കോന്നി മുറിഞ്ഞകല്ലില്‍ കാറും ബസ്സും കൂട്ടിയിടിച്ചു :4 മരണം

  konnivartha.com: കോന്നി മുറിഞ്ഞകല്ലില്‍ ശബരിമല തീര്‍ഥാടകരുടെ ബസ്സും കാറും കൂട്ടിയിടിച്ചു .കാര്‍ യാത്രികരായ മല്ലശ്ശേരി മുക്ക് വട്ടക്കുളഞ്ഞി   നിവാസികളായ നാല് പേര് മരിച്ചു .ഒരു കുടുംബത്തിലെ 4 പേരാണ് മരിച്ചത് . പുനലൂർ മൂവാറ്റുപുഴ സംസ്ഥാനപാതയിൽ കാറും, ശബരിമല തീർത്ഥാടകരുടെ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വെളുപ്പിനെ നാല് മണിയ്ക്ക് ആണ് അപകടം . മൃതദേഹം കോന്നി താലൂക്ക് ആശുപത്രിയിലും പത്തനംതിട്ട സ്വകാര്യ ആശുപത്രിയിലും . മല്ലശ്ശേരി പുത്തേത്തുണ്ടിയിൽ വീട്ടിൽ മത്തായി ഈപ്പൻ, മകൻ നിഖിൽ, പുത്തൻവിള കിഴക്കേതിൽവീട്ടിൽ ബിജു പി.ജോർജ്, മകൾ അനു ബിജു, എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. അടുത്തിടെയാണ് അനുവും നിഖിലും വിവാഹിതരായത്. ഇരുവരും മലേഷ്യയിൽ നിന്ന് തിരികെ വരികയായിരുന്നു. ഇവരെ കൂട്ടാനായാണ് ബിജുവും മത്തായി ഈപ്പനും വിമാനത്താവളത്തിലേക്ക് പോയത്. വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്.മൂന്നു പേർ സംഭവസ്ഥലത്ത്…

Read More

പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം

  konnivartha.com: പൈനാപ്പിൾ കൃഷിയിൽ ഡ്രോൺ സാങ്കേതികവിദ്യ പരിചയപ്പെടുത്തി സിഎംഎഫ്ആർഐക്ക് കീഴിലെ എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം (കെവികെ). പൈനാപ്പിൾ ഇലകളിൽ ഡ്രോ‍ൺ ഉപയോഗിച്ചുള്ള വളപ്രയോഗ പ്രദർശനം കർഷകർക്ക് നവ്യാനുഭവമായി. ‍ഡ്രോൺ ഉപയോഗത്തിലൂടെ കൃഷിയിൽ വെള്ളം, അധ്വാനം, സമയം എന്നിവ ഗണ്യമായി കുറക്കാനാകുമെന്ന് തെളിയിക്കുന്നതായിരുന്നു കോതമംഗലത്തിനടുത്ത് കീരംപാറയിൽ കെവികെ നടത്തിയ പ്രദർശനം. മുള്ളുകളുള്ള ഇലകളോടുകൂടി ഇടതൂർന്ന് തിങ്ങി വളരുന്ന പൈനാപ്പിളിൽ പരമ്പരാഗത രീതിയിലുള്ള വളപ്രയോഗം വെല്ലുവിളി നിറഞ്ഞതും സമയമെടുക്കുന്നതുമാണ്. എന്നാൽ, അധ്വാനവും സമയവും കുറച്ച്, ഇലകളിൽ തളിക്കുന്ന തരത്തിലുള്ള വളങ്ങളുടെ ഡ്രോൺ ഉപയോഗിച്ചുള്ള പ്രയോഗം എളുപ്പവും കൂടുതൽ കാര്യക്ഷമവുമാണെന്ന് കെവികെയുടെ പ്രദർശനം തെളിയിച്ചു. 120 ദിവസം പ്രായമായ പൈനാപ്പിളുകളിലാണ് ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തിയത്. ഒരു ഹെക്ടർ കൃഷിയിടത്തിൽ 34 ലിറ്റർ ജലം മാത്രമുപയോഗിച്ച് 1.7 കി.ഗ്രാം എൻ.പി.കെ മിശ്രിതം പ്രയോഗിക്കുവാൻ ഡോണിനു കഴിഞ്ഞു. പരമ്പരാഗതരീതിയെ അപേക്ഷിച്ച്…

