konnivartha.com; സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ www.sec.kerala.gov.in ലെ വോട്ടർസെർച്ച് (Voter search) ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനം, തദ്ദേശസ്ഥാപനം, വാർഡ് എന്നിങ്ങനെ മൂന്ന് തലങ്ങളിൽ തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ പേര് തിരയാൻ കഴിയുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർപട്ടികയിലേയ്ക്ക് അപേക്ഷിക്കുമ്പോൾ നൽകിയിട്ടുള്ള പേര്, കേന്ദ്രതിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർതിരിച്ചറിയൽ കാർഡ് നമ്പർ (EPIC) എന്നിവ നൽകി പേര് തിരയാം. EPIC കാർഡ് നമ്പർ രണ്ട് തരത്തിലുണ്ട്, പഴയതും പുതിയതും. തദ്ദേശസ്ഥാപന വോട്ടർപട്ടികയിൽ അപേക്ഷിക്കുമ്പോൾ ഇവയിലേതാണോ നൽകിയിട്ടുള്ളത്, അതുപയോഗിച്ച് തിരഞ്ഞാൽ മാത്രമേ പേര് കണ്ടെത്താൻ കഴിയുകയുള്ളൂ. ഇതു കൂടാതെ, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയിട്ടുള്ള പഴയ SEC Id നമ്പരോ, പുതിയ SEC നമ്പരോ ഉപയോഗിച്ചും പേരുണ്ടോയെന്ന് പരിശോധിക്കാം. സംസ്ഥാനതലത്തിൽ വോട്ടർപട്ടികയിൽ പേരു തിരയാൻ വെബ് സൈറ്റിൽ പ്രവേശിച്ച് വോട്ടർ സർവീസസ്…
Read Moreവിഭാഗം: Digital Diary
വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യും
രാജ്യമെമ്പാടും വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നിവയ്ക്ക് നിർണായകമായ മുന്നേറ്റം നൽകിക്കൊണ്ട്, 62,000 കോടിയിലധികം രൂപയുടെ, യുവജന വികസനത്തിന് നാഴികക്കല്ലായ, വിവിധ യുവജന കേന്ദ്രീകൃത പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാൻ ഭവനിൽ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ലക്ഷ്യബോധത്തിന് അനുസൃതമായി സംഘടിപ്പിക്കുന്ന ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത് പതിപ്പായ കൗശൽ ദീക്ഷന്ത് സമാരോഹും പരിപാടിയിൽ ഉൾപ്പെടും. നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിന് കീഴിലുള്ള വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ നിന്നും ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും. 60,000 കോടി രൂപയുടെ നിക്ഷേപമുള്ള കേന്ദ്രാവിഷ്കൃത പദ്ധതിയായ പിഎം-സേതു (പ്രധാൻ മന്ത്രി സ്കില്ലിംഗ് ആൻഡ് എംപ്ലോയബിലിറ്റി ട്രാൻസ്ഫോർമേഷൻ ത്രൂ അപ്ഗ്രേഡഡ് ഐടിഐ) പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളും അടങ്ങുന്ന ഒരു ഹബ്-ആൻഡ്-സ്പോക്ക് മാതൃകയിൽ…
Read Moreമുനിപ്പാറയും താണ്ടി പെരുവര മലയുടെ താഴ്വാരം സഞ്ചാരികളെ മാടി വിളിക്കുന്നു
എറണാകുളം ജില്ലയിലെ കുട്ടമ്പുഴ പഞ്ചായത്തിലാണ് മാമലക്കണ്ടം. ഇടതൂർന്ന കാനന ഭംഗിയും വന്യമൃഗങ്ങളും പുഴയും മലയുമുള്ള ഇവിടം പ്രകൃതി ഒരുക്കിയ സുന്ദര പ്രദേശമാണ്. മാമലക്കണ്ടത്തെ മുനിപ്പാറയിലേക്കുള്ള ഓഫ് റോഡ് ജീപ്പ് യാത്രയും കുട്ടമ്പുഴയിലെ ഇടമലയാർ പുഴയിലൂടെയുള്ള തോണി യാത്രയും എല്ലാം സാഹസിക യാത്രികര്‍ക്ക് ഇപ്പോള്‍ പ്രിയപ്പെട്ട ഇടമാണ് . ഗ്രാമീണ മേഖലയില്‍ പുറം ലോകം അറിയാത്ത അനേക കാഴ്ചകള്‍ നല്കുന്ന ഹരിതാഭമായ നിരവധി സ്ഥലങ്ങള്‍ ഉണ്ട് . എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിൽ നിന്ന് ഏകദേശം 32 കിലോമീറ്റർ അകലെ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ചെറിയ ഗ്രാമമാണ് മാമലക്കണ്ടം.സമുദ്രനിരപ്പിൽ നിന്ന് ശരാശരി 1200 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വർഷം മുഴുവനും പ്രസന്നമായ കാലാവസ്ഥയുള്ള ഈ സ്ഥലം സമൃദ്ധമായ തോട്ടങ്ങൾക്ക് നടുവിലെ ക്യാമ്പിംഗിനും ട്രെക്കിംഗിനും പറ്റിയ സ്ഥലമാണ്. കോതമംഗലത്ത് നിന്ന് തട്ടേക്കാട്, കുട്ടമ്പുഴ, ഉള്ളന്തണ്ണി വഴി…
Read Moreഅജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും; ആറ് അവയവങ്ങൾ ദാനം ചെയ്തു
