കല്ലേലി ആയൂർവേദ ആശുപത്രിയില്‍ ഇ ഹോസ്പിറ്റൽ ‘ സംവിധാനം തുടങ്ങി

  konnivartha.com: കോന്നി അരുവാപ്പുലം കല്ലേലി ആയൂർവേദ ആശുപത്രിയില്‍  ആരംഭിച്ച ഇ ഹോസ്പിറ്റൽ സംവിധാനം ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ശ്രീകുമാർ പി എസ് ഉദ്ഘാടനം നിർവഹിച്ചു. ഔട്ട്‌ പേഷ്യന്റ് വിഭാഗത്തിൽ ചികിത്സ വേണ്ട രോഗികൾക്ക് വീട്ടിൽ നിന്ന് തന്നെ ehospital.gov.in എന്ന വെബ്സൈറ്റിൽ ഒപി റജിസ്ട്രേഷൻ ചെയ്യാം.

Read More

കോന്നിയൂർ വരദരാജൻ അനുസ്മരണ യോഗം നടത്തി

konnivartha.com:  കെ പി സി സി മുൻ അംഗം കോന്നിയൂർ വരദരാജൻ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ യോഗം നടത്തി. മുൻ മണ്ഡലം പ്രസിഡൻ്റ് റോജി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡൻ്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ദീനാമ്മ റോയി, എസ്. സന്തോഷ് കുമാർ, ആർ. ദേവകുമാർ, കോന്നി വിജയകുമാർ, ശ്യാം. എസ്. കോന്നി, രാജിവ് മള്ളൂർ, പ്രവീൺ പ്ലാവിളയിൽ, സൗദ റഹിം, പ്രിയ. എസ്. തമ്പി, സലാം കോന്നി, സന്തോഷ് കുമാർ, അനിൽ വിളയിൽ, കമലാസനൻ ചെങ്ങറ, പി.കെ മോഹനരാജൻ, ഡി.ആനന്ദഭായി, അമ്പിളി പ്രവീൺ എന്നിവർ പ്രസംഗിച്ചു

Read More

ലഹരിമരുന്ന്: ഉപഭോക്താക്കളിൽ കൂടുതല്‍ വിദ്യാർഥികള്‍

  തിരുവല്ലയിൽ അറസ്റ്റിലായ ലഹരിമരുന്നുകച്ചവടക്കാരന്‍ മുഹമ്മദ് ഷെമീറിന്റെ (39) ഉപഭോക്താക്കളിൽ കൂടുതലും കോളജ് വിദ്യാർഥികള്‍ .ആറു മാസമായിപത്തനംതിട്ട ജില്ലാ ഡാൻസാഫ് ടീമിന്റെയും തിരുവല്ല പോലീസിന്റെയും നിരീക്ഷണത്തിലായിരുന്നു പ്രതി. തിരുവല്ല ദീപ ജംക്‌ഷൻ കോവൂർ മലയിൽ വീട്ടിൽ മുഹമ്മദ് ഷെമീർ ആണ് പോലീസിന്റെ പിടിയിലായത്.പോലീസിന്‍റെ പിടിയിലാകുമ്പോള്‍ വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3.78 ഗ്രാം എംഡിഎംഎ ഇയാളുടെ കയ്യില്‍ നിന്നും കണ്ടെത്തി . കോളജുകളിലെ വിദ്യാർഥികളെ കേന്ദ്രീകരിച്ചായിരുന്നു മുഹമ്മദ് ഷെമീറിന്റെ ലഹരിമരുന്നു വിൽപന.പത്തു വയസ്സുകാരനായ സ്വന്തം മകനെയാണ് ലഹരിമരുന്നു കടത്തിനു പ്രതി ഉപയോഗിച്ചത്. കുട്ടിയുടെ ദേഹത്ത് ടേപ്പ് ഉപയോഗിച്ചു ലഹരിമരുന്നിന്റെ പൊതികൾ ഒട്ടിച്ചിരുന്നു.10 വയസ്സുകാരനായ മകനെ ബൈക്കിലോ കാറിലോ ഒപ്പം കൂട്ടിയാണ് ഷെമീർ ലഹരിമരുന്നുകള്‍ ഉദേശിച്ച സ്ഥലങ്ങളില്‍ എത്തിച്ചു വിതരണം നടത്തിയിരുന്നത് . മുഹമ്മദ് ഷെമീർ മറ്റു ജോലികൾ ഒന്നും ചെയ്തിരുന്നില്ലെന്നും ലഹരിവിൽപനയിലൂടെയാണ് വരുമാനം കണ്ടെത്തിയിരുന്നത് .ഇയാളും ലഹരി മരുന്നുകള്‍ ഉപയോഗിച്ചിരുന്നതായി…

