റവന്യൂ ഇ- സാക്ഷരത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും: മന്ത്രി കെ. രാജന്‍

  റവന്യൂ ഇ-സേവനം സാധാരണക്കാര്‍ക്ക് പ്രാപ്തമാക്കുന്നതിന് ഇ- സാക്ഷരത പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്ന് റവന്യൂ ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍. 44 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച കുന്നന്താനം സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. വീട്ടില്‍ ഒരാള്‍ക്കെങ്കിലും സ്വന്തം മൊബൈലില്‍ റവന്യൂ സേവനം നേടാന്‍ കഴിയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇ-സാക്ഷരതയിലൂടെ നടപ്പാക്കും. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുന്ന റവന്യു സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാകുന്നതിനാണ് ഓഫീസുകളെ ഓണ്‍ലൈനാക്കിയത്. ഇ-സാക്ഷരതയിലൂടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരിചിതമാക്കുകയാണ് ലക്ഷ്യം. തിരുവല്ല-മല്ലപ്പള്ളി റോഡ് നിര്‍മാണത്തിന് ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് എംഎല്‍എ, ജില്ലാ കലക്ടര്‍, ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം അടുത്ത മാസം ചേരുമെന്നും മന്ത്രി പറഞ്ഞു. അഡ്വ. മാത്യു ടി തോമസ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ എസ്.…

Read More

പത്തനംതിട്ട ജില്ല : ഉപതിരഞ്ഞെടുപ്പ് ഫലം (ഗ്യാലക്സി നഗര്‍, തടിയൂര്‍, കുമ്പഴ നോര്‍ത്ത്)

  konnivartha.com: പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ (സ്ത്രീസംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍  ശോഭിക ഗോപി സി.പി.ഐ (എം)വിജയിച്ചു. ഭൂരിപക്ഷം: 152. സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍: ശോഭിക ഗോപി (സി.പി.ഐ(എം)) 320, ജോയിസ് മാത്യു (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- 168, അനിമോള്‍ (ബി.ജെ.പി)- 97. konnivartha.com:അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍ (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ പ്രീത ബി. നായര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) വിജയിച്ചു. ഭൂരിപക്ഷം 106. സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍: പ്രീത ബി. നായര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്)- 343, കലാമണ്ഡലം ലോണിഷ ഉല്ലാസ് (സി.പി.ഐ (എം)) 237, ആശ എസ്. (ബി.ജെ.പി)- 97. konnivartha.com:പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് (സ്ത്രീ സംവരണം) വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജിമോള്‍ മാത്യു (എല്‍.ഡി.എഫ് സ്വതന്ത്ര) വിജയിച്ചു. ഭൂരിപക്ഷം മൂന്ന് വോട്ട്. സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ച വോട്ടുകള്‍: ബിജിമോള്‍…

Read More

28 തദ്ദേശവാർഡുകളിലെ വോട്ടെടുപ്പിൽ 65.83 % പേർ വോട്ട് രേഖപ്പെടുത്തി

  സംസ്ഥാനത്ത് (24.02.2025) നടന്ന 28 തദ്ദേശ സ്വയംഭരണ വാർഡുകളിലെ വോട്ടെടുപ്പിൽ 65.83 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. 17982 പുരുഷന്മാരും 20937 സ്ത്രീകളും ഉൾപ്പെടെ ആകെ 38919 പേരാണ് വോട്ട് ചെയ്തത്. വോട്ടെണ്ണൽ നാളെ (ഫെബ്രുവരി 25) രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. തിരഞ്ഞെടുപ്പ് ഫലം കമ്മീഷന്റെ വെബ്‌സൈറ്റിലെ https://www.sec.kerala.gov.in/public/te/ ലിങ്കിൽ ലഭ്യമാകും. ആകെ 87 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 30 വാർഡുകളിലെ ഉപതിരഞ്ഞെടുപ്പിനാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നത്. കാസർകോട് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിലെ കോളിക്കുന്ന്, കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാറ വാർഡുകളിൽ സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പോളിംഗ് ശതമാനം – ജില്ല, തദ്ദേശ സ്ഥാപനം, വാർഡ് നമ്പരും പേരും, (ശതമാനം) ക്രമത്തിൽ ക്രമ നമ്പർ ജില്ല…

