ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം നടന്നു

  konnivartha.com; സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ വിദ്യാര്‍ത്ഥികള്‍ക്കായി 18-ാം ജൈവവൈവിധ്യ കോണ്‍ഗ്രസ് ജില്ലാതല മത്സരം കോഴഞ്ചേരി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജൈവവൈവിധ്യ പരിപാലന സമിതി ചെയര്‍പേഴ്‌സണുമായ ജോര്‍ജ് എബ്രഹാം ഉദ്ഘാടനം ചെയ്തു. പന്തളം എന്‍.എസ്.എസ്. കോളജ് സസ്യശാസ്ത്ര വിഭാഗം മേധാവിയും കെ.എസ്.ബി.ബി. ജില്ലാ സാങ്കേതിക സമിതി അംഗവുമായ ഡോ. ആര്‍ ജിതേഷ് കൃഷ്ണന്‍ അധ്യക്ഷനായി. വനം വന്യജീവി വകുപ്പ് മുന്‍ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ചിറ്റാര്‍ ആനന്ദന്‍, ജൈവവൈവിധ്യ ബോര്‍ഡ് ജില്ലാ കോര്‍ഡിനേറ്റര്‍ അരുണ്‍ സി. രാജന്‍, കാതോലിക്കേറ്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസറും കെ.എസ്.ബി.ബി. ജില്ലാ സാങ്കേതിക സമിതി അംഗവുമായ ഡോ. വി.പി തോമസ് എന്നിവര്‍ പങ്കെടുത്തു. വിജയികള്‍ക്ക് കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാലി ഫിലിപ്പ് മൊമെന്റോയും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു

Read More

ശരത് എസ് നായർക്ക് 25 കോടി: തിരുവോണം ബംബര്‍ ഭാഗ്യവാന്‍

  തിരുവോണം ബംബര്‍ ഒന്നാം സമ്മാനം 25 കോടി അടിച്ചത് ആലപ്പുഴ തുറവൂർ സ്വദേശി ശരത് എസ് നായർക്ക് . തുറവൂർ തൈക്കാട്ടുശേരി എസ്ബിഐയിൽ ടിക്കറ്റ് ഹാജരാക്കി.പെയിന്റ് കടയിലെ ജീവനക്കാരനാണ് . നെട്ടൂരിൽ നിന്നാണ് ‌ടിക്കറ്റ് എടുത്തത്.നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷിൽ നിന്നാണ് ഒന്നാം സമ്മാനമടിച്ച ടിക്കറ്റെടുത്തത്. തിരുവനന്തപുരം ആറ്റിങ്ങൽ ഭഗവതി ഏജൻസീസിന്റെ വൈറ്റില ശാഖയിൽ നിന്നാണ് ലോട്ടറി ഏജന്‍റായ ലതീഷ് ടിക്കറ്റ് വാങ്ങിയത്. 25 കോടിയുടെ മഹാഭാഗ്യം TH 577825 എന്ന നമ്പറിലൂടെയാണ് ശരത്തിനെ തേടിയെത്തിയത്.

Read More

സ്മാർട്ട്‌ അംഗൻവാടി നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു

  konnivartha.com: കോന്നി : എം എൽ എ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ച കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ ഇരുപതാം  വാർഡിലെ അംഗൻവാടിയുടെ നിർമാണ ഉദ്ഘാടനം അഡ്വ. കെ യു ജനീഷ് കുമാർ നിർവഹിച്ചു.കലഞ്ഞൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ടി വി പുഷ്പവല്ലി ടീച്ചർ അധ്യക്ഷത വഹിച്ചു. ദീർഘനാളായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന കൊല്യാനിക്കോട് 76-)0 നമ്പർ അംഗൻവാടിക്ക് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ യ്ക്ക് നാട്ടുകാർ നൽകിയ നിവേദനത്തെ തുടർന്നാണ് തുക അനുവദിച്ചത്. ബ്ലോക്ക് പഞ്ചായത്ത്‌ എഞ്ചിനിയറിങ്ങ് വിഭാഗമാണ് പ്രവർത്തിയുടെ നിർവഹണം നടത്തുന്നത്.550 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന അംഗൻ വാടിയിൽ ക്ലാസ് റൂം, അടുക്കള, സ്റ്റോർ റൂം, ശുചീമുറി എന്നിവയാണ് ഒരുക്കുന്നത്. എം എൽ എ നിയോജക മണ്ഡലം ആസ്തി…