Read More

WAVES 2025 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മുംബൈ ഒരുങ്ങുന്നു

konnivartha.com:ആഗോള സർഗാത്മക സ്രഷ്ടാക്കളുടെ സമ്പദ്‌വ്യവസ്ഥയിൽ ഇന്ത്യയെ മുൻനിരയിലെത്തിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടിയായ WAVES 2025 ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാൻ മുംബൈ ഒരുങ്ങുന്നു. വേവ്സ് 2025 വിജയകരമായി നടപ്പിലാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉന്നതതല യോഗം ചേർന്നു. മഹാരാഷ്ട്ര സർക്കാർ ചീഫ് സെക്രട്ടറി സുജാത സൗണിക്കും കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ജാജുവും ചേർന്ന് യോഗത്തിന് അധ്യക്ഷത വഹിച്ചു. ലോകോത്തര അടിസ്ഥാന സൗകര്യങ്ങൾ, അതിഥി സൗകര്യങ്ങൾ, ലോജിസ്റ്റിക്സ് എന്നിവ ഉറപ്പാക്കിക്കൊണ്ട്, ഈ പരിപാടി ഒരു നാഴികക്കല്ലാക്കി മാറ്റുന്നതിന് മഹാരാഷ്ട്ര സർക്കാർ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഈ ആഗോള ഉച്ചകോടിക്കായി ഒരു സംസ്ഥാനതല കമ്മിറ്റി രൂപീകരിക്കാൻ മഹാരാഷ്ട്ര ചീഫ് സെക്രട്ടറി ശ്രീമതി സുജാത സൗണിക് നിർദ്ദേശിച്ചു. ഉച്ചകോടിയുടെ വിജയത്തിനായി ഓരോ സർക്കാർ വകുപ്പും സുഗമമായി ഏകോപനത്തോടെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. “മാധ്യമ, വിനോദ മേഖലയ്ക്കുള്ള…

Read More

കോന്നി പഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങളെ ആദരിച്ചു

konnivartha.com: വനിതാ ദിന സംഗമം : വനിതാ ദിനത്തോടനുബന്ധിച്ച് കോന്നി കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോന്നി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേനാ അംഗങ്ങളെ ഹരിതം എന്ന പരിപാടിയിലൂടെ ആദരിച്ചു. മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡൻ്റ് നിഷ അനീഷ് അദ്ധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി എലിസബത്ത് അബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് ദീനാമ്മ റോയി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അനിസാബു, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി അർച്ചന ബാലൻ, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പ്രിയ എസ് തമ്പി, മണ്ഡലം സെക്രട്ടറി ജോളി തോമസ് എന്നിവർ പ്രസംഗിച്ചു. മണ്ഡലം പ്രസിഡൻ്റ് പ്രവീൺ പ്ലാവിളയിൽ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് റോജി എബ്രഹാം, മണ്ഡലം വൈസ് പ്രസിഡൻ്റ് സി.കെ ലാലു, മണ്ഡലം സെക്രട്ടറി റോബിൻ കാരാവള്ളിൽ, രാജീവ് മള്ളൂർ, റോബിൻ ചെങ്ങറ എന്നിവർ…

