30 രൂപ തക്കാളി പഴത്തിന് പത്തനംതിട്ടയില്‍ 120 രൂപ

  konnivartha.com: കിലോ മുപ്പതു രൂപ മാത്രം വിലയുണ്ടായിരുന്ന തക്കാളി പഴത്തിന് മാത്രം പത്തനംതിട്ട ജില്ലയില്‍ 120 രൂപ വിലയെത്തി . അന്യ സംസ്ഥാനത്തെ മഴയും വെള്ളപ്പൊക്കവും മൂലം തക്കാളി തൈകള്‍ മൂട് ചീഞ്ഞു പോയതിനാല്‍ നിലവില്‍ പരിപാലിച്ചു വരുന്ന തക്കാളി കിലോ അറുപത് രൂപയ്ക്ക് ആണ് മൊത്ത വിതരണക്കാര്‍ എടുക്കുന്നത് .ഇത് ചെറുകിട വില്പന കേന്ദ്രത്തില്‍ എത്തുമ്പോള്‍ 120 രൂപ വിലയ്ക്ക് ആണ് വില്‍ക്കുന്നത് . മിക്ക പച്ചക്കറികള്‍ക്കും വില ദിനം തോറും ഉയര്‍ത്തുന്നു . വിപണിയിലെ വില പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ ഭാഗത്ത്‌ നിന്നും യാതൊരു നടപടിയും ഇല്ല . പച്ചക്കറികള്‍ക്ക് ഓരോ ദിനവും ഓരോ വിലയാണ് . വില നിര്‍ണ്ണയിക്കാന്‍ ഉള്ള സര്‍ക്കാര്‍ സംവിധാനം ഉണ്ട് എങ്കിലും കാലങ്ങളായി പ്രയോഗത്തില്‍ ഇല്ല . ബീറ്റ്റൂട്ട്, കാബേജ്, ഉരുളക്കിഴങ്ങ്, വെള്ളരി, ചേന എന്നിവയ്ക്കും വില…

Read More

ലിറ്റിൽ കൈറ്റ്‌സ് പുതിയ ബാച്ചിൽ 66000 കുട്ടികൾ

  konnivartha.com; പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ജൂൺ 15 ന് നടന്ന അഭിരുചി പരീക്ഷയുടെ ആദ്യഘട്ട ഫലം പ്രസിദ്ധപ്പെടുത്തി. 2023 യൂണിറ്റുകളിൽ നിന്നായി 1.5 ലക്ഷം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇവരിൽ 1937 യൂണിറ്റുകളിൽ നിന്നുള്ള 66603 വിദ്യാർഥികളെയാണ് ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായി തെരഞ്ഞെടുത്തിട്ടുള്ളത്. പരീക്ഷാഫലം സ്‌കൂൾ ലിറ്റിൽ കൈറ്റ്‌സ് ലോഗിനിൽ ലഭ്യമാണ്. തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികൾക്ക് അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ് നിർമാണം, ഗ്രാഫിക്സ് ഡിസൈനിംഗ്, മലയാളം കമ്പ്യൂട്ടിംഗ്, ഹാർഡ്‌വെയർ, ഇലക്ട്രോണിക്‌സ്, ഐ.ഒ.ടി, റോബോട്ടിക്‌സ്, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നൽകും . ലിറ്റിൽ കൈറ്റ്‌സ് പ്രവർത്തനങ്ങളിൽ എ ഗ്രേഡ് ലഭിക്കുന്ന കുട്ടികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്ക് നൽകി വരുന്നുണ്ട്. ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളല്ലാത്ത മറ്റു…

