konnivartha.com: തെയ്യാനുഷ്ഠാന രംഗത്ത് മൂന്നു പതിറ്റാണ്ട് പിന്നിടുന്ന ദിനൂപ് പെരുവണ്ണാൻ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ പുരസ്ക്കാരത്തിന് അർഹനായതായി മൊട്ടമ്മൽ രാജൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു . മാതാപിതാക്കളായ മൊട്ടമ്മൽ രാമൻ – ശ്രീദേവി അമ്മ എന്നിവരുടെ സ്മരണാർത്ഥം ചലച്ചിത്രനിർമ്മാതാവും പ്രവാസി വ്യവസായിയും ഹോട്ടൽ ഹോറിസോൺഗ്രൂപ്പ് എം ഡി യുമായ മൊട്ടമ്മൽ രാജൻ ഏർപ്പെടുത്തിയ അവാർഡാണിത് .തൃച്ചംബരം ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 6 ന് വ്യാഴാഴ്ച രാത്രി 8 മണിക്ക് ക്ഷേത്ര പരിസരത്ത് നടക്കുന്ന ചടങ്ങിൽ കണ്ണൂർ അഡീഷണൽ പോലിസ് സൂപ്രണ്ട് കെ വി വേണുഗോപാൽ പുരസ്ക്കാരം നല്കും .25,000 രൂപയും പ്രശസ്തിപത്രവും അടന്നതാണ് പുരസ്ക്കാരം. ചലചിത്ര ഗാന രചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി , ജോൺ ബ്രിട്ടാസ് എം പി , പാലിയേറ്റീവ് പ്രവർത്തക പി ശോഭന, തളിപ്പറമ്പ നഗരസഭ മുൻ ചെയർമാൻ അള്ളാംകുളം…
Read Moreവിഭാഗം: Editorial Diary
വനത്തില്‍ നിന്നും സ്വർണഖനന സാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ പിടിച്ചു
konnivartha.com: വൈത്തിരി സുഗന്ധഗിരി വനത്തിൽനിന്ന് ബ്രിട്ടീഷുകാരുടെ കാലത്തുള്ള സ്വർണഖനനസാമഗ്രികൾ കടത്താൻ ശ്രമിച്ചവരെ വനംവകുപ്പ് പിടികൂടി. സുഗന്ധഗിരി ബീറ്റ് അമ്പ -കുപ്പ് റോഡിനുസമീപത്തെ വനത്തിൽ ബ്രിട്ടീഷുകാരുടെ കാലത്തുള്ളതും സ്വർണഖനനത്തിന്റെ ഭാഗമായി നിർമിച്ചതുമായ കൂറ്റൻ കാസ്റ്റ് അയേൺ ബ്ലോക്കുകൾ ആണ് കടത്താൻ ശ്രമിച്ചത്. ഇരുമ്പ് കേബിൾ ഉപയോഗിച്ച് ട്രാക്ടറിൽ കെട്ടിവലിച്ച് വനത്തിനുപുറത്തെത്തിക്കാനായിരുന്നു ശ്രമം. പട്രോളിങ്ങിനിടെയാണ് വനംവകുപ്പധികൃതർ സംഘത്തെ പിടികൂടിയത്. ട്രാക്ടറും സ്കൂട്ടറും മറ്റുവസ്തുക്കളും കസ്റ്റഡിയിലെടുത്തു. കല്പറ്റ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഹാഷി ഫിന്റെ നേതൃത്വത്തിൽ പ്രതികളെ സ്ഥലത്തെത്തിച്ച് തെ ളിവെടുത്തു. സ്വർണഖനന സാമഗ്രികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രതികൾക്ക് കിട്ടിയതിനെക്കുറിച്ചും ഇത് കടത്തിക്കൊണ്ടുപോകുന്നതിന് പിന്നിൽ വേറെയും സംഘങ്ങളുണ്ടോ എന്നുമുള്ള കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചുവരുകയാണെന്ന് കെ. ഹാഷിഫ് പറഞ്ഞു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് പോലീസിന് കൈ മാറുമെന്നും അദ്ദേഹം പറഞ്ഞു. സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.ആർ. കേളു, ബീറ്റ് ഫോറസ്റ്റ് ഓഫീസർ എം.പി. അമൃത…
Read Moreസഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ
konnivartha.com: കേരള പോലീസിനെ പോലും നടുക്കി പീഡനം . സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച ഒൻപതാം ക്ലാസുകാരൻ ലഹരിക്ക് അടിമ എന്ന് മാത്രം അല്ല ആവശ്യക്കാർക്ക് ഇവ എത്തിച്ചു കൊടുക്കുന്ന ഏജന്റായും പ്രവർത്തിച്ചിരുന്നു എന്നാണ്പോലീസിന് ലഭിച്ച വിവരങ്ങള്‍ . ശിശുക്ഷേമ സമിതിയിൽനിന്നു വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഒൻപതാം ക്ലാസുകാരനെ കുറിച്ച് അന്വേഷിച്ച പോലീസിന് ആണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത് . പാലാരിവട്ടം പൊലീസ് പോക്സോ വകുപ്പുകൾ അടക്കം ചുമത്തി കേസ്സെടുത്തു അന്വേഷണം ആരംഭിച്ചു . ലഹരിയ്ക്ക് അടിമയായ ഒൻപതാം ക്ലാസുകാരൻ സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം ആണ് പുറത്ത് വന്നിരിക്കുന്നത് . ലഹരിക്ക് അടിമയായ സഹോദരൻ ആറാം ക്ലാസിൽ പഠിക്കുന്ന സഹോദരിയെ വീട്ടില്‍ വെച്ചു 2024 ഡിസംബറിലാണ് പീഡിപ്പിച്ചത് . ഭയം മൂലം ഇത് ആരോടും പറയാതിരുന്ന പെൺകുട്ടി സ്വകാര്യ ഭാഗത്ത് വേദന അനുഭവപ്പെട്ടതോടെ സഹപാഠികളോടു…
Read Moreവൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം : കെ.എസ്.ഇ.ബി
konnivartha.com: ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി കമാനങ്ങള്‍ നിര്‍മ്മിക്കുമ്പോഴും നിശ്ചിത ഉയരത്തില്‍ കൂടുതലുള്ള കെട്ടുകാഴ്ചകള്‍ തയ്യാറാക്കുമ്പോഴും അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക് ഇന്‍സുലേറ്റഡ് വയറുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കി ഗുണനിലവാരമുള്ള വയറുകളും അനുബന്ധ ഉപകരണങ്ങളും മാത്രം ഉപയോഗിക്കേണ്ടതാണ്. ലോഹനിര്‍മ്മിതമായ പ്രതലങ്ങളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുമാത്രമേ ദീപാലങ്കാരം നടത്താവൂ. പ്ലഗ്, സ്വിച്ച് എന്നിവ ഉപയോഗിച്ചുമാത്രം വൈദ്യുത കണക്ഷനുകള്‍ എടുക്കുക, വയര്‍ നേരിട്ട് പ്ലഗ് സോക്കറ്റില്‍ കുത്തരുത്, വയറില്‍ മൊട്ടുസൂചി / സേഫ്റ്റി പിന്‍ ഇവ കുത്തി കണക്ഷനെടുക്കരുത്, വയര്‍ ജോയിന്റുകള്‍ ശരിയായ തരത്തില്‍ ഇന്‍സുലേറ്റ് ചെയ്തുവെന്നും എല്‍സിബി / ആര്‍സിസിബി പ്രവര്‍ത്തനക്ഷമമാണെന്നും ഉറപ്പാക്കുക. എസ്.ഇ.ബി.യുടെ വൈദ്യുതി പ്രതിഷ്ഠാപനങ്ങള്‍ക്ക് സമീപം അലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു മുമ്പ് ബന്ധപ്പെട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസില്‍ നിന്നും അനുവാദം വാങ്ങേണ്ടതാണ്.…
Read Moreസീതത്തോട് പാലം ഉദ്ഘാടനം നാളെ (മാര്‍ച്ച് അഞ്ച്)
