konnivartha.com: Leading telecom operator Vi announced the launch of its 5G services in Kochi starting today, followed by Thiruvananthapuram starting 20 th August. Vi also recently launched its 5Gservices in Kozhikode and Malappuram. This expansion is part of Vi’s ongoing 5G rolloutacross multiple cities, in its 17 priority circles, where it has acquired 5G spectrum.Earlier, Vi introduced 5G services in Mumbai, Delhi-NCR, Bangalore, Mysuru, Nagpur,Chandigarh, Patna, Jaipur, Sonipat, Ahmedabad, Rajkot, Surat, Vadodara, Chhatrapati Sambhajinagar, Nashik, Meerut, Malappuram, Kozhikode, Vishakhapatnam, Madurai and Agra as part of its phased 5G…
Read Moreവിഭാഗം: Business Diary
വി 5ജി സേവനങ്ങള്‍ കൊച്ചിയിലും തിരുവനന്തപുരത്തും
konnivartha.com: പ്രമുഖ ടെലികോം സേവന ദാതാക്കളായ വി ഇന്ന് മുതല്‍ കൊച്ചിയില്‍ 5ജി സേവനങ്ങള്‍ ആരംഭിക്കുന്നതായി അറിയിച്ചു. ആഗസ്റ്റ് 20 മുതല്‍ തിരുവനന്തപുരത്തും 5ജി സേവനം ലഭ്യമാകും. അടുത്തിടെ കോഴിക്കോട്, മലപ്പുറം നഗരങ്ങളിലും 5ജി സേവനങ്ങള്‍ വി ആരംഭിച്ചിരുന്നു. വി 5ജി സ്പെക്ട്രം സ്വന്തമാക്കിയ 17 പ്രധാന സര്‍ക്കിളുകളിലായി നിരവധി നഗരങ്ങളില്‍ വി നടത്തുന്ന 5ജി സേവന വിപുലീകരണത്തിന്‍റെ ഭാഗമായാണ് ഈ പുതിയ സേവനം അവതരിപ്പിക്കുന്നത്. ഘട്ടംഘട്ടമായുള്ള 5ജി വിപുലീകരണത്തിന്‍റെ ഭാഗമായി മുംബൈ, ഡല്‍ഹി-എന്‍സിആര്‍, ബെംഗളൂരു, മൈസൂരു, നാഗ്പൂര്‍, ചണ്ഡീഗഡ്, പട്ന, ജയ്പൂര്‍, സോനിപത്, അഹമ്മദാബാദ്, രാജ്കോട്ട്, സൂറത്ത്, വഡോദര, ഛത്രപതി സംഭാജിനഗര്‍, നാസിക്, മീററ്റ്, മലപ്പുറം, കോഴിക്കോട്, വിശാഖപട്ടണം, മധുര, ആഗ്ര എന്നീ നഗരങ്ങളിലും വി 5ജി സേവനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള 5ജി സൗകര്യമുള്ള ഉപകരണങ്ങളുള്ള വി ഉപയോക്താക്കള്‍ക്ക്…
Read Moreസ്‌കോഡ 25-ാം വാർഷികം: കൈലാഖ്, കുഷാഖ്, സ്ലാവിയ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു
konnivartha.com: ഇന്ത്യയിൽ 25-ാം വാർഷികവും ആഗോളതലത്തിൽ 130-ാം വാർഷികവും ആഘോഷിക്കുന്ന സ്‌കോഡ ഓട്ടോ ഇന്ത്യ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളായ കുഷാഖ്, സ്ലാവിയ, കൈലാഖ് എന്നിവയുടെ ലിമിറ്റഡ് എഡിഷനുകൾ അവതരിപ്പിച്ചു. കൂടുതൽ മെച്ചപ്പെടുത്തിയ ഡിസൈൻ, പ്രീമിയം ഫീച്ചറുകൾ എന്നിവ കൂടാതെ ഈ നാഴികക്കല്ലിനെയും ഇന്ത്യൻ വിപണിയോടുള്ള ബ്രാൻഡിന്റെ തുടർച്ചയായ പ്രതിബദ്ധതയെയും പ്രതിഫലിപ്പിക്കുന്ന 25-ാം വാർഷികത്തിന്റെ പ്രത്യേക ബാഡ്ജിംഗും ഈ എക്‌സ്‌ക്ലൂസീവ്, ലിമിറ്റഡ്-റൺ എഡിഷനുകളിൽ ഉൾക്കൊള്ളുന്നു. കുഷാഖ്, സ്ലാവിയ എന്നിവയ്ക്കുള്ള മോണ്ടി കാർലോ, കൈലാഖിനുള്ള പ്രസ്റ്റീജ്, സിഗ്നേച്ചർ+ എന്നിവ പോലുള്ള നിലവിലെ ഹൈ-സ്‌പെക്ക് ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ലിമിറ്റഡ് എഡിഷനുകൾ. ‘സൗജന്യ ആക്സസറീസ് കിറ്റ്, ഡ്രൈവിംഗ് അനുഭവം മെച്ചപ്പെടുത്തുന്ന പുതുപുത്തൻ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുത്തി, സ്‌പോർട്ടി ലുക്കും പ്രീമിയം ഫീച്ചറുകളും സംയോജിപ്പിച്ച ഈ സ്പെഷ്യൽ എഡിഷനുകൾ ഞങ്ങളുടെ ആരാധകരെ മനസ്സിൽ കണ്ടുകൊണ്ട് തയ്യാറാക്കിയതാണ്. ഞങ്ങളുടെ യാത്രയിൽ നിർണായക…