Read More

ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തിക

  konnivartha.com: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ഡി.റ്റി.പി. ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും കെ.ജി.ടി.എ/ എം.ജി.ടി.എ (ടൈപ്പ് റൈറ്റിങ് മലയാളം ഹയറും ഇംഗ്ലീഷ് ലോവറും ആണ് യോഗ്യത.   അപേക്ഷയും ആവശ്യമായ രേഖകളും ഡിസംബർ 28-ന് വൈകുന്നേരം 5ന് മുമ്പായി കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: ഡയറക്ടർ, കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്‌കൃത കോളേജ് കാമ്പസ്, പാളയം, തിരുവനന്തപുരം- 695034. ഫോൺ: 0471-2333790, 8547971483,www.ksicl.org

Read More

ശബരിമലയിലെ ‘മഴ പിടിക്കാൻ’ മഴ മാപിനികൾ

  ശബരിമലയിൽ ആദ്യമായി സ്ഥാപിച്ച മൂന്ന് മഴ മാപിനികൾ മേഖലയിലെ പ്രാദേശികമായി ലഭിക്കുന്ന മഴയുടെ അളവ് കൃത്യമായി അറിയാനും അതിനനുസരിച്ച് മുൻകരുതലുകൾ നടപടികൾ സ്വീകരിക്കാനും വളരെയേറെ സഹായകരമാകുന്നു. മണ്ഡലകാലം തുടങ്ങിയ നവംബർ 15 നാണ് സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലുമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വിഭാഗവും ജില്ലാ ദുരന്തനിവാരണ അതോറിറ്റി വിഭാഗവും സംയുക്തമായി ഓരോ മഴ മാപിനി വീതം സ്ഥാപിച്ചത്. സന്നിധാനത്ത് പാണ്ടിത്താവളത്തിലും പമ്പയിൽ പോലീസ് മെസ്സിന് സമീപവുമാണ് മഴ മാപിനികൾ സ്ഥാപിച്ചിട്ടുള്ളത്. ഓരോ മൂന്ന് മണിക്കൂറിലും ഇടവിട്ട് ഈ മൂന്ന് ബേസ് സ്റ്റേഷനുകളിൽ നിന്നും മഴയുടെ അളവ് എടുക്കുന്നതിനാൽ ശബരിമലയിൽ പെയ്യുന്ന മൊത്തം മഴയുടെ കൃത്യമായ രേഖപ്പെടുത്തൽ നടക്കുന്നു. ഒരു ദിവസത്തെ മഴയുടെ അളവ് കണക്കാക്കുന്നത് അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച് രാവിലെ 8.30 മുതൽ പിറ്റേന്ന് രാവിലെ 8.30 വരെയുള്ള 24 മണിക്കൂറിൽ രേഖപ്പെടുത്തിയ മഴയാണ്. ഇതുവരെയുള്ള…