Read More

ലോക വനിതാ ദിനം : സമത്വമാണ് പ്രധാനം:ആശംസകള്‍

  ഐക്യരാഷ്ട്ര സംഘടന നേതൃത്വത്തിൽ ലോക വനിതാ ദിനം ആചരിക്കാൻ ആരംഭിച്ചത് 1975 മുതൽക്കാണ്. ഐക്യരാഷ്ട്ര സംഘടനയുടെ ആദ്യ വനിതാദിനസന്ദേശം “സ്ത്രീ ശാക്തീകരണം മാനവികതയുടെ ശാക്തീകരണത്തിന് ” എന്നതായിരുന്നു. തുല്യത, വികസനം, സമാധാനം എന്നിവ ലക്ഷ്യവുമായിരുന്നു.1975 അന്താരാഷ്ട്ര വനിതാ വർഷമായി (International Womens Year) നിശ്ചയിക്കുകയും മെക്സിക്കോ സിറ്റിയിൽ ആദ്യ ലോകവനിതാ സമ്മേളനം ചേരുകയും ചെയ്തു. ഓരോ വർഷവും വനിതാ ദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്ര സംഘടന സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുന്നതും വ്യാപകമായ ജനകീയ ബോധവൽക്കരണത്തിന് സഹായകവുമായ ആശയങ്ങളും സന്ദേശങ്ങളും പ്രഖ്യാപിക്കാറുണ്ട്. 2025 ലെ സന്ദേശം 2025 ലെ ലോക വനിതാ ദിനത്തിൻ്റെ സന്ദേശം For ALL women and girls: Rights. Equality. Empowerment അവകാശങ്ങളും സമത്വവും ശാക്തീകരണവും എല്ലാ സ്ത്രീകൾക്കും പെൺകുട്ടികൾക്കും എന്നതാണ്. ലിംഗസമത്വത്തിനായുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക. (Accelarate action for Gender…

Read More

അഡ്വാൻസ്ഡ് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ (എസ്ഒസി) ഉദ്ഘാടനം ചെയ്തു

  konnivartha.com: പോലീസ് സംവിധാനങ്ങൾക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും വേണ്ടിയുള്ള സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായി കേരള പോലീസ് സൈബർ ഡിവിഷന്റെ “അഡ്വാൻസ്ഡ് സൈബർ സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ” (എസ്ഒസി) മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിംഗിലൂടെ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയത്തിന് കീഴിലെ ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പിന്റെ (ഡിഒടി) പ്രധാന ഗവേഷണ വികസന കേന്ദ്രമായ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്സ് (സി-ഡിഒടി) ആണ് കേരള പോലീസിനായി ഈ സൈബർ സുരക്ഷാ ഓപ്പറേഷൻ സെന്റർ -‘ത്രിനേത്ര’ രൂപകൽപ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. സി-ഡിഒടി യുടെ ത്രിനേത്ര സംവിധാനം, സംരംഭങ്ങളുടെയും നിർണായക മേഖലകളുടെയും സൈബർ സുരക്ഷാ പ്രതിരോധം നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. നിർമ്മിത ബുദ്ധി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന, തദ്ദേശീയമായ, സംയോജിത സൈബർ സുരക്ഷാ പ്ലാറ്റ്‌ഫോമാണിത്.ഒരു സംരംഭത്തിനുള്ളിലെ എൻഡ്‌പോയിന്റുകൾ, നെറ്റ്‌വർക്ക് ട്രാഫിക്, ഉപയോക്തൃ പെരുമാറ്റം എന്നിവ നിരീക്ഷിക്കുന്നതിനും,സൈബർ സുരക്ഷ മേഖലയിലെ…

Read More

“അഥീന”: ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇന്ന് ഇറങ്ങും

  നാസയുടെ പരീക്ഷണ ഉപകരണങ്ങളുമായി അഥീന ലാൻഡർ ഇന്ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലിറങ്ങും.ബ്ലൂ ഗോസ്‌റ്റ്‌ ലാൻഡറിന്‌ പിന്നാലെയുള്ള ഈ ദൗത്യവും രണ്ടാഴ്‌ച നീളും. ഇന്റൂയിറ്റീവ് മെഷീൻസ് രൂപകൽപ്പന ചെയ്ത പേടകം ഫെബ്രുവരി 27 നാണ്‌ വിക്ഷേപിച്ചത്‌.   ഇന്നലെ പേടകം ചന്ദ്രൻെറ ഏറ്റവും അടുത്തുള്ള ഭ്രമണപഥത്തിലെത്തിയിരുന്നു. ഇന്ന് രാത്രി പതിനൊന്നോടെ ദക്ഷിണ ധ്രുവത്തിലുള്ള മോൺസ്‌ മൗട്ടൻ പീഠഭൂമിയിൽ ഇറക്കാനാണ്‌ ലക്ഷ്യമിടുന്നത്‌. ചന്ദ്രനിൽ ഇറക്കിയ ബ്ലൂ ഗോസ്‌റ്റ്‌ ലാൻഡറിലെ പരീക്ഷണ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചു തുടങ്ങി. 57 ജിബി ഡാറ്റ ഇതിനകം ഭൂമിയിലേക്ക്‌ അയച്ചതായി ഫയർ ഫ്ലൈ എയ്‌റോ സ്‌പേയ്‌സ്‌ അറിയിച്ചു.ചാന്ദ്രനിലെ മണ്ണായ റിഗോലിത്ത്‌ ശേഖരിച്ച്‌ വിവരങ്ങൾ അയച്ചുതുടങ്ങി.  

