വേനൽക്കാല രോഗങ്ങൾ: ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണം

  സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തിൽ ചിക്കൻ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കൾ, കൗമാരപ്രായക്കാർ, മുതിർന്നവർ, ഗർഭിണികൾ, പ്രതിരോധശേഷി കുറഞ്ഞവർ – എച്ച്.ഐ.വി., കാൻസർ ബാധിതർ, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർ, കീമോതെറാപ്പി/ സ്റ്റീറോയിഡ് മരുന്നുകൾ ഉപയോഗിക്കുന്നവർ, ദീർഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവർ എന്നിവർക്ക് രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം. ചിക്കൻ പോക്സ് രോഗിയുമായി സമ്പർക്കത്തിൽ വന്നിട്ടുള്ളതോ രോഗലക്ഷണങ്ങളുള്ളതോ ആയ ഈ വിഭാഗത്തിലുള്ളവർ ആരോഗ്യ പ്രവർത്തകരുടെ ഉപദേശം തേടേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു. എന്താണ് ചിക്കൻ പോക്സ്…? വേരിസെല്ലാ സോസ്റ്റർ (Varicella Zoster) എന്ന വൈറസ് മൂലമുളള പകർച്ചവ്യാധിയാണ് ചിക്കൻ പോക്സ്. ഇതുവരെ ചിക്കൻ പോക്സ് വരാത്തവർക്കോ, വാക്സിൻ എടുക്കാത്തവർക്കോ ഈ രോഗം വരാൻ സാധ്യതയുണ്ട്. രോഗപ്പകർച്ച…

Read More

ഒറ്റ ക്ലിക്കില്‍ പോളിംഗ് ബൂത്ത് അറിയാം

  konnivartha.com: ലോക സഭാ തെരഞ്ഞെടുപ്പില്‍ ഓരോ വോട്ടര്‍മാര്‍ക്കും തങ്ങളുടെ പോളിംഗ് ബൂത്തുകള്‍ കണ്ടെത്താനുള്ള സൗകര്യം ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. https://electoralsearch.eci.gov.in എന്ന കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രവേശിച്ച് വോട്ടര്‍ ഐഡി കാര്‍ഡ് നമ്പര്‍ മാത്രം നല്‍കി സെര്‍ച്ച് ചെയ്താല്‍ പോളിംഗ് ബൂത്ത് കണ്ടെത്താം. അല്ലെങ്കില്‍ വോട്ടറുടെ പേര്, വയസ്, ജില്ല, നിയമസഭ മണ്ഡലം എന്നിങ്ങനെയുള്ള വിവരങ്ങള്‍ നല്‍കിയും വോട്ടര്‍ ഐഡിക്കൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി നല്‍കിയാലും വിവരം ലഭ്യമാകും. മൂന്ന് രീതിയിലൂടെയും പോളിംഗ് ബൂത്ത് കണ്ടെത്തുമ്പോഴും ഫലം ലഭിക്കാന്‍ സ്‌ക്രീനില്‍ കാണിക്കുന്ന കോഡ് കൃത്യമായി നല്‍കണം. ആന്‍ഡ്രോയ്ഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമില്‍ വരുന്ന വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴിയും ഹെല്‍പ് ലൈന്‍ നമ്പറായ 1950ല്‍ ബന്ധപ്പെട്ടാലും പോളിംഗ് ബൂത്ത് സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും.

Read More

ലോക സഭാ തെരഞ്ഞെടുപ്പ് : പത്തനംതിട്ട ജില്ലയിലെ അറിയിപ്പ് ( 23/03/2024 )

