പഹല്‍ഗാം സൂത്രധാരന്‍ ഭീകരന്‍ സജ്ജാദ് ഗുള്‍ കേരളത്തിലും പഠിച്ചു

  പഹല്‍ഗാം ഭീകരാക്രമണത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ലഷ്‌കറിന്‍റെ നിഴല്‍ സംഘടനായ ദി റെസിസ്റ്റന്റ് ഫ്രണ്ട് ഏറ്റെടുത്തിരുന്നു. ദി റെസിസ്റ്റന്റ് ഫ്രണ്ട് തലവന്‍ അമ്പതുകാരനായ ഷെയ്ക്ക് സജ്ജാദ് ഗുളാണ് ആക്രമണത്തിന്‍റെ സൂത്രധാരനെന്നാണ് എന്‍ഐഎ അന്വേഷണത്തില്‍ കണ്ടെത്തിയത്. സജ്ജാദ് ഗുള്‍ ഭീകരവാദിയാകുന്നതിന് മുമ്പ് കേരളത്തില്‍ പഠിച്ചിരുന്നുവെന്നാണ് അന്വേഷണ ഏജന്‍സികളുടെ നിലവില്‍ ഉള്ള കണ്ടെത്തല്‍ . ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷം സജ്ജാദ് ഗുള്‍ കേരളത്തില്‍ വന്ന് ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ട് എന്നാണ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി റ്റി ഐ ) റിപ്പോര്‍ട്ട്‌ . ശ്രീനഗറില്‍ പഠിച്ച് ബെംഗളൂരുവില്‍ എംബിഎയും കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ കേരളത്തില്‍ എത്തി ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സിന് ചേര്‍ന്നത്‌ എന്നാണ് റിപ്പോര്‍ട്ട്‌ . ലാബ് പഠന ശേഷം ശ്രീനഗറില്‍ തിരിച്ചെത്തിയ സജ്ജാദ് ഗുള്‍ മെഡിക്കൽ ലാബ് തുറക്കുകയും ഇതിനൊപ്പം തീവ്രവാദികള്‍ക്ക്…

Read More

സ്പർശ് സർവീസ് സെന്റർ കോഴിക്കോട് പ്രവർത്തനമാരംഭിച്ചു

  ഡിഫൻസ് പെൻഷൻകാരുടെയും ഡിഫൻസ് ഫാമിലി പെൻഷൻകാരുടെയും പരാതി പരിഹാര ഓഫീസായ സ്പർശ് സർവീസ് സെന്റർ കോഴിക്കോട് പ്രവർത്തനം ആരംഭിച്ചു. ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്‌സ് ടി. ജയശീലൻ, കോഴിക്കോട് വെസ്റ്റ് ഹില്ലിലെ വലകെട്ടു നിലം റോഡിലുള്ള വിമുക്ത ഭട ഭവനിൽ സ്പർശ് സർവീസ് സെന്റർ (എസ്‌ എസ്‌ സി) ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ 12 സ്പർശ് സർവീസ് സെന്ററുകൾ സ്ഥാപിതമായെന്ന് ടി. ജയശീലൻ പറഞ്ഞു. ഇടുക്കിയും മലപ്പുറവും ഒഴികെയുള്ള മറ്റ് 12 ജില്ലകളിലാണ് സ്പർശ് സർവീസ് സെന്ററുകൾ പ്രവർത്തിക്കുന്നത്. കോഴിക്കോടുള്ള പെൻഷൻകാർക്ക് മാത്രമല്ല, കോഴിക്കോടിനോട് ചേർന്നുള്ള സമീപ പ്രദേശത്തുള്ളവർക്കും എസ്‌ എസ്‌ സി കോഴിക്കോട് പ്രയോജനപ്പെടും. പ്രതിരോധ പെൻഷൻകാരുടെയും പ്രതിരോധ കുടുംബ പെൻഷൻകാരുടെയും സംശയങ്ങൾക്കും പരാതികൾക്കും ഒറ്റത്തവണ പരിഹാരമായി പ്രവർത്തിക്കുന്ന ഒരു സമർപ്പിത ഓഫീസാണ് സ്പർശ് സർവീസ് സെന്റർ (എസ്‌എസ്‌സി). വാർഷിക തിരിച്ചറിയൽ,…