Read More

രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്

  konnivartha.com: രാജ്യത്തെ ഏറ്റവും മികച്ച പാസ്പോർട്ട് ഓഫീസിനുള്ള പുരസ്കാരം കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസിന്. ന്യൂഡൽഹിയിൽ വിദേശകാര്യ വകുപ്പിൽ നടന്ന ചടങ്ങിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി  കീർത്തി വർധൻ സിങ്ങിൽ നിന്നും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസർ മിഥുൻ ടി ആർ അവാർഡ് ഏറ്റുവാങ്ങി. പാസ്പോർട്ട് ഓഫീസുകളുടെ കാര്യക്ഷമത വിലയിരുത്തുന്നതിനുള്ള മിക്ക മാനദണ്ഡങ്ങളിലും കൊച്ചി റീജിയണൽ പാസ്പോർട്ട് ഓഫീസ് മുന്നിൽ എത്തിയിരുന്നു. കഴിഞ്ഞവർഷം ആറു ലക്ഷത്തിലധികം പാസ്പോർട്ടുകളും ഒരു ലക്ഷത്തി പതിനായിരത്തിൽ അധികം പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ആണ് കൊച്ചി ഓഫീസ് വഴി പ്രോസസ് ചെയ്തത്. പ്രതിദിനം മൂവായിരത്തി എഴുന്നൂറോളം പാസ്പോർട്ട് സംബന്ധമായ അപേക്ഷകൾ കൊച്ചി ഓഫീസിനു കീഴിലുള്ള സേവാ കേന്ദ്രങ്ങളിൽ കൈകാര്യം ചെയ്യുന്നു. പാസ്പോർട്ട് അപേക്ഷകർക്ക് സേവകേന്ദ്രത്തിലെ സ്ലോട്ടുകൾ ഓൺലൈനായി ലഭ്യമാക്കുന്നതിനും, സേവകേന്ദ്രത്തിൽ അഭിമുഖത്തിന് ശേഷം പാസ്‌പോർട്ട് പ്രിൻ്റ് ചെയ്ത് അപേക്ഷകന് അയക്കുന്നതിനുള്ള ഏറ്റവും…

Read More

കോന്നി മണ്ഡലത്തിലെ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു

  konnivartha.com: കോന്നി മണ്ഡലത്തില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയത്. കോന്നി നിയോജക മണ്ഡലത്തിന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകനം, കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് പട്ടിക ജാതി/ പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കായി നടത്തുന്ന വിവധ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ അവലോകനം, കോന്നി മെഡിക്കല്‍ കോളജിന്റെ വികസന പ്രവൃത്തികള്‍ സംബന്ധിച്ച് നിര്‍വഹണ ഏജന്‍സികളുമായും കരാര്‍ കമ്പനി പ്രതിനിധികളുമായുള്ള ചര്‍ച്ച, വിവിധ ടൂറിസം പദ്ധതികളുടെ അവലോകനം, കലഞ്ഞൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിര്‍മാണ പ്രവര്‍ത്തികളുടെ വിലയിരുത്തല്‍, കോന്നി നിയോജക മണ്ഡലത്തിലെ ഐരവണ്‍, ചിറ്റൂര്‍ കടവ്…

Read More

റാന്നി മണ്ഡലത്തിലെ പദ്ധതികളുടെ അവലോകന യോഗം ചേര്‍ന്നു

  konnivartha.com: റാന്നി മണ്ഡലത്തില്‍ വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയത്. റാന്നി നിയോജക മണ്ഡലത്തിന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ട്, പ്രത്യേക വികസന ഫണ്ട് എന്നിവ ഉപയോഗിച്ച് നടപ്പാക്കുന്ന റോഡ്, സ്‌കൂള്‍ കെട്ടിടം, കാത്തിരിപ്പ് കേന്ദ്രം തുടങ്ങിയവയുടെ നിര്‍മാണം, സ്‌കൂള്‍ പാചകപ്പുര, ടൊയ്‌ലെറ്റ് കോംപ്ലക്‌സ് എന്നിവയുടെ നിര്‍മാണം, വന്യജീവി ആക്രമണം തടയാനുള്ള പദ്ധതികള്‍, ബഡ്‌സ് സ്‌കൂളിന് വാഹനം വാങ്ങുന്നത്, ജല്‍ജീവന്‍ മിഷന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ സ്ഥലം വാങ്ങുന്നത് തുടങ്ങിയ വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ജി. സുരേഷ് ബാബു, എഡിസി ജനറല്‍ രാജ് കുമാര്‍, പൊതുമാരാമത്ത്, തദ്ദേശ…