Read More

ശബരിമല കൊപ്ര കളത്തിൽ നിന്ന് പുകയുയർന്നു; അഗ്നിശമന വിഭാഗം കെടുത്തി

    സന്നിധാനത്തിന് സമീപം കൊപ്ര കളത്തിൽ കൊപ്രകൾ സൂക്ഷിച്ച ഒരു ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത് പരിഭ്രാന്തി പടർത്തിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ അഗ്നിശമന വിഭാഗം കെടുത്തി അപകടമൊഴിവാക്കി. ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് കൊപ്ര ഷെഡ്ഡിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്ന അഗ്നിശമന സേന വിഭാഗം സ്ഥലത്തെത്തി ആദ്യം വെള്ളം ചീറ്റിയും പിന്നീട് ഫോം ഉപയോഗിച്ചും പുക കെടുത്തി. അഗ്നിശമന സേന ജില്ലാ മേധാവിയും സന്നിധാനത്തെ സ്പെഷൽ ഓഫീസറുമായ കെ ആർ അഭിലാഷ് നേതൃത്വം നൽകി. എഡിഎം അരുൺ എസ് നായർ, പോലീസ് സ്പെഷൽ ഓഫീസർ ബി കൃഷ്ണകുമാർ എന്നിവരും സ്ഥലം സന്ദർശിച്ചു. പുകഞ്ഞു കത്തി തുടങ്ങുന്നതിന് മുൻപ് തന്നെ അണയ്ക്കാൻ സാധിച്ചതായി എഡിഎം പറഞ്ഞു. “രണ്ട് ദിവസം നല്ല മഴയായതിനാൽ കൊപ്ര കരാർ എടുത്തവർ ഷെഡ്‌ഡിൽ കുറച്ചധികം കൊപ്ര സൂക്ഷിച്ചിരുന്നു.…

Read More

തിരുവുത്സവം മഹാശിവരാത്രി 2025 ഫെബ്രുവരി 16 മുതല്‍ 26 വരെ

  konnivartha.com: കോന്നി മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ തിരുവുത്സവവും മഹാശിവരാത്രിയും ഫെബ്രുവരി 16 മുതല്‍ 26 വരെ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു . തിരുവുത്സവത്തിന്‍റെയും മഹാശിവരാത്രിയുടെയും ഭാഗമായിട്ടുള്ള സംഭാവനയുടെ ഉദ്ഘാടനം ക്ഷേത്രം രക്ഷാധികാരി കെ ജി രാജൻ നായരിൽ നിന്നും ഉപദേശക സമിതി സെക്രട്ടറി ജയൻ ഏറ്റു വാങ്ങി . സന്തോഷ്‌ കുമാർ. കെ, സുരേഷ് കുമാർ, ജയശങ്കർ ആർ, രഞ്ജിത്ത് അങ്ങാടിയിൽ, അനിൽ കുമാർ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു .

Read More

പത്തനംതിട്ട ജില്ല ;പ്രധാന വാര്‍ത്തകള്‍ ( 14/12/2024 )

അന്തിമ വോട്ടര്‍പട്ടികയ്ക്കായി കൂട്ടായ പ്രവര്‍ത്തനംവേണം – ജില്ലാ  കലക്ടര്‍ യുവവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരാതിരഹിതമായ അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന്  പ്രസിദ്ധീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍  എസ്. പ്രേം കൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ജില്ലയിലെ 1077 ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. ഡെപ്യുട്ടി കലക്ടര്‍മാര്‍ ഇനി മുതല്‍ ഇ.ആര്‍.ഒ മാര്‍ ആയി പ്രവര്‍ ത്തിക്കും. ഇലക്ഷന്‍ കമ്മീഷന്റെ പുതുക്കിയ വിജ്ഞാപന പ്രകാരമാണിത്.  ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായാണ് മാറ്റം. ഇആര്‍ഒ മാരായിരുന്ന തഹസില്‍ദാര്‍മാര്‍ക്ക് പകരമാണ് സംവിധാനം. തഹസില്‍ദാര്‍മാര്‍ എ.ഇ.ആര്‍.ഒ മാരായി പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആര്‍ഒ, എ.ഇ.ആര്‍.ഒ മാരുടെ വിവരങ്ങള്‍ നിയമസഭാ മണ്ഡലം, ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ എന്ന ക്രമത്തില്‍ ചുവടെ. 111…