Read More

ഓടിക്കോ .. കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് ഒറ്റയാന്‍ കാട്ടു പോത്ത് ഇറങ്ങി

  konnivartha.com: ഒരാഴ്ചയായി ഒറ്റയാന്‍ കാട്ടു പോത്ത് വിഹരിക്കുന്ന ഇടമായി കോന്നി മെഡിക്കല്‍ കോളേജ് പരിസരം മാറി . സന്ധ്യ കഴിഞ്ഞാല്‍ ഒറ്റയാന്‍ കാട്ടു പോത്തിന്‍റെ വിഹാര കേന്ദ്രമാണ് കോന്നി മെഡിക്കല്‍ കോളേജ് സ്ഥിതി ചെയ്യുന്ന നെടുമ്പാറ മേഖല . കഴിഞ്ഞ ഒരാഴ്ചയായി ഈ കാട്ടു പോത്ത് രാത്രിയാമങ്ങളില്‍ തീറ്റ തേടി എത്തുന്നു . അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസം വനപാലകര്‍ പകല്‍ എത്തി . രാത്രിയില്‍ ഇറങ്ങുന്ന ഈ കാട്ടു പോത്ത് മൂലം ജനങ്ങള്‍ ഭീതിയില്‍ ആണ് . വലിയ ഒറ്റയാന്‍ കാട്ടു പോത്ത് പാഞ്ഞാല്‍ ആള്‍നാശം ഉറപ്പാണ് . കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്പാറയില്‍ വീടിന് പുറകില്‍ ആണ് വാഹനത്തില്‍ എത്തിയവര്‍ ഈ കാട്ടു പോത്തിനെ കണ്ടത് .പിറ്റേന്നു രാത്രി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള പ്രധാന റോഡില്‍ ആണ് ഇവന്‍ എത്തിയത് . ഇന്ന് രാത്രി റോഡിലൂടെ…

Read More

പാലിയേറ്റീവ് കെയര്‍ സേവനം സാര്‍വത്രികമാക്കാന്‍ മാര്‍ഗനിര്‍ദേശങ്ങള്‍

  മന്ത്രിമാരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു konnivartha.com: തിരുവനന്തപുരം: പാലിയേറ്റീവ് പരിചരണം സാര്‍വത്രികമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. മുഖ്യമന്ത്രി പ്രഖ്യാപിച്ച സാര്‍വത്രിക പാലിയേറ്റീവ് കെയര്‍ സേവനത്തിനായി തയ്യാറാക്കിയ ഒന്നാം ഘട്ട പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്ത് അന്തിമ രൂപമാക്കി. പാലിയേറ്റീവ് കെയര്‍ രംഗത്തുള്ള എല്ലാ സന്നദ്ധ സംഘടനകള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പ്രാഥമിക രജിസ്‌ട്രേഷന്‍ നല്‍കും. ആരോഗ്യ സേവനങ്ങള്‍ നല്‍കുന്നവര്‍ക്ക് ആരോഗ്യ വകുപ്പിന്റെ രജിസ്ട്രഷന്‍ കൂടി ആവശ്യമാണ്. വോളന്റിയര്‍മാര്‍ക്ക് വാര്‍ഡ് തലത്തില്‍ പരിശീലനം ഉറപ്പാക്കും. അതിന് ശേഷമായിരിക്കും സന്നദ്ധ സേവനത്തിന് നിയോഗിക്കുന്നത്. വിവിധ വകുപ്പുകളെ പഞ്ചായത്ത് തലത്തില്‍ ഏകോപിപ്പിക്കും. പാലിയേറ്റീവ് കെയര്‍ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ‘കേരള കെയര്‍’പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ…

Read More