നാടിനാവശ്യം സാധാരണക്കാര്‍ക്ക് പ്രയോജനമാകുന്ന വിധം ഉള്ള വികസനമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ നഗരസഭ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. നഗരസഭ ചെയര്‍മാന്‍ ഡി. സജി അധ്യക്ഷനായിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദ്, സ്റ്റാന്റിംഗ് കമ്മറ്റി അധ്യക്ഷരായ ബീന ബാബു, റോണി പാണംതുണ്ടില്‍, സിന്ധു തുളസീധരക്കുറുപ്പ്, എ. അലാവുദിന്‍ എന്നിവരും കൗണ്‍സിലര്‍മാരായ സൂസി ജോസഫ്, അനു വസന്തന്‍, അപ്സര സനല്‍, രജനി രമേശ്, ശശികുമാര്‍, രാജി ചെറിയാന്‍, ശ്രീജ ആര്‍ നായര്‍, വരിക്കോലില്‍ രമേശ്, ജി. ബിന്ദു കുമാരി, ഡി. ശശി കുമാര്‍, റീനാ ശാമുവല്‍, കെ. ഗോപാലന്‍, അനൂപ് ചന്ദ്രശേഖര്‍, സുധ പത്മകുമാര്‍, ലാലി സജി, എസ്. ഷാജഹാന്‍, ശ്രീലക്ഷ്മി ബിനു, എം. അനിതാദേവി, ശോഭ തോമസ്, കെ. മഹേഷ് കുമാര്‍, ഗോപു കരുവാറ്റ, ബി. വേണു…
Read Moreവിഭാഗം: Editorial Diary
ഓമല്ലൂരില്‍ ഇനി കുടിവെള്ളം മുടങ്ങില്ല; പൈപ്പ്ലൈന്‍ നവീകരണം പൂര്‍ത്തിയായി
ഓമല്ലൂര്‍ കുടിവെള്ള പദ്ധതി നവീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പൈപ്പ്‌ലൈന്‍ നവീകരിച്ചത്. പദ്ധതി നവീകരണത്തിന്റെ ഭാഗമായി ഷട്ടര്‍മുക്ക് – കൊടുന്തറ റോഡില്‍ പഴയ പൈപ്പ് ലൈന്‍മാറ്റി പുതിയവ സ്ഥാപിച്ചു. 50 വര്‍ഷം പഴക്കമുള്ള കുടിവെള്ള പദ്ധതിയുടെ പൈപ്പ്‌ലൈന്‍ കേടുപാട് സംഭവിച്ച് ജലവിതരണം തടസപ്പെട്ടിരുന്നു. ഇതിന് പരിഹാരമായാണ് പദ്ധതി നടപ്പാക്കിയത്. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്, എട്ട് വാര്‍ഡുകളില്‍ നവീകരണം പ്രയോജനപ്പെടും. ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ അധ്യക്ഷത വഹിച്ചു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി മുഖ്യപ്രഭാഷണം നടത്തി. വാട്ടര്‍ അതോററ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ തുളസീധരന്‍ പങ്കെടുത്തു.
Read Moreപ്രധാനമന്ത്രി അഗ്നിവീരന്മാരുടെ ആദ്യ ബാച്ചിനെ അഭിസംബോധനചെയ്തു
konnivartha.com : മൂന്നു സൈനികവിഭാഗങ്ങളിൽ അടിസ്ഥാനപരിശീലനം ആരംഭിച്ച അഗ്നിവീരന്മാരുടെ ആദ്യസംഘത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു വിദൂരദൃശ്യസംവിധാനത്തിലൂടെ അഭിസംബോധനചെയ്തു. പുതപാത വെട്ടിത്തെളിക്കുന്ന അഗ്നിപഥ് പദ്ധതിയുടെ ആദ്യസംഘമായതിനു അഗ്നിവീരന്മാരെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഈ പരിവർത്തനനയം നമ്മുടെ സായുധസേനകൾക്കു കരുത്തേകുന്നതിലും ഭാവിയിലേക്ക് അവരെ സജ്ജരാക്കുന്നതിലും മാറ്റം വരുത്തുമെന്നു പ്രധാനമന്ത്രി പറഞ്ഞു. യുവ അഗ്നിവീരന്മാർ സായുധസേനയ്ക്കു കൂടുതൽ യുവത്വമേകുമെന്നും സാങ്കേതികവൈദഗ്ധ്യം പകരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഗ്നിവീരന്മാരുടെ സാധ്യതകൾ ഉയർത്തിക്കാട്ടിയ അദ്ദേഹം, രാഷ്ട്രത്തിന്റെ പതാക എപ്പോഴും ഉയർത്തിപ്പിടിക്കുന്ന സായുധസേനകളുടെ ധീരതയുടെ പ്രതിഫലനമാണ് അവരുടെ മനോഭാവമെന്നും പറഞ്ഞു. ഈ അവസരത്തിലൂടെ അവർ നേടുന്ന അനുഭവം ജീവിതത്തിന് അഭിമാനകരമാകുമെന്നും അദ്ദേഹം പറഞ്ഞു. നവ ഇന്ത്യ നവോന്മേഷം നിറഞ്ഞതാണെന്നു പറഞ്ഞ പ്രധാനമന്ത്രി, നമ്മുടെ സായുധസേനകളെ നവീകരിക്കാനും സ്വയംപര്യാപ്തമാക്കാനുമുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും വ്യക്തമാക്കി. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ യുദ്ധ രീതി മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ശാരീരിക ഇടപെടൽ…
Read Moreപ്രകൃതി കൃഷി സെമിനാറും കാര്‍ഷികമേളയും നടത്തി
പ്രകൃതി കൃഷി ഭാവി തലമുറയ്ക്കായുള്ള കരുതല്‍: അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പ്രകൃതി കൃഷിയുടെ ആശയങ്ങള്‍ ഭാവി തലമുറയ്ക്കായുള്ള കരുതലാണെന്ന് അഡ്വ. മാത്യു ടി. തോമസ് എംഎല്‍എ പറഞ്ഞു. കുന്നന്താനം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പ്രകൃതി കൃഷി സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതോടനുബന്ധിച്ച് കാര്‍ഷിക പ്രദര്‍ശനവും ജൈവ ഉത്പാദന ഉപാധികളുടെ നിര്‍മാണ പരിശീലനവും വിപണനവും നടത്തി. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും ഗ്രാമപഞ്ചായത്തുകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രകൃതി കൃഷി സെമിനാറും കാര്‍ഷികമേളയും സംഘടിപ്പിച്ചത്. മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ അധ്യക്ഷ വഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി സതീഷ് ബാബു മുഖ്യപ്രഭാഷണം നടത്തി. പത്തനംതിട്ട കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ കോശി, കൃഷി വിജ്ഞാന…
Read Moreരോഗം വന്ന് ഒറ്റപെടുന്നവരെ സന്ദർശിക്കുകയാണ് ഏറ്റവും വലിയ പാലിയേറ്റീവ് പ്രവർത്തനം: ഡോ. ടി എം തോമസ് ഐസക്
konnivartha.com : രോഗം വന്ന് ഒറ്റപെടുന്നവരെ സന്ദർശിക്കുകയാണ് ഏറ്റവും വലിയ പാലിയേറ്റീവ് പ്രവർത്തനം എന്ന് മുൻ മന്ത്രി ഡോ. ടി എം തോമസ് ഐസക് പറഞ്ഞു.കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പാലിയേറ്റീവ് ദിനാചരണവും സംവാദവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജനങ്ങൾ പാലിയേറ്റീവ് രംഗത്ത് നല്ല നിലയിൽ ഇടപെടുന്നു .ലോകത്തിലെ ഏറ്റവും നല്ല പാലിയേറ്റീവ് പ്രവർത്തനം ഉള്ളത് കേരളത്തിലാണ് ഇവിടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പാലിയേറ്റീവിനായി പ്രത്യേകം ഫണ്ട് വയ്ക്കാറുണ്ട് കൂടാതെ ഇ എം എസ് സൊസൈറ്റി പോലുള്ള സംഘടനകളുടെ ഇടപെടീലും ഉണ്ട്. പാലിയേറ്റീ രoഗത്ത് കോന്നി ഇഎംഎസ് ചാരിറ്റബിൾ സൊസൈറ്റി മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്. സൊസൈറ്റി പ്രസിഡൻ്റ് ശ്യാംലാൽ അധ്യക്ഷനായി .പി ജെ അജയകുമാർ, റവ.ജസൺ, റവ.സജു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേഷ്മ…
Read Moreനേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരെല്ലാം മരിച്ചു; 72 പേരിൽ നാല് ഇന്ത്യക്കാർ