Read Moreകേരളത്തിന്‍റെ ‘ഹില്ലി അക്വ’ ദുബായിലേക്ക്
കേരളത്തിന്‍റെ ‘ഹില്ലി അക്വ’ ദുബായിലേക്ക് :ഇന്ത്യയിൽ ആദ്യമായി ബയോ ഡിഗ്രേഡബിൾ കുപ്പികളിൽ കുടിവെള്ളം konnivartha.com: കേരള സർക്കാരിന്റെ കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ ദുബായിലേക്ക് കയറ്റുമതി ആരംഭിച്ചു. ദക്ഷിണേന്ത്യയിൽ നിന്ന് ദുബായിലേക്ക് കുപ്പിവെള്ളം കയറ്റുമതി ചെയ്യുന്ന ഏക സ്ഥാപനമെന്ന നേട്ടം ഇതോടെ സംസ്ഥാന ജലവിഭവ വകുപ്പിന്റെ കീഴിലുള്ള കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.ഐ.ഐ.ഡി.സി.) ഉടമസ്ഥതയിലുള്ള കുപ്പിവെള്ള ബ്രാൻഡായ ഹില്ലി അക്വ സ്വന്തമാക്കി. പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് കണ്ടെയ്നർ കുപ്പിവെള്ളം ഇതിനോടകം ദുബായിലേക്ക് കയറ്റുമതി ചെയ്തു കഴിഞ്ഞു. യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈറ്റ് തുടങ്ങിയ ജിസിസി രാജ്യങ്ങളിലേക്ക് ഹില്ലി അക്വയുടെ എല്ലാ ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യാൻ അരോഹണ ജനറൽ ട്രേഡിംഗ് എൽഎൽസി എന്ന യു.എ.ഇ. ആസ്ഥാനമായുള്ള കമ്പനിയുമായി ചർച്ചകൾ നടന്നു വരുന്നു. തിരുവനന്തപുരത്ത് നടന്ന ഗ്ലോബൽ ട്രാവൽ മീറ്റിലാണ് കയറ്റുമതിക്കുള്ള ധാരണയായത്.…
Read Moreട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള തട്ടിപ്പുകള്‍:പൊതു മുന്നറിയിപ്പ്
konnivartha.com: ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള സൈബര്‍ തട്ടിപ്പുകളും സാമ്പത്തിക തട്ടിപ്പുകളും വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI)മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. വ്യക്തികളെ ഭീഷണിപ്പെടുത്താനോ തെറ്റിദ്ധരിപ്പിക്കാനോ വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനോ പണം കൈമാറാനോ പ്രേരിപ്പിക്കുന്നതിനായി കോളുകള്‍, സന്ദേശങ്ങള്‍, വ്യാജ രേഖകള്‍, വ്യാജ ലെറ്റര്‍ഹെഡുകള്‍ എന്നിവ മുഖേന ട്രായ് ഉദ്യോഗസ്ഥരെ അനുകരിക്കുന്നത് ഇതില്‍ ഉള്‍പ്പെടുന്നു. ട്രായ് എന്ന പേരിലുള്ള അത്തരം ഏതൊരു ഇടപെടലും അനധികൃതമാണ്, കൂടാതെ ട്രായുമായി അതിന് യാതൊരു ബന്ധവുമില്ല. ട്രായ് എന്ന പേര് ദുരുപയോഗം ചെയ്തുള്ള പുതിയ തട്ടിപ്പുകള്‍ ‘ഡിജിറ്റല്‍ അറസ്റ്റ്’ എന്ന് പേരിലറിയപ്പെടുന്ന തട്ടിപ്പ് ഒരു സുപ്രധാന ഉദാഹരണമാണ്. ഇങ്ങനെ വിളിക്കുന്നവര്‍ TRAI അല്ലെങ്കില്‍ നിയമ നിര്‍വ്വഹണ ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തി വ്യക്തികളുടെ മേല്‍ ടെലികോം അല്ലെങ്കില്‍ സാമ്പത്തിക നിയമലംഘനങ്ങള്‍, ക്രിമിനല്‍ നടപടികള്‍ എന്നിവ വ്യാജമായി…
