ലേബർ റൂം ,…
Read Moreവിഭാഗം: Editorial Diary
പുലിയെ പിടിക്കാന്‍ ഇന്ന് രാത്രി തന്നെ കൂട് വെക്കും
konnivartha.com : കലഞ്ഞൂര്‍ , അതിരുങ്കല്‍ കാരക്കാക്കുഴി , മുറിഞ്ഞകല്‍ മേഖലയില്‍ ഏതാനും ദിവസമായി കാണുന്ന പുലിയെ പിടിക്കാന്‍ വനം വകുപ്പ് ഇന്ന് രാത്രി തന്നെ കൂട് വെക്കും . നടുവത്ത്മൂഴി വനം വകുപ്പില്‍ നിന്നുള്ള ഉത്തരവ് പഞ്ചായത്തിന് കൈമാറി . റാന്നിയില്‍ വനം ഓഫീസില്‍ നിന്നും കൂട് എത്തിക്കും . കലഞ്ഞൂര്‍ പഞ്ചായത്ത് മേഖലയില്‍ ആണ് പുലിയെ കണ്ടത് സി സി ടി വിയില്‍ പുലി നടന്നു പോകുന്ന ദൃശ്യം പതിഞ്ഞതോടെ ജനം ഭീതിയിലാണ് ഏറെ ദിവസമായി കാണുന്ന പുലിയെ പിടിക്കാത്തതില്‍ വനം വകുപ്പിന് എതിരെ ജനങ്ങള്‍ പ്രതിക്ഷേധിച്ചിരുന്നു . ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവ് ഇല്ലാതെ കോന്നി വനം വകുപ്പിന് പുലിയെ പിടിക്കാന്‍ കൂട് വെക്കാന്‍ സ്വയം അധികാരം ഇല്ലായിരുന്നു . വനം വകുപ്പിന്‍റെ അനുമതി ലഭിച്ചതോടെ ഇന്ന് രാത്രി തന്നെ…
Read Moreകോന്നി മെഡിക്കൽ കോളേജ് ഡവലപ്പ്മെൻ്റ് സൊസൈറ്റി യോഗം വിളിച്ചു ചേർക്കണം. -യു ഡി എഫ്
konnivartha.com : കോന്നി മെഡിക്കൽ കോളേജിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി രൂപീകരിച്ച മെഡിക്കൽ കോളേജ് ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ യോഗം നാളിതുവരെ വിളിച്ചുചേർക്കാതെ ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ടു പോകുന്നതിൽ യു ഡി എഫ് കോന്നി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികളെ വിവിധ സർക്കാർ സ്ഥാപനങ്ങളിലെ ഉപദേശക സമിതികളിൽനിർബന്ധമായും ഉൾപ്പെടുത്തി യോഗങ്ങൾ വിളിച്ചു ചേർത്തിലല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുവാൻ UDF കോന്നി നിയോജക മണ്ഡലം കമ്മറ്റി തീരുമാനിച്ചു.UDF കോന്നിനിയോജക മണ്ഡലം ചെയർമാൻ എസ്സ്.സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗം കെ പി സി സി അംഗം ബാബു ജോർജ് ഉദ്ഘാടനം ചെയ്തു. ഡി സി സി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ, പ്രൊഫ. ബാബു ചാക്കോ,കെ പി തോമസ്, ഹരികുമാർ പൂതംങ്കര, ശാന്തിജൻ ചൂരക്കുന്നേൽ, രാജൻ…
Read Moreകൂറുമാറ്റം: തീർപ്പാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ 78 കേസുകൾ
തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ൽ നടന്ന പൊതുതിരഞ്ഞെടുപ്പിനു ശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം എട്ട് അംഗങ്ങളെ അയോഗ്യരാക്കുകയും അവരുടെ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുപ്പതാം സ്ഥാപകദിനത്തോടനുബന്ധിച്ച് കമ്മീഷൻ ആസ്ഥാനത്തു നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സിവിൽ കോടതി കൂടിയായ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിലവിൽ 78 കേസുകളിൽ വിചാരണ നടന്നു വരികയാണ്. കൂറുമാറ്റ നിരോധന നിയമമനുസരിച്ചുള്ള കേസുകളിൽ കമ്മീഷൻ വിധി