Read More

ആംബുലെൻസുകളില്‍ ‘എമർജൻസി ഡ്യൂട്ടി’യ്ക്ക് മാത്രമേ സൈറന്‍ മുഴക്കാവൂ

  konnivartha.com: ആംബുലെൻസുകളുടെ ‘എമർജൻസി ഡ്യൂട്ടി’ എന്നാൽ ‘ഒരു മനുഷ്യന്റെ ജീവൻ രക്ഷിക്കേണ്ടിയുള്ള അത്യാഹിതാവസ്ഥയിലോ, ഒരാളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ വരുന്നത് തടയേണ്ട സാഹചര്യത്തിലോ’ മാത്രമേ സൈറന്‍ മുഴക്കാവൂ . മൾട്ടി കലർഡ് ലൈറ്റും, മൾട്ടി ടോൺഡ് ഹോണും അനാവശ്യ കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനു എതിരെ കേരള എം വി ഡി മുന്നറിയിപ്പ് നല്‍കി . മൃതദേഹം കൊണ്ടുപോകുമ്പോഴോ, ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടുപോകുമ്പോഴോ , ചെക്ക് അപ്പിനായി വീട്ടിൽ നിന്ന് അപ്പോയിന്റ്മെന്റ് എടുത്ത ഹോസ്പിറ്റലിലേക്ക് പോകുമ്പോഴോ, ട്രാഫിക് ബ്ലോക്ക്‌ കാണുമ്പോഴാ ഒക്കെ മൾട്ടി കലർഡ് ലൈറ്റും, മൾട്ടി ടോൺഡ് ഹൊണും ഉപയോഗിച്ച് റോഡിൽ മുൻഗണന ലഭിക്കാനായി ശ്രമിച്ചാൽ, റോഡിലെ ആവറേജ് വേഗതയെക്കാൾ കൂടിയ വേഗത്തിൽ പോകാൻ ശ്രമിച്ചാൽ, അനാവശ്യമായി ഒരു ദുരന്ത സാധ്യതയ്ക്ക് ആണ് വഴി വെക്കുന്നത് എന്നാണ് എം വി ഡിയുടെ അറിയിപ്പ്…

Read More

ചുമ മരുന്നുകളുടെ ഗുണനിലവാരം :ഉന്നതതല യോഗം ചേര്‍ന്നു

konnivartha.com: ചുമ സിറപ്പുകളുടെ ഗുണമേന്മയും ഉപയോഗവും സംബന്ധിച്ച് ഉയർന്ന ആശങ്കകളുടെ പശ്ചാത്തലത്തിൽ മരുന്നുകളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും കുട്ടികളടക്കം ഉപയോഗിക്കുന്ന ചുമ സിറപ്പുകളുടെ വിവേകപൂർണമായ ഉപയോഗം പ്രോത്സാഹിപ്പിക്കാനും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആരോഗ്യ സെക്രട്ടറി  പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്തു. വിഷയം നേരത്തെ വിലയിരുത്തിയ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി  ജെ.പി. നദ്ദ ആവശ്യമായ നടപടികൾ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങളുമായും കേന്ദ്രഭരണ പ്രദേശങ്ങളുമായും ചർച്ച ചെയ്യാന്‍ നിർദേശിച്ചിരുന്നു. രാസവള, രാസവസ്തു മന്ത്രാലയത്തിന് കീഴിലെ ഔഷധനിര്‍മാണ വകുപ്പ് സെക്രട്ടറി ശ്രീ അമിത് അഗർവാൾ, ആരോഗ്യ ഗവേഷണ വകുപ്പ് സെക്രട്ടറിയും ഇന്ത്യന്‍ മെഡിക്കല്‍ ഗവേഷണ കൗണ്‍സില്‍ ഡയറക്ടർ ജനറലുമായ ഡോ. രാജീവ് ബഹൽ, ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. സുനിത ശർമ,…

Read More

വിമാനക്കമ്പനികള്‍ അധിക സർവീസുകൾ ഏർപ്പെടുത്തും

  konnivartha.com: അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രാശേഷി വർധിപ്പിക്കാൻ വിമാനക്കമ്പനികള്‍ക്ക് മുൻകൂര്‍ നിര്‍ദേശം .ഉത്സവ കാലയളവില്‍ വിമാന യാത്രാ നിരക്ക് നിരീക്ഷിക്കാനും നിരക്കുവർധനയുണ്ടാകുന്ന സാഹചര്യത്തില്‍ ഉചിതമായ നടപടി സ്വീകരിക്കാനും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനെ (ഡിജിസിഎ) കേന്ദ്ര വ്യോമയാന മന്ത്രാലയം ചുമതലപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ വിമാനക്കമ്പനികളുമായി വിഷയം ചർച്ച ചെയ്ത ഡിജിസിഎ ഉത്സവ കാലയളവിലെ ഉയർന്ന ആവശ്യകത നിറവേറ്റുന്നതിന് അധിക സർവീസുകൾ ഏർപ്പെടുത്തി യാത്രാശേഷി വർധിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതിനു മറുപടിയായി അധിക വിമാന സർവീസുകള്‍ സംബന്ധിച്ച് വിമാനക്കമ്പനികള്‍ അറിയിച്ച വിവരങ്ങൾ താഴെ നല്‍കുന്നു: ഇൻഡിഗോ: 42 മേഖലകളിലായി ഏകദേശം 730 അധിക സർവീസുകൾ ഏർപ്പെടുത്തും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്): 20 മേഖലകളിലായി ഏകദേശം 486 അധിക സർവീസുകൾ ഏർപ്പെടുത്തും. സ്പൈസ്ജെറ്റ്: 38 മേഖലകളിലായി ഏകദേശം 546 അധിക സർവീസുകൾ ഏർപ്പെടുത്തും. ഉത്സവ കാലയളവില്‍…

