konnivartha.com:റവന്യു വകുപ്പിന്റെയും സർവേ വകുപ്പിന്റെയും അവാർഡുകൾ പ്രഖ്യാപിച്ചു. റവന്യൂ അവാർഡ്സ് 2025 ൽ മികച്ച ജില്ലാ കളക്ടറായി ഉമേഷ് എൻ എസ് കെ (എറണാകുളം) യും മികച്ച സബ് കളക്ടറായി മീര കെ (ഫോർട്ട് കൊച്ചി) യും തെരെഞ്ഞെടുക്കപ്പെട്ടു. തൃശൂർ കളക്ടറേറ്റ് മികച്ച കളക്ടറേറ്റിനുള്ള അവാർഡിനർഹമായി. ഫെബ്രുവരി 24 റവന്യൂ ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡ് വിതരണം ചെയ്യും. മികച്ച റവന്യൂ ഡിവിഷണൽ ഓഫീസർ – വിനീത് ടി കെ (നെടുമങ്ങാട്) മികച്ച റവന്യൂ ഡിവിഷണൽ ഓഫീസ് – ഫോർട്ട് കൊച്ചി മികച്ച ഡെപ്യൂട്ടി കളക്ടർ (ജനറൽ) – 1. ദേവകി കെ (വയനാട്) 2. അജേഷ് കെ (കോഴിക്കോട്) മികച്ച ഡെപ്യൂട്ടി കളക്ടർ (എൽ ആർ) – ഡോ. എം. സി. റെജിൽ, പാലക്കാട് മികച്ച ഡെപ്യൂട്ടി കളക്ടർ (ആർ ആർ) – അബ്ബാസ്…
Read Moreവിഭാഗം: Editorial Diary
നോളജ് വില്ലേജ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കും : പ്രമോദ് നാരായണ്‍ എംഎല്‍എ
konnivartha.com: സംസ്ഥാനത്തിന് അഭിമാനമാകുന്ന നോളജ് വില്ലേജ് പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് പ്രമോദ് നാരായണ്‍ എംഎല്‍എ. സംസ്ഥാന സര്‍ക്കാര്‍ 1.05 കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന പെരുമ്പെട്ടി സര്‍ക്കാര്‍ എല്‍ പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. നാല് ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, ബാത്‌റൂം, വരാന്ത എന്നിവ ഉള്‍പ്പെടുന്ന കെട്ടിടമാണ് നിര്‍മിക്കുന്നത്. റാന്നിയിലെ അങ്കണവാടികള്‍ മുതല്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരെ നടത്തുന്ന അക്കാദമിക് പ്രവര്‍ത്തനങ്ങളുടെ മികവ്, തൊഴില്‍ സംരംഭകത്വ സംസ്‌കാരം എന്നിവ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച പദ്ധതിയാണ് നോളജ് വില്ലേജ്. ലോകം മാറുന്നത് വിദ്യാഭ്യാസത്തിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൊറ്റനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാ ഗോപി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം ഈപ്പന്‍ വര്‍ഗീസ്, പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ റോബി എബ്രഹാം, രാജേഷ് ഡി. നായര്‍,…
Read Moreഭക്ഷ്യസുരക്ഷാ പരിശോധന കര്‍ശനമാക്കും
കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും ഗുണനിലവാരം ഉറപ്പാക്കാന്‍ ആരോഗ്യ, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ കലക്ടറേറ്റ് കോണ്‍ഫന്‍സ് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗത്തില്‍ അധ്യക്ഷനായിരുന്നു അദ്ദേഹം. ജലജന്യരോഗങ്ങള്‍ക്കെതിരെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കും. സ്വയം ചികിത്സയുടെ അപകടത്തെ കുറിച്ച് ബോധവല്‍ക്കരണം നടത്തും. എലിപ്പനി പ്രതിരോധമരുന്നിന്റെ ആവശ്യകത പ്രോല്‍സാഹിപ്പിക്കാന്‍ പ്രചാരണം സംഘടിപ്പിക്കാന്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സ്‌കൂളുകള്‍, വയോജന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധന കര്‍ശനമാക്കും. പരിസരശുചിത്വം പ്രോല്‍സാഹിപ്പിക്കാനും ലഹരി ഉപയോഗത്തിനെതിരെയും അതിഥി തൊഴിലാളികള്‍ക്ക് ബോധവല്‍ക്കരണം നല്‍കും. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനും തീരുമാനമായി. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതാ കുമാരി ആരോഗ്യമേഖലയിലെ സ്ഥിതിവിവരം വിശകലനം ചെയ്തു. ഡോ. സി.എസ്. നന്ദിനി, ഡോ. ഐപ് ജോസഫ്, ഡോ.…
Read Moreആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു
തൃശൂരിൽ ആദിവാസിയെ കാട്ടാന ചവിട്ടിക്കൊന്നു. പീച്ചി ഫോറസ്റ്റ് ഡിവിഷനിലെ താമരവെള്ളച്ചാല്‍ വനമേഖലയിലാണ് സംഭവം. കാടിനുള്ളിൽ വനവിഭവങ്ങൾ ശേഖരിക്കാൻ പോയ താമരവെള്ളച്ചാല്‍ സ്വദേശി പ്രഭാകരൻ (58) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. മകൻ മണികണ്ഠനും മരുമകൻ ബിജോയ്ക്കും ഒപ്പമാണ് പ്രഭാകരൻ വനത്തിനുള്ളിലേക്ക് ചീനിക്ക ശേഖരിക്കുന്നതിനായി പോയത്. ആറുകിലോമീറ്ററോളം ഉള്ളിൽ അമ്പഴച്ചാൽ എന്ന സ്ഥലത്താണ് ആനയുടെ ആക്രമണമുണ്ടായത്. ബിജോയെയാണ് കാട്ടാന ആദ്യം ആക്രമിച്ചത്. എന്നാൽ ഇയാൾ ഒഴിഞ്ഞുമാറി. തുടർന്നാണ് പ്രഭാകരന്റെ നേരെ ആന തിരിഞ്ഞത്.
Read Moreവിവരാവകാശ കമ്മീഷൻ ആരെയും കരിമ്പട്ടികയിൽപ്പെടുത്തിയിട്ടില്ല
konnivartha.com: സംസ്ഥാന വിവരാവകാശ കമ്മീഷൻ, ഒരു വിവരാവകാശ അപേക്ഷകനേയും കരിമ്പട്ടികയിൽ പെടുത്തിയിട്ടില്ലെന്ന് മുഖ്യ വിവരാവകാശ കമ്മീഷണർ വി. ഹരി നായർ അറിയിച്ചു. 2005 ലെ വിവരാവകാശ നിയമം രാജ്യമൊട്ടാകെ പ്രാബല്യമുളള നിയമമാണ്. ഈ നിയമത്തിലോ അതിന്റെ കീഴിലുണ്ടാക്കിയിട്ടുളള ചട്ടങ്ങളിലോ ഒരാളെയും കരിമ്പട്ടികയിൽ പെടുത്താനുള്ള വ്യവസ്ഥകളില്ല. എന്നാൽ വിവേചനരഹിതമായ നിരന്തരം കഴമ്പില്ലാത്ത വിവരാവകാശ അപേക്ഷകൾ വിവിധ പൊതു അധികാരികൾ മുമ്പാകെ ഫയൽ ചെയ്തുവരുന്ന ഒരു ചെറിയ വിഭാഗമുണ്ടെന്നുളളത് കമ്മീഷന്റെ ശ്രദ്ധയിൽ വന്നിട്ടുളളതാണ്. വിവരാവകാശ കമ്മീഷന്റെ പൊതു തീരുമാനങ്ങൾ എന്ന രീതിയിൽ പത്രമാധ്യമങ്ങളിലൂടെയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും തെറ്റായ വാർത്തകൾ വരുന്നത് കമ്മീഷന്റെ ശ്രദ്ധയിൽ വന്നിട്ടുണ്ട്. ഇത് കൂടാതെ ആർ.