Read Moreഓണം ഖാദിമേള കലക്ടറേറ്റില്‍ സംഘടിപ്പിച്ചു
ജില്ലാ ഖാദി ഗ്രാമ വ്യവസായത്തിന്റെ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ ഓണം ഖാദി മേള സംഘടിപ്പിച്ചു. ഖാദി ഉല്‍പന്നങ്ങളായ കോട്ടണ്‍, സില്‍ക്ക് സാരികള്‍, ഷര്‍ട്ടുകള്‍, കലംങ്കാരി സാരികള്‍, ഷര്‍ട്ടിംഗ്, ഷാളുകള്‍, തോര്‍ത്തുകള്‍, കാവിമുണ്ട്, ടവലുകള്‍, നറുതേന്‍, എളെണ്ണ, ഖാദിര്‍ ബാര്‍ സോപ്പ് തുടങ്ങിയവ ഒരുക്കിയിരുന്നു. സംസ്ഥാന ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ‘എനിക്കും വേണം ഖാദി’ സന്ദേശത്തിന്റെ ഭാഗമായാണ് മേള സംഘടിപ്പിച്ചത്. 30 ശതമാനം ഇളവിലാണ് ഖാദി വസ്ത്രങ്ങള്‍ വിറ്റത്. ഇലന്തൂര്‍, അടൂര്‍, പത്തനംതിട്ട, റാന്നി ചേത്തോങ്കര എന്നിവിടങ്ങളിലും ഓണം ഖാദി മേള നടക്കുന്നുണ്ട്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, ബാങ്ക്, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ഒരു ലക്ഷം രൂപയുടെ വാങ്ങലിന് പലിശ രഹിത ക്രെഡിറ്റ് സൗകര്യമുണ്ട്. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാല്‍ സമ്മാന കൂപ്പണുണ്ട്. ഇലക്ട്രിക് കാറാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഇലക്ട്രിക് സ്‌കൂട്ടര്‍, മൂന്നാം സമ്മാനം 5,000…
Read More12000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊദ്ദാര്‍ പ്ലംബിങ്
കര്‍ണാടകയില്‍ 758 കോടിയുടെ നിക്ഷേപവുമായി 12000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പൊദ്ദാര്‍ പ്ലംബിങ് konnivartha.com: സിപിവിസി, പിവിസി പൈപ്പുകളുടെ നിര്‍മാതാക്കളായ പൊദ്ദാര്‍ പ്ലംബിങ് സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് കര്‍ണാടകയിലെ നിക്ഷേപം 492 കോടി രൂപയില്‍ നിന്നും 758 കോടി രൂപയായി ഉയര്‍ത്തി 12,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നു. കോലാറിലെ വെംഗല്‍ വ്യവസായ മേഖലയില്‍ (രണ്ടാം ഘട്ടം) 33 ഏക്കറിലായി പുതിയ സൗകര്യം സ്ഥാപിക്കാന്‍ കമ്പനി പദ്ധതിയിടുന്നു. 2026 ആഗസ്റ്റില്‍ പ്ലാന്‍റില്‍ ഉത്പാദനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിജയപുരയില്‍ രണ്‍ണ്ടാമതൊരു യൂണിറ്റ് കൂടി സ്ഥാപിക്കാനും പദ്ധതിയുണ്‍ണ്ട്. പൊദ്ദാര്‍ പ്ലംബിങ് മാനേജിങ് ഡയറക്ടര്‍ ദീപക് പൊദ്ദാറും ഡയറക്ടര്‍ വരുണ്‍ പൊദ്ദാറും ഖനീജ ഭവനില്‍ വലിയ-ഇടത്തരം വ്യവസായ വകുപ്പ് മന്ത്രി എം.ബി. പാട്ടീലുമായുള്ള കൂടികാഴ്ചയ്ക്കു ശേഷമാണ് പ്രഖ്യാപനം നടത്തിയത്. പൊദ്ദാര്‍ പ്ലംബിങ് സിസ്റ്റത്തിന് വെംഗല്‍ വ്യവസായ മേഖലയില്‍ 33…
Read MoreInvestors Roundtable in Bengaluru advances Viksit Bharat @2047 vision