Read More

വന്യജീവി സങ്കേതത്തിൽ ജീവജാല സർവ്വെ ആരംഭിച്ചു

  ഇടുക്കി വന്യജീവിസങ്കേതത്തിൽ പക്ഷികൾ, ചിത്രശലഭങ്ങൾ, തുമ്പികൾ, ഉറുമ്പുകൾ എന്നിവയെ കുറിച്ച് നടത്തുന്ന മൂന്ന് ദിവസത്തെ സർവ്വെയ്ക്ക് തുടക്കമായി.വെളളാപ്പാറയിലുളള നിശാഗന്ധി ഫോറസ്റ്റ് മിനി ഡോർമിറ്ററിയിൽ ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി. ജയചന്ദ്രൻ സർവ്വെ ഉദ്ഘാടനം ചെയ്തു. കേരള വനം-വന്യജീവി വകുപ്പും, തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയും സംയുക്തമായാണ് സർവ്വെ നടത്തുന്നത്. ഇടുക്കി വന്യജീവി സങ്കേതത്തിലെ വന്യജീവികളെയും, ചിത്രശലഭങ്ങൾ ഉൾപ്പെടെയുള്ള ചെറുജീവികളെയും കുറിച്ചുളള പഠനം നടത്തുന്നത് വഴി കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന ആവാസ വ്യവസ്ഥയുടെ തകർച്ച മനസ്സിലാക്കുകയും അതിനുള്ള പ്രതിവിധികൾ കണ്ടെത്തി നടപ്പിലാക്കുകയുമാണ് സർവ്വെയുടെ ലക്ഷ്യം. ഇടുക്കി വന്യജീവി സങ്കേതത്തിലെ ചെമ്പകശ്ശേരി, വൈരമണി, വാകവനം, കിഴുകാനം, കെട്ടുചിറ, കൊന്നകഴി, മേമാരി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സർവ്വെ. ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി ഫൗണ്ടർ മെമ്പറും റിസർച്ച് അസിസ്റ്റന്റുമായ ഡോ. കലേഷ് സദാശിവൻ, ഇടുക്കി…

Read More

തിരുവനന്തപുരത്ത് കൂട്ടക്കൊല: 6 പേരെ കൊന്നു : 23 കാരൻ

  ഉറ്റബന്ധുക്കളയും കാമുകിയുടെ കുടുംബത്തിലെയും 6 പേരെ വെട്ടിക്കൊന്നു konnivartha.com: കേരളത്തെ നടുക്കി കൊലപാതക പരമ്പര.ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനിൽ എത്തി പറഞ്ഞു . അഫാൻ എന്ന ഇരുപത്തിമൂന്നുകാരനാണ് വെളിപ്പെടുത്തൽ നടത്തിയത്.ബന്ധുക്കളായ ആറു പേരെ മൂന്ന് വീടുകളിലായാണ് ഇയാൾ കൊലപ്പെടുത്തിയതെന്നും വെളിപ്പെടുത്തി   .അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.സ്വന്തം കുടുംബാംഗങ്ങളേയും പെൺസുഹൃത്തിനെയും ബന്ധുക്കളെയുമാണ് കൊലപ്പെടുത്തിയത്.പേരുമലയിൽ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നാണ് മൊഴി. പാങ്ങോട്ടുള്ള വീട്ടിൽ യുവാവിന്റെ മുത്തശ്ശി സൽമാബീവി(88) യുടെ മൃതദേഹം കണ്ടെത്തി. 13 വയസുള്ള സഹോദരൻ അഫ്‌സാനെയും പെൺസുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.മാതാവ് ഷെമിയും കൊല്ലപ്പെട്ടതായി വിവരമുണ്ട്.   എസ്.എൻ. പുരം ചുള്ളാളത്ത് പെൺസുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരും കൊല്ലപ്പെട്ടതായി വിവരമുണ്ട്. മൂന്ന് വീടുകളിലായി ആറ് പേരെയാണ് യുവാവ്…