മസ്തിഷ്ക മരണത്തെ തുടർന്ന് അവയവങ്ങൾ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ. അജിതയുടെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം മിടിക്കുക. തീവ്രദുഃഖത്തിലും അവയവദാനത്തിന് സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അജിതയ്ക്ക് മന്ത്രി ആദരാഞ്ജലികൾ അർപ്പിക്കുകയും കുടുംബത്തിന്റെ വേദനയിൽ പങ്കുചേരുകയും ചെയ്തു. കോഴിക്കോട്, ചാലപ്പുറം, വെള്ളിയഞ്ചേരി, പള്ളിയത്ത് വീട്ടിൽ കെ.അജിത (46)യുടെ ഹൃദയം ഉൾപ്പെടെ ആറ് അവയവങ്ങളാണ് ദാനം ചെയ്തത്. ഹൃദയം, കരൾ, 2 വൃക്ക, 2 നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. ഒരു വൃക്കയും രണ്ട് നേത്രപടലവും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജിലേക്കും ഒരു വൃക്കയും കരളും കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലേക്കുമാണ് നൽകിയത്. ഹൃദയസ്തംഭനത്തെ തുടർന്ന് 2025 സെപ്റ്റംബർ 28ന് അജിതയെ കോഴിക്കോട്…
Read Moreവിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ്: ഇക്കോ സെൻസ് പദ്ധതിക്ക് അംഗീകാരം
‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾവിദ്യാർഥികൾക്കായി സ്കോളർഷിപ്പ് പദ്ധതി ആരംഭിക്കുന്നു. ‘വിദ്യാർത്ഥി ഹരിത സേന സ്കോളർഷിപ്പ്-ഇക്കോ സെൻസ്’ എന്ന പേരിലുള്ള വാർഷിക സ്കോളർഷിപ്പ് പദ്ധതി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് ശുചിത്വ മിഷൻ എന്നിവ സംയുക്തമായാണ് നടപ്പാക്കുന്നത്. മാലിന്യ പരിപാലനത്തിൽ നൂതന ചിന്തയും താൽപ്പര്യവുമുള്ള ഒരു പുതിയ തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ശാസ്ത്രീയ പാഴ് വസ്തു പരിപാലനം, ഹരിത നൈപുണ്യം വികസിപ്പിക്കൽ, പ്രാദേശിക മാലിന്യ വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തൽ, പാഴ് സ്തുക്കളുടെ അളവ് കുറയ്ക്കൽ തുടങ്ങിയവയാണ് സ്കോളർഷിപ്പിലൂടെ ലക്ഷ്യമിടുന്നത്. ഉത്തരവാദിത്തമുള്ള ഉപഭോക്തൃ സംസ്കാരവും സുസ്ഥിര വികസനത്തിനുള്ള പ്രതിബദ്ധതയും വിദ്യാർത്ഥികളിൽ വളർത്തുക എന്നതും പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളാണ്. ‘പാഴ് വസ്തു പരിപാലനം ഹരിത സാങ്കേതിക വിദ്യയിലൂടെ’ എന്ന മേഖലയിൽ തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസത്തിന്റെ ഭാഗമായി 5 മുതൽ…
Read Moreപത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള് ( 03/10/2025 )
ഏഴംകുളം ഗ്രാമപഞ്ചായത്തിന് ആദരവ് ആര്‍ദ്ര കേരളം പദ്ധതിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ഏഴംകുളം ഗ്രാമപഞ്ചായത്തിനെ (ഒക്ടോബര്‍ നാല്, ശനി) വൈകിട്ട് നാലിന് കൈതപ്പറമ്പ് കുടുബാരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആദരിക്കും. നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷനാകും. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ മോഹന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീനാ പ്രഭ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം പി മണിയമ്മ, ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എസ് ആശ, വൈസ് പ്രസിഡന്റ് വിനോദ് തുണ്ടത്തില്‍, ത്രിതല പഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സൗജന്യപരിശീലനം പത്തനംതിട്ട കലക്ടറേറ്റിന് സമീപത്തെ ജില്ലാ ലീഡ് ബാങ്കിന്റെ മുകളില്‍ പ്രവര്‍ത്തിക്കുന്ന എസ്ബിഐ ഗ്രാമീണ സ്വയംതൊഴില്‍ പരിശീലനകേന്ദ്രത്തില്‍ സൗജന്യ തയ്യല്‍ പരിശീലനം തുടങ്ങുന്നു. പരിശീലന…
Read Moreമുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ്. ജോർജ് (97) അന്തരിച്ചു
konnivartha.com; മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97)അന്തരിച്ചു.തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം. 2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.ഒട്ടേറേ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജേണലിസം ചെയർമാനായിരുന്നു. 1928 മേയ് 7 ന് പത്തനംതിട്ട ജില്ലയിലെ തുമ്പമണിലാണ് ജനിച്ചത്. തിരുവനന്തപുരത്തും പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിലുമായി പഠനം പൂർത്തിയാക്കി ജോലി തേടി ബോംബെയിലെത്തി. 1950 ൽ ഫ്രീപ്രസ് ജേർണലിലൂടെ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു . ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്.സ്വതന്ത്രഇന്ത്യയിൽ ആദ്യമായി ജയിലിൽ അടയ്ക്കപ്പെട്ട പത്രാധിപരാണ്. ഭാര്യ: പരേതയായ അമ്മു. മക്കൾ: എഴുത്തുകാരനായ ജീത് തയ്യിൽ, ഷെബ