പറയുന്നതോടെ അംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറ് വർഷത്തേക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കഴിയാതെ വരികയും ചെയ്യും. തിരഞ്ഞെടുക്കപ്പെട്ട അംഗം സ്വന്തം പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാർട്ടി വിപ്പ് ലംഘിക്കുകയോ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുകയോ ചെയ്താൽ കൂറുമാറ്റം ആരോപിച്ച് അതേ തദ്ദേശ സ്ഥാപനത്തിലെ മറ്റൊരു…
Read Moreകോന്നി നാടിന്‍റെ പ്രിയ കവി പി.ജി. കൃഷ്ണൻകുട്ടി (പി.ജി.കെ ചിങ്ങോലി (62) നിര്യാതനായി
konnivartha.com/ കോന്നി മാരൂർപാലം കൊടിഞ്ഞിമൂല പി.ജി. കൃഷ്ണൻകുട്ടി (പി.ജി.കെ ചിങ്ങോലി, കവി-62) നിര്യാതനായി. സംസ്കാരം നാളെ ( 04/12/2022) 11 ന് ചിങ്ങോലിയിലെ വീട്ടുവളപ്പിൽ. ഭാര്യ. സരോജനി. മക്കൾ.ഹരികൃഷ്ണൻ, ജയകൃഷ്ണൻ. സി.പി.എം മാരൂർപാലം മുൻ ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.കോന്നി വാര്‍ത്തയുടെയും കോന്നിയുടെ സാംസ്കാരിക തലത്തില്‍ അറിയപ്പെടുന്ന കോന്നിയൂര്‍ ബാലചന്ദ്രന്‍റെയും ആദരാഞ്ജലികള്‍
Read Moreഞാനിവിടെ ജീവനോടെയുണ്ട് :നടനും സംവിധായകനുമായ മധു മോഹൻ
താൻ മരിച്ചുവെന്ന വ്യാജവാർത്തയോട് പ്രതികരിക്കുകയാണ് നടനും സംവിധായകനുമായ മധു മോഹൻ. അടുത്തൊരു സുഹൃത്ത് പറഞ്ഞാണ് സോഷ്യൽ മീഡിയയിൽ തനിക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്ന വിവരം മധു മോഹൻ അറിഞ്ഞത്.’മധു മോഹൻ എന്ന പേരിൽ കൊച്ചിയിൽ ഒരാൾ അന്തരിച്ചതിനു പിന്നാലെയാണ് മരിച്ചത് ഞാനാണെന്ന രീതിയിൽ വാർത്ത പരന്നത്.ഞാനിവിടെ ജീവനോടെയുണ്ട്,മധു മോഹൻ പറഞ്ഞു .
Read Moreവന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണ ക്ഷാമം : വനം വകുപ്പ് പഠനം നടത്തുന്നില്ല
konnivartha.com : വന്യ മൃഗങ്ങള്‍ക്ക് കാട്ടില്‍ ഭക്ഷണ ക്ഷാമം . ആനകള്‍ക്ക് വേണ്ടുന്ന ഈറ്റയും മുളയും കാട്ടില്‍ ആവശ്യാനുസരണം ലഭിക്കുന്നില്ല . ഈറ്റ കാടുകള്‍ കോന്നി റാന്നി വനത്തില്‍ നിലവില്‍ ഇല്ല . ഈറ്റയും മുളയും ആണ് കാട്ടാനയുടെ ഇഷ്ട വിഭവം . മുളം കൂമ്പ് തേടി ആനകള്‍ അലയുകയാണ് . മുളം കൂമ്പ് ഉണ്ടെങ്കില്‍ ആനകള്‍ക്ക് ഇഷ്ട ആഹാരം ആണ് . ഈറ്റയും മുളയും വനത്തില്‍ വെച്ച് പിടിപ്പിക്കാന്‍ ഉള്ള പദ്ധതി പോലും വനം വകുപ്പില്‍ ഇല്ല . മുളകള്‍ പൂത്തു പട്ടു . മുളകള്‍ പൂത്താല്‍ അവയുടെ കൂട്ടം നശിക്കും .പണ്ട് ഉള്ള മുളകള്‍ പൂര്‍ണ്ണമായും നശിച്ചു കഴിഞ്ഞു . ആനകള്‍ തീറ്റ തേടി ആണ് ജനവാസ മേഖലയില്‍ ഇറങ്ങുന്നത് . കാട്ടില്‍ ഉള്ള ഏതൊക്കെ വിഭവം നശിച്ചു എന്ന് വനം വകുപ്പ്…
Read Moreകൂടൽ ഇഞ്ചപ്പാറയിലും പുലി : കാട്ടു മൃഗങ്ങള്‍ നാട്ടിലേക്ക്