Read More

പത്തനംതിട്ട കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായിരുന്നു മോക്ഡ്രില്‍. വ്യോമാക്രമണം, തീപിടുത്തം, കെട്ടിടം തകരല്‍ എന്നീ അപകടസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയായിരുന്നു ലക്ഷ്യം. വ്യോമാക്രമണ ഭീഷണി മുന്‍നിര്‍ത്തി വൈകിട്ട് നാലിന് അപായ സൂചന നല്‍കുന്ന ആദ്യ സൈറണ്‍ തുടര്‍ച്ചയായി മൂന്ന് തവണ മുഴങ്ങി. മൈക്കിലൂടെ നിര്‍ദേശം ലഭിച്ചതോടെ കലക്ടറേറ്റ് ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വാതിലുകളും ജനലുകളും അടച്ച് വെളിച്ചം പൂര്‍ണമായും കെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറി. വ്യോമാക്രമണം ഉണ്ടാകുമ്പോള്‍ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങള്‍ പൂര്‍ണമായി മറച്ച് സംരക്ഷിക്കുന്ന ‘കാമൊഫ്‌ളോജും’ അവതരിപ്പിച്ചു. തീപിടുത്തതില്‍ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു രണ്ടാംഘട്ടം. 4.30 ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ താല്‍കാലികമായി ഒരുക്കിയ സുരക്ഷിത ഇടത്തേക്ക് മാറി. കെട്ടിടം തകരുമ്പോള്‍ ഉള്ളില്‍…

Read More

പത്തനംതിട്ട ജില്ല :പ്രധാന അറിയിപ്പുകള്‍ ( 07/05/2025 )

  കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റില്‍ സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ സംഘടിപ്പിച്ചു. മൂന്ന് ഘട്ടങ്ങളിലായിരുന്നു മോക്ഡ്രില്‍. വ്യോമാക്രമണം, തീപിടുത്തം, കെട്ടിടം തകരല്‍ എന്നീ അപകടസാഹചര്യങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് ഉദ്യോഗസ്ഥര്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയായിരുന്നു ലക്ഷ്യം. വ്യോമാക്രമണ ഭീഷണി മുന്‍നിര്‍ത്തി വൈകിട്ട് നാലിന് അപായ സൂചന നല്‍കുന്ന ആദ്യ സൈറണ്‍ തുടര്‍ച്ചയായി മൂന്ന് തവണ മുഴങ്ങി. മൈക്കിലൂടെ നിര്‍ദേശം ലഭിച്ചതോടെ കലക്ടറേറ്റ് ജീവനക്കാര്‍ ഓഫീസിനുള്ളില്‍ വാതിലുകളും ജനലുകളും അടച്ച് വെളിച്ചം പൂര്‍ണമായും കെടുത്തി സുരക്ഷിത ഇടങ്ങളിലേക്ക് മാറി. വ്യോമാക്രമണം ഉണ്ടാകുമ്പോള്‍ ശത്രുവിനെ വഴിതെറ്റിക്കാനായി കെട്ടിടങ്ങള്‍ പൂര്‍ണമായി മറച്ച് സംരക്ഷിക്കുന്ന ‘കാമൊഫ്‌ളോജും’ അവതരിപ്പിച്ചു. തീപിടുത്തതില്‍ നിന്ന് എങ്ങനെ രക്ഷ നേടാം എന്നതായിരുന്നു രണ്ടാംഘട്ടം. 4.30 ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങി. എല്ലാ ഓഫീസുകളിലെയും ജീവനക്കാര്‍ താല്‍കാലികമായി ഒരുക്കിയ…

Read More

കനത്ത മഴ :തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു ( 07/05/2025)

konnivartha.com: കനത്ത മഴ സാധ്യതയെ തുടര്‍ന്ന് മൂന്നു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.07/05/2025: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Read More

കേരളത്തില്‍ മോക്ക് ഡ്രിൽ അവസാനിച്ചു: സുരക്ഷിതം

konnivartha.com: സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ 14 ജില്ലകളിലും എല്ലാ സ്ഥലങ്ങളിലും നടന്നു . 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 വട്ടം നീട്ടി ശബ്ദിച്ചു .ഇതോടെ കേരളം അലേര്‍ട്ടായി . സൈറൺ ശബ്ദം കേട്ട ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ നടന്നത് . 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങി .സയറണുകൾ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നേരിട്ട് പ്രവർത്തിപ്പിച്ചു.  