ടി.ഐ ക്ലബ്ബുകൾ രൂപീകരിക്കുന്നതു സംബന്ധിച്ച വാർത്തകളും ദൃശ്യശ്രവ്യ മാധ്യമങ്ങളിൽ വരുന്നതായി കമ്മീഷന് ബോധ്യപ്പെട്ടിട്ടുണ്ട്. ആർ.ടി.ഐ ക്ലബ്ബുകളോ അനുബന്ധ സംവിധാനങ്ങളോ സ്‌കൂൾ/ കോളേജ് മറ്റ് സ്ഥാപനങ്ങൾ എന്നിവയിൽ രൂപീകരിക്കുന്നതിന് കമ്മീഷൻ ഔദ്യോഗികമായി…
Read Moreഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചു
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് ബിൻ ഖലീഫ അൽ താനിയുടെ ഇന്ത്യാ സന്ദർശനത്തിന്റെ ഭാഗമായി കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, വ്യവസായ ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പുമായി (ഡിപിഐഐടി) സഹകരിച്ച് ന്യൂഡൽഹിയിൽ ഇന്ത്യ-ഖത്തർ സംയുക്ത ബിസിനസ് ഫോറം സംഘടിപ്പിച്ചു. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും ഖത്തർ വാണിജ്യ വ്യവസായ മന്ത്രി ഷെയ്ഖ് ഫൈസൽ ബിൻ താനി ബിൻ ഫൈസൽ അൽതാനിയും സംയുക്ത ബിസിനസ് ഫോറത്തിൽ പങ്കെടുത്തു മുഖ്യപ്രഭാഷണം നടത്തി. വികസിത ഭാരതമെന്ന കാഴ്ചപ്പാടിൽ , 2047 ഓടെ 30-35 ട്രില്യൺ യുഎസ് ഡോളർ സമ്പദ്‌വ്യവസ്ഥയാകാനുള്ള ഇന്ത്യയുടെ അഭിലാഷം സംയുക്ത ബിസിനസ് ഫോറത്തിന്റെ ഉദ്ഘാടന സെഷനിൽ കേന്ദ്ര മന്ത്രി ശ്രീ പിയൂഷ് ഗോയൽ ആവർത്തിച്ചു. ഇന്ത്യയും ഖത്തറും തമ്മിൽ ഊർജ്ജ വ്യാപാരത്തിന്റെ വിജയകരമായ ഒരു നീണ്ട ചരിത്രം പങ്കിടുന്നതായും , ഈ…
Read Moreപെരുനാട് മഠത്തുമൂഴിശബരിമല ഇടത്താവളത്തില്‍ വാട്ടര്‍ എടിഎം:ലിറ്ററിന് രണ്ടു രൂപ
konnivartha.com: കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. മഠത്തുമൂഴി ശബരിമല ഇടത്താവളത്തിലാണ് വാട്ടര്‍ എടിഎം കുടിവെള്ള സ്രോതസാകുക. രണ്ടു രൂപയാണ് ലിറ്ററിന് വില. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി എസ് മോഹനന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഡി ശ്രീലേഖ അധ്യക്ഷയായി. സ്റ്റാന്‍ഡിങ് കമ്മറ്റികളുടെ അധ്യക്ഷരായ എം എസ് ശ്യാം, സി എസ് സുകുമാരന്‍, പഞ്ചായത്ത് സെക്രട്ടറി എന്‍ സുനില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Read Moreറാന്നി അട്ടത്തോട്:കുട്ടികള്‍ക്കായി വായനയുടെ ലോകം തുറന്ന് ജില്ലാ കലക്ടര്‍