  ലോക്‌സഭാ തെരഞ്ഞെടുപ്പ്:നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു ലോക്‌സഭാ തെരഞ്ഞെടുപ്പ് 2024 ന്റെ സുഗമായ നടത്തിപ്പിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലം വരണാധികാരിയെ സഹായിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെ നിയോഗിച്ചു. നോഡല്‍ ഓഫീസര്‍മാരുടെ പേര് വിവരങ്ങള്‍ ചുവടെ: മാന്‍ പവര്‍ മാനേജ്‌മെന്റ്: എം പി ഹിരണ്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) സഹകരണസംഘം 7025080391, അസിസ്റ്റന്‍സ് ടു ഒബ്‌സര്‍വര്‍ ആന്‍ഡ് ഹോസ്പിറ്റാലിറ്റി: ജി ഉല്ലാസ്, ഡപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ 9847683189, സ്വീപ്പ്: റ്റി ബിനുരാജ്, തഹസില്‍ദാര്‍ 9544182926, മെറ്റീരിയല്‍ മാനേജ്‌മെന്റ്: കെ ജയദീപ്, കോഴഞ്ചേരി എല്‍ആര്‍ തഹസീല്‍ദാര്‍ 9447162504, ട്രെയിനിങ് മാനേജ്‌മെന്റ്: എം എസ് വിജുകുമാര്‍, സീനിയര്‍ സൂപ്രണ്ട് കളക്ടറേറ്റ്, പിഡബ്ല്യുഡി വെല്‍ഫെയര്‍: ബി മോഹനന്‍, ജില്ലാ സാമൂഹികനീതി ഓഫീസര്‍ 9447363557, ഗ്രീന്‍ പ്രോട്ടോക്കോള്‍: ബൈജു റ്റി പോള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ശുചിത്വമിഷന്‍ 9961936830, പരാതി പരിഹാരം: പി എ സുനില്‍,…

Read More

നാസ അറിയിപ്പ്  : പ്രപഞ്ചം വിളിക്കുന്നു: നാസ ബഹിരാകാശ യാത്രികനാകൂ

  നാസ ബഹിരാകാശയാത്രികർ ആറ് പതിറ്റാണ്ടിലേറെയായി ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്നു, 2000 മുതൽ അവിടെ തുടർച്ചയായി ജീവിച്ചു. ഇപ്പോൾ, നാസയുടെ ആർട്ടെമിസ് പ്രോഗ്രാം ആദ്യത്തെ സ്ത്രീയെയും അടുത്ത പുരുഷനെയും ചന്ദ്രനിൽ ഇറക്കാൻ തയ്യാറെടുക്കുകയാണ്. ബഹിരാകാശ വിക്ഷേപണ സംവിധാനം റോക്കറ്റിന് മുകളിലുള്ള ഓറിയോൺ ബഹിരാകാശ പേടകം മനുഷ്യരെ മുമ്പ് പോയതിനേക്കാൾ കൂടുതൽ ബഹിരാകാശത്തേക്ക് കൊണ്ടുപോകും – ചന്ദ്രനിലേക്കും ഒടുവിൽ ചൊവ്വയിലേക്കും.   നിങ്ങൾ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, അല്ലെങ്കിൽ കണക്ക് എന്നിവയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു യുഎസ് പൗരനാണെങ്കിൽ, നിങ്ങൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ടായേക്കാം. ടീം കളിക്കാർ, മൾട്ടി ഡിസിപ്ലിനറി അപേക്ഷകർ, പുതിയ പരിതസ്ഥിതികളുമായി നന്നായി പൊരുത്തപ്പെടുകയും അവരുടെ മേഖലകളിൽ മികവ് പുലർത്തുകയും ചെയ്യുന്ന സ്ഥാനാർത്ഥികൾ എന്നിവരെ തേടുന്നു. അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 2 ചൊവ്വാഴ്ചയാണ്. ബഹിരാകാശയാത്രികരുടെ തിരഞ്ഞെടുപ്പ്   2020-ൽ ഏജൻസി അവസാനമായി അപേക്ഷകൾ സ്വീകരിച്ചപ്പോൾ 12,000-ത്തിലധികം…

Read More

ലോക സഭാ തെരഞ്ഞെടുപ്പ് :പത്തനംതിട്ട ജില്ലയിലെ വാര്‍ത്തകള്‍ (22/03/2024 )