Read More

ആനയുടെ സാന്നിധ്യം: റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം

  konnivartha.com: കോന്നി ഞള്ളൂർ മുതൽ തണ്ണിത്തോട് വരെയുള്ള റോഡിൽ വനംവകുപ്പ് നിരീക്ഷണം ശക്തമാക്കണം എന്ന് കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ അധികാരികളോട് ആവശ്യം ഉന്നയിച്ചു . വേനൽ ചൂട് രൂക്ഷമായതിനാൽ ഞള്ളൂർ മുതൽ തണ്ണിത്തോട് മെയിൽ റോഡിൽ വന്യജീവികൾ രാത്രി പകൽ വ്യത്യാസമില്ലാതെ ഇറങ്ങുന്നതിനാൽ വനംവകുപ്പ് അടിയന്തരമായി പെട്രോളിങ്ങ് ശക്തമാക്കണം എന്ന് കെ സി സി തണ്ണിത്തോട് സോൺ എക്സിക്യൂട്ടിവ് കമ്മിറ്റി ആവശ്യപ്പെട്ടു. മിക്ക ദിവസങ്ങളിൽ ആനയുടെ സാന്നിധ്യം റോഡിൽ നിലവിൽ ഉണ്ട് ദിവസേനേ യാത്ര ചെയ്യുന്നവർ ഭീതിയിലാണ് യാത്ര ചെയ്യുന്നത് . പലപ്പോഴും വാഹനങ്ങൾ അടുത്ത എത്തുമ്പോഴാണ് മൃഗങ്ങൾ റോഡിൽ നിൽക്കുന്നത് അറിയുന്നത്. മുൻകരുതൽ എന്ന നിലയിൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ വന്യജീവികളുടെ സാന്നിധ്യം റോഡിൽ ഉണ്ടെങ്കിൽ അത് കൃത്യമായി യാത്രകാരെ അറിയിക്കുവാൻ രാത്രി പകൽ സമയങ്ങളിൽ ഫോറസ്റ്റ് ഡിപ്പാർട്ടമെൻ്റ് പെട്രോളിങ്ങ് ശക്തമാക്കണമെന്നും…

Read More

ജാഗ്രതാ സമിതി ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു

  ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജാഗ്രതാ സമിതി ജില്ലാതല ശില്‍പശാല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം നിര്‍വഹിച്ചു. ചെന്നീര്‍ക്കര, കൊറ്റനാട് ഗ്രാമപഞ്ചായത്തുകള്‍ക്ക് മികച്ച പഞ്ചായത്തുതല ജാഗ്രതാ സമിതി അവാര്‍ഡ് ലഭിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു അധ്യക്ഷനായി. ജാഗ്രത സമിതി പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദിശ ഡയറക്ടര്‍ അഡ്വ.എം .ബി ദിലീപ് കുമാര്‍ ക്ലാസ് നയിച്ചു. ജില്ലാ പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജില്ലാതല ജെന്‍ഡര്‍ റിസോഴ്സിന്റെ ഭാഗമായാണ് ജാഗ്രതസമിതികള്‍ ശക്തിപ്പെടുത്തുന്നതിന് ശില്‍പശാല സംഘടിപ്പിച്ചത്. സത്രീകളുടെയും കുട്ടികളുടെയും സുരക്ഷയും പദവിയും ഉറപ്പാക്കുന്നതിനും അവരുടെ പ്രശ്നങ്ങള്‍ക്ക് തദ്ദേശ സ്ഥാപന ഇടപെടലിലൂടെ പരിഹാരം കാണുന്നതിനുമാണ് ജാഗ്രതാ സമിതികള്‍ പ്രവര്‍ത്തിക്കുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍ അജയകുമാര്‍, ജില്ലാ പഞ്ചായത്തംഗം ജി. ശ്രീനാദേവി കുഞ്ഞമ്മ, ജില്ലാ വനിത ശിശു വികസന ഓഫീസര്‍…