Read Moreകുടുംബങ്ങളില്‍ ലഹരിമുക്ത മാതൃക സൃഷ്ടിക്കണം: ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
മാതാപിതാക്കള്‍ക്കും മക്കള്‍ക്കും പരസ്പരം എന്തും തുറന്നു പറയാനുള്ള വേദിയായി കുടുംബം മാറണമെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. ലഹരിമുക്ത മാതൃക കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്നും കുടുംബങ്ങളില്‍ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് പരസ്പര വിശ്വാസത്തില്‍ മുമ്പോട്ട് പോകാന്‍ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്സൈസ് വിമുക്തി മിഷന്റെയും പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ നടത്തുന്ന സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവല്‍ക്കരണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍. കടമ്പനാട് മലങ്കാവ് വേള്‍ഡ് വിഷന്‍ ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അധ്യക്ഷയായി. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ് സനില്‍ മുഖ്യ സന്ദേശം നല്കി. ഗ്രാമപഞ്ചായത്ത് അംഗം കെ ജി ശിവദാസന്‍, വിമുക്തി മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ അഡ്വ. ജോസ് കളീക്കല്‍, ജില്ലാ പട്ടികജാതി പട്ടികവര്‍ഗ വികസന ഓഫീസര്‍ അജികുമാര്‍, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍…
Read Moreതിരുവോണം ബമ്പര്‍( 25 കോടി ) നറുക്കെടുപ്പ് നാളെ; വിറ്റഴിച്ചത് 75 ലക്ഷം ടിക്കറ്റുകള്‍
കേരള ഭാഗ്യക്കുറി വകുപ്പിന്റെ മാറ്റിവച്ച തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പും പൂജാ ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്റെ പ്രകാശനവും ശനിയാഴ്ച നടക്കും. തിരുവനന്തപുരം ഗോര്‍ഖി ഭവനിലെ നറുക്കെടുപ്പ് വേദിയില്‍ ഉച്ചയ്ക്ക് ഒന്നിന് നടക്കുന്ന പ്രത്യേക ചടങ്ങില്‍. ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ പൂജാ ബമ്പര്‍ ടിക്കറ്റിന്റെ പ്രകാശനവും ശേഷം തിരുവോണം ബമ്പര്‍ നറുക്കെടുപ്പും നിര്‍വഹിക്കും. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ 75 ലക്ഷം ടിക്കറ്റുകളാണ് ഈ വര്‍ഷം അച്ചടിച്ച് വിറ്റഴിച്ചത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14,07,100 എണ്ണം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ് , 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.ഒന്നാം സമ്മാനമായി 25 കോടി രൂപയാണ് ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിലൂടെ ലഭിക്കുന്നത്. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കും മൂന്നാം സമ്മാനമായി…
Read Moreചങ്ങനാശ്ശേരിയിൽ ജനശതാബ്ദി എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചു : കൊടിക്കുന്നിൽ സുരേഷ് എംപി
konnivartha.com: 12081/82 കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന് ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. സ്റ്റോപ്പ് അനുവദിക്കുന്നതിന് വേണ്ടി റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരുമായി എംപി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും, വിഷയത്തിന്റെ പ്രാധാന്യം വിശദീകരിക്കുകയും, യാത്രക്കാരുടെ ആവശ്യം ശക്തമായി മുന്നോട്ടുവയ്ക്കുകയും ചെയ്തിരുന്നു. “ജനങ്ങളുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ നിറവേറ്റുന്നത്. വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും പൊതുജനങ്ങൾക്കും ഏറെ ഗുണകരമായ തീരുമാനമാണ് ജനശതാബ്ദിയുടെ ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനിലെ സ്റ്റോപ്പ്. മാവേലിക്കര മണ്ഡലത്തിലെ റെയിൽവേ യാത്രക്കാർക്ക് കൂടുതൽ സൗകര്യം ഉറപ്പുവരുത്താനുള്ള ഇടപെടലുകൾ തുടരുമെന്നും,” കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.
Read More