അപ്രതീക്ഷിത ഉരുള്‍ ദുരന്തത്തില്‍ ഉയിര്‍ത്തെഴുന്നേറ്റ് വെള്ളാര്‍മല-മുണ്ടക്കൈ സ്‌കൂളുകള്‍. അധ്യയന വര്‍ഷവസാനം മധ്യവേനലിലേക്ക് പ്രവേശിക്കുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ സന്തോഷത്തിലാണ്. ദുരന്തം തകര്‍ത്ത സ്‌കൂളിന്റെ നേര്‍ത്ത ഓര്‍മകളാണ് വിദ്യാര്‍ത്ഥികളില്‍. വെള്ളാര്‍മല ജി.വി.എച്ച്.എസ് സ്‌കൂളിലെ 530 വിദ്യാര്‍ഥികള്‍ക്കും മുണ്ടക്കൈ ജി.എല്‍.പി സ്‌കൂളിലെ 81 കുട്ടികള്‍ക്കുമായി മേപ്പാടി ജി.എച്ച്.എസ്.എസ് സ്‌കൂളിലും മേപ്പാടി ഗ്രാമപഞ്ചായത്ത് എ.പി.ജെ ഹാളിലുമാണ് പഠനസൗകര്യങ്ങള്‍ ഒരുക്കിയത്. 2024 സെപ്റ്റംബര്‍ രണ്ടിന് പുന:പ്രവേശനോത്സവം നടത്തി. സ്‌കൂളിന് അധിക സൗകര്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഡൈനിങ്ങ് ഹാളിനോട് ചേര്‍ന്ന് മൂന്ന് കോടി ചെലവില്‍ രണ്ട് നിലകളിലായി അത്യാധുനിക രീതിയില്‍ 8 ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളും സ്‌കൂളില്‍ ഒരുക്കി. ദുരന്ത ബാധിത പ്രദേശത്തെ സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് 250 ലാപ്ടോപ്പുകള്‍ നല്‍കാന്‍ പ്രത്യേക പരിഗണന ഉറപ്പാക്കുന്നുണ്ട്. ചൂരല്‍മല സ്പെഷല്‍ സെല്‍, കുടുംബശ്രീ മിഷന്റെ മൈക്രോ…
Read Moreവിഭാഗം: Editorial Diary
പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്
കേരള പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ഒമ്പതാം ക്ലാസിലെ പരീക്ഷ കഴിയുന്നതിന് മുമ്പ് പത്താം ക്ലാസിലെ പാഠപുസ്തകങ്ങൾ വിദ്യാർത്ഥികളിലേയ്ക്ക്. പരിഷ്‌കരിച്ച പത്താം ക്ലാസ് പാഠപുസ്തകങ്ങളുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിയമസഭയിലെ ചേoബറിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് നൽകി നിർവഹിച്ചു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി, ധനമന്ത്രി കെ എൻ ബാലഗോപാൽ, പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, എസ് സി ഇ ആർ ടി ഡയറക്ടർ ഡോ.ആർ കെ ജയപ്രകാശ്, എസ് എസ് കെ സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ ഡോ. സുപ്രിയ എ ആർ, കെ ബി പി എസ് എം ഡി സുനിൽ ചാക്കോ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സ്ഥാനത്തെ പ്രീപ്രൈമറി മുതൽ ഹയർസെക്കൻഡറിതലം വരെയുളള പാഠ്യപദ്ധതി പരിഷ്‌കരണ…
Read Moreകോന്നി സായാഹ്ന വിശ്രമ കേന്ദ്രത്തിൽ പാർക്ക് ലൈറ്റുകൾ മിഴിതുറന്നു