konnivartha.com: മലയോര ഗ്രാമത്തിന്റെ ദീര്‍ഘകാല സ്വപ്നമായ സീതത്തോട് പാലം ഇന്ന് (മാര്‍ച്ച് അഞ്ച്) വൈകിട്ട് ആറിന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് സമര്‍പ്പിക്കും. സീതത്തോട് -ഗവി റിവര്‍ എത്നോ ഹബ് നിര്‍മാണോദ്ഘാടനവും മന്ത്രി നിര്‍വഹിക്കും. കെ യു ജനിഷ് കുമാര്‍ അധ്യക്ഷനാകും. ഡോ. ജോസഫ് മാര്‍ ഇവനിയോസ് തിരുമേനിക്ക് ജന്മ നാടിന്റെ സ്വീകരണം നല്‍കും. സ്വീകരണ സമ്മേളനോദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിര്‍വഹിക്കും. ലൈഫ് പദ്ധതി പ്രകാരം നിര്‍മാണം പൂര്‍ത്തീകരിച്ച 170 വീടുകള്‍ക്ക് ടോയ്ലറ്റ് നിര്‍മിക്കുന്നതിനായി ജില്ലാ ശുചിത്വ മിഷനും സീതത്തോട് പഞ്ചായത്തും സംയുക്തമായി നല്‍കുന്ന തുക പഞ്ചായത്ത് പ്രസിഡന്റ് പി ആര്‍ പ്രമോദ് വിതരണം ചെയ്യും . പാലം നിര്‍മാണത്തിന്റ ഒന്നാം ഘട്ട ജോലി റെക്കോഡ് വേഗത്തില്‍ ആണ് പൂര്‍ത്തീകരിച്ചത്. രണ്ടാംഘട്ടത്തില്‍ അപ്രോച് റോഡ് ,…
Read Moreവോട്ടർ പട്ടികയിലെ അപാകതകൾ തിരുത്താം
2026 ലെ പൊതു തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും, മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തി ഒഴിവാക്കുന്നതിനും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പ്രവർത്തനങ്ങൾ ആവിഷ്‌കരിച്ചു. ഇതിനായി നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ ബൂത്ത് ലെവൽ ഓഫീസർമാർ അംഗീകൃത രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന ബൂത്ത് ലെവൽ ഏജന്റുമാരുമായി അതത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേർന്ന് വോട്ടർ പട്ടിക പരിശോധിച്ച് അപാകതകൾ കണ്ടെത്തി പരിഹരിക്കും. വോട്ടർ പട്ടികയിലെ അപാകതകൾ സംബന്ധിച്ച് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പരാതികളും യോഗത്തിൽ പരിശോധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ അറിയിച്ചു.
Read Moreമാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കാന്‍ പരിശീലനം
konnivartha.com: പട്ടികജാതി വിഭാഗക്കാരെ മാംസോല്‍പന്ന നിര്‍മാണത്തില്‍ സ്വയം പര്യാപ്തരാക്കി സ്വയം-സംരഭകരാക്കുന്ന ദേശീയ പദ്ധതിയിന്‍ കീഴിലുള്ള ആദ്യഘട്ട പരിശീലനപരിപാടി കോയിപ്രം ബ്ലോക്ക് ഓഫീസില്‍ പൂര്‍ത്തിയായി. കേരളത്തില്‍ നിന്ന് കോയിപ്രം ബ്ലോക്കിനെയാണ് പദ്ധതിയുടെ പൈലറ്റ് പ്രോജെക്ടിനായി തിരഞ്ഞെടുത്തത്. ഐ സി എ ആര്‍ – ദേശീയ മാംസ ഗവേഷണകേന്ദ്രം, ഹെദരാബാദ്, കോയിപ്രം ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പ് , പുല്ലാട് സര്‍ക്കാര്‍ മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. കോയിപ്രം ബ്ലോക്ക് എസ്‌സി ഓഫീസര്‍ മിനി എബ്രഹാം, ജില്ലാമൃഗ സംരക്ഷണ ഓഫീസര്‍ ഡോ. മിനി സാറ കുര്യന്‍, പദ്ധതിയുടെ ദേശീയ സംഘാടകനായ ഡോ. വിഷ്ണുരാജ്, കോയിപ്രം സീനിയര്‍വെറ്റിനറി സര്‍ജന്‍ ഡോ. എ എസ് ബിജുലാല്‍, ഡോ. വി കെ വിനോദ്, ഡോ. അംബിക ദേവി, , ഹണിമ എന്നിവര്‍ പങ്കെടുത്തു.