Read More

മോക്ക് ഡ്രിൽ ആരംഭിച്ചു

വൈകുന്നേരം 4 മണിയ്ക്ക് മോക്ക് ഡ്രിൽ ആരംഭിച്ചു.- സൈറൺ ശബ്ദം കേള്‍ക്കുന്ന ഇടങ്ങളിലും, കേൾക്കാത്ത ഇടങ്ങളിലും 4.02നും, 4.29നും ഇടയിൽ ആണ് മോക്ക്ഡ്രിൽ

Read More

മോക്ഡ്രില്‍:പത്തനംതിട്ട ജില്ല :അറിയിപ്പുകള്‍ ( 07/05/2025

  മോക്ഡ്രില്‍: ഘോഷയാത്ര, പ്രദക്ഷിണം നിര്‍ത്തി വയ്ക്കണം konnivartha.com: സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 07) വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ ഘോഷയാത്ര, പ്രദക്ഷിണം എന്നിങ്ങനെയുളള ചടങ്ങുകള്‍ നിര്‍ത്തി വയ്‌ക്കേണ്ടതാണെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. എന്നാല്‍ മോക്ഡ്രില്‍ സമയത്ത് ആരാധനാലയങ്ങളിലെ ആരാധനയക്ക് തടസം വരുത്തേണ്ടതില്ല. എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. മോക്ഡ്രില്‍: ജില്ലയില്‍ ഇന്ധനവിതരണം മുടങ്ങും konnivartha.com: സിവില്‍ ഡിഫന്‍സ് മോക്ഡ്രില്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 07) വൈകിട്ട് നാലു മുതല്‍ 4.30 വരെ പത്തനംതിട്ട ജില്ലയിലെ പെട്രോള്‍ പമ്പുകളില്‍ പൊലിസ്, ആംബുലന്‍സ്, അഗ്‌നിരക്ഷാസേന തുടങ്ങിയ അവശ്യ സര്‍വീസ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് ഇന്ധന വിതരണം നിര്‍ത്തിവയ്ക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍ അറിയിച്ചു. സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ കേരളത്തിൽ…

Read More

സിവിൽ ഡിഫൻസ് ഇന്ന് മോക്ക് ഡ്രിൽ നടത്തും

konnivartha.com: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഇന്ന് (മെയ് 7ന്) കേരളത്തിലെ 14 ജില്ലകളിലും സിവിൽ ഡിഫൻസ് മോക്ക് ഡ്രിൽ നടത്തും. വൈകുന്നേരം 4 മണിക്കാണ് മോക്ക് ഡ്രിൽ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി സിവിൽ ഡിഫൻസ് തയ്യാറെടുപ്പിന്റെ വിവിധ വശങ്ങൾ വിലയിരുത്തും. മോക്ക് ഡ്രില്ലിന്റെ ശരിയായ നടത്തിപ്പ് ഉറപ്പാക്കാൻ എല്ലാ ജില്ലാ കളക്ടർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് നിർദ്ദേശം നൽകി. പൊതുജനങ്ങളും എല്ലാ സ്ഥാപനങ്ങളും സംഘടനകളും മോക്ക് ഡ്രില്ലുമായി സഹകരിക്കണമെന്നും, ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. സിവിൽ ഡിഫൻസ് മോക്ക് ഡ്രിലിന്റെ മുന്നൊരുക്കങ്ങൾ സംബന്ധിച്ച് ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിൽ ആഭ്യന്തര, റവന്യൂ, ആരോഗ്യ കുടുംബക്ഷേമ അഡീഷണൽ ചീഫ് സെക്രട്ടറിമാർ, സംസ്ഥാന പോലീസ് മേധാവി, ഫയർ ആൻഡ് റെസ്‌ക്യൂ സർവീസസ് ഡയറക്ടർ ജനറൽ, ദുരന്തനിവാരണ സ്‌പെഷ്യൽ…

Read More