konnivartha.com: എംപ്ലോയ്മെൻറ് വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന സ്വയംതൊഴിൽ പദ്ധതികളെ കുറിച്ച് സാധാരണ ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് സ്വയംതൊഴിൽ ബോധവൽക്കരണ ശില്പശാല പത്തനംതിട്ട ജില്ല എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിന്റേയും കോന്നി ഗ്രാമപഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 06- 08 -2024 തീയതി ചൊവ്വ 10.30 മണിക്ക് കോന്നി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കും .കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനി സാബു തോമസ് ഉദ്ഘാടനം ചെയ്യും . വിവിധ സ്വയം തൊഴിൽ പദ്ധതികളെ കുറിച്ച് വിശദമായ ക്ലാസുകൾ ഉണ്ടായിരിക്കും .തുടര്‍ന്ന് സ്വയംതൊഴിൽ വായ്പകളുടെ അപേക്ഷ ഫോറങ്ങൾ വിതരണം ചെയ്യും .
Read Moreവിഭാഗം: Digital Diary
കോന്നി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു
konnivartha.com: കോന്നി – വകയാറിൽ പ്രവർത്തിച്ചുവന്ന എക്സൈസ് റേഞ്ച് ഓഫീസ് കൈതക്കരയിലെ ആധുനിക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് പുതിയ ഓഫീസിൽ ആരംഭിച്ചു. കെ.യു ജനീഷ് കുമാർ എം. എൽ എ ഓഫീസ് ഉദ്ഘാടനം നം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ . നവനിത്ത് , വൈസ് പ്രസിഡൻ്റ് മിനി റെജി , അസിസ്റ്റൻ്റ് എക്‌സൈസ് കമ്മീഷണർ സി.കെ. അനിൽകുമാർ , സർക്കിൾ ഇൻസ്പെക്ടർ എസ് . ഷാജി , കെ. എസ്.ഇ. എസ്. എ .ജില്ലാ പ്രസിഡൻ്റ് P പ്രദീപ് , സെക്രട്ടറി എ .അയൂബ് ഖാൻ ,സംസ്ഥാന കൗൺസിൽ അംഗം എസ് . അജി, വിമുക്തി ജില്ലാ കോ- ഓർഡിൻ്റർ അഡ്വ. ജോസ് കളീക്കൽ എന്നിവർ പ്രസംഗിച്ചു
Read Moreഅമൃതയിൽ ദന്തപരിപാലന പരിശീലന പരിപാടി നടത്തി
konnivartha.com/കൊച്ചി: ഐസിഎംആറിന്റെ നേതൃത്വത്തിലുള്ള മൾട്ടി-സൈറ്റ് പ്രൈമറി സ്‌കൂൾ അധിഷ്ഠിത ഓറൽ ഹെൽത്ത് ഇംപ്ലിമെന്റേഷൻ റിസർച്ച് പദ്ധതിയായ ആനന്ദ് മുസ്‌കാന്റെ ഭാഗമായി അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി സ്റ്റേക്ക്ഹോൾഡർ മീറ്റിംഗ് സംഘടിപ്പിച്ചു. അമൃത ആശുപത്രിയിൽ സംഘടിപ്പിച്ച പരിപാടി കൊച്ചി കോർപറേഷൻ മേയർ അഡ്വ. എം അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ദേശീയ ആരോഗ്യ മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ഐസിഎംആർ പ്രോഗ്രാം ഓഫീസർ ഡോ. നിതിക മോംഗ, അമൃത സ്‌കൂൾ ഓഫ് ഡെന്റിസ്ട്രി പ്രിൻസിപ്പൽ ഡോ.ബാലഗോപാൽ വർമ്മ, ആനന്ദ് മുസ്‌കാൻ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ ചന്ദ്രശേഖർ ജാനകിറാം, കേരള ഡെന്റൽ കൗൺസിൽ പ്രസിഡന്റ് ഡോ. സന്തോഷ് തോമസ്, അമൃത ആശുപത്രിയിലെ അഡീഷണൽ മെഡിക്കൽ സൂപ്രണ്ട് ഡോ. ബീന കെ വി എന്നിവർ സംസാരിച്ചു. ദന്തപരിപാലനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയുള്ള അറിവുകൾ ക്ലാസ്…
Read Moreകോന്നി ബ്ലോക്ക് ഇളകൊള്ളൂർ ഡിവിഷന്‍ അംഗത്തിന്‍റെ അയോഗ്യത ഹൈക്കോടതി ശരിവെച്ചു