Read More

അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന്

  അന്തിമ വോട്ടര്‍പട്ടികയ്ക്കായി കൂട്ടായ പ്രവര്‍ത്തനംവേണം – ജില്ലാ കലക്ടര്‍ konnivartha.com: യുവവോട്ടര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനും പരാതിരഹിതമായ അന്തിമ വോട്ടര്‍ പട്ടിക 2025 ജനുവരി ആറിന് പ്രസിദ്ധീകരിക്കുന്നതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും യോജിച്ച പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എസ്. പ്രേം കൃഷ്ണന്‍. ജില്ലയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കവെ ജില്ലയിലെ 1077 ബൂത്തുകളിലും ബൂത്ത് ലെവല്‍ ഏജന്റുമാരെ നിയോഗിക്കണമെന്നും നിര്‍ദേശിച്ചു. ഡെപ്യുട്ടി കലക്ടര്‍മാര്‍ ഇനി മുതല്‍ ഇ.ആര്‍.ഒ മാര്‍ ആയി പ്രവര്‍ത്തിക്കും. ഇലക്ഷന്‍ കമ്മീഷന്റെ പുതുക്കിയ വിജ്ഞാപന പ്രകാരമാണിത്. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാരായാണ് മാറ്റം. ഇആര്‍ഒമാരായിരുന്ന തഹസില്‍ദാര്‍മാര്‍ക്ക് പകരമാണ് സംവിധാനം. തഹസില്‍ദാര്‍മാര്‍ എ.ഇ.ആര്‍.ഒ മാരായി പ്രവര്‍ത്തനങ്ങള്‍ നടത്തും. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഇ.ആര്‍ഒ, എ.ഇ.ആര്‍.ഒ മാരുടെ വിവരങ്ങള്‍ നിയമസഭാ മണ്ഡലം, ഇ.ആര്‍.ഒ, എ.ഇ.ആര്‍.ഒ എന്ന ക്രമത്തില്‍ ചുവടെ. 111…

Read More

കോന്നി മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം അറിയിപ്പ് ( 14/12/2024 )

  konnivartha.com: കോന്നി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ പഠനാവശ്യത്തിന് മരണശേഷം മൃതദേഹം ദാനംനല്‍കാന്‍ താല്‍പര്യമുളളവര്‍ കോന്നി മെഡിക്കല്‍ കോളജിലെ അനാട്ടമി വിഭാഗത്തില്‍ നിശ്ചിത മാതൃകയിലുളള സമ്മതപത്രം പൂരിപ്പിച്ചു നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍ – 0468 2344803, 23344823

Read More

റാന്നി താലൂക്ക് തല അദാലത്ത് വാര്‍ത്തകള്‍

  ജനപക്ഷ സര്‍ക്കാരിന്റെ ഇടപെടലുകള്‍ ലക്ഷ്യം കാണുന്നു – മന്ത്രി പി.രാജീവ് ജനപക്ഷസര്‍ക്കാരിന്റെ ജനകീയഇടപെടലുകള്‍ ലക്ഷ്യംകാണുന്നതിന്റെ തെളിവാണ് കരുതലും കൈത്താങ്ങും അദാലത്തിന്റെ വിജയമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. റാന്നി താലൂക്ക്തല അദാലത്ത് വളയനാട് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചട്ടങ്ങളും നിയമങ്ങളും ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കണം. സഹായകരമാകുകയാണ് പ്രധാനം. ഏത്‌രീതിയിലാണ് ജനങ്ങള്‍ക്ക് സഹായകരമാകുന്നത് എന്ന് തിരിച്ചറിഞ്ഞ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം. പരാതികളുടെ എണ്ണം കുറഞ്ഞത് ഭരണസംവിധാനത്തിന്റെ താഴെത്തട്ടിലെ മികവിന് തെളിവാണ്. പരാതിപരിഹാരം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കഴിഞ്ഞു. ഓണ്‍ലൈനിലൂടെസമര്‍പ്പിക്കുന്ന പരാതി പരിഹരിക്കാനും ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധരാണ് എന്നും മന്ത്രി ഓര്‍മിപ്പിച്ചു. സര്‍ക്കാരിന്റെ ജനകീയ ഇടപെടലെന്നനിലയില്‍ കരുതലും കൈത്താങ്ങും അദാലത്ത് വലിയ മുന്നേറ്റം ഉണ്ടാക്കുന്നുവെന്ന് മുഖ്യപ്രഭാഷണത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സര്‍ക്കാരിനൊപ്പം ഓഫീസുകളും ജനങ്ങള്‍ക്കൊപ്പമാണ്. എടുത്ത തീരുമാനങ്ങള്‍ സമയബന്ധിതമായി നടപ്പിലാക്കും. വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പും മന്ത്രി…

Read More