A high-level Investors Roundtable Conference was held in Bengaluru under the chairmanship of Secretary, Department for Promotion of Industry and Internal Trade (DPIIT), Shri Amardeep Singh Bhatia. The meeting was organised as part of efforts to realise the vision of Viksit Bharat @2047 and served as a platform to showcase the potential of southern industrial nodes under the National Industrial Corridor Development Programme (NICDP) and to strengthen Centre-State collaboration for industrial growth. The roundtable served as a key platform to showcase the potential of southern industrial nodes under the…
Read Moreബംഗളൂരുവിൽ നിക്ഷേപകരുടെ വട്ടമേശ സമ്മേളനം
വികസിത് ഭാരത് @2047 ദർശനത്തിന് ഗതിവേഗം പകർന്ന് ബംഗളൂരുവിൽ നിക്ഷേപകരുടെ വട്ടമേശ സമ്മേളനം konnivartha.com: വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയയുടെ അധ്യക്ഷതയിൽ ബെംഗളൂരുവിൽ ഒരു ഉന്നതതല നിക്ഷേപക വട്ടമേശ സമ്മേളനം നടന്നു. വികസിത് ഭാരത് @2047 എന്ന ദർശനം സാക്ഷാത്കരിക്കുന്നതിനുള്ള ഉദ്യമങ്ങളുടെ ഭാഗമായാണ് യോഗം സംഘടിപ്പിച്ചത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി (NICDP)ക്ക് കീഴിലുള്ള ദക്ഷിണേന്ത്യയിലെ വ്യാവസായിക കേന്ദ്രങ്ങളുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള വേദിയായി ഇത് വർത്തിച്ചു. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടി (NICDP)ക്ക് കീഴിലുള്ള ദക്ഷിണേന്ത്യൻ വ്യാവസായിക കേന്ദ്രങ്ങളുടെ സാധ്യതകൾ പ്രദർശിപ്പിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്കായി കേന്ദ്ര-സംസ്ഥാന സഹകരണം ശക്തിപ്പെടുത്തുന്നതിനുമുള്ള സുപ്രധാന വേദിയായി വട്ടമേശ സമ്മേളനം മാറി. സ്റ്റാർട്ട്-അപ്പ് ഇന്ത്യ, ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ (BRAP), നാഷണൽ സിംഗിൾ…
Read Moreഉത്സവകാല സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ:റിസർവേഷൻ 2025 ഓഗസ്റ്റ് 02 മുതൽ
konnivartha.com: ഉത്സവകാലത്ത് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാർത്ഥം റെയിൽവേ മന്ത്രാലയം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ പ്രഖ്യാപിച്ചു. SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06523) 2025 ഓഗസ്റ്റ് 11, 18, 25,സെപ്റ്റംബർ 1, 8, 15 തീയതികളിൽ (തിങ്കളാഴ്ച) രാത്രി 7:25 ന് എസ്‌എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചയ്ക്ക് 1:15 ന് തിരുവനന്തപുരം നോർത്തിൽ എത്തിച്ചേരും. തിരികെ തിരുവനന്തപുരം നോർത്ത് – എസ്എംവിടി ബെംഗളൂരു പ്രതിവാര എക്സ്പ്രസ് സ്പെഷ്യൽ ട്രെയിൻ (06524) തിരുവനന്തപുരത്ത് നിന്ന് ചൊവ്വാഴ്ചകളിൽ, 2025 ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 2, 9, 16 തീയതികളിൽ ഉച്ചയ്ക്ക് ശേഷം 3:15 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 08:30 ന് ബെംഗളൂരു എസ്എംവിടിയിൽ എത്തിച്ചേരും. SMVT ബെംഗളൂരു – തിരുവനന്തപുരം നോർത്ത് പ്രതിവാര…
Read More