konnivartha.com: കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ജിജി സജിയെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയ നടപടി ഹൈക്കോടതി ശരിവെച്ചു . അയോഗ്യയാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ ഉത്തരവിന് എതിരെ ജിജി സജി നല്‍കിയ ഹര്‍ജിയില്‍ ആണ് ഹൈക്കോടതി തീരുമാനം എടുത്തത് . ഇളകൊള്ളൂർ ഡിവിഷനിൽ നിന്ന് കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച് ജയിച്ച ജിജി, എൽഡിഎഫ് പാളയത്തിലേക്ക് മാറിയിരുന്നു. പിന്നാലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായി. ഇതിനെതിരെ കോൺഗ്രസ് നൽകിയ പരാതിയില്‍ ജിജി സജിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കിയിരുന്നു .ഇതിനെതിരെ ആണ് ഹൈക്കോടതിയെ സമീപിച്ചത് . കൂറുമാറ്റ നിരോധനനിയമപ്രകാരമാണ് കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി സജിയെ തിരഞ്ഞെടുപ്പു കമ്മിഷൻ അയോഗ്യയാക്കി ഉത്തരവ് ഇറക്കിയത് . ഇവരെ അയോഗ്യ ആക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവീൺ പ്ലാവിളയിൽ തിരഞ്ഞെടുപ്പു കമ്മിഷനിൽ പരാതി നൽകിയിരുന്നു. കോൺഗ്രസ് നേതൃത്വത്തിന്റെ…
Read Moreആധാരമെഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടില്ല
konnivartha.com: രജിസ്ട്രേഷൻ വകുപ്പ് നടത്തുന്ന പരിഷ്‌കാരങ്ങളെത്തുടർന്ന് ആധാരം എഴുത്തുകാർക്ക് തൊഴിൽ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവില്ലെന്നും സാധ്യതകളുടെ പുതിയ വാതായനങ്ങൾ തുറക്കുമെന്നും രജിസ്ട്രേഷൻ, പുരാരേഖ, പുരാവസ്തു മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പളളി പറഞ്ഞു. സെക്രട്ടേറിയറ്റ് സൗത്ത് കോൺഫറൻസ് ഹാളിൽ ആധാരം എഴുത്തുകാരുടെ സംഘടനാ പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. എന്റെ ഭൂമി പോർട്ടൽ പരിചയപ്പെടുത്തൽ, ആധാരം രജിസ്ട്രേഷനുമായി ബന്ധപ്പെട്ട പരിഷ്‌കരണങ്ങളുടെയും ഏകീകൃത ആധാരഭാഷയുടെയും ആവശ്യകത ബോധ്യപ്പെടുത്തുക, ആധാരം എഴുത്തുകാരുടെ പ്രശ്നങ്ങൾ കേൾക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ നടന്ന ചർച്ചയിൽ സംസ്ഥാനത്തിന്റെ വലിയ വരുമാനസ്രോതസ്സാണ് വകുപ്പെന്നും രജിസ്ട്രേഷൻ വകുപ്പിന്റെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിന് നടത്തുന്ന ശ്രമങ്ങളിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. രജിസ്ട്രേഷൻ വകുപ്പ് ഇൻസ്പെക്ടർ ജനറൽ ശ്രീധന്യ സുരേഷ് വകുപ്പിൽ നടപ്പാക്കുന്ന ആധുനികവത്കരണ നടപടികൾ വിശദീകരിച്ചു. എൻഐസി ഉദ്യോഗസ്ഥർ എന്റെ ഭൂമി പേർട്ടലിലെ ആധാരം രജിസ്ട്രേഷൻ നടപടികൾ പരിചയപ്പെടുത്തി.…
Read Moreകേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ല : റെയില്‍വേ മന്ത്രി