നേപ്പാള്‍ വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിപ്പോയ മൂന്നു നേപ്പാള്‍ സ്വദേശികളും. നേപ്പാൾ വിമാനാപകടത്തിൽ യാത്രക്കാരായ 72 പേരും മരിച്ചു. ഇതിൽ 10 വിദേശപൗരന്മാർ ഉൾപ്പെടെ, 68 യാത്രക്കാരുണ്ട്. മരിച്ചവരിൽ നാല് ഇന്ത്യക്കാരുമുണ്ട്. മറ്റു നാല് പേർ വിമാനത്തിലെ ജീവനക്കാരാണ്. ഇന്ന് രാവിലെ ലാൻഡിംഗ് വേളയിലാണ് വിമാനം അപകടത്തിൽപെട്ടത്. തുടക്കം മുതലേ സംഭവസ്ഥലത്തു നിന്നും ഉയർന്ന പുക ആശങ്കാ ജനകമായിരുന്നു. നാട്ടുകാർ ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിന് പാഞ്ഞെത്തി. പ്രതികൂല കാലാവസ്ഥയാണ് അപകട കാരണമെന്ന് പ്രാഥമിക നിഗമനം.യെതി എയർലൈൻസിന്റെ വിമാനമാണ് തകർന്നു വീണത്. കഠ്മണ്ഡുവിൽ നിന്നും പൊഖാറയിലേക്ക് പോയ വിമാനമാണ് അപകടത്തിപ്പെട്ടത്. നേപ്പാളിലെ പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ ആണ് അപകടം. വിമാനത്താവളം തൽക്കാലം അടച്ചിരിക്കുകയാണ് എന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. പഴയ വിമാനത്താവളത്തിനും പൊഖാറ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിലാണ് വിമാനം തകർന്നതെന്ന് യെതി…
Read Moreതണ്ണിത്തോട്ടിൽ പാറ മാഫിയ പിടിമുറുക്കുന്നു:കോന്നി താലൂക്കിൽ പാറമടകൾ ഇതുവരെ പ്രവർത്തിക്കാത്ത ഒരു പഞ്ചായത്താണ് തണ്ണിത്തോട്.
konnivartha.com : തണ്ണിത്തോട് ഗ്രാമ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ പാറ മാഫിയ പിടിമുറുക്കുന്നു.കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടുള്ളവരാണ് പാറ പൊട്ടിക്കുന്നതിൽ ഏറെയും.സ്വകാര്യ ഭൂമിയിൽ ഇരിക്കുന്ന പാറകൾ ജാക്കാമറ ഉപയോഗിച്ച് പൊട്ടിച്ച് മാറ്റി പല സ്ഥലങ്ങളിലായി ശേഖരിച്ചതിന് ശേഷം ആവശ്യാനുസരണം മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത് .കഴിഞ്ഞ ദിവസങ്ങളിൽ വി കെ പാറയിൽ നിന്നും പൊട്ടിച്ച് മാറ്റിയ ലോഡുകണക്കിന് പാറ അമ്പലം ജംഗ്ഷനിൽ ഇഞ്ചപൊയ്ക റോഡിലെ പറമ്പിലും ഇടക്കണ്ണത്തും കൂട്ടിയിട്ടിരിക്കുന്നതും കാണാം.തണ്ണിത്തോട് ഹൈസ്‌കൂൾ ജംഗ്ഷന് സമീപത്ത് നിന്നും മുന്നൂറിലേറെ ലോഡ് പാറ പൊട്ടിച്ച് കടത്തിയതായാണ് വിവരം.കഴിഞ്ഞ ദിവസം തണ്ണിത്തോട്ടിൽ പാറ അനധികൃതമായി പൊട്ടിച്ച് മാറ്റിയ സ്ഥലം കോന്നി തഹൽസീദാർ സന്ദർശിച്ച് ജിയോളജി വകുപ്പിന് റിപ്പോർട്ട് നൽകിയിരുന്നു. സ്വകാര്യ വ്യക്തികളുടെ പറമ്പിൽ നിന്നും പൊട്ടിച്ച് മാറ്റുന്ന പാറ വലിയ വിലക്ക് മറിച്ച് വിൽക്കുകയാണ് ചെയ്യുന്നത്.ഈ തരത്തിൽ വലിയ ലാഭമാണ്…
Read Moreലോഗോ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു വര്‍ണ്ണച്ചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ജനുവരി 20 മുതല്‍
വനിത ശിശു വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തെ ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളുടെ സര്‍ഗവാസന പ്രോല്‍സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന വര്‍ണചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റ് ജനുവരി 20 മുതല്‍ 22 വരെ തിരുവനന്തപുരം വഴുതക്കാട് ഗവ. വിമന്‍സ് കോളജില്‍ നടക്കുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ് പറഞ്ഞു. പത്തനംതിട്ട കളക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വര്‍ണചിറകുകള്‍ ചില്‍ഡ്രന്‍സ് ഫെസ്റ്റിന്റെ ലോഗോ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കോവിഡ് മഹാമാരി സൃഷ്ടിച്ച വലിയ ഇടവേളയ്ക്കു ശേഷമുള്ള ഫെസ്റ്റായതിനാല്‍ കുട്ടികള്‍ വലിയ സ്വീകാര്യതയോടെയാണ് ഇതിനെ സമീപിക്കുന്നത്. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി വിവിധ ഇനങ്ങളില്‍ മത്സരം നടത്തും. ഫെസ്റ്റിന്റെ ലോഗോ ഡിസൈന്‍ ചെയ്തതും കുട്ടികള്‍ തന്നെയാണ്. ജീവിതത്തിന്റെ പല ഘട്ടങ്ങളില്‍ വലിയ വെല്ലുവിളി നേരിടേണ്ടി വന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കി കുഞ്ഞുങ്ങളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ച നേടിയെടുക്കുകയെന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും മികച്ച രീതിയില്‍ ഫെസ്റ്റ് നടത്താനുള്ള…
Read Moreപത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്:സൗഹൃദം ജനുവരി 20ന്
konnivartha.com/പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജ്അലുമ്നി അസോസിയേഷന്‍റെ നേതൃത്വത്തിൽ 1952 മുതൽ 2022വരെ പഠിച്ച ആത്മിയരംഗത്ത്പ്രവർത്തിക്കുന്ന സിസ്റ്റേഴ്സ് , വൈദികർ , അഭിവന്ദ്യ റമ്പാൻമാർ , അഭിവന്ദ്യ തിരുമേനിമാർ വിവിധ സമുദായങ്ങളിലെ ആത്മിയ ആചാര്യൻമാർ എന്നിവരുടെ സംയുക്ത കൂട്ടായ്മ ” സൗഹൃദം ” ജനുവരി 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മുതൽ കോളേജ്ആഡിറ്റോറിയത്തിൽ നടക്കും. വിശദവിവരങ്ങൾക്ക് : 8547716844.
Read Moreവന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കും
മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷം ഒഴിവാക്കാൻ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടി വയനാട്ടിൽ കടുവ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ട സാഹചര്യത്തിൽ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ തടഞ്ഞുകൊണ്ടുള്ള സ്റ്റേ ഒഴിവാക്കാൻ സംസ്ഥാനം സുപ്രീം കോടതിയെ സമീപിക്കുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു. വെള്ളിയാഴ്ച ചേർന്ന ഉന്നതതല വകുപ്പ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. കള്ളിംഗ് ഉൾപ്പെടെ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണ നടപടികൾ 2013 ലാണ് ഒരു കേസിൽ സുപ്രീം കോടതി തടഞ്ഞത്. കേരളമടക്കം 13 സംസ്ഥാനങ്ങൾ ഈ കേസിൽ കക്ഷികളാണ്. എന്നാൽ കേസ് സംബന്ധിച്ച നടപടികൾ നിലവിൽ മരവിച്ചിരിക്കുകയാണ്. സുപ്രീം കോടതിയിലെ സ്റ്റേ ഒഴിവാക്കിയെങ്കിൽ മാത്രമേ വന്യമൃഗങ്ങളുടെ ജനന നിയന്ത്രണത്തിനുള്ള ശാസ്ത്രീയ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് സാധിക്കൂയെന്ന് മന്ത്രി വ്യക്തമാക്കി. വനത്തിന്റെ കാരിയിംഗ് കപ്പാസിറ്റി, വനത്തിനുള്ളിൽ മൃഗങ്ങൾക്ക് വേണ്ടത്ര ഭക്ഷണവും വെള്ളവും ലഭ്യമാണോ എന്നിവയെക്കുറിച്ചൊക്കെ കേരള ഫോറസ്റ്റ് റിസർച്ച്…
Read More