konnivartha.com : കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചരയോടെ ഇഞ്ചപ്പാറ മഠത്തിലേത്തു ജോസിന്‍റെ ആടിനെ പുലി കൊന്നു തിന്നു. ഉടമസ്ഥൻ പുലിയെ നേരിൽ കണ്ടു. 3 പ്രാവശ്യം പുലി വന്നു. ആടിന്‍റെ കരൾ അടക്കം തിന്നു തീര്‍ത്തു എന്ന് ഉടമസ്ഥൻ പറയുന്നു. കോന്നി വനം വകുപ്പ് ജീവനക്കാര്‍ സ്ഥലം സന്ദർശിച്ചു. നാട്ടുകാരുടെ പരാതി എത്രയും വേഗം പഞ്ചായത്തിനെ ബോധിപ്പിച്ചതിനു ശേഷം കൂട് വെക്കാം എന്ന് വനം ഉദ്യോഗസ്ഥർ അറിയിച്ചു. മേഖലയില്‍ ഏതാനും ദിവസമായി പുലിയുടെ സാന്നിധ്യം ഉണ്ട് . മാംസം ഭക്ഷിക്കുന്ന കാട്ടു മൃഗങ്ങളായ കടുവയും പുലിയും ഉള്‍ കാട്ടില്‍ നിന്നും നാട്ടിന്‍ പുറങ്ങളില്‍ എത്തി എങ്കില്‍ കാട്ടില്‍ ഭക്ഷണത്തിന്‍റെ അഭാവം ഉണ്ടെന്നു കരുതുന്നു . ഭക്ഷണം തേടിയാണ് കടുവയും പുലിയും കാടിറങ്ങിയത് . വനത്തില്‍ പന്നികള്‍ കുറഞ്ഞു എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു .പന്നികള്‍ നാട്ടില്‍ പുറങ്ങളില്‍…
Read Moreഅതിവിദഗ്ദ്ധ സാമ്പത്തിക തട്ടിപ്പുകാരിയെ നിയമത്തിനു മുന്നിലെത്തിച്ച് കീഴ്‌വായ്‌പ്പൂർ പോലീസ്
അതിവിദഗ്ദ്ധ സാമ്പത്തിക തട്ടിപ്പുകാരിയെ നിയമത്തിനു മുന്നിലെത്തിച്ച് കീഴ്‌വായ്‌പ്പൂർ പോലീസ് കൂട്ടാളിയായ യുവാവും പിടിയിൽ പത്തനംതിട്ട : അതിസങ്കീർണമായ ഒരു സാമ്പത്തിക തട്ടിപ്പ് കേസിലെ രഹസ്യം പോലീസ് ചുരുളഴിച്ചപ്പോൾ , പുറത്തുവന്നത് വിദഗ്ദ്ധയായ തട്ടിപ്പുകാരിയുടെ ആരെയും അതിശയിപ്പിക്കുന്ന തന്ത്രങ്ങൾ. കസ്റ്റമർ റിലേഷൻ ഓഫീസറായി ജോലി ചെയ്ത ധനകാര്യസ്ഥാപനത്തിൽ, സ്വന്തം പേരി ലും ഭർത്താവിന്റെയും ബന്ധുക്കളുടെ യും സുഹൃത്തുക്കുളുടെയും പേരിലും സ്വർണ്ണം പണയം വെച്ച് 12,31,000 രൂപ കൈവശപ്പെടുത്തിയും, സ്ഥാപനത്തിലെ മറ്റ് ജിവനക്കാർ അറിയാതെ ലോക്കർ തുറന്ന് മുക്കുപണ്ടങ്ങൾ വച്ചശേഷം സ്വർണ്ണാ ഭരണങ്ങൾ കവരുകയും ചെയ്ത കേസിൽ ജീവനക്കാരിയും സുഹൃത്തും പിടിയിൽ. മല്ലപ്പള്ളി എൻ എം നെടുമ്പറമ്പിൽ നിധി ലിമിറ്റഡ് എന്ന ധനകാര്യസ്ഥാപനത്തിൽ കസ്റ്റമർ റിലേഷൻ ഓഫീസറായിരുന്ന ആനിക്കാട് വായ്പ്പൂർ പാറയിൽ അരുൺ സദനത്തിൽ അരുണിന്റെ ഭാര്യ നീതുമോൾ എൻ എം (32), ഇവരുടെ സുഹൃത്ത് കോട്ടാങ്ങൽ വായ്പ്പൂർ ജോണിപ്പടി മഞ്ഞള്ളൂർ…
Read Moreലോക എയ്ഡ്‌സ് ദിനാചരണം:ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിംസംബര്‍ 1)
ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് (ഡിംസംബര്‍ 1) രാവിലെ 10ന് പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ നടക്കും. ഒന്നായി തുല്യരായി തടുത്തു നിര്‍ത്താം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിക്കും. കളക്ടറേറ്റില്‍ നിന്നും ആരംഭിച്ച് ഗീതാഞ്ജലി ഓഡിറ്റോറിയത്തില്‍ സമാപിക്കുന്ന റാലി ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍ ഫ്ളാഗ് ഓഫ് ചെയ്യും. പത്തനംതിട്ട മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തിരുവല്ല സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി മുഖ്യാതിഥിയാവും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് റെഡ് റിബണ്‍ അണിയിക്കലും നിര്‍വഹിക്കും. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.…
Read More