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം ലോക സഭാ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടര്‍ പട്ടികയില്‍ ഏപ്രില്‍ നാലു വരെ പേര് ചേര്‍ക്കാന്‍ അവസരം. അപേക്ഷ പരിശോധിക്കാന്‍ 10 ദിവസം ആവശ്യമായതിനാല്‍ മാര്‍ച്ച് 25 വരെ സമര്‍പ്പിക്കുന്നവര്‍ക്കെ വോട്ട് ചെയ്യാന്‍ സാധിക്കൂ. തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ നാലിനു പ്രസിദ്ധീകരിക്കും. പുതുതായി പേരു ചേര്‍ക്കാനും തിരുത്തലുകള്‍ക്കുമായി https://voters.eci.gov.in/ വെബ്സൈറ്റ് മുഖേന അക്ഷയകേന്ദ്രം വഴിയും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയില്‍ വോട്ടര്‍മാരുടെ വയസ്, വിലാസം എന്നിവ തെളിയിക്കുന്ന രേഖകളുണ്ടാകണം. ഓണ്‍ലൈന്‍ വഴി ലഭിക്കുന്ന അപേക്ഷകള്‍ വോട്ടര്‍മാരുടെ ബൂത്ത് അടിസ്ഥാനത്തില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍ക്ക് പരിശോധനയ്ക്കായി കൈമാറും. ഇതു സംബന്ധിച്ച വിവരങ്ങള്‍ വോട്ടര്‍മാര്‍ക്ക് എസ്.എം.എസായി ലഭിക്കും. ഐഡി കാര്‍ഡ് ഇല്ലാത്ത വോട്ടര്‍മാര്‍ക്ക് പേര് പട്ടികയില്‍ ചേര്‍ത്തതിന് ശേഷം ബി.എല്‍.ഒ/ പോസ്റ്റ് മുഖേനയോ താലൂക്ക് ഓഫീസില്‍ നിന്ന് നേരിട്ടോ വോട്ടര്‍ ഐഡി കാര്‍ഡ് ലഭിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട…

Read More

10 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ് – മഞ്ഞ അലർട്ട്

    2024 മാർച്ച് 25 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39°C വരെയും, കൊല്ലം ജില്ലയിൽ ഉയർന്ന താപനില 38°C വരെയും, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, തൃശ്ശൂർ എന്നീ ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് എന്നീ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 – 4 °C കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ 2024 മാർച്ച് 21 മുതൽ 25 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. MAXIMUM TEMPERATURE WARNING – YELLOW ALERT Maximum temperatures are very likely to be around 39 ̊C in Palakkad district, around 38…

Read More

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം: വ്യാജ പ്രചാരണങ്ങൾക്കെതിരെ നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

  ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്. പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക് ലോക്‌സഭാതിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയിൽ ഉൾപ്പെട്ട് സമ്മതിദാനാവകാശം വിനിയോഗിക്കാൻ അവസരം ഉണ്ടാകും. വോട്ടെടുപ്പിനായി 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളും…

Read More

ലോക്‌സഭാ തെരഞ്ഞെടുപ്പ്: പത്തനംതിട്ട ജില്ലയിലെ അറിയിപ്പുകള്‍ ( 19/03/2024 )

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ സമര്‍പ്പിക്കാം   konnivartha.com: ലോക്‌സഭാ തെരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രിക മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ നാല് വരെ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം.ഏപ്രില്‍ അഞ്ചിന് സൂക്ഷ്മപരിശോധന നടക്കും. എട്ടു വരെ പത്രിക പിന്‍വലിക്കാം. 26 ന് തെരഞ്ഞെടുപ്പും ജൂണ്‍ നാലിന് വോട്ടെണ്ണലും നടക്കും. മാതൃകാ പോളിംഗ് സ്റ്റേഷനുകളും വനിതാ പോളിംഗ് സ്റ്റേഷനുകളുമുള്‍പ്പെടെ പത്തനംതിട്ട, കോട്ടയം അസംബ്ലി മണ്ഡലങ്ങളിലായി ആകെ 1437 പോളിംഗ് സ്റ്റേഷനുകളാണുള്ളത്. പത്തനംതിട്ട 1077, കാഞ്ഞിരപ്പള്ളി 181, പൂഞ്ഞാര്‍ 179 എന്നിങ്ങനെയാണ് കണക്കുകള്‍. തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ ഏഴ് അസംബ്ലി മണ്ഡലങ്ങളിലായി ആകെ 14,08,771 വോട്ടര്‍മാരുണ്ട്. ഇതില്‍ 6,73,068 പുരുഷന്മാരും…