konnivartha.com: റാന്നി അട്ടത്തോട് സ്‌കൂളിലെ കുട്ടികള്‍ക്ക് അറിവിന്റെ പുതുവാതായനങ്ങള്‍ തുറന്ന് നല്‍കി ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. അട്ടത്തോട് ട്രൈബല്‍ എല്‍. പി. സ്‌കൂളിലാണ് ആധുനിക ലൈബ്രറി. ദി സൊസൈറ്റി ഫോര്‍ പോളിമര്‍ സയന്‍സ് ഇന്ത്യ (എസ് പി എസ് ഐ) തിരുവനന്തപുരം ചാപ്റ്ററിന്റെ സാമൂഹ്യസുരക്ഷാ നിധിയില്‍നിന്ന് മൂന്ന് ലക്ഷം രൂപ വിനിയോഗിക്കാന്‍ കലക്ടറാണ് മുന്‍കൈയെടുത്തത്. പുതുകാലത്തിന് ചേര്‍ന്ന രീതിയിലാണ് നിര്‍മിതി. വിശാലമാണ് മുറി. വര്‍ണാഭമാണ് ഇരിപ്പിടങ്ങള്‍. സ്മാര്‍ട്ട് ടി.വിയുണ്ട്, പുസ്തകങ്ങള്‍ സൂക്ഷിക്കാനുള്ള തട്ടുകളും. പട്ടികവര്‍ഗ വിഭാഗത്തിലെ 41 വിദ്യാര്‍ഥികളാണ് സ്‌കൂളിലുള്ളത്. 30 കിലോമീറ്റര്‍ ദൂരത്തുനിന്ന് വാഹനങ്ങളില്‍ എത്തുന്നവരും ഇവിടെയുണ്ട്. ജില്ലാ കലക്ടറാണ് ലൈബ്രറി സമര്‍പ്പണം നടത്തിയത്. ഉദ്ഘാടനചടങ്ങില്‍ റാന്നി പെരുനാട് പഞ്ചായത്തംഗം മഞ്ജു പ്രമോദ്, ജില്ലാ ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ എസ്. എ. നജീം, അസിസ്റ്റന്റ് ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ എം. ശശി, ട്രൈബല്‍…
Read Moreഖത്തർ അമീർ ഇന്ത്യയിൽ എത്തി :രാജ്യാന്തര ചർച്ച നടത്തും
രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയെ സ്വീകരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ഹസ്തദാനം നൽകിയ ശേഷം ആലിംഗനം ചെയ്താണ് മോദി അമീറിനെ സ്വാഗതം ചെയ്തത്. ഇന്ന് രാഷ്ട്രപതി ഭവനിൽ ഔപചാരികമായ സ്വീകരണം ഒരുക്കും.മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്തെ പ്രമുഖർ ഉൾക്കൊള്ളുന്ന ഉന്നതതല സംഘം തുടങ്ങിയവർ അമീറിനെ അനുഗമിക്കുന്നുണ്ട്.ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും പ്രധാനമന്ത്രിയും അമീറും ചർച്ച നടത്തും
Read Moreഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്ക് : കുവൈറ്റ് ന്യൂസ് എഡിറ്ററായി വി കെ മനോജിനെ നിയമിച്ചു
ഗ്ലോബല്‍ മീഡിയ നെറ്റ് വര്‍ക്കിന്‍റെ സംരംഭമായ പ്രമുഖ ഓണ്‍ലൈന്‍ പത്രങ്ങളായ കോന്നി വാര്‍ത്ത ഡോട്ട് കോം (www.konnivartha.com ), ബിസിനസ് 100ന്യൂസ്(www.business100news )എന്നിവയുടെ കുവൈറ്റ് ന്യൂസ് എഡിറ്ററായി സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ വി കെ മനോജിനെ നിയമിച്ചു . വാര്‍ത്തകള്‍ /സംഘടന വാര്‍ത്തകള്‍ ,കുവൈറ്റിലെ മറ്റ് ഇതര വാര്‍ത്തകള്‍ എന്നിവ അറിയിക്കുക :ഫോണ്‍ :00965 66985656
Read More