Read More

കാട്ടാന ആക്രമണം: ദമ്പതികളെ ചവിട്ടിക്കൊന്നു

  കണ്ണൂര്‍ ആറളം ഫാമിൽ ആദിവാസി ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നു.ആറളം സ്വദേശികളായ വെള്ളി (82), ഭാര്യ ലീല (70) എന്നിവരാണു കൊല്ലപ്പെട്ടത്. ആറളം ഫാം ബ്ലോക്ക് പതിമൂന്നില്‍  ഓടച്ചാലിൽ കശുവണ്ടി ശേഖരിക്കാൻ പോയപ്പോഴാണ് ഇവരെ കാട്ടാന ആക്രമിച്ചതെന്നു നാട്ടുകാര്‍ പറയുന്നു . പുനരധിവാസ മേഖലയിൽ വൈകിട്ടോടെയാണു സംഭവം.പരിസരത്ത് കാട്ടാന നിലയുറപ്പിച്ചതു പ്രതിസന്ധി സൃഷ്ടിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു .പ്രദേശത്ത് നാട്ടുകാര്‍ തടിച്ചുകൂടി

Read More

ഫ്രാൻസിസ് മാർപാപ്പയുടെ(88) നില ഗുരുതരം

  ശ്വാസകോശ അണുബാധയെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ(88) നില ഗുരുതരമെന്ന് വത്തിക്കാൻ.നില ഗുരുതരമാണെന്നും വത്തിക്കാൻ പ്രസ്താവനയിൽ അറിയിച്ചു.അപകടനില പൂർണമായും തരണം ചെയ്തിട്ടില്ലെന്നു മെഡിക്കൽ സംഘത്തിന്റെ തലവൻ ഡോ. സെർജിയോ ആൽഫിയേരി വ്യക്തമാക്കി. പൂർണമായും ഭേദമാകാൻ രണ്ടാഴ്ചവരെ എടുത്തേക്കാമെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.ബ്രോങ്കൈറ്റിസ് മൂർച്ഛിച്ചതിനെത്തുടർന്ന് ഫെബ്രുവരി 14-നാണ് പാപ്പയെ റോമിലെ ജമേലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.തുടർച്ചയായി ശ്വാസംമുട്ടലുണ്ടായി. ഓക്സിജൻ നൽകേണ്ടി വന്നു. തുടർന്നു നടത്തിയ പരിശോധനകളിൽ രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് അളവു കുറഞ്ഞതുമൂലമുള്ള വിളർച്ചയും സ്ഥിരീകരിച്ചു.

Read More

കല്ലേലി ആദിത്യ പൊങ്കാല കൂപ്പണ്‍ വിതരണ ഉദ്ഘാടനം ഇന്ന് ( 2025 ഫെബ്രുവരി 23)

  കോന്നി കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിലെ (മൂലസ്ഥാനം )പത്താമുദയ മഹോത്സവവും കല്ലേലി ആദിത്യ പൊങ്കാലയും 2025 ഏപ്രില്‍ 14 മുതല്‍ 23 വരെ നടക്കും . കല്ലേലി ആദിത്യ പൊങ്കാല ഏപ്രില്‍ 23 ന് ഭക്തജനങ്ങള്‍ സമര്‍പ്പിക്കും . ആദിത്യ പൊങ്കാലയുടെ കൂപ്പണ്‍ വിതരണ ഉദ്ഘാടനം 2025 ഫെബ്രുവരി 23 ഞായര്‍ രാവിലെ പത്തു മണിയ്ക്ക് കാവ് പ്രസിഡന്‍റ് അഡ്വ . സി വി ശാന്ത കുമാറിന്‍റെ അധ്യക്ഷതയില്‍ അടൂര്‍ ഡി വൈ എസ് പി സന്തോഷ്‌ കുമാര്‍ .ജി തിരു സന്നിധിയില്‍ നിര്‍വ്വഹിക്കും എന്ന് കാവ് ഭാരവാഹികള്‍ അറിയിച്ചു  

Read More