Read More

ലോക സഭാ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ( 19/03/2024)

തെരഞ്ഞെടുപ്പ് നിരക്ക് ചാര്‍ട്ട്;രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു 2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള പ്രചരണസാമഗ്രികളുടെ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കുന്നതും മറ്റ് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് വരണാധികാരിയും കളക്ടറുമായ പ്രേം കൃഷ്ണന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. പ്രചരണത്തിന് ഉപയോഗിക്കുന്ന പോസ്റ്ററുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, ചുവരെഴുത്തുകള്‍, വാഹനങ്ങള്‍, ഹാളുകള്‍, സ്റ്റേജ്, സൗണ്ട് സിസ്റ്റം, കസേരകള്‍, എല്‍ഇഡി വാള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍, സോഷ്യല്‍ മീഡിയ പ്രചരണം, പരസ്യങ്ങള്‍ തുടങ്ങിയവയുടെ നിരക്കുകള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്തു. പാര്‍ട്ടി പ്രതിനിധികള്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളും ഉള്‍പ്പെടുത്തി അന്തിമ നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിക്കും. രാഷ്ട്രീയ പാര്‍ട്ടികള്‍ പാലിക്കേണ്ട മാതൃക പെരുമാറ്റചട്ടവും നോമിനേഷന്‍ നല്‍കുന്നത് സംബന്ധിച്ച നിര്‍ദേശങ്ങളും കളക്ടര്‍ യോഗത്തില്‍ അറിയിച്ചു. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുന്നതിനും തെരഞ്ഞെടുപ്പ് ചെലവ് പരിശോധിക്കുന്നതിനുമായി ജില്ലയില്‍ 15 വീതം ഫ്ളയിംഗ് സ്‌ക്വാഡും സ്റ്റാറ്റിക്…

Read More

പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് പടരുന്നു : ജാഗ്രതപാലിക്കണം

    konnivartha.com: പത്തനംതിട്ട ജില്ലയില്‍ ചിക്കന്‍പോക്‌സ് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി അറിയിച്ചു. വേരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ചിക്കന്‍പോക്‌സിന് കാരണമാകുന്നത്. ചിക്കന്‍പോക്‌സ് മൂലമുണ്ടാകുന്ന കുമിളകളിലെ ദ്രവങ്ങളിലൂടെയും രോഗബാധയുള്ളവര്‍ ചുമക്കുമ്പോഴും തുമ്മുമ്പോഴും മറ്റും തെറിക്കുന്ന കണങ്ങളിലൂടെയും അണുബാധ പകരാം. ചിക്കന്‍പോകസ്് വൈറസിന്റെ ഇന്‍കുബേഷന്‍ സമയം 10 -21 ദിവസമാണ്. ശരീരത്തില്‍ കുമിളകള്‍ പൊന്തിത്തുടങ്ങുന്നതിന് രണ്ടു ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങി പൊറ്റയാകുന്ന ദിവസം വരെ അണുബാധ പകരാം. ലക്ഷണങ്ങള്‍ ചൊറിച്ചില്‍ ഉളവാക്കുന്ന തടിപ്പുകള്‍ പിന്നീട് ദ്രാവകം നിറഞ്ഞ കുമിളകളായി രൂപപ്പെടുന്നു. ഇവ പിന്നീട് പൊറ്റകള്‍ ആയി മാറും. മുഖത്തും പുറത്തും നെഞ്ചിലുമായിരിക്കും ആദ്യഘട്ടത്തില്‍ കുമിളകള്‍ പ്രത്യക്ഷപ്പെടുക. പിന്നീടത് ശരീരമാസകലം ബാധിച്ചേക്കാം. പൊറ്റകള്‍ ഉണ്ടാകുന്ന സമയം വരെ മാത്രമേ ഇവ മറ്റൊരാളിലേക്ക് പകരുകയുള്ളു. പനി, ശരീരവേദന,…

Read More