Read Moreഭാര്യയെ വെടിവച്ചു കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
പാലക്കാട് വണ്ടാഴി കിഴക്കേത്തറ ഏറാട്ടുകുളമ്പിൽ കുടുംബനാഥനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ഏറാട്ടുകുളമ്പ് ക്യഷ്ണകുമാർ (52) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സംഗീത (47)യെ കോയമ്പത്തൂരിലെ താമസസ്ഥലത്തു വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.കൃഷ്ണകുമാർ കോയമ്പത്തൂരിലെത്തി സംഗീതയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് വീട്ടിലെത്തി പിതാവിന്റെ മുന്നിൽവച്ചു സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന. സ്വകാര്യ സ്കൂൾ ജീവനക്കാരിയാണ് സംഗീത.രണ്ടു മക്കളുണ്ട്. മരിച്ച കൃഷ്ണകുമാറും സംഗീതയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നെന്നും സംഗീതയ്ക്കു മറ്റൊരു ബന്ധമുണ്ടായിരുന്നെന്ന സംശയത്തിലായിരുന്നു കൊലപാതകമെന്നുമാണു സൂചന.കോയമ്പത്തൂർ പട്ടണംപുതൂരിൽ സുലൂരിനടുത്തുള്ള വീട്ടിലാണ് സംഗീതയെ ഇന്നു രാവിലെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.വണ്ടാഴിയിലെ വീടിനു സമീപം കാട്ടുപന്നികളുടെ ശല്യമുള്ളതിനാൽ കൃഷ്ണകുമാർ എയർഗൺ വാങ്ങി സൂക്ഷിച്ചിരുന്നു. ഇന്നു പുലർച്ചെ 100 കിലോമീറ്ററോളം സഞ്ചരിച്ചാണ് കൃഷ്ണകുമാർ വണ്ടാഴിയിലെ വീട്ടിൽനിന്നു കോയമ്പത്തൂരിലെ സുലൂരിലെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.പുലർച്ചെ 5.30നു വീടിനു സമീപത്തെത്തിയ കൃഷ്ണകുമാർ കുട്ടികൾ സ്കൂളിലേക്കുപോയശേഷം രാവിലെ…
Read Moreഎഡിഎം നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണ ഹർജി തള്ളി
എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഭാര്യ മഞ്ജുഷയുടെ ആവശ്യം. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ പി പി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നതായിരുന്നു മഞ്ജുഷയുടെ ഹർജിയിലെ പ്രധാന വിഷയം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം ആരോപിച്ചിരുന്നു. എന്നാൽ അന്വേഷണം ശരിയായ വഴിക്കാണെന്നും, ആത്മഹത്യയാണെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്. കോടതി നിർദേശിക്കുകയാണെങ്കിൽ അന്വേഷണം ഏറ്റെടുക്കാമെന്ന് സിബിഐ കോടതിയെ അറിയിച്ചിട്ടുണ്ട്.
Read Moreകേരളത്തിൽ ഉയർന്ന അൾട്രാവയലറ്റ് :കോന്നിയിൽ രേഖപ്പെടുത്തി
Konnivartha. Com :ശരീരത്തിനു ദോഷകരമായി ഭവിക്കുന്ന അൾട്രാവയലറ്റ് രശ്മിയുടെ ഉയർന്ന തോത് കോന്നിയിൽ രേഖപ്പെടുത്തി. ദുരന്ത നിവാരണ വകുപ്പിന്റെ കേരളത്തിലെ 14 സ്ഥലങ്ങളിൽ ഉള്ള കണക്കിൽ കോന്നിയിൽ 10 ഇണ്ടക്സ് രേഖപ്പെടുത്തി. തൊട്ടു പിന്നിൽ കൊട്ടാരക്കര, മൂന്നാർ, തൃത്താല, പൊന്നാനി എന്നിവിടെ 8 രേഖപ്പെടുത്തി. കോന്നിയിൽ ആദ്യമായാണ് ഇത്രയും വലിയ ശതമാനം രേഖപ്പെടുത്തിയത്.അതീവ ജാഗ്രതാ നിർദ്ദേശങ്ങൾ ആണ് ദുരന്ത നിവാരണ വകുപ്പ് മുന്നറിയിപ്പായി നൽകുന്നത്. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. ആയതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.…
Read More