konnivartha.com: കോന്നി ഗ്രാമ പഞ്ചായത്ത് വാർഡ് 14 ചൈനാമുക്ക് ഗുരുമന്ദിരം പടി – മഠത്തിൽകാവ് ക്ഷേത്രം റോഡിൽ സ്ഥിതി ചെയ്യുന്ന വയോജന സൗഹൃദ സായാഹ്ന വിശ്രമ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് – ഗ്രാമ പഞ്ചായത്തുമായി നടപ്പിലാക്കുന്ന സംയുക്ത പദ്ധതി പ്രകാരം 525000 രൂപ വകയിരുത്തി സ്ഥാപിച്ച ആധുനിക നിലവാരത്തിലുള്ള പാർക്ക് ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. കഴിഞ്ഞ ഭരണ സമിതിയുടെ കാലഘട്ടത്തിൽ കോന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന പ്രവീൺ പ്ലാവിളയിലിൻ്റെ ആവശ്യപ്രകാരം എൻ എസ് എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ ഇടപെട്ട് റോഡിന് വീതി കൂട്ടി നൽകുവാൻ സ്ഥലം വിട്ടു നൽകിയതോടുകൂടിയാണ് ഇത്തരത്തിൽ സായാഹ്ന വിശ്രമ കേന്ദ്രം എന്ന ആശയം ഉണ്ടായത്. മാലിന്യം കുന്നുകൂടി കിടന്നിരുന്ന സ്ഥലം കൂടിയായിരുന്നു ഈ പ്രദേശം. തുടർന്ന് ഗ്രാമ പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് എംഎൽഎ എന്നിവരുടെ ഏകദേശം 38.50…
Read Moreകോന്നി ഇക്കോ ടൂറിസം: കാഴ്ചകളിലേക്ക് ഇനിയെങ്കിലും മിഴി തുറക്കുക
konnivartha.com: കോടമഞ്ഞിൽ മൂടിപ്പുതച്ച് മേഘപാളികളെ തൊട്ടുരുമ്മിയുറങ്ങുന്ന മലനിരകൾ. ഉള്ളം കുളിർപ്പിക്കുന്ന തണുത്ത കാറ്റ്. മഞ്ഞ് പുതപ്പിനെ വകഞ്ഞു മാറ്റി പുറത്തേക്ക് തെറിക്കുന്ന നേർത്ത സൂര്യവെളിച്ചപ്പൊട്ടുകൾ. കിഴക്കൻ മലയോരത്തേക്ക് വിനോദസഞ്ചാരികളെ മാടി വിളിക്കുകയാണ് നമ്മുടെ കോന്നി അരുവാപ്പുലം കൊക്കാത്തോട് കാട്ടാത്തി പാറ എങ്കിലും വനം വകുപ്പിന്‍റെ ടൂറിസം പദ്ധതി ഇവിടേയ്ക്ക് തിരിഞ്ഞു നോക്കിയിട്ടില്ല . കോന്നി ഇക്കോ ടൂറിസം പദ്ധതിയുടെ ഭാഗമായി കൊക്കാത്തോട് കാട്ടാത്തി പാറയിലേക്ക് വിനോദ സഞ്ചാരം സാധ്യമാക്കുവാന്‍ മുന്‍പ് നടപടി ഉണ്ടായി എങ്കിലും ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ഈ പദ്ധതി സര്‍ക്കാര്‍ ഫയലില്‍ ഉറക്കം പിടിച്ചിരിക്കുന്നു. സഞ്ചാരികള്‍ക്ക് പുത്തന്‍ ഉണര്‍വ് പകരാന്‍ ഇവിടെ ഇതാ ആകാശത്തോളം തല പൊക്കത്തില്‍ കാട്ടാത്തി പാറ.അരികില്‍ അണയുന്നവരില്‍ പ്രകൃതിയുടെ പച്ചപ്പ് കുളിര്‍ തെന്നലായ് തഴുകി എത്തും.ഇത് വനാന്തരത്തില്‍ ഉള്ള പ്രകൃതിയുടെ വര പ്രസാദം. പത്തനംതിട്ട ജില്ലയില്‍ കോന്നി കൊക്കാതോട് എന്ന…
Read Moreകോന്നി :ലേബര്‍ ഓഫീസ് ഇല്ലാത്ത ജില്ലയിലെ ഏക താലൂക്ക്