Read More

കോന്നി പബ്ലിക്ക് ലൈബ്രറി: അൽഫിയ ജലീൽ രചിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി

  konnivartha.com: കോന്നി പബ്ലിക്ക് ലൈബ്രറി വായനാ മാസാചരണത്തോടനുബന്ധിച്ച് നടത്തുന്ന പുസ്തക സമാഹരണത്തിന്‍റെ ഭാഗമായി എഴുത്തുകാരിയും അദ്ധ്യാപികയുമായ അൽഫിയ ജലീൽ രചിച്ച പുസ്തകങ്ങൾ ഏറ്റുവാങ്ങി. ലൈബ്രറി പ്രസിഡൻ്റ് സലിൽ വയലത്തല, പ്രോഗ്രാം കോ-ഓർഡിനേറ്റർ എസ്. കൃഷ്ണകുമാർ,ലൈബ്രേറിയൻബി. ശശിധരൻ നായർ, എസ്. അർച്ചിത എന്നിവർ സംസാരിച്ചു

Read More

വെൽനെസ് ടൂറിസത്തിന്‍റെ പ്രധാന ഘടകമാണ് യോഗ : കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി

  konnivartha.com: വെൽനെസ് ടൂറിസത്തിന്റെ പ്രധാന ഘടകമാണ് യോഗയെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം പ്രകൃതി വാതക സഹമന്ത്രി ശ്രീ. സുരേഷ് ഗോപി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം 2024 ൻ്റെ ഭാഗമായി തിരുവനന്തപുരം കോവളം, കേരള ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്‌സ് വില്ലേജിൽ കേന്ദ്ര ടൂറിസം മന്ത്രാലയം സംഘടിപ്പിച്ച സമൂഹ യോഗാഭ്യാസ പരിപാടിയിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. യോഗ, സിദ്ധ, ആയുർവേദം തുടങ്ങിയവയിലൂടെ രാജ്യത്തിൻ്റെ പരമ്പരാഗത വെൽനെസ് സംവിധാനങ്ങളുടെ സാധ്യതകൾ കേന്ദ്ര ഗവണ്മെന്റ് പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. വെൽനസ് വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്ന പങ്കാളികളെ പിന്തുണയ്ക്കാനും ശക്തിപ്പെടുത്താനും കഴിയുന്ന വരുമാനം സൃഷ്ടിക്കുന്നതിനുള്ള ഒരു പ്രധാന മാർഗവും ടൂറിസം നൽകുന്നുണ്ട്. വെൽനസ് ടൂറിസത്തിനായുള്ള ഈ സമഗ്രമായ സമീപനം ഇപ്പോൾ ടൂറിസം വ്യവസായത്തിലുടനീളം ലക്ഷ്യസ്ഥാനങ്ങൾ, റിസോർട്ടുകൾ, സ്പാകൾ, ഹോട്ടലുകൾ, മറ്റ് ചെറുകിട ബിസിനസ്സുകൾ തുടങ്ങിയവയ്ക്ക് പ്രധാന അവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.…

Read More

അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ

  സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗാദിനാചരണ പരിപാടികൾ സംഘടിപ്പിച്ചു konnivartha.com: പത്താം അന്താരാഷ്ട്ര യോഗാദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നടന്ന പരിപാടിയിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ  വി പളനിച്ചാമി ഐഐഎസ് അധ്യക്ഷത വഹിച്ചു. ഹോളിസ്റ്റിക് ഡോക്ടർ ലളിതാ അപ്പുക്കുട്ടൻ മുഖ്യാതിഥിയായിരുന്നു. യോഗ പരിശീലന പരിപാടി, ബോധവത്ക്കരണ ക്ലാസ്, മാജിക് ഷോ എന്നിവയും സംഘടിപ്പിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല ഡയറക്ടർ പാർവതി വി ഐഐഎസ്, വെങ്ങാനൂർ ഗവണ്മെന്റ് ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സീന ടി.എസ്, വട്ടിയൂർക്കാവ് ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിലെ യോഗ ഇൻസ്‌ട്രക്ടർ ഡോ…