konnivartha.com: കേരളത്തിലെ റെയില്‍വേ വികസനത്തിന് ഫണ്ട് ഒരു തടസമല്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. റെയില്‍വേ ബജറ്റിനെ കുറിച്ച് ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. റെയില്‍വേ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പു സാമ്പത്തിക വര്‍ഷം കേരളത്തിന് 3011 കോടി രൂപയുടെ റെയില്‍ ബജറ്റ് വിഹിതം അനുവദിച്ചതായും യു പി എ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച 372 കോടിയെ അപേക്ഷിച്ച് എട്ടു മടങ്ങ് അധിക തുകയാണ് ഇത്തവണ കേരളത്തിന് അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ശബരി റെയില്‍ പദ്ധതിക്കായി നിലവിലുള്ള നിര്‍ദിഷ്ട അങ്കമാലി-എരുമേലി പാതയ്ക്ക് പുറമെ പുതുതായി പരിഗണിക്കുന്ന ചെങ്ങന്നൂര്‍ – പമ്പ പാതയുടെ സര്‍വ്വേ പുരോഗമിക്കുകയാണെന്നും സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷം പാത സംബന്ധിച്ച ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കണമെന്ന പ്രധാനമന്ത്രിയുടെ വീക്ഷണത്തിന്…
Read Moreക്യാൻസർ ചികിത്സാ പരിരക്ഷയുമായി തപാൽ വകുപ്പ്
തപാൽ വകുപ്പിന്റെ ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് വഴി കുറഞ്ഞ പ്രീമിയം തുകയിൽ ക്യാൻസർ ചികിത്സാ പരിരക്ഷ പദ്ധതി ആരംഭിച്ചു. പരമാവധി മൂന്ന് ലക്ഷം രൂപ വരെയാണ് ക്യാൻസർ ചികിത്സ പരിരക്ഷ. ക്യാൻസർ ചികിത്സാ ചിലവിനൊപ്പം എല്ലാ ആശുപത്രി കിടത്തി ചികിത്സയ്ക്കും ദിനംപ്രതി 2000 രൂപ വരെ ഹോസ്പിക്യാഷ് അലവൻസ്, 1500 രൂപ വരെ ഒ പി ചികിത്സാ പരിരക്ഷ, കൂടാതെ സൗജന്യ വാർഷിക ഹെൽത്ത് ചെക്ക് അപ്പ് എന്നിവ പദ്ധതിയുടെ ഭാഗമാണ്. പ്രസവ സംബന്ധം ഒഴികെയുള്ള ആശുപത്രി പ്രവേശനങ്ങൾക്ക് വർഷം പരമാവധി 20 ദിവസത്തേക്ക് പ്രതിദിന ക്യാഷ് അലവൻസ് ലഭിക്കും. ഇത് തീവ്ര പരിചരണ വിഭാഗത്തിൽ ഇരട്ടിയാണ്. 1299 രൂപ വാർഷിക പ്രീമിയത്തിന് 2000 രൂപയും, 999 രൂപ പ്രീമിയത്തിന് 1000 രൂപയുമാണ് പ്രതിദിന ക്യാഷ് അലവൻസ് ലഭിക്കുന്നത്. പോളിസി അനുവദിച്ച് 180 ദിവസത്തിന്…
Read Moreമസ്തിഷ്‌ക ജ്വരം:ഇന്ത്യയിൽ ആദ്യമായി കേരളം മാർഗരേഖ പുറത്തിറക്കി
അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി (മസ്തിഷ്‌ക ജ്വരം) ബന്ധപ്പെട്ട് സംസ്ഥാനത്തിന് പ്രത്യേക മാർഗരേഖ പുറത്തിറക്കിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിർണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാർഗരേഖയാണ് പുറത്തിറക്കിയത്. ഈ അപൂർവ രോഗത്തെപ്പറ്റി ശാസ്ത്രീയമായ പഠനങ്ങളും പഠന ഫലങ്ങളും വളരെ കുറവാണ്. ഈ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തം നിലയിൽ നിലവിലുള്ള ശാസ്ത്രീയ പഠനങ്ങളുടെയും നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമാർഗരേഖ തയ്യാറാക്കാൻ തീരുമാനിച്ചത്. തുടർപഠനത്തിനും ഗവേഷണത്തിനും ഐസിഎംആർ സഹകരണത്തോടെ ഒരു സമിതിയെ നിയോഗിക്കും. സർക്കാർ, സ്വകാര്യ ആശുപത്രികൾ ഈ മാർഗരേഖ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ഇത്തരം വെള്ളവുമായി സമ്പർക്കത്തിൽ വരുന്നവരിൽ 26 ലക്ഷത്തിൽ ഒരാൾക്ക് മാത്രമാണ് രോഗം വരുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണമായി…