konnivartha.com: കോന്നി ആസ്ഥാനമായി താലൂക്ക് രൂപീകൃതമായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേബര്‍ ഓഫീസ് തുടങ്ങിയില്ല . ജില്ലയിലെ മറ്റു താലൂക്ക് ആസ്ഥാനങ്ങളില്‍ ഓഫീസ് ഉണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ ചുമട്ടു തൊഴിലാളികള്‍ ഉള്ള കോന്നിയില്‍ ലേബര്‍ ഓഫീസ് തുടങ്ങുവാന്‍ വൈകുന്നു . ജില്ലയില്‍ ഏറ്റവും കൂടുതല്‍ പാറ /ക്രഷര്‍, തോട്ടം ,ചുമട്ടു വിഭാഗം ജോലിക്കാര്‍ ഉള്ളത് കോന്നി മേഖലയില്‍ ആണ് . പത്തനംതിട്ട ,കൊല്ലം ജില്ലകളില്‍ ഉള്ള കോന്നിയുടെ കിഴക്കന്‍ മേഖലയില്‍ ഉള്‍ക്കൊള്ളുന്ന പാടം ,വെള്ളം തെറ്റി മേഖലയില്‍ ഉള്ളവര്‍ അടൂര്‍ ലേബര്‍ ഓഫീസിനു കീഴില്‍ ആണ് ഇപ്പോള്‍ ഉള്ളത് . തൊഴില്‍ തര്‍ക്കം പരിഹരിക്കാന്‍ കാലതാമസം നേരിടുന്നു . കോന്നി ആസ്ഥാനമായി ലേബര്‍ ഓഫീസ് തുടങ്ങുവാന്‍ ഉള്ള നടപടികള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും ആരംഭിച്ചിട്ടില്ല . കോന്നി താലൂക്ക് ആസ്ഥാനത്ത് പുതിയ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക്…
Read Moreക്ഷയരോഗ വിമുക്തമാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാം :മാർച്ച് 24 – ലോക ക്ഷയരോഗ ദിനം
ലോകത്തിലെ ഏറ്റവും മാരകമായ പകർച്ചവ്യാധി കൊലയാളിയായ ക്ഷയരോഗത്തെ (TB) കുറിച്ച് പൊതുജന അവബോധവും അവബോധവും വളർത്തുന്നതിനും ലോകമെമ്പാടുമുള്ള ആളുകളുടെ ആരോഗ്യ, സാമൂഹിക, സാമ്പത്തിക മേഖലകളിൽ അത് ചെലുത്തുന്ന വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും എല്ലാ വർഷവും മാർച്ച് 24 ന് ലോക ക്ഷയരോഗ ദിനമായിആചരിക്കുന്നു . 1882-ൽ ഡോ. റോബർട്ട് കോച്ച് ടിബിക്ക് കാരണമാകുന്ന ബാക്ടീരിയയെ കണ്ടെത്തിയതായി പ്രഖ്യാപിച്ച ദിവസമാണ് മാർച്ച് 24. ഈ രോഗനിർണയത്തിനും ചികിത്സയ്ക്കും ഇത് വഴിയൊരുക്കി. എന്നിരുന്നാലും, ടിബി ഇപ്പോഴും അവകാശപ്പെടുന്നത് പ്രതിദിനം 4100 പേർ മരിക്കുന്നുവെന്നും 27,000 ത്തോളം പേർക്ക് ഈ തടയാവുന്നതും ചികിത്സിക്കാവുന്നതുമായ രോഗം പിടിപെടുന്നു എന്നുമാണ്. മയക്കുമരുന്ന് പ്രതിരോധശേഷിയുള്ള ടിബിയുടെ ആവിർഭാവം ആഗോള ടിബി പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിൽ നേടിയ നേട്ടങ്ങളെ അപകടത്തിലാക്കുന്ന ഒരു പ്രധാന ആരോഗ്യ ഭീഷണി ഉയർത്തുന്നു. ലോക ടിബി ദിനം ഈ രോഗം ബാധിച്ച ആളുകളിൽ ശ്രദ്ധ…
Read Moreനീരാമക്കുളം – കരടിപ്പാറ റോഡ് സഞ്ചാരയോഗ്യമാക്കി