Read More

കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്‍റെ  ശിലാസ്ഥാപനം ജൂൺ 29 ന്

  ജോസഫ് ജോൺ കാൽഗറി konnivartha.com: Indian (Malankara) orthodox Church, south-west American diocese ലുള്ള Canada, Calgary St. Mary’s Orthodox Church ന്‍റെ നിർമ്മാണ ശിലാ സ്ഥാപന കർമ്മം 2024 June 29 നു ഭദ്രാസന മെത്രാപ്പോലീത്ത അഭിവദ്യ ഡോക്ടർ മാർ ഇവാനിയോസ് നിർവഹിക്കുന്നു . 29 നു രാവിലെ 8.30 ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് കല്ലിടിൽ കർമ്മവും നടത്തപ്പെടുന്നു. ലോകത്തെവിടെ ചെന്നാലും സ്വന്തമായി ഒരു ദേവാലയം ആരംഭിക്കുക എന്ന സഭാമക്ക ളുടെ അതിയായ ആഗ്രഹ ഫലമായിട്ടാണ് കാൽഗറി ദേശത്തും ഒരു ഇടവക ആരംഭിച്ചത്. 2002 ൽ ഒരു congregation ആയി തുടങ്ങിയ കൂട്ടായ്മ എട്ട് വർഷകാലം മാസത്തിൽ ഒരു കുർബ്ബാന മാത്രം നടത്തിപ്പോരുകയായിരുന്നു . 2010 ഓടു കൂടി കൂട്ടായ്മ ഒരു പൂർണ ഇടവകയാവുകയും തുടർന്ന് അഭ്യൂത പൂർവ്വമായ വളർച്ചയിൽ…

Read More

ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

  konnivartha.com: പത്താം അന്താരാഷ്ട്ര യോ​ഗ ദിനാചരണത്തോടനുബന്ധിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ പേരൂർക്ക‌‌ട എസ്എപി പി എം ശ്രീ കേന്ദ്രീയ വിദ്യാലയത്തിൽ സംയോജിത ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ‌യോ​ഗ നമുക്കും സമൂഹത്തിനും എന്ന പ്രമേയം അടിസ്ഥാനമാക്കിയായിരുന്നു പരിപാടി. പ്രസ് ഇൻഫർമേഷൻ ബ്യൂറോ, സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കേരള-ലക്ഷദ്വീപ് മേഖല അഡീഷണൽ ഡയറക്ടർ ജനറൽ വി പളനിച്ചാമി ഐഐഎസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഒരു വ്യക്തിയെ പൂർണമായി പരിവർത്തനപ്പെടുത്താൻ യോ​ഗയ്ക്ക് സാധിക്കുമെന്നും, മനസ്സ്, ശരീരം, ആത്മാവ് എന്നിവയെ ഒരുപോലെ ആരോ​ഗ്യത്തോടെ പരിപാലിച്ചുകൊണ്ട് ജീവിതം മെച്ചപ്പെടുത്താൻ യോ​ഗ പരിശീലനം സഹായിക്കുമെന്നും അദ്ദേഹം ഉദ്ഘാടനപ്രസം​ഗത്തിൽ പറഞ്ഞു. ഏകാ​ഗ്രത, ഓർമശക്തി, പഠനശേഷി എന്നിവ വർധിപ്പിക്കുന്നതിൽ യോ​ഗയ്ക്കുള്ള പങ്കിനെക്കുറിച്ചും അദ്ദേഹം വി​ദ്യാർത്ഥികളോട് സംസാരിച്ചു. സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ ഡയറക്ടർ വി.…

Read More