Read More70-മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ മാറ്റുരയ്ക്കാന്‍ 73 വള്ളങ്ങള്‍ :19 ചുണ്ടന്‍ വള്ളങ്ങള്‍
konnivartha.com: ഓഗസ്റ്റ് 10-ന് പുന്നമടക്കായലില്‍ നടക്കുന്ന 70-മത് നെഹ്‌റു ട്രോഫി വള്ളംകളിയില്‍ വിവിധ വിഭാഗങ്ങളിലായി മാറ്റുരയ്ക്കുന്നത് 73 വള്ളങ്ങള്‍. ചുണ്ടന്‍ വിഭാഗത്തില്‍ മാത്രം ആകെ 19 വള്ളങ്ങളുണ്ട്. ചുരുളന്‍-3, ഇരുട്ടുകുത്തി എ- 4, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 7, വെപ്പ് ബി-4, തെക്കനോടി തറ-3, തെക്കനോടി കെട്ട്-3 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളില്‍ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം. വള്ളംകളിയുടെ ഭാഗ്യചിഹ്നമായ കളിവള്ളം തുഴഞ്ഞു നീങ്ങുന്ന നീലപ്പൊന്‍മാന് നീലു എന്ന് പേരിട്ടു. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ സിനിമാതാരം ഗണപതി പേര് പതിച്ച ഭാഗ്യചിഹ്നം ഏറ്റുവാങ്ങി. പേരിടാനുള്ള മത്സരത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 609 എന്‍ട്രികള്‍ ലഭിച്ചു. നീലു എന്ന പേര് 33 പേര്‍ നിര്‍ദേശിച്ചു. ഇവരില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് മലപ്പുറം പുത്തൂര്‍പള്ളിക്കല്‍ സ്വദേശി കീര്‍ത്തി വിജയനെ വിജയിയായി പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വള്ളങ്ങളുടെ…
Read Moreനൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം കോന്നിയില്‍ നടന്നു
ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ ഒരുക്കും: മന്ത്രി വി. ശിവന്‍കുട്ടി konnivartha.com: നഗരത്തിലായാലും ഗ്രാമത്തിലായാലും, ഓരോ പൗരനും നൈപുണ്യ വികസനത്തിനുള്ള അവസരങ്ങള്‍ നല്‍കാനുള്ള നമ്മുടെ പ്രതിബദ്ധതയുടെ തെളിവാണ് പത്തനംതിട്ട ജില്ലയില്‍ ആരംഭിക്കുന്ന നൈപുണ്യ വികസന കേന്ദ്രമെന്ന് വിദ്യാഭ്യാസവും തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന് (കെ.എ.എസ്.ഇ) കീഴില്‍ കോന്നി എലിറയ്ക്കലില്‍ ആരംഭിച്ച സംസ്ഥാനത്തെ ആറാമത്തേയും ജില്ലയില്‍ ആദ്യത്തേതുമായ നൈപുണ്യ വികസന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തൊട്ടാകെയുള്ള നൈപുണ്യ വികസനത്തിലെ വിടവ് നികത്താന്‍ നൈപുണ്യ വകുപ്പ് അക്ഷീണം പ്രയത്‌നിക്കുകയാണ്. ഈ വെല്ലുവിളി നേരിടാന്‍ ജില്ലാ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന ഒരു വികേന്ദ്രീകൃത മാതൃക സ്വീകരിച്ചു. നൈപുണ്യ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ചും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളില്‍ നിന്ന് ലഭ്യമായ വിവിധ പദ്ധതികളെക്കുറിച്ചും സമഗ്രമായ വിവരങ്ങള്‍ നല്‍കുന്നതിനാണ്…
Read More