konnivartha.com:കോന്നി അരുവാപ്പുലം ഗ്രാമ പഞ്ചായത്ത് കൊക്കാത്തോട് വാർഡ് 04 നെല്ലിക്കപ്പാറ ഭാഗത്ത് വനം വകുപ്പിൻ്റെ അധീനതയിലുള്ള മരുതിമൂട്- കരടിപ്പാറ പ്രദേശത്ത് വനം വകുപ്പിൻ്റെ നിരാക്ഷേപപത്രം വാങ്ങി വനം വകുപ്പിൻ്റെ നിബന്ധനകൾക്ക് വിധേയമായി കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷൻ മെമ്പർ പ്രവീൺ പ്ലാവിളയിൽ അനുവദിച്ച അഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് മൂന്ന് ഭാഗമായി 110 മീറ്ററാണ് ഇപ്പോൾ സഞ്ചാരയോഗ്യമാക്കിയത്. മലയോര കുടിയേറ്റ ഗ്രാമത്തിൻ്റെ ചിരകാല അഭിലാഷമാണ് യാഥാർത്ഥ്യമായത്. പ്രദേശവാസികൾക്ക് ആശുപത്രിയിൽ എത്തുന്നതിനും കുട്ടികൾക്ക് വിദ്യാലയങ്ങളിലേക്ക് എത്തുന്നതിനും ഏറെ കഷ്ടപ്പാട് അനുഭവിച്ച സാഹചര്യത്തിൽ നിന്നും ആശ്വാസമാകുകയാണ് റോഡ് സഞ്ചാരയോഗ്യമായ തോടു കൂടി. വനം വകുപ്പ് 1980 ലെ ഫോറസ്റ്റ് കൺസർവേഷൻ ആക്ട് പ്രകാരമുള്ള 17 നിബന്ധനകൾക്ക് വിധേയമായിട്ടാണ് നിരാക്ഷേപപത്രം നൽകിയത്. പതിറ്റാണ്ടുകളായി വനം വകുപ്പിൻ്റെ അനുമതി ലഭിക്കാതിരുന്നതിനാലാണ് റോഡ് നിർമ്മാണത്തിന് തടസമായത്. എന്നാൽ വന സംരക്ഷണ സമിതിയുടെ വികസന…
Read Moreടോൾ പ്ലാസകളിലെ ഫീസ് പിരിവിൽ ക്രമക്കേട് : NHAI 14 ഏജൻസികളെ പുറത്താക്കി
ടോൾ പ്ലാസകളിൽ ഉപയോക്തൃ ഫീസ് പിരിവ് ശക്തിപ്പെടുത്തുന്നതിനും സ്ഥാപിക്കുന്നതിനുമുള്ള അഭൂതപൂർവമായ നടപടിയിൽ, ടോൾ പ്ലാസകളിലെ ഫീസ് പിരിവിൽ ക്രമക്കേട് കാണിച്ചതിന് 14 ഉപയോക്തൃ ഫീസ് പിരിവ് ഏജൻസികളെ നാഷണൽ ഹൈവേയ്സ് അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പുറത്താക്കി. ഉത്തർപ്രദേശിലെ മിർസാപൂർ ജില്ലയിലെ ആട്രൈല ശിവ് ഗുലാം ടോൾ പ്ലാസയിൽ യുപി സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് നടത്തിയ റെയ്ഡുകളുടെ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ അടിസ്ഥാനത്തിൽ, NHAI ഉടനടി നടപടിയെടുക്കുകയും വീഴ്ച വരുത്തിയ ഏജൻസികൾക്ക് ‘കാരണം കാണിക്കൽ നോട്ടീസ്’ നൽകുകയും ചെയ്തു. ഫീസ് പിരിവ് ഏജൻസികൾ സമർപ്പിച്ച മറുപടികൾ തൃപ്തികരമല്ലെന്ന് കണ്ടെത്തിയതോടെ, കരാർ വ്യവസ്ഥകൾ ലംഘിച്ചതിന് ഏജൻസികളെ രണ്ട് വർഷത്തേക്ക് ഡീബാർ ചെയ്തു. വീഴ്ച വരുത്തിയ ഏജൻസികളുടെ 100 കോടി രൂപയിലധികം മൂല്യമുള്ള ‘പെർഫോമൻസ് സെക്യൂരിറ്റീസ്’ കണ്ടുകെട്ടി, കരാർ ലംഘനത്തിനുള്ള പിഴയായി ഈ പണം പിൻവലിച്ചു. ഡീബാർ ചെയ്ത…
Read Moreഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ
ഇന്ത്യയുടെ 59% പ്രദേശങ്ങളും ഭൂകമ്പ സാധ്യതയുള്ളവ:സുരക്ഷയ്ക്ക് സർക്കാരിന്റെ മുൻകരുതൽ നടപടികൾ ഇന്ത്യയിൽ കഴിഞ്ഞ വർഷമുണ്ടായ നിരവധി ഭൂചലനങ്ങൾ ദുരന്തസാഹചര്യങ്ങളിലെ മെച്ചപ്പെട്ട തയ്യാറെടുപ്പിന്റെ ആവശ്യകത എടുത്തുകാണിക്കുന്നു. ഭൂമിയുടെ പുറംപാളിയില്‍ സമ്മർദ്ദം കൂടുമ്പോഴാണ് ഭൂകമ്പങ്ങൾ ഉണ്ടാകുന്നത്. പുറംപാളികള്‍ നിർമിച്ചിരിക്കുന്ന വലിയ ആവരണങ്ങളുടെ ചെറുചലനം ഭൂകമ്പങ്ങൾക്ക് കാരണമാകുന്നു. ജനസാന്ദ്രതയേറിയ പ്രദേശത്തെ ഭൂകമ്പങ്ങള്‍ കാര്യമായ നാശന്ഷ്ടത്തിന് കാരണമാകുന്നു.ഇന്ത്യയിലെ 59% പ്രദേശങ്ങള്‍ ഭൂചലന സാധ്യതകള്‍ ഉള്ളതാണ്.ഇതിനെ അടിസ്ഥാനമാക്കി ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ് (ബിഐഎസ്) രാജ്യത്തെ നാല് ഭൂകമ്പ മേഖലകളായി തരംതിരിച്ചിട്ടുണ്ട്. ഹിമാലയം പോലുള്ള പ്രദേശങ്ങളടക്കം ഏറ്റവും ഭൂകമ്പ സാധ്യതയേറിയ മേഖലയാണ് സോൺ-അഞ്ച്. അതേസമയം സോൺ-രണ്ടാണ് ഭൂകമ്പങ്ങള്‍ ഏറ്റവും കുറഞ്ഞ തോതില്‍ ബാധിക്കപ്പെടുന്ന മേഖല. വർഷങ്ങളായി നിരവധി വിനാശകരമായ ഭൂകമ്പങ്ങൾ ഇന്ത്യ അനുഭവിച്ചിട്ടുണ്ട്. ഇന്ത്യയിലെ പ്രധാന ഭൂകമ്പങ്ങൾ 1905 ലെ കാംഗ്ര, 2001 ലെ ഭുജ് എന്നീ ഭൂകമ്പങ്ങളാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വിനാശകരമായ…
Read More“സാന്ത്വന സംഗമം”പാലിയേറ്റീവ് സ്നേഹ സംഗമം-2025 നടത്തി
konnivartha.com: പാലിയേറ്റിവ് രോഗികളുടെയും അവരെ പരിചരിക്കുന്ന ബന്ധുക്കളുടെയും മാനസിക സംഘർഷം ലഘൂകരിച്ച് സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെയാണ് പന്തളം തെക്കേക്കര ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി പാലിയേറ്റീവ് സംഗമം നടത്തിയത്. തട്ട ഗവൺമെന്റ് എൽ പി സ്കൂളിൽ നടന്ന സംഗമം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നാടൻ പാട്ട് കലാകാരൻ വിനോദ് മുളമ്പുഴ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡൻ്റ് റാഹേൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ NK ശ്രീകുമാർ, പ്രീയാ ജ്യോതികുമാർ, അംഗങ്ങളായB പ്രസാദ് കുമാർ, ശ്രീവിദ്യ,പൊന്നമ്മ വർഗ്ഗിസ്,രഞ്ജിത്, VP ജയാ ദേവി, അംബികാദേവരാജൻ,CDS ചെയർപേഴ്സൺ രാജി പ്രസാദ് ഡോ:അയിഷാ ഗോവിന്ദ്,PHN ലിജി,JHI മാരായ അജയകുമാർ, വിനോദ്, അനുജ എന്നിവർ പ്രസംഗിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടത്തി. സംഗമം വേറിട്ടൊരു അനുഭവം ആയിരുന്നു. രോഗി പരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്കും പങ്കെടുത്ത രോഗികൾക്കും,…
Read More