Read More

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഈ മാസം 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും

  രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബര്‍ 22-ന് കേരളത്തിലെത്തും.ശബരിമലയില്‍ ദര്‍ശനം നടത്തും . തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി എത്തുന്നത്. ദര്‍ശനം പൂര്‍ത്തിയാക്കി അന്ന് രാത്രി തന്നെ തിരുവനന്തപുരത്ത് എത്തും. ഒക്ടോബര്‍ 22 മുതല്‍ 24 വരെ രാഷ്ട്രപതി കേരളത്തിലുണ്ടാകും. 22ന് ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയില്‍ എത്തുന്ന രാഷ്ട്രപതി പമ്പ നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കൂടുതല്‍ സുരക്ഷാ മുന്നൊരുക്കങ്ങള്‍ നടക്കും

Read More

‘ കേരളത്തിലെ പക്ഷികൾ ‘ :കോന്നിയില്‍ ഫോട്ടോ പ്രദർശനം

  konnivartha.com: കോന്നി ഗവണ്മെൻ്റ് ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റ് വനം വന്യജീവി വാരാഘോഷങ്ങളുടെ ഭാഗമായി ‘ കേരളത്തിലെ പക്ഷികൾ ‘ എന്ന വിഷയവുമായി ബന്ധപ്പെട്ട ഫോട്ടോ പ്രദർശനം നാളെ ( 06/10/2025 )സംഘടിപ്പിക്കുന്നു. കേരളത്തിലെ അറിയപ്പെടുന്ന പക്ഷി നിരീക്ഷകനായ പി കെ ഉത്തമൻ ക്ലാസുകൾ കൈകാര്യം ചെയ്യും.കോന്നി ഡി എഫ് ഒ ആയുഷ് കുമാർ കോറി പ്രദർശനം ഉദ്ഘാടനം ചെയ്യും.കുട്ടികൾക്കും പൊതുജനങ്ങൾക്കും സൗജന്യമായി പ്രദർശനം കാണാനുള്ള സൗകര്യം സ്കൂൾ അധികൃതർ ഒരുക്കിയിട്ടുണ്ട്.

Read More

നിരവധി തൊഴിലവസരങ്ങള്‍ ( 05/10/2025 )

ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ: ഒഴിവ് വയനാട്, സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിൽ ട്യൂട്ടർ/ ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ്’ തസ്തികകളിലുള്ള ഒഴിവിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എംബിബിഎസ് യോഗ്യതയും, ടിസിഎംസി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം. താല്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്എസ്എൽസി & യുജി) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ, പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ്സ് തെളിയിക്കുന്ന അസ്സൽ രേഖകൾ സാഹിതം ഒക്ടോബർ 15ന് രാവിലെ 11ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ വച്ച് നടത്തുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. ഡയാലിസിസ് ടെക്നീഷ്യൻ താൽകാലിക നിയമനം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കാസ്റ്റ് പദ്ധതിയുടെ കീഴിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽകാലിക…

Read More

ഓണം ബമ്പർ ഭാഗ്യക്കാറ്റ് പൂഞ്ഞാറിലും

  konnivartha.com: കേരളാ ഭാഗ്യക്കുറിയുടെ ഓണം ബമ്പർ മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പയ്യാനിത്തോട്ടം സൂര്യ കുടുബശ്രി അംഗങ്ങൾ ചേർന്നെടുത്ത ഭാഗ്യക്കുറിയ്ക്ക്. സൂര്യ കുടുംബശ്രീ അംഗങ്ങളായ സൗമ്യ സുജീവ്, ഉഷാ സാബു, ഉഷാ മോഹനൻ, രമ്യ അനൂപ്, സാലി സാബു എന്നിവർ ചേർന്ന് എടുത്ത TH 668650 എന്ന ടിക്കറ്റിനാണ് സമ്മാനം അടിച്ചത്. ഇതിൽ 4 പേരും PMAY പദ്ധതി പ്രകാരം വീടു നിർമ്മാണം നടത്തിവരുകയായിരുന്നു. ഫണ്ട് കിട്ടാത്തതു കാരണം വീട് പണി മുടങ്ങി കിടന്ന അവസ്ഥയിലാണ് ഇവരെ ഭാഗ്യദേവത കടാക്ഷിച്ചത്.

Read More